Wednesday, December 30, 2015

നബിദിന വിരോധികളോടും അനുകൂലികളോടും

നബിദിന വിരോധികളോടും അനുകൂലികളോടും
(വെള്ളില പി പി അബ്ദുല്ല)
1- റസൂൽ (സ) യുടെ ജന്മദിനം എന്ന്?:- കേരളത്തിലെ ചില മുസ്ലിയാക്കളുടെ ഗ്രന്ഥങ്ങളിൽ റബീഉൽ അവ്വൽ പന്ത്രണ്ട് എന്ന ദിവസത്തിനു ലൈലതുൽ ഖദറിനെക്കാൾ ശ്രേഷ്ടതയുണ്ട് എന്നു പറയുന്നു. കാരണം അന്നാണത്രേ മുഹമ്മെദ്  റസൂൽ (സ) ജനിച്ചത്. എന്നാൽ കർമ ശാസ്ത്ര സരണി,  (സുന്നി പുബ്ളിക്കേഷൻ. അല്ലാമാ സയ്യിദ് ബുഖാറയിൽ കോയക്കുട്ടി തങ്ങൾ പാടൂർ) എന്ന ഗ്രന്ഥത്തിൽ ഇങ്ങിനെ കാണുന്നു അബ്ദുല്ലയുടെ മരണ ശേഷം ഒമ്പത് മാസം കഴിഞ്ഞ് ബീഉൽ അവ്വൽ എട്ടിനു തിങ്കളാഴ്ച രാവ് പകുതിയായതിനു ശേഷം ആണു നബി മക്കയിൽ ജനിച്ചത് റബീഉൽ അവ്വൽ രണ്ടാം രാവിൽ ആണെന്നും എട്ടാം രാവിൽ ആണെന്നും പത്താം രാവിൽ ആണെന്നും പതിനേഴാം രാവിൽ ആണെന്നും  പന്ത്രണ്ടാം രാവിൽ ആണെന്നും പതിനെട്ടാം രാവിൽ ആണെന്നും അഭിപ്രായമുണ്ട്. എന്നാൽ ഇതിൽ എട്ടാം രാവിൽ ആണെന്ന അഭിപ്രായത്തെ ഹദീസ് പണ്ഡിതന്മാർ ബലപ്പെടുത്തിയിട്ടുണ്ട് ചരിത്ര പണ്ഡിതരും ഈ അഭിപ്രായത്തിൽ ഏകോപിചിട്ടുണ്ട് എന്നു മഹാനായ ഖസ്തല്ലാനി പറഞ്ഞിരിക്കുന്നു. എന്നാൽ പന്ത്രണ്ടാം രാവിൽ ആണെന്നതാണു പ്രസിദ്ധമായത്”. എന്നാൽ ബർസഞ്ചീ മൌലിദിൽ പറയുന്നതു “നബി (സ) യുടെ ജന്മ വർഷത്തെക്കുറിച്ചും മാസത്തെക്കുറിച്ചും ദിവസത്തെക്കുറിച്ചും പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമൂണ്ട്” എന്നാണു. അങ്ങിനെ എങ്കിൽ വർഷം ഏത് എന്നൊ തീയതി പന്ത്രണ്ടോ എന്നു മത്രമല്ല മാസം റബീ ഉൽ അവ്വൽ തന്നെയോ എന്നു പോലും അഭിപ്രായ ഐക്യമില്ല എന്നു സാരം. ഇതേ കാര്യം തന്നെ ബർസഞ്ചീ മൌലിദിലും കാണാം. "നബി (സ) യുടെ ജനന വർഷത്തെക്കുറിച്ചും മാസത്തെക്കുറിച്ചും ദിവസത്തെ ക്കുറിച്ചും പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്". ഈ അഭിപ്രായ വ്യതാസങ്ങളേ കുറിച്ചു കുറച്ചു കൂടി വിശദീകരിച്ചു കൊണ്ട് ഹിജറ 671 ൽ വഫാതായ ശംസുദ്ദീനുൽ ഖുർതുബീ എന്നവർ തന്റെ ഖുർആൻ വ്യാഖാന ഗ്രന്ധമായ അൽ ജാമിഉ ലി അഹ്കാമിൽ ഖുർആൻ എന്ന ഗ്രന്ഥത്തിൽ ഇങ്ങിനെ കുറിക്കുന്നു.-"وقال في كتاب أعلام النبوة: ولد رسول الله صلى الله عليه وسلم يوم الاثنين الثاني عشر من ربيع الاول، وكان بعد الفيل بخمسين يوما. - അഅലാമുന്നുബുവ്വത് എന്ന ഗ്രന്ഥത്തിൽ ആനക്കലഹ സംഭവം കഴിഞ്ഞു അൻപതു ദിവസത്തിനു ശേഷം റബീ ഉൽ വ്വൽ പന്ത്രണ്ടിനാണു റസൂൽ (സ) ജനിച്ചത് "എന്നു പറയുന്നു   ഈ ദിനത്തെ കുറിച്ചുള്ള മറ്റൊരു അഭിപ്രായം ഇമാം തിബ്രി കുറിക്കുന്നത് ഇങ്ങിനെ-"وَقَدْ قِيلَ: إِنَّهُ عَلَيْهِ السَّلَامُ حَمَلَتْ بِهِ أُمُّهُ آمِنَةُ فِي يَوْمِ عَاشُورَاءَ مِنَ الْمُحَرَّمِ، وَوُلِدَ يَوْمَ الِاثْنَيْنِ لِاثْنَتَيْ عَشْرَةَ لَيْلَةً خَلَتْ مِنْ شَهْرِ رَمَضَانَ، فَكَانَتْ مُدَّةُ حَمْلِهِ ثَمَانِيَةُ أَشْهُرٍ كُمْلًا وَيَوْمَيْنِ مِنَ التَّاسِعِ- റസൂൽ (സ) യെ അവിടത്തെ മാതാവ് ആമിന എന്നവർ മുഹറം പത്തിനു ഗർഭം ധരിക്കുകയും അവിടന്ന് റംസാൻ 12 തിങ്കളഴ്ച രാത്രി ജനിക്കുകയും ചെയ്തു. അവിടത്തെ ഗർഭ കാലാവധി പൂർണമായ എട്ടു മാസവും ഒൻപതാം മാസത്തിലെ രണ്ട് ദിവസവും ആയിരുന്നു" എന്നും പറയപ്പെട്ടിരിക്കുന്നു. മറ്റൊരു അഭിപ്രായം ഇമാം തബ്രി ഇങ്ങിനെ കുറിക്കുന്നു _" وَقِيلَ: إِنَّهُ وُلِدَ يَوْمَ عَاشُورَاءَ مِنْ شَهْرِ الْمُحَرَّمِ، حَكَاهُ ابْنُ شَاهِينَ  أَبُو حَفْصٍ، فِي فَضَائِلِ يَوْمِ عَاشُورَاءَ لَهُ._ ആശൂറാ ദിവസത്തിന്റെ ശ്രേഷ്ടതകൾ എന്ന ഗ്രന്ഥത്തിൽ ഇബ്നുശാഹീൻ അബൂ ഹഫ്സ് എന്നവർ റസൂൽ (സ) മുഹറം മാസത്തിലെ ആശൂറാ ദിവസം ജനിച്ചതായി പറയപ്പെടിരിക്കുന്നു" റസൂൽ (സ) യുടെ ജനന സമയത്തെക്കുറിച്ചും തീയതിയെ കുറിച്ചും മാസത്തെക്കുറിച്ചും വർഷത്തെക്കുറിച്ചും എല്ലാം ഇത്രയധികം അഭിപ്രായങ്ങൾ നില നില്കുന്നു. എന്നാൽ അഭിപ്രായ വ്യതാസം പറയുന്ന എല്ലാവരും മുൻ ഗാ​‍ീകളുടെ അഭിപ്രായങ്ങളെ അല്ലാതെ ഒരു ഹദീസും ഉദ്ദരിക്കുന്നുമില്ല. ഇതിനർത്ഥം റസൂൽ (സ) തന്റെ ജനന സമയം തീയതി മാസം വർഷം എന്നിവയെക്കുറിച്ച് യാതൊരു സൂചനയും നല്കിയിട്ടില്ല എന്നാണു. ലൈലതുൽ ഖദറിനെക്കാൾ ശ്രേഷ്ടമായ ഒരു ദിവസം ആയിരുന്നു ഇതെങ്കിൽ ഈ ദിവസത്തെക്കുറിച്ചു  ഒരു സൂചനയും നല്കാത്ത റസൂൽ ഇത്രപുണ്യകരമായ ഒരു ദിവസത്തെക്കുറിച്ചു മറച്ചുവെച്ച് രിസാലത്തിൽ വഞ്ചന കാണിച്ചു എന്നു പറയേണ്ടി വരില്ലെ?( അള്ളാഹ് പൊറുക്കണേ)
2- നബിദിനാഘോഷം തുടങ്ങിയത്  എന്ന്?:- 2001 ലെ സുന്നത് മാസികയിൽ മൌലിദ് മൌലികത എന്ന ശീർഷകത്തിൽ വന്ന ഒരു ലേഖനത്തിൽ ഇങ്ങിനെ കാണാം. നബിദിനാഘോഷ ത്തിന്റെ ഉല്ഭവത്തെ പറ്റി ആഴത്തിൽ പഠിച്ച സുയൂതി ഇമാമിന്റെ അഭിപ്രായത്തിൽ ഹിജ്ര ആറാം നൂറ്റാണ്ടിന്റെ അവസാനത്തിൽ തന്നെ നബിദിനാഘോഷം നടന്നിട്ടുണ്ട്” 2006 ഏപ്രിലിലെ അൽ മുഅല്ലിം മാസിക പറയുന്നത് ഇങ്ങിനെ "ഇനി നമുക്കു നബിദിനം ആഘോഷിക്കുന്നതിലേക്കു മടങ്ങാം. നബി തിരുമേനി(സ) യുടെ കാലത്ത് ഏതെങ്കിലും പ്രവാചകന്റെയോ പുണ്യ  പുരുഷന്റെയോ ജന്മദിനം ജന്മദിനം കൊണ്ടാടുന്ന സമ്പ്രദായം നിലവിലില്ല. അതു കൊണ്ടു തന്നെ അതിനെ കുറിച്ചു നബി തിരുമേനി ഒന്നും നിർദേശിച്ചിട്ടില്ല". തഴവാ മുഹമ്മദ് കുഞ്ഞി മൌലവി എന്ന പണ്ഡിതൻ തന്റെ അൽ മഹാവിബുൽ ജലിയ്യ എന്ന ഗ്രന്ഥത്തിൽ പറയുന്നത് “മൌലൂദ് കഴിക്കൽ പണ്ട് പതിവില്ലാത്തതാ # അത് ഹിജ്ര മുന്നൂറിന്നു ശേഷം വന്നതാ” എന്നാണു മേൽ ഉദ്ദരണികളിൽ നിന്നും നബിദിനാഘോഷം സച്ചരിതരായ ആദ്യ മൂന്ന് നൂറ്റാണ്ടുകളിൽ നിലവിൽ ഉണ്ടായിരുന്നില്ല എന്നും അതിനു ശേഷം ദീനിൽ കടന്ന് വന്ന ഒരു നവ ആചാരമാണെന്നും മനസ്സിലാക്കാവുന്നതാണു. നബിദിനത്തെ എതിർക്കുന്നവർക്ക് നല്കാൻ തങ്ങളുടെ പക്കൽ യുക്തമായ തെളിവുകൾ ഇല്ലാതെ വന്നപ്പോൾ നബിദിനാനുകൂലികൾ ഒരു തെളിവു നല്കി ആ തെളിവു 1985 ലെ സുന്നത് മാസികയിൽ ഇങ്ങിനെ വായിക്കാം. “നബി ദിനാഘോഷത്തിനു നബിയുടെ ജന്മദിനത്തിന്റെ അത്ര തന്നെ പഴക്കമുണ്ട്. അബ്ദുല്ലയുടെ വിധവ ആമിന ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു എന്ന വാർത്ത അബൂ ലഹബിനെ അറിയിച്ചു. സുവൈബതുൽ അസ്ലമി എന്ന അടിമയെ മോചിപ്പിച്ചു കൊണ്ട് തൽസമയം തന്നെ നബി (സ) യുടെ പിതൃവ്യൻ ഇതിനു തുടക്കം കുറിച്ചു.” 1985 ലെ സുന്നത് മാസികയിൽ കണ്ട തെളിവ് 2001 ആയപ്പോഴെക്കും മാഞ്ഞ് പോയത് എന്ത് കൊണ്ടെന്നറിയില്ല. ഏതായാലും ഇസ്ലാമിൽ നടക്കുന്ന ഒരു ആചാരത്തിനു പ്രമാണം അള്ളഹു ഖുർ ആനിലൂടെ ശാപ സൂക്തങ്ങൾ ഇറക്കിയ അബു ലഹബ് ആണെന്നു കേൾക്കുമ്പോൾ റസൂലിനെയാണോ അതോ അബൂലഹബിനെയാണോ ഇക്കൂട്ടർ അംഗീകരിക്കുന്നത് എന്നതിൽ സംശയം തോന്നുന്നു. സഹോദരാ നിനക്കും പ്രമാണം അബൂലഹബ് ആണോ?.
3- പുതിയ തെളിവുകൾ സ്വീകരിക്കുന്നതെങ്ങിനെ:- മുമ്പ് ഹിജ്ര ആറാം നൂറ്റാണ്ടിന്റെ അവസാനം ആണു നബിദിനാഘോഷങ്ങളുടെ തുടക്കമെന്നും റസൂൽ (സ)യുടെ കാലത്ത് ഒരു പ്രവാചകന്റെയും പുണ്യ പുരുഷന്മാരുടെയും  ജന്മദിനം ആഘോഷിക്കുന്ന പതിവുണ്ടായിരുന്നില്ല എന്നും അതു കൊണ്ട് തന്നെ റസൂൽ (സ) അതിനെ സംബന്ധിച്ച് യാതൊരു നിർദേശവും നല്കിയിട്ടില്ല എന്നും പറയുന്നവർ ഈ അടുത്ത കാലത്ത് ഖുർ ആനിൽ തന്നെ നബിദിനം കഴിക്കാൻ നിർദേശിച്ചതായി പറയുന്നു قُلْ بِفَضْلِ اللَّهِ وَبِرَحْمَتِهِ فَبِذَلِكَ فَلْيَفْرَحُوا  എന്ന ആയത് ആണു അതിനു തെളിവായിപ്പറയുന്നത്. നബിദിനാഘോഷത്തെ എതിർക്കുന്നവർ ഈ ആയത്തിനു നബിദിനം കഴിക്കുന്നതിനു തെളിവായിപ്പറഞ്ഞ ആധികാരിക ഖുർ ആൻ വ്യഖ്യാതാക്കൾ ആരെല്ലാം എന്ന് ചോദിക്കുമ്പോൾ റസൂൽ (സ) റഹ്മത് അല്ലേ എന്നു മറുചോദ്യം ചോദിക്കുന്നതല്ലാതെ ഒരു ആധികാരിക ഖുർ ആൻ വ്യഖ്യാതാവിന്റേയും ഉദ്ദരണികൾ നല്കാറില്ല അതേ പ്രകാരം തന്നെ അവർ ഓതുന്ന മറ്റൊരു ആയതാണു- وَأَمَّا بِنِعْمَةِ رَبِّكَ فَحَدِّثْ - അതിനും  വ്യഖ്യാനം തഥൈവ. റസൂൽ (സ) യുടെ കാലത്ത് പ്രവാചകന്മാരുടേയും പുണ്യപുരുഷന്മാരുടേയും ജന്മദിനം ആഘോഷിക്കുന്ന പതിവുണ്ടായിരുന്നില്ല എന്നും അതു കൊണ്ട് തന്നെ അതിനെ കുറിച്ച് റസൂൽ (സ) ഒന്നും നിർദേശിച്ചിട്ടില്ല എന്നും പറയുന്നവർ തന്നെ ഖുർ ആനിൽ അനവധി ആയതുകൾ നബിദിനാഘോഷത്തിനു തെളിവായി ഉണ്ട് എന്നും പറയുമ്പോൾ താഴെ പറയുന്ന സംശയങ്ങൾ ഉടലെടുക്കുന്നു
1-   ഈ ആയത്തുകൾ റസൂൽ (സ) യുടെ കാല ശേഷം വന്നതാണു എന്നായിരിക്കുമോ അവർ വാദിക്കുന്നത്
2-   അല്ലെങ്കിൽ ഈ ആയത്തുകളുടെ അർത്ഥം റസൂൽ (സ) ക്കും അവിടത്തെ കാലക്കാർക്കും മനസ്സിലായിട്ടില്ല എന്നായിരി ക്കുമോ അവർ വാദിക്കുന്നത്
3-   അല്ലെങ്കിൽ ഈ ആയത്തുകൾ യഥാർത്ഥ അർത്ഥം വ്യാഖ്യാനിച്ചു നല്കാതെ റസൂൽ (സ) തന്റെ പ്രവാചകത്വത്തിൽ വീഴ്ച വരുത്തുകയോ വഞ്ചന കാണിക്കുകയോ ചെയ്തിരിക്കുന്നു എന്നായിരിക്കുമോ അവർ വാദിക്കുന്നത്
4-   അല്ലെങ്കിൽ ഈ ആയത്തുകൾ സ്വജീവിതിൽ പ്രയോഗവല്കരിക്കുന്നതിൽ റസൂൽ (സ) യും അവിടത്തെ കാലക്കാരും വീഴ്ച വരുത്തി എന്നായിരിക്കുമോ അവർ വാദിക്കുന്നത്
റസൂൽ (സ) യും സഖാക്കളും അവരുടെ പിന്മുറക്കാരും സച്ചരിതരുമായ ആദ്യ മൂന്നു നൂറ്റാണ്ടിലെ ആളുകളും നാലു മദ് ഹബുകളുടെ ഇമാമുമാരും ഒന്നും ഈ ആഘോഷം ആചരിക്കുകയോ അതിനെക്കുറിച്ചു എന്തെങ്കിലും പരാമർശം നടത്തുകയോ ചെയ്യാതിരുന്നത് എന്ത് കൊണ്ട് എന്ന നബിദിനാഘോഷ വിരോധികളുടെ ചോദ്യത്തിനു 2000 ത്തിനു ശേഷം പുതിയ തെളിവുകൾ കണ്ടെത്തിയിരിക്കുന്നു. ഇപ്പോൾ നബിദിനാനുകൂലികളോട് ഈ ചോദ്യങ്ങൾ ചോദിച്ചാൽ ദശക്കണക്കിനു തെളിവുകൾ ലഭ്യമാണു. അവ താഴേ നല്കുന്നു
1-   ആരെങ്കിലും മൌലിദ് പാരായണത്തിനായി ഒരു ദിർഹം ചെലവഴിച്ചാൽ അവൻ സ്വർഗത്തിൽ എന്റെ കൂട്ടുകാരനായിരിക്കും എന്ന് അബൂബക്കർ സ്വിദ്ദീഖ് (റ) പറഞ്ഞിരിക്കുന്നു
2-   ആരെങ്കിലും നബിദിനത്തെ ബഹുമാനിച്ചാൽ അവൻ ഇസ്ലാമിനെ ജീവിപ്പിച്ചു എന്ന് ഉമർ (റ) പറഞ്ഞിരിക്കുന്നു
3-   ആരെങ്കിലും മൌലിദ് പാരായണത്തിനായി ഒരു ദിർഹം ചെലവഴിച്ചാൽ അവൻ ബദർ ഹുനൈൻ യുദ്ധങ്ങളിൽ രക്തസാക്ഷിയായവരെപ്പോലെയാണു എന്ന് ഉസ്മാൻ (റ) പറഞ്ഞിരിക്കുന്നു.
4-   ആരെങ്കിലും നബിദിനത്തെ ബഹുമാനിക്കുകയും മൌലിദ് പാരായണത്തിനു കാരണക്കാരൻ ആകുകയും ചെയ്താൽ അയാൾ ഈമാനോട് കൂടെ അല്ലാതെ ഇഹലോകം വെടിയാത്തവനും കണക്കു ചോദ്യമില്ലാതെ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവനും ആണെന്നു അലിയ്യുബ്നു അബീത്വാലിബ് (റ) പറഞ്ഞിരിക്കുന്നു.
5-   എനിക്കു ഉഹദ് മലയോളം സ്വർണ്ണം ഉണ്ടായിരുന്നു എങ്കിൽ അവ ഞാൻ നബി (സ) യുടെ മൌലിദ് പാരായണത്തിനായി ഉപയോഗിക്കുമായിരുന്നു എന്ന് ഹസൻ ബസരീ (റ) പറഞ്ഞിരിക്കുന്നു.
6-   ആരെങ്കിലും മൌലിദ് സദസ്സിൽ ഹാജറായാൽ അയാൾ അതിന്റെ ഖദറിനെ ബഹുമാനിക്കുകയും ഈമാൻ കൊണ്ട് വിജയിക്കുകയും ചെയ്തിരിക്കുന്നു എന്നു ജുനൈദുൽ ബഗ്ദാദി (ഖ സി) പറഞ്ഞിരിക്കുന്നു.
7-   മൌലിദ് പാരായണത്തിനായി ഭക്ഷണം തയ്യാറാക്കുകയും അതിനായി സഹോദരങ്ങളെ ഒരുമിച്ച് കൂട്ടുകയും വിളക്ക് കത്തിക്കുകയും പുതുവസ്ത്രം ധരിക്കുകയും നബിദിനത്തിന്റെ ബഹുമാനാർത്ഥം കുന്തിരിക്കം പുകക്കുകയും സുഗന്ധം പൂശുകയും ചെയ്താൽ ഖിയാമത്ത് നാളിൽ അത്യുന്നതമായ ഇല്ലിയ്യീനിൽ നബിമാരിൽ നിന്നുള്ള ആദ്യ സംഘത്തോടൊപ്പം ഒരുമിച്ച്കൂട്ടും എന്ന് മഅറൂഫുൽകുർഖീ(ഖസി) പറഞ്ഞിരിക്കുന്നു.
തുടങ്ങി ധാരാളം തെളിവുകളാണു ഇപ്പോൾ പുതുതായി നബിദിനാ നുകൂലികൾ പറഞ്ഞ് കൊണ്ടിരിക്കുന്നത്. എന്തിനേറെ നബിദിനത്തിനു വേണ്ടി സഹോദരങ്ങളേ ഒരുമിച്ച് കൂട്ടുകയും ഭക്ഷണം തയ്യാറാക്കുകയും സ്ഥലം ഒഴിവാക്കിക്കൊടുക്കുകയും മൌലിദ് പാരായണത്തിനു കാരണക്കാരൻ ആകുകയും ചെയ്താൽ ഖിയാമത്ത് നാളിൽ അദ്ദേഹത്തെ സത്യവാന്മാരോടും രക്ത സാക്ഷികളോടും സജ്ജനങ്ങളോടും ഒപ്പം അനുഗ്രഹീത സ്വർഗ്ഗത്തിൽ നിയോഗിക്കുമെന്നും ശാഫി ഈ ഇമാമു പോലും പറഞ്ഞെത്രേ. ഇത്രയധികം തെളിവുകൾ ഉണ്ടെങ്കിൽ താഴെ സംശയങ്ങൾ ഉണരുകയായി.
1-   ഇത്രയധികം ആളുകൾ നബിദിനത്തിന്റെ ശ്രേഷ്ടത പറഞ്ഞിട്ടും മുകളിൽ പറഞ്ഞ അബൂബക്കർ, ഉമർ, ഉസ്മാൻ, അലി,ജുനൈദുൽ ബഗ്ദാദി, മഅറൂഫുൽ ഖുർഖീ, ഇമാം ശാഫിഈ എന്നിവരാരും ഈ ഒരു ആഘോഷം നടത്താത് എന്തു കൊണ്ടായിരുന്നു (അഥവാ ഇവരിൽ ആരെങ്കിലും മൌലിദ് അഘോഷങ്ങൾ നടത്തിയിട്ടുണ്ടായിരുന്നു എങ്കിൽ അൽമുഅല്ലിം മാസികക്ക് “നബിദിനാഘോഷ ത്തിന്റെ ഉല്ഭവത്തെ പറ്റി ആഴത്തിൽ പഠിച്ച സുയൂതി ഇമാമിന്റെ അഭിപ്രായത്തിൽ ഹിജ്ര ആറാം നൂറ്റാണ്ടിന്റെ അവസാനത്തിൽ തന്നെ നബിദിനാഘോഷം നടന്നിട്ടുണ്ട്” എന്നു പറയേണ്ടി വരില്ലായിരുന്നല്ലോ)
2-   അടുക്കള മുതൽ അന്താരാഷ്ട്രം വരെ ജനനം മുതൽ മരണം വരെ ഒരു മുസ്ലിമിന്റെ ജീവിതത്തിൽ ഉണ്ടാവാൻ ഇടയുള്ള ഒട്ടുമിക്ക കർമങ്ങളുടേയും വിധി വിലക്കുകൾ മുസ്ലിം ജനതക്ക് പറഞ്ഞു തന്ന ശാഫി ഈ ഇമാം എന്തു കൊണ്ടാണു അദ്ദേഹത്തിന്റെ ഗ്രന്ധങ്ങളിൽ നബിദിനാഘോഷത്തെ കുറിച്ച് ഒരു വാക്ക് പൊലും പറയാതിരുന്നത്.
3-   ഇമാം ഇബ്നുഹജർ ഹൈതമി (റ) യുടേതായി പറയപ്പെടുന്ന അന്നിഅമതുൽ കുബ്രാ അലൽ ആലം ഫീ മൌലിദി സയ്യിദി വലദി ആദം എന്ന ഗ്രന്ഥത്തിൽ മാത്രം കാണുന്ന ഈ തെളിവുകൾ ഇതിൽ പറയപ്പെടുന്നവരും ഇബ്നു ഹജറുൽ ഹൈതമി (റ) തമ്മിൽ നൂറ്റാണ്ടുകളുടെ അന്തരം ഉണ്ടെന്നിരിക്കെ ഈ ഗ്രന്ഥത്തിൽ അതിന്റെ സനദ് (പരമ്പര) പറയുകയോ ചെയ്യാത്തതും ഇതിൽ പറയപ്പെട്ടവരുടേയോ അവരുടെ ശിഷ്യന്മാരുടേയൊ കാലക്കാരുടേയോ ഒന്നും ഒരു ഗ്രന്ഥത്തിലും കണ്ടെത്താനാവാത്തതും എന്തു കൊണ്ട്.
4-   2003 ൽ തുർകിയിലെ ഇസ്തൻബൂളിൽ വെച്ച് ഈ ഗ്രന്ഥം അച്ചടിക്കുന്നതിനു മുമ്പ് എവിടെ വെച്ചെല്ലാമാണു ഈ ഗ്രന്ഥം അച്ചടിച്ചത്?. ഏതെല്ലാം വർഷങ്ങളിൽ?.
4-  റസൂലിനെ നിന്ദിക്കുന്ന തരം തെളിവുകൾ
ആധികാരികമായ യാതൊരു തെളിവും നബിദിനാഘോഷത്തിനു അവതരിപ്പിക്കാൻ കഴിയാതെ വന്ന അനുകൂലികളിൽ ചിലർ കൊണ്ട് വന്നതും റസൂലിനെ നിന്ദിക്കുന്നതുമായ ചില തെളിവുകൾ കൂടി നമുക്ക് പരാമർശിക്കേണ്ടതായി വരുന്നു
1-   "ഇനി നബി (സ) ജനിച്ചത് കൊണ്ട് ആ ദിവസം പ്രത്യേകമായി ദാന ധർമ്മങ്ങളും സദ്യകളുമൊരുക്കുന്നതിന്റെ ശർ ഇയ്യായ മാനം ചിന്തിക്കാം ഒരിക്കൽ പ്രവാചകരോട് തിങ്കളാഴ്ചത്തെ നോമ്പിനെക്കുറിച്ച് ചോദിച്ചയാളോട് ഞാൻ ജനിച്ച ദിനമാണത് എന്ന് പ്രവാചകർ (സ) മറുപടി നല്കിയതായി ഹദീസിൽ ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ നിന്നു പ്രവാചകന്റെ (സ)യുടെ ജനന മാസമായ റബീ ഉൽ അവ്വലിനു വലിയ മഹത്വമുണ്ടെന്നും അന്നു ദാന ധർമ്മങ്ങൾ നല്കൽ വിശ്വാസികൾക്ക് പുണ്യമുള്ളതാണെന്നും മനസ്സിലാക്കാമെന്ന് ഇമാം സുയൂത്വി(റ) തന്റെ ഫത് വായിൽ വിശദീകരിക്കുന്നു".( നുസ്രതുൽ അനാം 2011 ജനുവരി - ഫെബ്രുവരി പേജ് 26-27)
 ഇമാം താജുദ്ദീനുൽ ഫാകിഹാനി (റ)(മരണം ഹിജറ 734) യുടെവാക്കുകൾ എത്ര വാസ്തവം. അദ്ദേഹം തന്റെ അൽ മൌരിദു ഫീ അമലിൽ മൌലിദ് എന്ന ഗ്രന്ഥത്തിൽ ഇങ്ങിനെ എഴുതുന്നു  "فقد تكرر سؤال جماعة من المباركين عن الاجتماع الذي يعمله بعض الناس في شهر ربيع الأول، ويسمونه المولد: هل له أصل في الشرع؟ أو هو بدعة وحدث في الدين؟
وقصدوا الجواب عن ذلك مبينا، والإيضاح عنه معينا.
فقلت وبالله التوفيق: لا أعلم لهذا المولد أصلا في كتاب ولا سنة، ولا ينقل عمله عن أحد من علماء الأمة، الذين هم القدوة في الدين، المتمسكون بآثار المتقدمين؛ بل هو بدعة أحدثها البطالون، وشهوة نفس اغتنى بها الأكالون، بدليل أنا إذا أدرناعليه الأحكام الخمسة قلنا: إما أن يكون واجبا، أو مندوبا، أو مباحا، أو مكروها، أو محرما.
وهو ليس بواجب إجماعا، ولا مندوبا، لأن حقيقة المندوب ما طلبه الشرع من غير ذم على تركه، وهذا لم يأذن فيه الشرع، ولا فعله الصحابة ولا التابعون ولا العلماء المتدينون فيما علمت. وهذا جوابي عنه بين يدي الله تعالى إن عنه سئلت. ولا جائز أن يكون مباحا، لأن الابتداع في الدين ليس مباحا بإجماع المسلمين. فلم يبق إلا أن يكون مكروها، أو حراما. മൌലിദ് എന്നു നാമകരണ ചെയ്തുകൊണ്ട് ചില ആളുകൾ റബീ ഉൽ അവ്വൽ മാസത്തിൽ ഒരുമിച്ചു കൂടുന്നതിനു ഇസ്ലാമിൽ വല്ല അടിസ്ഥാനവുമൂണ്ടോ അതോ അത് ഇസ്ലാമിൽ പുതുതായി വന്ന ബിദ് അത് ആണോ എന്ന ചോദ്യം ആവർത്തിച്ചു വന്നിരിക്കുന്നു. അതിനെക്കുറിച്ച് വ്യക്തവും ക്ളിപ്തവുമായ ഒരു ഉത്തരം അവർ പ്രതീക്ഷിക്കുകയും ചെയ്യുന്നു. അല്ലാഹുവിന്റെ തൌഫീഖിനാൽ ഞാൻ പറയുന്നത് ഖുനൃ ആനിലോ നബിചര്യയിലോ ഇതിനൊരടിസ്ഥാനവും എനിക്കറിയില്ല എന്നതാണു. മുൻ ഗാമികളുടെ ചര്യകൾ മുർകെ പിടിക്കുന്ന ദീനിൽ മാതൃകാ യോഗ്യരായ ആരിൽ നിന്നും  ഇത് നിവേദനം ചെയ്യപ്പെട്ടിട്ടില്ല എന്നാണു. അഥവാ അതു ബിദ് അത് ആണു. പിഴച്ചവരും ദേഹേച്ഛക്കാരുമാണു അത് ഉണ്ടാക്കിയത്. തീറ്റക്കൊതിയന്മാർ ആണു അതിന്റെ ഫലം നേടുന്നത്. തെളിവുകൾ വെച്ച് ഇതിനൊരു വിധി പറയെണ്ടിവരികയാണെങ്കിൽ ഒന്നുകിൽ വാജിബ്, അല്ലെങ്കിൽ മന്ദൂബ്, അല്ലെങ്കിൽ മുബാഹ്, അല്ലെങ്കിൽ മക്രൂഹ്, അതുമല്ലെങ്കിൽ ഹറാം എന്നീ വിധികളിൽ ഒന്ന് ആവേണ്ടിവരും. അതു വാജിബല്ല എന്ന് ഏകോപിച്ച അഭിപ്രായമാണു. അത് മന്ദൂബല്ല കാരണം മന്ദൂബ് എന്നാൽ ശറ അ ആവശ്യപ്പെടുന്നതും എന്നാൽ അതു ഒഴിവാക്കുന്നതിനു ശിക്ഷ ഇല്ലാത്തതുമാണു. എന്നാൽ ഇതിനാകട്ടെ എന്റെ അരിവിൽ ശറ ഇൽ സമ്മതം ലഭിക്കുകയോ സഹാബത്തോ താബി ഉകളോ മതമനുസരിച്ചു ജീവിക്കുന്ന പണ്ഡിതരോ പ്രവർത്തിക്കുകയോ ചെയ്തിട്ടില്ല. ഇതാണു ഇതിനെ ക്കുറിച്ചു എന്നോട് ചോദിക്കപ്പെട്ടാൽ അല്ലാഹുവിന്റെ സാനിദ്ധ്യത്തിൽ എനിക്കുള്ള മറുപടി. മുബാഹാകാൻ ഇതു അനുവദനീയവുമല്ല. കാരണം ദീനിലെ ബിദ് അതുകൾ മുബാഹല്ല എന്നത് മുസ്ലിംകൾക്കിടയിലെ ഏകോപിച്ച അഭിപ്രായമാണു. അപ്പോൾ പിന്നെ ഹറാമോ കറാഹത്തോ അല്ലാതെ ആകില്ലല്ലോ"
ഇനി നമുക്ക് മുകളിലെ നുസ്രതുൽ അനാമിലെ പരാമർശത്തിലേക്കു വരാം തിങ്കളാഴ്ച ഞാൻ ജനിച്ചു എന്നതിൽ നിന്നു വാർഷികത്തിനും പുണ്യമുണ്ടെന്നു ഖിയാസ് ആക്കുന്നത് എങ്ങിനെ. നോമ്പ് നോല്ക്കാൻ പറഞ്ഞതിനെ സദ്യ ഉണ്ടാക്കാൻ തെളിവാക്കുന്നതെങ്ങിനെ. ഇത്തരം തെളിവുകൾ പിടിക്കുന്നത് ആരായിരിക്കും
2-   "എന്നാൽ എന്തുകൊണ്ട് പ്രവാചകർ (സ) താൻ ജനിച്ച ദിവസം പ്രത്യാക ഇബാദത്തുകൾ നടത്തിയില്ല എന്ന് ചോദിച്ചാൽ അതിന്റെ മറുപടി താൻ പ്രവർത്തിച്ചത് കാരണം  നിർബന്ധമാക്കപ്പെടുകയും അതു തന്റെ ഉമ്മത്തിനു ഭാരമാവുകയും ചെയ്യുമെന്ന ഭീതി കൊണ്ടും ഉമ്മത്തിനോടുള്ള അതിയായ സ്നേഹം കൊണ്ടുമാണു പ്രവാചകർ അതുപേക്ഷിച്ചത് എന്നാണു" (നുസ്രതുൽ അനാം 2011 ജനുവരി - ഫെബ്രുവരി പേജ് 27)
ഉമ്മത്തിനു നിർബന്ധാമാക്കപ്പെടുമെന്ന് ഭയന്ന് പുണ്യമുള്ള ഒരു കാര്യം റസൂൽ (സ) ആചരിച്ചു കാണിച്ചു തന്നില്ല എന്നു പറയാൻ എത്ര മാത്രം ദാർഷ്ട്യം വേണം. അതു തന്നെയല്ലെ ഇമാം മാലിക് (റ) പറഞ്ഞതായി ഇബ്നുൽ മാജിശൂൻ (റ) പറഞ്ഞത്. ആരെങ്കിലും ഒരാൾ ഒരു ബിദ് അതിനെ നല്ലതാണെന്ന് അഭിപ്രായപ്പെട്ടാൽ അയാൾ മുഹമ്മെദ് (സ) രിസാലത്തിൽ വഞ്ചന കാണിച്ചു എന്ന് വാദിച്ചിരിക്കുന്നു. ഇതു തന്നെയല്ലെ നുസ്രതുൽ അനാമിൽ പറഞ്ഞതിന്റെയും അർത്ഥം
3-   "ഒരു കാര്യം നബിയും സഹാബത്തും പ്രവർത്തിച്ചില്ല അതു കൊണ്ട് അതു അനാചാരമാണു എന്നു ഓരിയിടുവാൻ ഒരു വിഭാഗവും പകരം അക്കാര്യം അനാചാരമല്ലെന്നു സ്ഥാപിക്കുവാൻ അതു നബി (സ) യും സഹാബാക്കളും പ്രവർത്തിച്ചതാണെന്നു തെളിവു നിരത്താൻ മറൂവിഭാഗവും തുനിഞ്ഞാൽ ഇരു വിഭാഗവും കുഴഞ്ഞു പോകില്ലേ എല്ലാകർമങ്ങളെക്കുറിച്ചും ഈ നയമനുവർത്തിക്കാനാകുമോ. ഒരിക്കലുമാവില്ല"
പുതിയ പുതിയ ബിദ് അത്തുകൾ കടത്തിക്കൂട്ടനായി 2010 ജനുവരി ഫെബ്രുവരി ലക്കം നുസ്രത്തുൽ അനാമിൽ സമസ്ഥാന സുന്നികളുടെ നേതാവു നജീബ് മൌലവി എഴുതിയതാണു ഈ വാചകം പ്രസ്തുത ലേഖനത്തിൽ നബിദിനത്തിനെ ന്യായീകരിക്കാൻ അദ്ദേഹം നല്കുന്ന ചില ന്യായീകരണങ്ങൾ നോക്കൂ
"നോക്കുക ഇസ്ലാമിൽ സുന്നത്തായ ഒരു കർമ്മമാണു നികാഹ്. ഈ കർമ്മം മുസ്ലിംകളേവരും ഇന്ന് നടത്തുന്ന രീതിയെങ്ങിനെ നികാഹിനായി കാലേകൂട്ടി ഒരു ദിവസം നിശ്ചയിച്ചുറക്കുന്നു. വേണ്ടപ്പെട്ടവരെല്ലാം അതിനൊത്തു ചേരുന്നു നിശ്ചിത ദിവസത്തിനു കല്യാണമെന്ന് പേർ നല്കി സാഘോഷം കൊണ്ടാടുന്നു. ക്ഷണപത്രം കാലേകൂട്ടി അച്ചടിപ്പിച്ച് വേണ്ടപ്പെട്ടവരെയെല്ലാം നേരിൽ കണ്ടും മറ്റും ക്ഷണിക്കുന്നു. കല്യാണ സുദിനത്തിനു വേണ്ടി ഒരു വലിയ പന്തൽ തയ്യാറാക്കുന്നു". ഇങ്ങിനെ കല്യാണത്തിന്റെ ആഘോഷപ്പൊലിമകൾ ഒരു പാട് വിവരിച്ച ശേഷം നജീബ് മൌലവി ചോദിക്കുന്ന ചൊദ്യം വായനക്കാരന്റെ ശ്രദ്ധയിൽ വേണം. നജീബ് മൌലവി തുടരുന്നു, "ഇങ്ങിനെ ഒരു വിവാഹാഘോഷം നബി (സ) യുടെ കാലത്തുണ്ടാ യിരുന്നുവോ? അവരുടെ ആരുടെയെങ്കിലും നികാഹിനു നബി (സ) പദം ചൊല്ലിക്കൊടുത്തുവോ? നബി (സ) യുടെയും സഹാബത്തിന്റേയും കാലത്തില്ലെന്ന പേരു പറഞ്ഞ് ഇന്നത്തെ മൌലിദാഘോഷത്തെ അനാചാരവും നിഷിദ്ധവുമായി മുദ്രയടിക്കുന്നവർ നമ്മുടെ വിവാഹാഘോഷവും നിഷിദ്ധമാക്കുമോ? അനാചാരമാക്കുമോ? അവരങ്ങിനെ ജല്പിക്കുന്നതിനു ബദലായി ഈ രൂപത്തിലുള്ള വിവാഹാഘോഷം നബി(സ) യും സഹാബത്തും നടത്തിയിരുന്നത് തന്നെയാണെന്നു തെളിവു നിരത്തി പ്രസഗിക്കുവാൻ നമ്മുടെ കൂട്ടർ മുതിരുമോ? ഗ്രന്ഥമെഴുതുമോ?"
മറ്റൊരു ഉദാഹരണം കൂടി നജീബ് മൌലവി കണ്ടെത്തുന്നു. അദ്ദേഹം ഉദ്ധരിക്കുന്നു. "അതു പ്രകാരം ശർഇൽനിർബന്ധമായ കാര്യമാണു വിദ്യയഭ്യസിക്കലും അഭ്യസിപ്പിക്കലും. ഈ നിർബന്ധ കടമ നിറവേറ്റുവാൻ കാലോചിതമായി നാമിന്നു പാഠശാലകൾ പടുത്തുയർത്തുന്നു. നഴ് സറികൾ, മദ്രസകൾ, കോളേജുകൾ എന്നിവ അവിടെ സിലബസ് സിസ്റ്റത്തിൽ അധ്യാപനം ക്രമീകരിക്കപ്പെടുന്നു". ഈ രീതിയിൽ പാഠശാലകളെ വിവരിച്ച ശേഷം നജീബ് മൌലവി ചോദിക്കുന്നതിങ്ങിനെ. "ഈ രീതിയിൽ വിദ്യാഭ്യാസം നടത്തുന്ന വഴക്കം നബി (സ) യുടെ കാലത്തുണ്ടോ? സഹാബികൾ നടത്തിയോ? താബി ഈങ്ങളോ? ഈ സമ്പ്രദായം ആരംഭിച്ചിട്ടു എത്ര നൂറ്റാണ്ടു കഴിഞ്ഞു? ഈ കാരണം പറഞ്ഞു ഇന്നത്തെ വിദ്യഭ്യാസ രീതിയും ബിദ് അതും അനാചാരവുമാണെന്നു നൌലിദ് വിരോധികൾ വാദിക്കുമോ? വാദിച്ചാൽ അതു സുന്നത്താണെന്ന് സ്ഥാപിക്കുവാൻ അവയെല്ലാം നബി (സ) യും സഹാബാക്കളും മുഴുക്കെ പ്രവർത്തിച്ചിരുന്നതാണെന്നു വലിച്ചു നീട്ടി എഴുതുവാൻ നമ്മുടെ കൂട്ടർ തയ്യാറാവുമോ? ലജ്ജാകരമെന്നല്ലാതെ എന്ത് പറയാൻ?! " ഇത്രയൊക്കെ സാങ്കല്പിക ചോദ്യങ്ങളും ഉത്തരങ്ങളും മെനെഞ്ഞെടുത്ത് നിഴൽ കൂത്തു നടത്തുന്ന നജീബ് മൌലവി സ്വയം എതിരാളിയെ പ്രതിഷ്ടിച്ച് നടത്തുന്ന നാടകം നോക്കൂ
"ഇങ്ങിനെ ചോദിക്കുമ്പോൾ ചിലർക്കൊരു മുടന്തൻ ന്യായം പറയാനുണ്ടാകും. വിവാഹാഘോഷവും വിദ്യാഭ്യാസ കാര്യങ്ങളും മറ്റും ഭൌതിക കാര്യങ്ങളാണു. അവ നമ്മുടെഇഷ്ടം പൊലെ കാലോചിതമായി നടത്താം. നബി (സ) യും സഹാബത്തും ഒന്നും പ്രവർത്തിച്ചതു നോക്കേണ്ടതില്ല. മൌലിദാഘോഷവും മറ്റും അങ്ങിനെയല്ല. അതു ദീനി കാര്യമാണു. അതിൽ നബി (സ) ചെയ്യാത്തതൂ പാടില്ല. ബിദ് അത്താണു, അനാചാരമാണു, എന്നു. നാണാക്കേട്. അല്ലാതെന്ത്. വാജിബായ ദീനി വിദ്യാഭ്യാസ കാര്യവും സുന്നത്തായ നികാഹ് കർമവുമെല്ലാം ബൌതിക കാര്യവും പുതിയ പുതിയ രൂപങ്ങൾ കണ്ടു പിടിച്ചു നടപ്പാക്കാവുന്നതുമാണെങ്കിൽ പ്രതിഫലാർഹവും പുണ്യകർമവുമായ മൌലിദാഘോഷവും ബൌതിക കാര്യമാണെന്നങ്ങു പറഞ്ഞാൽ പോരെയോ? എന്നാൽ വിവാഹാഘോഷത്തിന്റെ സ്താനം നല്കിയെങ്കിലും ഈ ആഘോഷവും സമ്മതിക്കാമല്ലോ. എന്തിനീ വിവാദമുണ്ടാക്കണം? അല്ലെങ്കിൽ ഒരു കർമത്തിന്റെ മതവിധി നിർണയിക്കും മുമ്പേ ആ കർമം ദീനിയ്യ് ദുന്യവിയ്യ് എന്നു പറഞ്ഞു വിവേചിക്കുന്നത് തന്നെ ഒരു കുരുട്ടു വിദ്യയല്ലേ." നജീബ് മൌലവി എന്ന സമസ്ഥാനക്കാരുടെ മഹാ പണ്ഡിതനു പോലും മൌലൂദ് ഒരു നല്ല കാര്യമാണെന്ന് ആധികാരിക പ്രമാണങ്ങളുടെ വെളിച്ചത്തിൽ സമർത്ഥിക്കാൻ സാധിക്കുന്നില്ല എന്ന് അദ്ദേഹത്തിന്റെ ഈ ലേഖനത്തിലൂടെ കണ്ണോടിക്കുന്ന ആർക്കും മനസ്സിലാകും. ഇവിടെ ദീനി വിദ്യാഭ്യാസവും നികാഹുമൊക്കെ ഭൌതികവും മൌലിദാഘോഷം മതപരവും ആണു എന്നു പറഞ്ഞ ആധികാരിക പണ്ഡിതർ ആരാണുള്ളത്. മൌലിദ് വിരോധികൾ എന്നും പറയുന്നത് നബി (സ) യുടെ ജന്മദിനം പ്രമാണിച്ച് ഒരു കാരക്ക യുടെ ചുള എങ്കിലും കൊടുത്തിട്ടുണ്ടോ എന്നാണു. എന്നാൽ ദീനീ വിദ്യാഭ്യാസ കാര്യത്തിൽ വ്യക്തമായും അല്ലാഹുവിന്റെ പ്രവാചകർ (സ) നിർദേശിച്ചിരിക്കുന്നു എന്നു മുകളിൽ മൌലവിയുടെ ഉദ്ദരണികളിൽ തന്നെ വ്യക്തമാണു. എന്നാൽ പുതിയ രീതി ഉണ്ടാക്കാമോ? അതും ഹലാലാകും എന്ന് ഹദീസ് കൊണ്ട് തന്നെ വ്യക്തമാണു. പല ഗ്രന്ഥങ്ങളിലും നിവേദനം ചെയ്ത ഒരു ഹദീസ് ഇങ്ങിനെ കാണാം. اطْلُبُوا الْعِلْمَ وَلَوْ بِالصِّينِ فَإِنَّ طَلَبَ الْعِلْمِ فَرِيضَةٌ عَلَى كُلِّ مُسْلِمٍ ചൈനയിൽ പോയിട്ടെങ്കിലും നിങ്ങൾ വിദ്യ അഭ്യസിക്കുക. വിദ്യാഭ്യാസം മുസ്ലിമിനു നിർബന്ധമാണു. ഇവിടെ ചൈനയിൽ പോയിട്ടെങ്കിലും എന്ന പ്രയോഗത്തിൽ നിന്നും വിദ്യാഭ്യാസത്തിനു ഒരു രീതി മാത്രമല്ല എന്നും അതിൽ നൂതന സമ്പ്രദായങ്ങളും സൌകര്യങ്ങളും സ്വീകരിക്കാമെന്നും വ്യക്തമാണു അതെ പ്രകാരം തന്നെ യാണു വിവാഹവും. വിവാഹത്തെക്കുറിച്ച് റസൂൽ (സ) പറയുന്നത് أَوْلِمْ وَلَوْ بِشَاةٍ എന്നാണു. ഒരു ആടിനെക്കൊണ്ടെങ്കിലും നിങ്ങൾ വിവാഹാഘോഷം നടത്തുക.ഇവിടെത്തെ ഒരാടിനെക്കൊണ്ടെങ്കിലും എന്ന പ്രയോഗത്തിൽ  നിന്നും അതു മാതറമല്ല രീതി എന്ന് വ്യക്തമാണു. എന്നാൽ ഹദീസിൽ വ്യക്തമായി പ്രസ്ഥാവിച്ച കാര്യങ്ങൾ വലച്ചൊടിച്ച് ബിദ് അത്തിനെ ആ പട്ടികയിലേക്കു കടത്തിക്കൂട്ടാനുള്ള ശ്രമത്തിൽ നിന്നു തന്നെ ഈ ആചാരത്തിനു തെളിവില്ല എന്നു അദ്ദേഹത്തിനു പോലും അറിയാം  എന്ന് വ്യക്തമാണു
5   മൌലിദിൽ പറയുന്നതു പുകഴ്ത്തലുകളോ ഇകഴ്ത്തലുകളോ
എന്താണു മൌലിദ് കിതാബുകളിൽ ഉള്ളത്. മദ്ഹ് ആണു മൌലിദ് കിതാബുകളിലെ ഉള്ളടക്കം എന്നാണു അനുകൂലികളുടെ വാദം. എന്നാൽ നോക്കണേ. ജഅല മുഹമ്മദ് മൌലിദിൽ നബി (സ) യുടെ മുഅജിസതായി ഒരു മദഹ് പറയുന്നതിങ്ങിനെ. അവിടത്തെ കയ്യിന്റെ മു അജിസതിൽ പെട്ടതാണു അവിടന്നു ബദർ ദിനത്തിൽ മണ്ണെടുത്ത് ശാഹതിൽ വുജൂഹ് എന്നുച്ചരിച്ചു കൊണ്ട് എറിഞ്ഞപ്പോൾ പന്ത്രണ്ടായിരം കുഫ്ഫാറുകൾ തോറ്റോടി. ഇതിനെ മൌലിദ് വിരോധികൾ പൊതു ജന മദ്യത്തിൽ തുറന്നു കാണിക്കുകയും ബദറിൽ പന്ത്രണ്ടായിരം ആളുകൾ പങ്കെടുത്തിട്ടില്ല എന്നു തെളിയിക്കുകയും ചെയ്തപ്പോൾ മൌലിദ് അനുകൂലികളിൽ നജീബ് മൌലവിയെപ്പോലെ ചിലർ അതു പിശാചുക്കളേയും ചേർത്ത് പറഞ്ഞതാണെന്ന് വാദിച്ചപ്പോൾ പേരോടിനെ പ്പോലെ ചിലർ പറഞ്ഞത് അതു മുജാഹിദുകൾ തിരുകിക്കയറ്റിയതാണു എന്നാണു. അതിനെ തിരുത്തിക്കൊണ്ട് പുതിയ പതിപ്പുകൾ ഇറങ്ങിയപ്പോൾ പന്ത്രണ്ടായിരം എന്നതു മാറി ആയിരം എന്നായി. എന്നാലും പ്രശ്നം ബാക്കി. ആയിരത്തിൽ താഴെ കുഫ്ഫാറുകൾ പങ്കെടുത്ത ബദർ യുദ്ധത്തിൽ കൊല്ലപ്പെട്ടവരും പിടിക്കപ്പെട്ടവരും കഴിഞ്ഞു ആയിരം പേർ തോറ്റോടുന്നതെങ്ങിനെ. ഈ രീതിയിൽ കളവ് പറയുന്നത് നബി തിരുമേനി (സ) യെ ഇകഴ്ത്താനോ പുകഴ്ത്താനോ
ശർറഫൽ അനാം മങ്കൂസ് മൌലിദുകളിൽ പറയുന്ന ഒരു കഥയിൽ നബി (സ) യുടെ പ്രകാശം ആദം നബി (അ) നു രണ്ടായിരം വർഷം മുന്നെ ഉണ്ടായി എന്നു പറയുമ്പോൾ ജഅല മുഹമ്മദ് മൌലിദിൽ പറയുന്നത് അല്ലാഹു നബി (സ) യോടുള്ള സ്നേഹാർത്ഥം ബഹറുൽ ഇല്മ്, ബഹറുൽ ഹില്മ്,ബഹറുൽ തഖ് വാ, ബഹറുൽ അഖ്ല്, ബഹറുൽ റഹ്മത്, ബഹറുൽ തവാളു അ, ബഹറുൽ ശ്ശറഫ്, എന്നിങ്ങിനെ ഏഴു ബഹറുകൾ ശൃഷ്ടിച്ചു എന്നും അതിൽ ഓരോ ബഹറിനും പതിനായിരം കൊല്ലം വീതം ആയിരിക്കാൻ കല്പിക്കപ്പെട്ടു എന്നും ആ കാലഘട്ടം കഴിഞ്ഞപ്പോൾ മണ്ൺ, വെള്ളം, തീയ്, കാറ്റ് എന്നീ നാൽ വസ്തുക്കൾ അല്ലാഹു ശ്രിഷ്ടിച്ചു എന്നും ആ പ്രകാശത്തോട് തന്നെ ശൃഷ്ടിക്കേണ്ടത് ഏതിൽ നിന്നാണെന്ന് തിരഞ്ഞെടുക്കാൻ പറഞ്ഞു എന്നും അതിൽ നിന്നു മണ്ൺ തിരഞ്ഞെടുക്കുകയും അതിൽ നിന്നു ആദം നബി (അ) ശൃഷ്ടിക്കപ്പെടുകയും ചെയ്തു എന്നുമാണു ആ കഥ സാരം. അങ്ങിനെ എങ്കിൽ ചുരുങ്ങിയത് ആദം നബിക്കു എഴുപതിനായിരം കൊല്ലം മുന്നെ എങ്കിലും റസൂൽ (സ)യുടെ പ്രകാശം ശൃഷ്ടിക്കപ്പെടണം. ഈ പറഞ്ഞ രണ്ടു കഥകളിൽ ഏതാണു പുകഴ്ത്തൽ, ഏതാണു ഇകഴ്ത്തൽ, രണ്ടായിരം കൊല്ലം മുമ്പോ അതോ എഴുപതിനായിരം കൊല്ലം മുമ്പോ
നബി തിരുമേനി (സ) യെ ഇത്രമാത്രം അനാദരിക്കുന്നവർ റസൂലിനെ സ്നേഹിക്കുന്നവരായും റസൂൽ (സ) അനുശ്ടിക്കാത്തത് ഞങ്ങൾക്കും വേണ്ട എന്നു പറയുന്നവർ റസൂലിനെ സ്നേഹിക്കാത്തവരും ആകുന്നതെങ്ങിനെ.
സോദരാ കയ്യിലെ പണം കൊടുത്ത് തന്നെ തന്നെ കടിക്കുന്ന പട്ടിയെ വാങ്ങരുത്, സമ്പത്തും, ഒഴിവു സമയവും ആരോഗ്യവും സമയവും നല്കി നരകവും വാങ്ങരുത്. അല്ലാഹു തുണക്കട്ടെ. ഇരു ലോകത്തും
ആമീൻ