Friday, July 15, 2011

സ്ത്രീ പള്ളിപ്രവേശം തെറ്റും ശരിയും.

കേരളത്തിലെ മത സംഘടനകള്‍ക്കിടയില്‍ തര്‍ക്കം ഉള്ള ഒരു വിഷയം ആണ് സ്ത്രീകളുടെ പള്ളിയിലേക്കുള്ള പോക്കും, പള്ളിയിലെ ആരാധനകളും. കാലാകാലങ്ങളില്‍ അതിനെ കുറിച്ചു വാഗ്വാദങ്ങളും വിശദീകരണങ്ങളും ഒക്കെ നടക്കാറുണ്ടെങ്കിലും സമസ്ത അതിന്റെ ആദ്യകാലത്തെ അഭിപ്രായങ്ങളില്‍ നിന്ന് പല മാറ്റിത്തിരുത്തലുകളും നടത്തിയെങ്കിലും ഇന്നും പൂര്‍ണമായി ഒരു യോജിപ്പിലെത്താന്‍ ഇപ്പോഴും സംഘടനകള്‍ക്ക് കഴിഞ്ഞിട്ടില്ല. അത് എന്ത് കൊണ്ട് എന്ന ചിന്തയില്‍ നിന്നാണ് ഇത്തരം ഒരു ലേഖനം എഴുതാന്‍ എനിക്ക് പ്രചോദനം
എല്ലാവരും ഞങ്ങള്‍ മാറ്റി തിരുത്തലുകള്‍ നടത്തിയിട്ടില്ല എന്ന് പറയും എങ്കിലും ആരെങ്കിലും മാറ്റിയിട്ടുണ്ടോ എന്ന് നോക്കുകയാണ് ഇവിടെ ചെയ്യുന്നത്. മാത്രവും അല്ല. പലപ്പോഴും ഇത്തരം വാഗ്വാദങ്ങളില്‍ പങ്കാളിയാകുമ്പോള്‍ എന്നോട് എന്റെ കൂട്ടുകാര്‍ പോലും ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്. ഒരു പക്ഷെ വായനക്കാരും അത് ചിന്തിച്ചേക്കാം. അതായത് സ്ത്രീകള്‍ പള്ളിയില്‍ പോകുന്നതിനേക്കാള്‍ വലിയ കാര്യങ്ങളല്ലേ ഇസ്തിഗാസയും തൌഹീദും ഒക്കെ എന്ന്. പിന്നീട് എന്ത് കൊണ്ട് ഇയാള്‍ മറ്റു വിഷയങ്ങളില്‍ ഒരു അഭിപ്രായം പറയുന്നതിന് മുന്നേ ഈ ചെറിയ വിഷയവും ആയി വരുന്നു എന്ന്. അതിന്റെ കാരണം പലതാണ് അതില്‍ ഒന്ന് എന്നെ സമസ്തയില്‍ നിന്ന് മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ച ആദ്യത്തെ വിഷയം ഇതാണ്. മാറിച്ചിന്തിക്കാന്‍ പ്രേരണ നല്‍കിയത് ഇ കെ വിഭാഗം സുന്നികളുടെ നേതാവായിരുന്ന നാട്ടിക മൂസ മുസ്ലയാരും പേരോട് അബ്ദുല്‍ റഹിമാന്‍ സഖഫിയും ആണ്. മുജാഹിദ് മൌലവിമാര്‍ ഈ കണ്ട കാലം മുഴുവന്‍ പ്രബോധനം നടത്തിയിട്ട് കിട്ടിയതിനേക്കാള്‍ വലിയ പ്രയോചനം പേരോട് ഉസ്താദിന്റെ പ്രവര്‍ത്തനം കൊണ്ട് കിട്ടുന്നു. അള്ളാഹു അതിനു തക്ക പ്രതിഫലം നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
ആദ്യ കാലങ്ങളില്‍ ( വളരെ മുന്നേ ഒന്നുമല്ല. ഒരു അമ്പതു വര്ഷം മുന്പ്) അന്യ പുരുഷന്മാര്‍ പങ്കെടുക്കുന്ന ജുമുആ ജമാഅത് നിസ്കാരങ്ങള്‍ സ്ത്രീകള്‍ക്ക് ഹറാം ആണെന്നായിരുന്നു വാദം
എന്നാല്‍ പിന്നീട് അത് സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശിക്കുന്നത് ആയി. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളില്‍ ഒക്കെ അങ്ങിനെയാണ് പറഞ്ഞിരുന്നത്. എന്നാല്‍ അതിനു ശേഷം ആരോ പറഞ്ഞു കേട്ടു പള്ളിയില്‍ പ്രവേശിക്കുന്നതിന് സ്ത്രീകള്‍ക്ക് വിലക്കില്ല എന്നാല്‍ പള്ളിയില്‍ വെച്ചു നിസ്കരിക്കല്‍ ഹറാം ആണ് എന്ന്. കാലം വീണ്ടും കടന്നു പോയി സമസ്തയുടെ പള്ളികളില്‍ സ്ത്രീകള്‍ക്കുള്ള നിസ്കാര റൂമുകള്‍ പ്രത്യക്ഷമായി തുടങ്ങി. സുന്നത് ജമാഅത്തിന്റെ കേന്ദ്ര കമ്മിറ്റി ഓഫീസി ആയി അവകാശപ്പെടുന്ന മര്‍കസില്‍ പോലും സ്ത്രീകള്‍ക്ക് നിസ്കരിക്കാന്‍ റൂം ആയി. ഇപ്പോള്‍ പള്ളിയില്‍ നിസ്കരിക്കുന്നതിനും തെറ്റില്ല എന്നാല്‍ പുറപ്പെട്ടു പോകരുത് എന്ന് മാത്രമേ ഉള്ളൂ എന്നാണു പുതിയ കണ്ടെത്തല്‍. ഇത്തരം മലക്കം മറിച്ചിലുകള്‍ തന്നെയാണ് ഈ വിഷയം ആദ്യം കൈകാര്യം ചെയ്യാന്‍ എനിക്ക് തോന്നിച്ചതും എന്ത് കൊണ്ടെന്നാല്‍ വളരെ വ്യക്തമായ തെളിവുകള്‍ ഉണ്ടാവുകയും മിക്കവാറും എല്ലാ ഇമാമുമാരും അംഗീകരിക്കുകയും ചെയ്തിട്ട് കൂടി ആ ഇമാമുമാരുടെ എല്ലാം പേരുകള്‍ വെച്ചു ആളാകുന്നവര്‍ ഇമാമുമാരുടെ ആശയങ്ങല്‍ക്കെതിരായ വാദങ്ങള്‍ പോലും അടിച്ചേല്‍പിക്കാന്‍ ആ ഇമാമുമാരെ ദുര്‍വ്യാഖ്യാനം ചെയ്യുന്ന രീതികള്‍ ജനങ്ങളെ മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ മറ്റു കാര്യങ്ങള്‍ പറയാനും അത് പഠിപ്പിക്കാനും കുറച്ചു കൂടി എളുപ്പം ആകും എന്നതാണ് ഈ വിഷയം തിരഞ്ഞെടുക്കാന്‍ എനിക്ക് പ്രേരണയായ മറ്റൊരു ഘടകം.
എന്നാല്‍ ഞാന്‍ മുകളില്‍ പറഞ്ഞത് ‍പോലെ അവര്‍ മാറിയിട്ടുണ്ടോ എന്ന ഒരു ചോദ്യം വരും. കൂട്ടത്തില്‍ മുജാഹിദുകള്‍ ആണ് അങ്ങിനെ മാറ്റിയത് എന്ന് പറയും. ആ ഭാഗത്തേക്ക് ഇന്ഷ അല്ലാഹ് പിന്നീട് വരാം. സമസ്തക്കാര്‍ മാറ്റിയതിനു തെളിവുകളുടെ രേഖകള്‍ നല്‍കാന്‍ ഈ ലേഖനത്തില്‍ കഴിയില്ല. എന്നാല്‍ വായിക്കുന്നവര്‍ക്ക് അത് സംഘടിപ്പിക്കാന്‍ കഴിയും എന്ന് എനിക്കുറപ്പുണ്ട്. അത് കൊണ്ട് ഞാന്‍ ഈ വിഷയം പഠന വിധേയം ആക്കാന്‍ ഉണ്ടായ രണ്ടു സംഭവങ്ങള്‍ പറയാം.
അതില്‍ ഒന്നാമത്തെ സംഭവം ഇതാണ്. എന്റെ പിതാവ് നാല്പതു വര്‍ഷത്തോളം പള്ളിയില്‍ ദര്സ് നടത്തിയിരുന്ന ആളാണ്. ഒരിക്കല്‍ ഞാനും എന്റെ പിതാവും രാവിലെ പതിനൊന്നു മണിക്ക് വീട്ടില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ പേരോട് ഉസ്താദിന്റെ മുജാഹിദ് മൌലവിമാര്‍ക്ക് ഉള്ള ഒരു മറുപടി പ്രസംഗം കേട്ടു. അന്ന് അദ്ദേഹം എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ്‌ അല്ലെങ്കില്‍ സെക്രടറി ആണ്. ഓഡിയോ കാസറ്റില്‍ നിന്ന് കേട്ട ആ പ്രസംഗത്തില്‍ അദ്ദേഹം പറയുന്നു സ്ത്രീകള്‍ പള്ളിയില്‍ പോകല്‍ ഹറാം ആണ്.റസൂലിന്റെ ഭാര്യമാര്‍ ആരെങ്കിലും പള്ളിയില്‍ പോയതായി തെളിയിച്ചാല്‍ ഞാന്‍ ഈ പരിപാടി നിര്‍ത്താം എന്ന്. ഞാന്‍ എന്റെ പിതാവിനോട് ചോദിച്ചു. സ്ത്രീകള്‍ പള്ളിയില്‍ പോകുന്നതിനു തെറ്റുണ്ടോ എന്ന്... എന്റെ പിതാവ് എന്നോട് പറഞ്ഞു ഹറാം എന്നൊന്നും ഞാന്‍ കണ്ടിട്ടില്ല. എന്നാല്‍ ശരി അല്ല എന്ന് പറയുന്ന ആളുകള്‍ ഉണ്ട്. പിന്നെ അവരൊക്കെ വലിയ പണ്ഡിതന്മാര്‍ അല്ലെ എന്നെക്കാള്‍ കിതാബ് ഒതിയവര്‍. അപ്പോള്‍ അവര്‍ എവിടെയെങ്കിലും കണ്ടിട്ടുണ്ടാകും. (എന്റെ പിതാവിന് ഡിഗ്രി ഒന്നും ഉണ്ടായിരുന്നില്ല) അല്ലാതെ എസ് എസ് എഫിന്റെ നേതൃ സ്ഥാനത്ത് ഇരിക്കുന്ന പണ്ഡിതന്‍ ഒന്നും വെറുതെ ഒരു നുണ ഇസ്ലാമില്‍ പറയില്ല. ഇതായിരുന്നു എന്റെ പിതാവിന്റെ മറുപടി.
ഇനി മറ്റൊരു സംഭവം. ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി എട്ടിനും തൊണ്ണൂറ്റി ആറിനും ഇടയിലുള്ള കാലം (കൃത്യ വര്ഷം ഓര്‍മയില്ല. എന്നാല്‍ എണ്‍പത്തി എട്ടില്‍ അരീകോട് ഐ ടി ഐ കഴിഞ്ഞതിനു ശേഷം തൊണ്ണൂറ്റി ആറില്‍ ഗള്‍ഫിലേക്ക് വരുന്നതിനു മുന്നേ) ഉള്ള ഒരു ദിവസത്തെ ചന്ദ്രിക ദിന പത്രത്തില്‍ നാട്ടിക മൂസ മുസ്ലയാരുടെതായിട്ടു ഒരു പ്രസ്താവന ഉണ്ടായിരുന്നു. സ്ത്രീകള്‍ പള്ളിയില്‍ പോകുന്നത് ഹറാം തന്നെ എന്നായിരുന്നു അന്നത്തെ ആ പ്രസ്താവനയുടെ തലക്കെട്ട്‌. ആ വാര്‍ത്ത വായിച്ചു ഞാനും എന്റെ സുഹ്ര്‍ത്തും ഇപ്പോഴും എസ് കെ എസ് എസ് എഫ് പ്രവര്‍ത്തകനും ആയ പുളിക്കുഴി അബൂബക്കെര്‍ എന്നയാളും ദിവസങ്ങളോളം കോഴിക്കോട്ടു പറമ്പിലെ ഞങ്ങളുടെ സുഹ്ര്‍ത്തും ഇരുമ്പ് കച്ചവടക്കാരനും ആയ സി കെ അബ്ദുല്‍ അസീസ്‌ എന്ന ആളുടെ കടയില്‍ വെച്ചും പിന്നെ പുറത്തു ഒഴിഞ്ഞു മാറി നിന്നും ദിവസങ്ങളോളം വാഗ്വാദം നടത്തിയിരിക്കുന്നു. കൂട്ടത്തില്‍ ശ്രോതാക്കള്‍ ആയി ഞങ്ങളുടെ സുഹ്ര്‍ത്തുക്കള്‍ ആയ ഷാജി അന്‍വര്‍ അബ്ദുല്‍ രഊഫ് എന്നിവരും. അവസാനം വിവരമുള്ളവര്‍ സംസാരിച്ചോളും എന്ന് പറഞ്ഞു അയാള്‍ കൊണ്ട് വന്ന സഖാഫി ഒന്നും പറയാതെ നിന്റെ തന്തയോട് ചോദിച്ചു നോക്ക് എന്ന് പറഞ്ഞു പോയി. ഇതിലെ എല്ലാവരും ഇന്നും ജീവിചിരിപ്പുള്ളവര്‍ ആണ്. (എന്റെ പിതാവ് ഒഴിച്ചു)
എന്നാല്‍ ഇന്ന് അതൊക്കെ കുറെ മാറി. ഇപ്പോള്‍ പള്ളിയില്‍ പ്രവേശിക്കുന്നത് ഹറാം അല്ല. നിസ്കരിക്കുന്നതും ഹറാം അല്ല പുറപ്പെട്ടു പോകുന്നത് മാത്രം ആണ് ഹറാം.
എന്നാല്‍ സ്ത്രീകള്‍ പള്ളിയില്‍ പോകുന്നതിനെ കുറിച്ചു ഇമാമു മാര്‍ എന്ത് പറഞ്ഞു. അതാണ്‌ വിഷയം. പോകാന്‍ പാടില്ല എന്ന് പറഞ്ഞു സമസ്തക്കാര്‍ ഓതുന്ന ഒരു ഹദീസ് ഉണ്ട്. അതില്‍ നിന്ന് തന്നെ തുടങ്ങാം.
ഉമ്മു ഹമീടിനി സാഇദീ (റ) റസൂല്‍ (സ) യോട് തനിക്കു താങ്കളുടെ കൂടെ നിസ്കരിക്കാന്‍ ആഗ്രഹം ഉണ്ട് എന്ന് പറഞ്ഞു എന്നും അപ്പോള്‍ റസൂല്‍ (സ) നിങ്ങളുടെ വീടാണ് നിങ്ങള്‍ക്കുത്തമം എന്ന് പറഞ്ഞു എന്നുമാണ് ആ ഹദീസിന്റെ സാരം. ഈ ഹദീസ് പല പരമ്പരകളില്‍ കൂടി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. അത് കൊണ്ട് ഈ ഹദീസിനെ ആധാരം ആക്കി പള്ളിയില്‍ പോകാന്‍ പാടില്ല എന്നാണു വാദം. എന്നാല്‍ മദീന സന്ദര്‍ശനത്തിനു വരുന്ന സ്ത്രീകളെ മസ്ജിദുല്‍ ഹറമില്‍ നിസ്കരിക്കാന്‍ സമ്മതിക്കില്ല എന്ന് ഒരു വിഭാഗക്കാരും പറയാറില്ല. അതിനെ കുറിച്ചു ഒരിക്കല്‍ ഒരു പണ്ടിതനോട് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി നമ്മുടെ നാട്ടിലെ പള്ളിയെക്കാള്‍ ആയിരം മടങ്ങ്‌ കൂലിയുള്ള പള്ളിയാണ് ഹറമിലെ പള്ളി. അവിടെ നിസ്കരിക്കുന്നത് പോലെയല്ല നാട്ടിലെ പള്ളിയില്‍ പോകുന്നത് എന്നാണു. ഈ ഹദീസിന്റെ ആധികാരികതയിലെക്കും മറ്റും പോകുന്നതിനു മുന്നേ ഈ വാദം ഈ ഹദീസിന്റെ വെളിച്ചത്തില്‍ ഒന്ന് പരിശോദിക്കാം. റസൂല്‍ പറയുന്നത് ഇങ്ങിനെ. നിങ്ങള്ക്ക് എന്റെ കൂടെ നിസ്കരിക്കുനതിനു മോഹം ഉണ്ട് എന്ന് എനിക്കറിയാം എന്നാല്‍ എന്റെ കൂടെ എന്റെ പള്ളിയില്‍ വെച്ചു നിസ്കരിക്കുന്നതിനേക്കാള്‍ നിങ്ങള്ക്ക് ഉത്തമം നിങ്ങളുടെ നാട്ടുകാരുടെ പള്ളിയില്‍ വെച്ചു നിസ്കരിക്കലാണ്. നിങ്ങള്‍ നിങ്ങളുടെ നാട്ടുകാരുടെ പള്ളിയില്‍ വെച്ചു നിസ്കരിക്കുന്നതിനേക്കാള്‍ നിങ്ങള്‍ക്കുത്തമം നിങ്ങളുടെ കുടുംബത്തിന്റെ പള്ളിയില്‍ വെച്ചു നിസ്കരിക്കലാണ്. നിങ്ങള്‍ നിങ്ങളുടെ കുടുംബത്തിന്റെ പള്ളിയില്‍ വെച്ചു നിസ്കരിക്കുന്നതിനെക്കാള്‍ നിങ്ങള്‍ക്കുത്തമം നിങ്ങളുടെ വീട്ടിന്റെ മുന്‍വശത്ത്‌ വെച്ചു നിസ്കരിക്കലാണ്. നിങ്ങള്‍ നിങ്ങളുടെ വീടിന്റെ മുന്‍വശത്ത്‌ വെച്ചു നിസ്കരിക്കുന്നതിനേക്കാള്‍ നിങ്ങള്‍ക്കുത്തമം നിങ്ങളുടെ അറയില്‍ വെച്ചു നിസ്കരിക്കലാണ്. ഇനി ഇതിനെ ഒന്ന് വിശകലനം ചെയ്യാം. അല്ലാഹുവിന്റെ റസൂല്‍ ജീവിച്ചിരിക്കുന്ന കാലത്ത് ആ മഹനീയ നേതൃത്തത്തില്‍ നിസ്കരിക്കുന്ന അത്ര പുണ്യം ഇന്നത്തെ ഇമാമുമാരുടെ കീഴില്‍ നിസ്കരിക്കുന്നതിനു ഉണ്ട് എന്ന് ആരും പറയുന്നില്ല. അപ്പോള്‍ ആണ് റസൂല്‍ (സ) പറയുന്നത് എന്റെ കൂടെ നിങ്ങള്‍ നിസ്കരിക്കുന്നതിനെക്കാള്‍ ഉത്തമം നാട്ടുകാരുടെ പള്ളിയില്‍ വെച്ചു നിസ്കരിക്കുന്നതിന്നു കൂലി ഉണ്ട് എന്ന് പറയുന്നത്. ഇനി ഈ വാചകങ്ങള്‍ വെച്ചു വെള്ളില പുത്തന്‍ വീട് മഹല്ലിലെ നിവാസിയായ എന്റെ ഭാര്യയുടെ കാര്യത്തില്‍ ആണെങ്കില്‍ അവള്‍ മദീനയില്‍ പോയി അവിടെ വെച്ചു നിസ്കരിക്കുന്നതിനെകാല്‍ കൂലി ഉണ്ട് അവള്‍ക്കു പുത്തന്‍ വീട് മഹല്ലിലെ പള്ളിയില്‍ നിസ്കരിക്കുന്നത് എന്നാണു അര്‍ഥം. എന്നാല്‍ അതിനെക്കാള്‍ നല്ലത് ഞങ്ങളുടെ കുടുംബം വല്ല നിസ്കാര പള്ളിയും ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അവിടെ വെച്ചും അതിനെക്കാള്‍ ഉത്തമം പൂമുഖത്ത് വെച്ചും അതിനേക്കാള്‍ ഉത്തമം ഞങ്ങളുടെ അറയില്‍ വെച്ചും ആണ് എന്നര്‍ത്ഥം. എന്നാല്‍ നാട്ടിലെ പള്ളിയില്‍ പോകുന്നത് തടയുന്ന ഒരാളും മസ്ജിടുന്നബവിയില്‍ നിന്ന് തടയാന്‍ ധൈര്യം കാണിക്കാറില്ല. കാരണം ഹജ്ജു ഗ്രൂപ്പില്‍ ആള് കുറയും.
ഇനി ഈ ഹദീസിനെ കുറിച്ചു ചിന്തിക്കാം. വളരെയേറെ പരമ്പരകളില്‍ കൂടി നിവേദനം ചെയ്യപെട്ട ഈ ഹദീസ് രണ്ടു രൂപത്തില്‍ നിവേദനം ചെയ്തു കാണാം. അതില്‍ ഒരു രൂപം മുകളില്‍ വിവരിച്ച പോലെ ആണെങ്കില്‍ മറ്റൊരു രൂപം അതിനു മുന്പ് റസൂല്‍ (സ) പറയാന്‍ ഉള്ള കാരണവും കൂടി ഉള്പെടുത്തികൊണ്ടാണ്. അതില്‍ ഇങ്ങിനെ കാണാം. - قَالَ أَبُو بَكْرِ بْنُ أَبِي شَيْبَةَ : وَحَدَّثَنَا زَيْدُ بْنُ الْحُبَابِ ، حَدَّثَنَا ابْنُ لَهِيعَةَ ، حَدَّثَنِي عَبْدُ الْحَمِيدِ بْنُ الْمُنْذِرِ السَّاعِدِيُّ ، عَنْ أَبِيهِ ، عَنْ جَدَّتِهِ أُمِّ حُمَيْدٍ قَالَتْ : قُلْتُ : يَا رَسُولَ الله ، يَمْنَعُنَا أَزْوَاجُنَا أَنْ نُصَلِّيَ مَعَكَ ، وَنُحِبُّ الصَّلاَةَ مَعَكَ ، فَقَالَ رَسُولُ الله صَلَّى الله عَلَيه وسَلَّم : صَلاَتُكُنَّ فِي بُيُوتِكُنَّ أَفْضَلُ مِنْ صَلاَتِكُنَّ فِي حُجَرِكُنَّ ، وَصَلاَتُكُنَّ فِي حُجَرِكُنَّ أَفْضَلُ مِنْ صَلاَتِكُنَّ فِي دُورِكُنُّ ، وَصَلاَتُكُنَّ فِي دُورِكُنَّ أَفْضَلُ مِنْ صَلاَتِكُنَّ فِي الْجَمَاعَةِ . ഞങ്ങളുടെ ഭര്‍ത്താക്കന്മാര്‍ തങ്ങളോടൊപ്പം ഞങ്ങള്‍ നിസരിക്കുന്നതിനെ തടയുന്നു പ്രവാചകരെ. ഇത്തരം ഒരു പരാതി ഭര്‍ത്താക്കന്മാരെ പറ്റി ഭാര്യമാര്‍ പറയുമ്പോള്‍ ആണ് റസൂല്‍ (സ) അവരോടു ഇങ്ങിനെ പറയുന്നത്. ഭര്‍ത്താക്കന്മാരുടെ സമ്മതം ഇല്ലാതെ ഭാര്യ സുന്നത്തായ കാര്യങ്ങള്‍ ചെയ്യരുത് എന്നത് ഇസ്ലാമിക ലോകം അംഗീകരിച്ച നിയമം ആണ്. സുന്നത് നോമ്പുകളില്‍ ഏറ്റവും പ്രാധാന്യം ഉള്ള അറഫ നോമ്പ് പോലും ഭര്‍ത്താവ് സമ്മതിച്ചില്ല എങ്കില്‍ നോല്‍ക്കരുത് എന്നതും പ്രസിദ്ധമാണ്. അത് തന്നെയാണ് ഇവിടെയും ഉള്ളത് എന്നത് ആര്‍ക്കും മനസ്സിലാകുന്ന കാര്യം ആണ്. എന്നാല്‍ തെറ്റിധരിപ്പിക്കുന്നതിനായി ഈ പൂര്‍ണമായ ഹദീസിനെ മാറ്റി നിര്‍ത്തി അതില്‍ നിന്ന് ഒരു ഭാഗം മാത്രം പറയുന്ന ഹദീസിനെ ഉപയോഗിക്കുകയാണ് അവര്‍ ചെയ്യുന്നത്. എന്ത് കൊണ്ട് നിങ്ങള്‍ പൂര്‍ണമായ ഹദീസ് പറയുന്നില്ല എന്നാ ചോദ്യത്തിന് അവര്‍ക്കുള്ള ഒരേ ഒരു മറുപടി അതില്‍ ഇബ്നു ലഹീഅ എന്ന ഒരു വ്യക്തി ഉണ്ട് എന്നും ആ വ്യക്തിയുടെ ഹദീസ് സ്വീകരിക്കാന്‍ കഴിയില്ല എന്നും ആണ്. ഇബ്നു ലഹീഅ പരമ്പരയില്‍ ഉള്ള ഹദീസാണ് മുകളില്‍ നലികിയിട്ടുള്ളത്. എന്നാല്‍ ഈ രൂപത്തില്‍ ഉള്ള ഹദീസിന്റെ പരമ്പരകളില്‍ ഇബ്നു ലഹീഅ ഇല്ലാത്ത പരമ്പരകളും ഉണ്ട് എന്നത് ഇവര്‍ ബോധ പൂര്‍വ്വം മറക്കുന്നു.ഉദാഹരണത്തിന് - أَخْبَرَنَا أَبُو الْحُسَيْنِ : عَلِىُّ بْنُ مُحَمَّدِ بْنِ عَبْدِ اللَّهِ بْنِ بِشْرَانَ الْعَدْلُ بِبَغْدَادَ أَخْبَرَنَا أَبُو الْحَسَنِ : عَلِىُّ بْنُ مُحَمَّدِ بْنِ أَحْمَدَ الْمِصْرِىُّ حَدَّثَنَا يَحْيَى بْنُ عُثْمَانَ بْنِ صَالِحٍ حَدَّثَنَا إِبْرَاهِيمُ بْنُ مَرْوَانَ أَبُو بَكْرٍ حَدَّثَنَا عَبْدُ الْمُؤْمِنِ بْنُ عَبْدِ اللَّهِ الْكِنَانِىُّ عَنْ عَبْدِ الْحَمِيدِ بْنِ الْمُنْذِرِ بْنِ أَبِى حُمَيْدٍ السَّاعِدِىِّ عَنْ أَبِيهِ عَنْ جَدَّتِهِ أُمِّ حُمَيْدٍ أَنَّهَا قَالَتْ : يَا رَسُولَ اللَّهِ മാത്രവും അല്ല, സ്ത്രീകളെ നിങ്ങള്‍ പള്ളിയില്‍ നിന്ന് തടയരുത് എന്നാ നബി വചനത്തെ വിശദീകരിച്ചു കൊണ്ട് ആ കല്പന നിര്‍ബന്ധിത കല്പന അല്ല എന്നും ഐചികമായ കല്പനയാണ് എന്നും വിശദീകരിച്ചു കൊണ്ട് അനേകം മുന്‍കാല്‍ പണ്ഡിതന്മാര്‍ ഈ ഹദീസ് എടുത്തു കൊടുത്തിട്ടും ഉണ്ട്. തടയാതിരിക്കല്‍ സുന്നത് ആണ് എന്നും എന്നാല്‍ തടയുന്നത് ഹറാം അല്ല എന്നും അങ്ങിനെ ഹറാം ആയിരുന്നു എങ്കില്‍ ഉമ്മു ഹമീദിനി സാഇദീ (റ) യെ ഭര്‍ത്താക്കന്മാര്‍ തടയുക ഇല്ലായിരുന്നു എന്നും ആണ് അവരുടെ വാദം. എന്നാല്‍ മുകളില്‍ പറഞ്ഞ ഈ ഭാഗം ഇല്ലാത്ത ഹദീസില്‍ അബ്ദുല്ലഹ് ഇബ്നു സുവൈദുല്‍ അന്സാരീ (റ) എന്നാ ഒരു വ്യക്തിയുണ്ട്. എന്റെ അന്വേഷണത്തില്‍ അദ്ദേഹം ഇല്ലാത്ത ഒരു പരമ്പരയും ഞാന്‍ കണ്ടിട്ടില്ല (അങ്ങിനെ ഇല്ല എന്നല്ല വാദം. ഉണ്ടെങ്കില്‍ വായനക്കാര്‍ ചൂണ്ടിക്കാണിച്ചു തരണം.) ഈ വ്യക്തിയെ കുറിച്ചു ഏതു കാലക്കാരന്‍ ആണ് എന്നതിന് പോലും പണ്ടിതമാര്‍ക്കിടയില്‍ ഏക അഭിപ്രായം ഇല്ല. ഈ ഹദീസ് ശക്തമായ ഹദീസ് ആണെന്ന് പറഞ്ഞ അഹമദ് അടക്കം ഉള്ളവര്‍ ഈ പരമ്പരയിലെ അബ്ദുല്ലഹ് ഇബ്നു സുവൈദുല്‍ അന്‍സാരി ഒഴികെ ബാക്കിയുള്ളവര്‍ സ്വീകര്യര്‍ ആണ് എന്നാണു പറഞ്ഞത്.. എന്നാല്‍ മറ്റു ചിലര്‍ പറയുന്നത് അബ്ദുല്ലഹ് ഇബ്നു സുവൈദുല്‍ അന്‍സാരിയെ കുറിച്ച് പറയുമ്പോള്‍ അദ്ദേഹത്തില്‍ കോട്ടങ്ങളും നേട്ടങ്ങളും കാണുന്നില്ല എന്നാണു. ബാക്കിയുള്ളവര്‍ മുഴുവനും സ്വീകാര്യര്‍ എന്ന് അവരും പറയുന്നു.
എന്നാല്‍ നവവീ (റ) പറയുന്നത് നോക്കുക. بَابِ خُرُوجِ النِّسَاءِ അഥവാ സ്ത്രീകള്‍ പള്ളിയിലേക്ക് പുറപ്പെട്ടു പോകല്‍ എന്ന് തന്നെ നാമകരണം ചെയ്തു മുസ്ലിമിന്റെ വിശദീകരണത്തില്‍ അദ്ദേഹം പറയുന്നു. قال النَّوَوِيُّ رَحِمَهُ اللَّهُ وَرَضِيَ عنه في شَرْحِ مُسْلِمٍ في بَابِ خُرُوجِ النِّسَاءِ إلَى الْمَسَاجِدِ إذَا لم يَتَرَتَّبْ عليه فِتْنَةٌ وَأَنَّهَا لَا تَخْرُجُ مُتَطَيِّبَةً وَانْظُرْ إلَى قَوْلِهِ إذَا لم يَتَرَتَّبْ عليه فِتْنَةٌ ما أَحْسَنَهُ فِيمَا قَدَّمْته من وُجُوبِ الْمَنْعِ حَيْثُ تَرَتَّبَتْ الْفِتْنَةُ على خُرُوجِهِنَّ فإن قَوْلَهُ صلى اللَّهُ عليه وسلم لَا تَمْنَعُوا إمَاءَ اللَّهِ مَسَاجِدَ اللَّهِ هذا وَشَبَهُهُ من أَحَادِيثِ الْبَابِ ظَاهِرٌ في أنها لَا تُمْنَعُ من الْمَسْجِدِ لَكِنْ بِشُرُوطٍ ذَكَرَهَا الْعُلَمَاء مَأْخُوذَةٍ من الْأَحَادِيثِ وَهِيَ أَنْ لَا تَكُونَ مُتَطَيِّبَةً وَلَا مُتَزَيِّنَةً ذَاتَ خَلَاخِل يُسْمَعُ صَوْتُهَا وَلَا ثِيَابًا فَاخِرَةً وَلَا مُخْتَلِطَةً بِالرِّجَالِ وَلَا شَابَّةً وَنَحْوَهَا مِمَّنْ يُفْتَتَنُ بها وَأَنْ لَا يَكُونَ بِالطَّرِيقِ ما يُخَافُ بِهِ مَفْسَدَةٌ وَنَحْوُهَا وَهَذَاالنَّهْيُ عن مَنْعِهِنَّ من الْخُرُوجِ مَحْمُولٌ على كَرَاهَةِ التَّنْزِيهِ إذَا كانت الْمَرْأَةُ ذَاتَ زَوْجٍ أو سَيِّدٍ وَوُجِدَتْ
الشُّرُوطُ الْمَذْكُورَةِ
فَإِنْ لم يَكُنْ لها زَوْجٌ وَلَا سَيِّدٌ حَرُمَ الْمَنْعُ إذَا وُجِدَتْ الشُّرُوطُ ا هـ فَافْهَمْ قَوْلُهُ لَكِنْ بِشُرُوطِ സ്ത്രീകള്‍ക്ക് കുഴപ്പം ഭയപ്പെടുന്നില്ല എങ്കില്‍ സ്ത്രീകളെ പള്ളിയില്‍ നിന്ന് നിങ്ങള്‍ തടയരുത് എന്ന റസൂല്‍ തിരുമേനി (സ) യുടെ വചനത്തിന്റെ അടിസ്ഥാനത്തില്‍ ഇമാമുമാര്‍ പറഞ്ഞ ശര്തുകള്‍ അനുസരിച്ചു പോകാം എന്നുമാണ് അദ്ദേഹത്തിന്‍റെ വാദം തുടര്‍ന്ന് അദ്ദേഹം പണ്ഡിതന്മാര്‍ ഹദീസുകളില്‍ നിന്ന് മനസ്സിലാക്കിയ നിബന്ധനകളും പറയുന്നു. സുഗന്ധ ദ്രവ്യങ്ങള്‍ പൂശരുത്, ഭംഗി പ്രദര്‍ശിപ്പിക്കരുത് ശബ്ദം ഉണ്ടാക്കരുത്, പുരുഷന്മാരോട് ഇടകലരരുത് ആടംഭര വസ്ത്രങ്ങള്‍ ധരിക്കരുത്. കുഴപ്പം ഉണ്ടാകാന്‍ സാദ്യതയുള്ള യുവതികളോ മറ്റോ ആകരുത് വഴിയില്‍ പേടിക്കേണ്ട കാര്യങ്ങള്‍ ഒന്നും ഉണ്ടാകരുത് എന്നിവയാണ് ആ നിബന്ധനകള്‍. ഈ നിബന്ധനകളോടെ പോകുന്ന സ്ത്രീകളെ ഭര്‍ത്താവിനും യജമാനനും തടയല്‍ കറാഹത്തും മറ്റുള്ളവര്‍ക്ക് തടയല്‍ ഹറാമും ആണ് എന്നുമാണ് ഇവിടെ പറയുന്നത്.
يستحب للزوج ان يأذن لها إذا استأذنته الي المسجد للصلاة إذا كانت عجوزا لا تشتهي وامن المفسدة عليها وعلي غيرها للاحاديث المذكورة فان منعها لم يحرم عليه هذا مذهبنا قال البيهقى وبه قال عامة العلماء ويجاب عن حديث " لا تمنعوا إماء الله مساجد ألله " بانه نهى تنزيه لان حق الزوج في ملازمة المسكن واجب فلا تتركه للفضيلة ഭാര്യ ഭര്‍ത്താവിനോട് പള്ളിയില്‍ പോകാന്‍ അനുവാദം ചോദിച്ചാല്‍ അവളുടെ കൈകാര്യ കര്‍ത്താവ് എന്ന അധികാരത്താല്‍ അവനു ഭാര്യയെ തടയാം എങ്കിലും സമ്മതം കൊടുക്കല്‍ സുന്നത്താണ് എന്ന് എന്ന് ബയ്ഹഖിയെ പോലെയുള്ളവര്‍ പറയുന്നു.
في مذاهبهم في حضور العجوز التى لا تشتهى المسجد للصلاة: قد ذكرنا ان مذهبنا انه لا يكره ذلك في شئ من الصلاة قال العبدرى وبه قال اكثر الفقها
വൃദ്ധകളായ സ്ത്രീകള്‍ക്ക് നിസ്കാരത്തിനായി പള്ളിയില്‍ വരുന്നതിനു തെറ്റില്ല എന്ന് നവവിയുടെ ശരഹുല്‍ മുഹദ്ദബ് എന്നാ ഗ്രന്ഥത്തില്‍ കാണുന്നു.
فصل في شهود النساء العيدين ويستحب أن يحضر النساء غير ذوات الهيئات لما روت أم عطية قالت كان رسول الله صلى الله عليه وسلم يخرج العواتق وذوات الخدور والحيض في العيد فأما الحيض فكن يعتزلن المصلى ويشهدن الخير ودعوة المسلمين
وإذا أردن الحضور تنظفن بالماء ولا يتطيبن ولا يلبسن الشهرة من الثياب لقوله صلى الله عليه وسلم لا تمنعوا إماء الله مساجد الله وليخرجن تفلات أي غير عطرات ولانها إذا تطيبت ولبست الشهرة من الثياب دعا ذلك إلى الفساد
പെരുന്നാള്‍ നിസ്കാരത്തില്‍ പങ്കെടുക്കുന്നതിനെ കുറിച്ചു അത് സ്ത്രീകള്‍ക്ക് സുന്നതാനെന്നും (പെരുന്നാള്‍ നിസ്കാരം പുരുഷന് പോലും സുന്നത്താണെന്ന് ഓര്‍ക്കുക) ആര്‍ത്തവക്കാരികള്‍ ആയ സ്ത്രീകളോട് പോലും പെരുന്നാള്‍ സംഗമത്തിന് പോകാന്‍ പറയാറുണ്ടായിരുന്നു എന്നും എന്നാല്‍ ആര്‍ത്തവക്കാരികള്‍ മുസ്ലിംകളുടെ പ്രബോധനങ്ങളില്‍ പങ്കെടുക്കുകയും മറ്റു നന്മകളില്‍ സാക്ഷിയാവുകയും ചെയ്യുക ആയിരുന്നു പതിവെന്നും المهذب في فقه الإمام الشافعيഎന്നഗ്രന്ഥത്തില്‍
إبراهيم بن علي بن يوسف الشيرازي أبو إسحاقഎന്നവര്‍ പറയുന്നു. അങ്ങിനെ പോകാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ വെള്ളം കൊണ്ട് വൃത്തിയാക്കിയാണ്‌ പോകേണ്ടത് എന്നും എന്നാല്‍ വശ്യത നല്‍കുന്ന വസ്ത്രങ്ങള്‍ ധരിക്കുകയോ സുഗന്ധം പൂശുകയോ ചെയ്യരുത് എന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ കുഴപ്പങ്ങളിലേക്ക് നയിക്കും എന്നും അവര്‍ പറയുന്നു.
മാലികി ഗ്രന്ഥമായ ഫിഖഹുല്‍ ഇബാദാത്ത് എന്ന ഗ്രന്ഥത്തില്‍ പെരുന്നാള്‍ നിസ്കാരത്തെ കുറിച്ചു വിശദീകരിക്കുന്ന ഭാഗത്ത് അത് വളരെ പുണ്യമുള്ള കാര്യം ആണെന്നും അത് ഒഴിവാക്കല്‍ കറാഹത് ആണെന്നും പറഞ്ഞ ശേഷം അതില്‍ പങ്കെടുക്കല്‍ നാട്ട് കാരനും യാത്രക്കാരനും അടിമക്കും സ്വതന്ത്രനും നപുംസകങ്ങള്‍ക്കും സുന്ദരികളും വശ്യത ഉള്ളവരും അല്ലാത്ത സ്ത്രീകള്‍ക്കും അതിനു പങ്കെടുക്കല്‍ സുന്നത്താണ് എന്നും പറയുന്നു. വൃദ്ധക്ള്‍ക്കും വശ്യത കുറഞ്ഞ സ്ത്രീകള്‍ക്കും അങ്ങിനെ പെരുന്നാള്‍ നിസ്കാരത്തിനു പോകാന്‍ മൂന്നു നിബന്ധനകള്‍ ഉണ്ട് എന്നും അവ ഭര്‍ത്താവിന്റെ സമ്മതം ലഭിക്കലും സുഗന്ധം ഉപയോഗിക്കാതിരിക്കലും ആഡംബര പൂര്‍ണമായ വസ്ത്രം ധരിക്കാതിരിക്കലും ആണെന്ന് ഗ്രന്ഥ കര്‍ത്താവ് . നിങ്ങള്‍ സ്ത്രീകളെ പള്ളിയില്‍ നിന്ന് തടയരുത് എന്ന ഹദീസ് ഉദ്ദരിച്ച്‌ വിശദീകരിക്കുന്നു. ഇതേ ഗ്രന്ഥത്തില്‍ തന്നെ ഇങ്ങിനെ കാണാം. - كما تسن للنساء غير المشتهيات إن أذن الزوج - وهو مستحب له إن أمن المفسدة عليهن وعلى غيرهن - على ألا يلبسن فاخر الثياب ولا يطيبن إذا حضرنها في المسجد مع الرجال لما روى أبو هريرة رضي الله عنه أن رسول الله صلى الله عليه و سلم قال : ( لا تمنعوا إماء الله مساجد الله ولكن ليخرجن وهن تفلات ഭര്‍ത്താവിന്റെ സമ്മതം ലഭിക്കുകയും തനിക്കോ മറ്റുള്ളവര്‍ക്കോ കുഴപ്പമുണ്ടാകും എന്ന് ഭയമില്ലാതിരിക്കുകയും ചെയ്‌താല്‍ സുഗന്ധം ഉപയോഗിക്കാതെയും ആഡംബര വേഷങ്ങള്‍ ധരിക്കാതെയും അവര്‍ക്ക് ജമാഅത് നിസ്കാരങ്ങള്‍ക്ക് പള്ളിയില്‍ പോകുന്നത് സുന്നത്താണ് എന്നും എന്നാല്‍ പുരുഷനുള്ള അത്ര തന്നെ ശക്തമായ സുന്നതല്ല എന്നും പറയുന്നു. മാത്രമല്ല ഈ ഗ്രന്ഥത്തില്‍ പറയുന്നത് സ്ത്രീകള്‍ക്ക് ഇമാമു പോലും ആകാം എന്നും എന്നാല്‍ കുഴപ്പം ഭയപ്പെടുന്നത് കൊണ്ട് സുന്ദരികളായ സ്ത്രീകള്‍ ഇമാമു നില്കുന്നത് കറാഹത് ആണ് എന്നും ആണ്.والدليل على استحباب الجماعة لهن حديث أم ورقة رضي الله عنها " كان رسول الله صلى الله عليه و سلم يزورها في بيتها . . . . . وأمرها أن تؤم أهل دارها "  . وما روت ريطة الحنفية قالت : " أمتنا عائشة فقامت بيننا في الصلاة المكتوبة ". وما روت حجيرة قالت : " أمتنا أم سلمة في صلاة العصر فقامت بيننا " (  )
- وهي مكروهة للنساء ذوات الهيئات في المسجد خوف الفتنة ويقاس جمالهن على الطيب بجامع تحريكهما لداع الشهوة عند الرجل .
أسنى المطالب شرح روض الطالب എന്നാ ഗ്രന്ഥത്തില്‍ زكريا بن محمد بن زكريا الأنصاري ، زين الدين أبو يحيى السنيكي (المتوفى : 926هـ) പറയുന്നത് ഇങ്ങിനെ. ( فَرْعٌ لَا بَأْسَ بِحُضُورِ الْعَجَائِزِ ) الْجُمُعَةَ بَلْ يُسْتَحَبُّ لَهُنَّ ذَلِكَ ( بِإِذْنِ الْأَزْوَاجِ وَلْيَحْتَرِزْنَ مِنْ الطِّيبِ وَالزِّينَةِ ) أَيْ يُكْرَهَانِ لَهُنَّ لِخَبَرِ مُسْلِمٍ { إذَا شَهِدَتْ إحْدَاكُنَّ الْمَسْجِدَ فَلَا تَمَسَّ طِيبًا } وَخَبَرِ أَبِي دَاوُد بِإِسْنَادٍ صَحِيحٍ { لَا تَمْنَعُوا إمَاءَ اللَّهِ مَسَاجِدَ اللَّهِ وَلَكِنْ لِيَخْرُجْنَ وَهُنَّ تَفِلَاتٌ } بِفَتْحِ التَّاءِ وَكَسْرِ الْفَاءِ أَيْ تَارِكَاتٌ لِلطِّيبِ وَالزِّينَةِ وَلِخَوْفِ الْمَفْسَدَةِ فَإِنْ لَمْ يَحْتَرِزْنَ مِنْ الطِّيبِ أَوْ الزِّينَةِ كُرِهَ لَهُنَّ الْحُضُورُ وَخَرَجَ - - بِالْعَجُوزِ أَيْ غَيْرِ الْمُشْتَهَاةِ الشَّابَّةُ وَالْمُشْتَهَاةُ فَيُكْرَهُ لَهُمَا الْحُضُورُ كَمَا مَرَّ فِي صَلَاةِ الْجَمَاعَةِ بِزِيَادَةٍ وَبِالْإِذْنِ مَا إذَا كَانَ لَهَا زَوْجٌ وَلَمْ يَأْذَنْ لَهَا فَيَحْرُمُ حُضُورُهَا مُطْلَقًا وَفِي مَعْنَى الزَّوْجِ السَّيِّدُ വൃദ്ധകള്‍ ആയ സ്ത്രീകള്‍ക്ക് ജുമുഅക്ക് പങ്കെടുക്കുന്നതിനു തെറ്റില്ല എന്ന് മാത്രമല്ല സുന്നത്തും ആണ്. അത് ഭര്‍ത്താവിന്റെ അനുമതിയോടെയും ഭംഗി നല്‍കുന്ന വസ്തുക്കളും സുഗന്ധവും ഒഴിവക്കിക്കൊണ്ടും ആകണം. സുഗന്ധവും ഭംഗി നല്‍കുന്ന വസ്തുക്കളും ഉപേക്ഷിക്കാതെ പോകുന്നത് കറാഹത് ആകും. എന്നാല്‍ ഭര്‍ത്താവു തടയുകയാണെങ്കില്‍ അപ്പോള്‍ അവര്‍ക്ക് ഹറാം ആകും.
ഇത്രയും ഭംഗിയായി കാര്യങ്ങള്‍ പറഞ്ഞാല്‍ പിന്നെ അവര്‍ക്കുള്ള മറുപടി നിങ്ങള്‍ ഏതായാലും ഷാഫി (റ) വിനെ തിരുത്താന്‍ വന്നതാണല്ലോ എന്നാണു. കൂട്ടത്തില്‍ ഷാഫിക്കു വിവരം ഇല്ല നിങ്ങള്‍ക്കാണ് വിവരം എന്ന് പറഞ്ഞു ഒരു പരിഹാസവും. മുകളില്‍ പറഞ്ഞ ഇമാമുമാര്‍ മുഴുവന്‍ ഷാഫിയെക്കാള്‍ വിവരം ഉണ്ടായിരുന്നവര്‍ ആണോ അതോ അവര്‍ തിരുത്താന്‍ വന്നതോ എന്നൊന്നും ചോദ്യം ഇല്ല. ഇങ്ങിനെ ഒക്കെ ഷാഫി (റ) വിനെ അവുടെ പഴയ കാല അഭിപ്രായങ്ങള്‍ പിടിച്ചു തൂങ്ങി കൊണ്ട് നടക്കുമ്പോള്‍ ആ അഭിപ്രായങ്ങള്‍ അവര്‍ ഉന്നയിക്കുന്ന ഒരു ഭാഗം ഉണ്ട്. മഹാന്‍ അവര്‍കളുടെ ഇഖ്തിലാഫുല്‍ അഹദീസ് എന്ന ഗ്രന്ഥത്തിലെ റസൂല്‍ (സ) യുടെ ഭാര്യമാരോ ജോലിക്കാരികളോ മറ്റോ ആരും പോയതായിട്ടു എനിക്ക് അറിയില്ല എന്ന ഭാഗം. എന്നാല്‍ ആ ഗ്രന്ഥത്തിന്റെ രചന കഴിഞ്ഞു കാലങ്ങള്‍ക്ക് ശേഷം എഴുതിയ അല്‍ ഉം എന്ന ഗ്രന്ഥത്തില്‍ ഇങ്ങിനെ കാണാം. ) ولا أحب لواحد ممن له ترك الجمعة من الاحرار للعذر ولا من النساء وغير البالغين والعبيد أن يصلى الظهر حتى ينصرف الامام أو يتأخى؟ انصرافه بأن يحتاط حتى يرى أنه قد انصرف لانه لعله يقدر على إتيان الجمعة فيكون إتيانها خيرا له ولا أكره إذا انصرف . ജുമുഅ ഒഴിവാക്കാന്‍ പാടുള്ള സ്വതന്ത്രര്‍ (യാത്ര, രോഗം തുടങ്ങിയ കാരണങ്ങളാല്‍ ഉള്ള ഇളവ്)സ്ത്രീകള്‍ പ്രായപൂര്‍ത്തി ആകാത്തവര്‍ അടിമ എന്നിവര്‍ ആരും ഇമാം ജുമുഅ യില്‍ നിന്ന് ഒഴിവാകുന്നത് വരെ ളുഹര്‍ നിസ്കരിക്കുന്നതിനെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അവര്‍ തനിക്കും ആ ജുമുഅയില്‍ പങ്കെടുക്കാന്‍ സാധിക്കും എന്ന് പ്രതീക്ഷിച്ചു ഇരിക്കണം അങ്ങിനെ അവര്‍ക്ക് അതിലേക്കു വരാന്‍ കഴിഞ്ഞാല്‍ അതാണ്‌ ഉത്തമം. എന്നാല്‍ ഇത് എതിര്‍പക്ഷം സമസ്തക്കാരുടെ ശ്രദ്ധയില്‍ പെടുത്തിയതോടെ അല്‍ ഉമ്മു എന്ന ഗ്രന്ഥം ഷാഫി (റ) വിന്റെതല്ല എന്നാണു പുതിയ കണ്ടെത്തല്‍. ഈയുള്ളവനെ സമസ്ത എ പി വിഭാഗത്തിന്റെ ബയ്ലക്സിലെ റൂമില്‍ നിന്ന് ഒരിക്കല്‍ ഇമാമിന്റെ പേരില്‍ കള്ളം പറഞ്ഞു എന്ന് പറഞ്ഞു മാപ്പ് പറയണം എന്ന് അവര്‍ ആവശ്യപ്പെട്ടത് ഷഫീ (റ) വിന്റെ അല്‍ ഉം എന്ന് പറഞ്ഞതിനാണ്. എന്നാല്‍ അതിന്റെ ഗ്രന്ഥ കര്‍ത്താവ് ആര് എന്നോ സൈനുദ്ധീന്‍ മഖ്തൂം ഫതഹുല്‍ മുഈനില്‍ ഇങ്ങനെ പറയുന്നുണ്ടല്ലോ എന്നൊന്നും പറഞ്ഞാല്‍ ഇപ്പോഴത്തെ ആധുനിക സമസ്തക്കാര്‍ക്ക് സ്വീകരിക്കാന്‍ കഴിയില്ല.
എന്നാല്‍ റസൂല്‍ (സ) യുടെ കാലത്തും അതിനു ശേഷവും സ്ത്രീകള്‍ പള്ളിയില്‍ പോയിട്ടുണ്ടോ. ഈ ചോദ്യം വായനക്കാര്‍ ഏതെങ്കിലും ഒരു സമസ്തക്കരനോട് ചോദിച്ചു നോക്കൂ. ഉണ്ട് എന്നോ ഇല്ല എന്നോ ഉത്തരം കിട്ടുന്നതിനു മുന്നേ അവര്‍ നിങ്ങള്ക്ക് ഒരു ഹദീസ് ഓതി തരും. ആദ്യ കാലങ്ങളില്‍ മസ്ജിദു നബവിയില്‍ പട്ടികള്‍ വരാറുണ്ടായിരുന്നു എന്ന ഹദീസ്. എന്നിട്ട് നിങ്ങളോട് അവര്‍ ചോദിക്കും. എന്ന് വെച്ച് ഇന്ന് പട്ടികള്‍ പള്ളിയില്‍ കയറിയാല്‍ അവയെ ആട്ടി ഓടിക്കരുത് എന്നാണോ അതിന്നര്‍ത്ഥം എന്ന്. റസൂലിനോടും അനുയായികളോടും ഉള്ള സ്നേഹം കുത്തകയാണെന്ന് പറയുന്നവര്‍ പണ്ട് പള്ളിയില്‍ വന്നിരുന്ന സഹാബി വനിതകളെ ഉപമിച്ചത് എന്തിനോടാണ്‌ എന്ന് ചിന്തിച്ച ശേഷം നമുക്ക് അന്വേഷിക്കാം യഥാര്‍ത്ഥ വസ്തുതകള്‍. ആദ്യ നിസ്കാരത്തില്‍ ജിബ്രീല്‍ (അ) നിസ്കാരം പഠിപ്പിച്ചു കൊടുത്ത സമയത്ത് പോലും സ്ത്രീകള്‍ പങ്കെടുത്തതായി ചില ഹദീസുകള്‍ സൂചിപ്പിക്കുന്നു. ആദ്യ കാലത്ത് സ്ത്രീകള്‍ വരാറുണ്ടായിരുന്നു എന്നും പള്ളിയില്‍ അന്യ പുരുഷന്മാര്‍ പങ്കെടുക്കുന്ന നിസ്കാരങ്ങളിലും ജുമുഅകളിലും സ്ത്രീകള്‍ പങ്കെടുക്കാരുണ്ടായിരുന്നു എന്നതിന്നും രണ്ടു അഭിപ്രായമില്ല. അത് കൊണ്ട് തന്നെ ഏതെങ്കിലും ഹദീസ് സംസ്തക്കാര്‍ക്ക് കാണിച്ചു കൊടുത്താല്‍ അപ്പോള്‍ അവര്‍ പള്ളിയില്‍ പട്ടി കേറിയ സംഭവം പറഞ്ഞു പോകും. എന്നാല്‍ എന്നായിരുന്നു ഇത് പാടില്ല എന്ന് പറഞ്ഞത് എന്ന് ചോദിക്കുമ്പോള്‍ ഹിജാബിന്റെ ആയത് ഇറങ്ങിയതിനു ശേഷം എന്ന് പറയും. ആ ആയത് ഏതാണെന്നും ഇതു വര്ഷം എന്നും ചോദിച്ചാല്‍ അതിനുള്ള ഉത്തരം ഓരോ സംവാദം കഴിയുമ്പോഴും മാറിക്കൊണ്ടിരിക്കും.അതിനുള്ള കാരണങ്ങള്‍ ഏത് വര്ഷം പറഞ്ഞാലും ശരി അതിനപ്പുറത്തുള്ള മറ്റൊരു വര്‍ഷത്തില്‍ സ്ത്രീകള്‍ പള്ളിയില്‍ എത്തിയതിനു സഹീഹ് ആയ ഹദീസുകളില്‍ നിന്ന് സംഭവങ്ങള്‍ ഉദ്ദരിക്കാന്‍ കഴിയും എന്നതാണ്. ഉദാഹരണത്തിന് ദജ്ജാലിനെ കുറിച്ച് വിശദീകരിക്കുന്ന ഏറ്റവും ദീര്‍ഘമായ ഒരു ഹദീസ് മുസ്ലിം അടക്കമുള്ളവര്‍ നിവേദനം ചെയ്യുന്നു. ആ ഹദീസില്‍ ഇങ്ങിനെ കാണാം. : سمعت نداء منادي رسول الله صلى الله عليه وسلم ينادي أن : الصلاة جامعة ، فخرجت إلى المسجد فصليت مع رسول الله صلى الله عليه وسلم ، فكنت في صف النساء الذي يلي ظهور القوم ، فلما قضى رسول الله صلى الله عليه وسلم صلاته جلس على المنبر وهو يضحك ، സുപ്രസിദ്ധ സഹാബി ളിഹാക് ഇബ്നു ഖൈസിന്റെ(റ) സഹോദരിയായ ഫാത്തിമ ബിന്ത് ഖൈസ് (റ) നിവേദനം ചെയ്യുന്ന ഹദീസില്‍ നബി (സ) യുടെ വക്താവ് കൂട്ട നിസ്കാരം (അസ്സലാത്തു ജാമിഅ) എന്ന് വിളിച്ചു എന്നും അപ്പോള്‍ അവര്‍ പള്ളിയിലേക്ക് പോയി എന്നും റസൂല്‍ (സ) യോടൊപ്പം നിസ്കരിച്ചു എന്നും അവര്‍ പുരുഷന്മാരുടെ പിന്നില്‍ ഉള്ള സ്ത്രീകളുടെ അണിയില്‍ ആയിരുന്നു എന്നും റസൂല്‍ (സ) അവിടത്തെ നിസ്കാരം കഴിഞ്ഞപ്പോള്‍ മിന്ബരില്‍ ഇരുന്നു എന്നും അവിടന്ന് ചിരിക്കുന്നുണ്ടായിരുന്നു എന്നും എല്ലാം വിശദീകരിക്കുന്നു. ഈ ഹദീസില്‍ ഇപ്പോഴുള്ള സമസ്തയുടെ ഒരു പാട് വാദം പോളിക്കാവുന്ന തെളിവുകള്‍ ഉണ്ട്. ഒന്ന് വക്താവിന്റെ വിളി കേട്ടപ്പോള്‍ പുറപ്പെട്ടു എന്നതില്‍ നിന്ന് പുറപ്പെട്ടു പോയി എന്ന് മനസ്സിലാവും. രണ്ടു നിസ്കാരം എന്ന് പറഞ്ഞതില്‍ നിന്ന് പോയതിന്റെ ഉദ്ദേശം നിസ്കാരം മാത്രം ആയിരുന്നു എന്ന് വ്യക്തം. അല്ലാതെ പഠിക്കാന്‍ പോയതല്ല മൂന്ന്. മസ്ജിദ് എന്ന് പറഞ്ഞതില്‍ നിന്നും റസൂല്‍ നിസ്കാര ശേഷം മിന്ബരില്‍ കയറി എന്ന് പറഞ്ഞതില്‍ നിന്നും നിസ്കരിച്ചത് പള്ളിയില്‍ വെച്ചായിരുന്നു എന്ന് വ്യക്തം. നാല്. പുരുഷന്മാരോട് ചേര്‍ന്ന് വരുന്ന അണിയില്‍ എന്ന് പറഞ്ഞതില്‍ നിന്ന് മറ്റു പുരുഷന്മാരും അപ്പോള്‍ അവിടെ ഉണ്ടായിരുന്നു എന്നതില്‍ സംശയം ഇല്ല. അഞ്ച്. സ്ത്രീകളുടെ അണിയില്‍ എന്ന് പറഞ്ഞതില്‍ നിന്ന് അപ്പോള്‍ അവര്‍ മാത്രം ആയിരുന്നില്ല അവിടെ ഉണ്ടായിരുന്നത് എന്നും മറ്റു സ്ത്രീകളും ഉണ്ടായിരുന്നു എന്നതും സുനിശ്ചിതം. ഇനി നമുക്ക് അറിയേണ്ടത് ഇത് ഹിജബിന്റെ ആയത്ത് ഇറങ്ങിയതിനു മുന്‍പാണോ അതോ ശേഷം ആണോ എന്നാണു. അത് മനസ്സിലാക്കാന്‍ ഈ ഹദീസില്‍ പറയുന്ന കാര്യം സംഭവിച്ച കാലവും ഹിജബിന്റെ ആയത്ത് ഇറങ്ങിയ കാലവും ഏകദേശം മനസ്സിലാക്കണം. ആദ്യം ഈ ഹദീസിലേക്ക് തന്നെ പോകാം. തമീമുല്‍ ദാരി എന്ന സഹാബി ഇസ്ലാം സ്വീകരിക്കുന്നതിന്നായി ഒരു സംഘം ആളുകളുമായി മദീനയിലേക്ക് പുറപ്പെടുകയും വഴിയില്‍ വെച്ച് അവരുടെ തോണി തകരുകയും മാറ്റരു ദ്വീപില്‍ എത്തിപ്പെടുകയും പിന്നീടുണ്ടായ അനുഭവങ്ങള്‍ മദീനയില്‍ എത്തിയ ശേഷം റസൂലിനെ കേള്‍പ്പിക്കുകയും ചെയ്തപ്പോള്‍ ആവയെ കുറിച്ചു സഹാബികള്‍ക്ക് വിശദീകരിക്കുകയായിരുന്നു റസൂല്‍(സ) അതാണ്‌ ഈ ഹദീസില്‍ കൂടി ഫാത്തിമ ബിന്ത് ഖൈസ് (റ) നമ്മെ പഠിപ്പിക്കുന്നത്. കാലങ്ങളായി ഹിജാസില്‍ കച്ചവടത്തിനും മറ്റുമായി തമീമുല്‍ ദാരി വന്നിട്ടുണ്ടെങ്കിലും ഇസ്ലാം മതം സ്വീകരിക്കുന്നത് ഹിജറ എട്ടു എന്നും ഒന്‍പതു എന്നും രണ്ടു അഭിപ്രായം ആണ് ചരിത്ര പണ്ഡിതന്മാര്‍ക്കിടയില്‍ ഉള്ളത്. തമീമുല്‍ ദാരി ഇസ്ലാം മതം സ്വീകരിച്ച ശേഷം ആണ് ഈ സംഭവം എന്ന് ഈ ഹദീസില്‍ വ്യക്തമാകുന്നുണ്ട്. എന്നാല്‍ എന്നാണു ഹിജാബിന്റെ ആയതു ഇറങ്ങിയത്‌. പല ഗ്രന്ഥങ്ങളിലും ഉദ്ദരിച്ച ഒരു ഹദീസില്‍ ഇങ്ങിനെ കാണാം. قالتْ عائشةُ رضي الله عنها : فأقرعَ بيننا في غزوةٍ غزاها قيلَ غزوةُ بني المُصطلقِ فخرجَ سهمي فخرجتُ معه عليه السَّلامُ بعد نزولِ آيةِ الحجابِ فَحُملت في هَوْدجٍ فسرنا حتَّى إذا قفلنا. ആഇഷ (റ) ഒരു യുദ്ധത്തില്‍ സേവനം ചെയ്ത ഒരു ചരിത്രം പറഞ്ഞ ശേഷം അത് ഹിജബിന്റെ ആയതു ഇറങ്ങിയ ശേഷം ആയിരുന്നു എന്ന് പറയുന്നു. ആ യുദ്ധം ബനീ മുസ്തലിഖ് യുദ്ധം ആയിരുന്നു എന്നാ പ്രഗല്‍ഭാമായ അഭിപ്രായവും ഈ ഉദ്ദരണിയില്‍ കാണാം. എന്നാല്‍ ഈ യുദ്ധത്തില്‍ അല്ല എന്നുള്ള അഭിപ്രയക്കാരും ഇല്ലാതില്ല. എന്നാല്‍ മദീനയില്‍ വെച്ചുള്ള യുദ്ധം ആയിരുന്നു അത് എന്ന് എല്ലാവരും അഭിപ്രയപ്പെട്ടതായിട്ടാണ് അറിവ്. റസൂല്‍ (സ) പങ്കെടുത്ത ഇരുപത്തെട്ടു യുദ്ധങ്ങളില്‍ പതിനേഴാമത്തെ യുദ്ധമായ ഈ യുദ്ധം നടക്കുന്നത് ഹിജറ വര്‍ഷം അഞ്ചില്‍ ശഅബാന്‍ മാസത്തില്‍ ആണ്. എന്നാല്‍ അതിലല്ല എന്നും മദീനയില്‍ വെച്ചു നടന്ന യുദ്ധത്തില്‍ ആണെന്നും പറയുന്നവര്‍ ഉണ്ട്. ഈ യുദ്ധം നടന്ന അല്‍ മുറൈസിയ (വാദി ഗുദൈദ്) ലേക്ക് മദീനയില്‍ നിന്ന് മുന്നൂറില്‍ അധികം കിലോ മീറ്റര്‍ ദൂരം ഉണ്ട്. (മക്കയില്‍ നിന്ന് മദീനയിലേക്കുള്ള വഴി. റാബഗ് പ്രവിശ്യ) എന്നാല്‍ തൊട്ടടുത്ത രണ്ടു യുദ്ധങ്ങളാണ് മദീനയില്‍ വെച്ചു നടന്നത് എന്ന് മനസ്സിലാക്കാം. അവ പതിനെട്ടാമത്തെ യുദ്ധം ആയ ഖന്ദഖും പത്തൊന്‍പതാം യുദ്ധം ആയ ബനീ ഖുരൈള യും ആണ്. ഖന്ദഖ് ഹിജറ അഞ്ച് ശവ്വാല്‍ മാസവും ബനീ ഖുരൈള ഹിജറ അഞ്ച് ദുല്‍ ഖഅദ് മാസവും ആണ് നടന്നത്. ഏതായാലും ശരി ഈ ചരിത്രങ്ങളെ വിശ്വസിക്കാവുന്നവര്‍ക്ക് ഹിജബിന്റെ ആയതു ഇറങ്ങിയ ശേഷവും സ്ത്രീകള്‍ പള്ളിയില്‍ വന്നിരുന്നു എന്നതിനു വേറെ തെളിവുകള്‍ വേണ്ടി വരില്ല. ഒരു കാര്യവും ഇല്ലാത്ത കാര്യങ്ങള്‍ക്ക് റസൂല്‍ സഹാബി വനിതകളെ അനുവദിക്കുമായിരുന്നു എന്നും കരുതാന്‍ വയ്യ. ഈ നിസ്കാരം ഒരു ളുഹര്‍ ആയിരുന്നു എന്ന് മറ്റൊരു ഹദീസില്‍ സൂചനയുണ്ട്. ആ ഹദീസ് ഇങ്ങിനെ الْحَدِيثَ حَدَّثَنَا مُحَمَّدُ بْنُ صُدْرَانَ حَدَّثَنَا الْمُعْتَمِرُ حَدَّثَنَا إِسْمَعِيلُ بْنُ أَبِي خَالِدٍ عَنْ مُجَالِدِ بْنِ سَعِيدٍ عَنْ عَامِرٍ قَالَ حَدَّثَتْنِي فَاطِمَةُ بِنْتُ قَيْسٍ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ صَلَّى الظُّهْرَ ثُمَّ صَعِدَ الْمِنْبَرَ وَكَانَ لَا يَصْعَدُ عَلَيْهِ إِلَّا يَوْمَ جُمُعَةٍ قَبْلَ يَوْمَئِذٍ ثُمَّ ذَكَرَ هَذِهِ الْقِصَّةَ ഈ ഹദീസില്‍ ഒരു ദിവസം ളുഹര്‍ നിസ്കരിച്ചു എന്നും അതിനു ശേഷം മിന്ബരില്‍ കയറി എന്നും അതിനു മുന്പ് ഒരിക്കലും വെള്ളിയാഴ്ച അല്ലാതെ മിന്ബരില്‍ കയറിയിട്ടില്ല എന്നും കാണാം.
ഇനിയും കാണാം ഒരു പാട് ഹദീസുകള്‍ ഇതിനു തെളിവായി. ചില ഹദീസുകളുടെ ഭാഗങ്ങള്‍ ഇവിടെ നല്‍കുകയാണ്.
- عن أم صبية خولة بنت قيس قالت : كنا نكون فى عهد النبى - صلى الله عليه وسلم - وأبى بكر وصدرا من خلافة عمر فى المسجد نسوة قد تخاللن الرجال وربما غزلن
ഞങ്ങള്‍ റസൂലിന്റെയും (സ) അബൂബകേര്‍ (റ) ന്റെയും ഉമറിന്റെയും(റ) കാലത്ത് പള്ളിയില്‍ ഉണ്ടായിരുന്നു.
عن يحيى بن سعيد أن عاتكة بنت زيد بن عمرو بن نفيل امرأة عمر بن الخطاب كانت تستأذنه إلى المسجد فيسكت فتقول: لأخرجن إلا أن تمنعني. (مالك).
ഉമര്‍ (റ) വിന്റെ ഭാര്യയായ ആത്തിക (റ) ഉമര്‍ (റ) വിനോട് പള്ളിയില്‍ പോകാന്‍ സമ്മതം ചോദിക്കാരുണ്ടായിരുന്നു. അപ്പോള്‍ അദ്ദേഹം മൌനം അവലംഭിക്കും. അപ്പോള്‍ അവര്‍ പറയും എന്നെ തടയാത്ത പക്ഷം ഞാന്‍ പോകും.
حدثنا إبراهيم بن هاشم البغوي ثنا هدبة بن خالد ثنا هارون بن موسى النحوي ثنا إسماعيل بن مسلم عن أبي اسحاق عن ابن أم الحصين : عن جدته أم الحصين أنها كانت تصلي خلف النبي صلى الله عليه و سلم في صف من النساء فسمعته يقول : ( الحمد الله رب العالمين الرحمن الرحيم مالك يوم الدين ) بلغ ( ولا الضالين ) قال : ( آمين ) حتى سمعته وأنا في صف النساء وكان يكبر إذا سجد وإذا رفع
ആമീന്‍ പറയുന്നതിനെ കുറിച്ചു ഉമ്മുല്‍ ഹുസൈന്‍(റ) എന്നാ സഹാബി വനിതാ പറയുന്നതായിട്ടു അവരുടെ പൌത്രന്‍ വിവരിക്കുന്ന ഹദീസില്‍ കാണാം. ولا الضالين എന്ന് പറഞ്ഞാല്‍ റസൂല്‍ (സ) ആമീന്‍ എന്ന് പറയുമായിരുന്നു. സ്ത്രീകളുടെ സഫ്ഫില്‍ നില്‍ക്കുന്ന ഞാന്‍ പോലും കേള്‍ക്കുന്ന തരത്തില്‍.
ഗ്രഹണ നിസ്കാരത്തെ കുറിച്ചു വിശദീകരിക്കുന്ന ഒരു ഹദീസില്‍ ഇങ്ങിനെ കാണാം. كانت واقعة في صف النساء، وابن عباس في صف الصبيان في ذلك الوقت ആഇശ (റ) സ്ത്രീകളുടെ സഫ്ഫിലും ഇബ്നു അബ്ബാസ് (റ) കുട്ടികളുടെ സഫ്ഫിലും ആയിരുന്നു ആ സമയത്ത്.
അബൂ മലികില്‍ അഷ്അരി (റ) തന്റെ ജനതയ്ക്ക് നിസ്കാരം പഠിപ്പിച്ചു കൊടുത്തതിനെ പറ്റി വിശദീകരിക്കുന്ന ഒരു ഹദീസില്‍ ഇങ്ങിനെ കാണാം.
حَدَّثَنَا وَكِيعٌ حَدَّثَنِي عَبْدُ الْحَمِيدِ بْنُ بَهْرَامَ عَنْ شَهْرِ بْنِ حَوْشَبٍ عَنْ عَبْدِ الرَّحْمَنِ بْنِ غَنْمٍ قَالَ
قَالَ أَبُو مَالِكٍ الْأَشْعَرِيُّ لِقَوْمِهِ أَلَا أُصَلِّي لَكُمْ صَلَاةَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَصَفَّ الرِّجَالُ ثُمَّ صَفَّ الْوِلْدَانُ خَلْفَ الرِّجَالِ ثُمَّ صَفَّ النِّسَاءُ خَلْفَ الْوِلْدَانِ
റസൂല്‍ (സ) നിസ്കരിച്ച രീതി ഞാന്‍ പറഞ്ഞു തരട്ടയോ എന്ന് ചോദിച്ച ശേഷം അദ്ദേഹം മുന്നില്‍ പുരുഷന്മാരുടെയും അതിനു പിന്നില്‍ കുട്ടികളുടെയും അതിനു പിന്നില്‍ സ്ത്രീകളുടെയും സഫ്ഫുകള്‍ ഉണ്ടാകി എന്ന്.
മറ്റൊരു ഹദീസില്‍ . وَقَالَ أَبُو بَكْرِ بْنُ أَبِي شَيْبَةَ ، حَدَّثَنَا شَرِيكُ بْنُ عَبْدِ الله ، عَنْ أَبِي هَارُونَ - فِيمَا نَعْلَمُ - عَنْ أَبِي سَعِيدٍ ، أَنَّ النَّبِيَّ صَلَّى الله عَلَيه وسَلَّم صَلَّى بِهِمُ الْفَجْرَ فَقَرَأَ بِهِمْ بِأَقْصَرِ سُورَتَيْنِ مِنَ الْقُرْآنِ - أَوْ أَوْجَزَ - قَالَ : فَلَمَّا قَضَى الصَّلاَةَ قَالَ له أَبُو سَعِيدٍ الْخُدْرِيُّ - أَوْ مُعَاذٌ - : يَا رَسُولَ الله ، رَأَيْتُكَ صَلَّيْتَ صَلاَةً مَا رَأَيْتُكَ صَلَّيْتَ مِثْلَهَا قَطُّ ! قَالَ : أَمَا سَمِعْتَ بُكَاءَ الصَّبِيِّ خَلْفِي فِي صَفِّ النِّسَاءِ أَرَدْتُ أَنْ أُفْرِغَ لَهُ أُمَّهُ. ഒരിക്കല്‍ ഒരു സുബഹി നിസ്കാരത്തിനു റസൂല്‍ (സ) ഏറ്റവും ചെറിയ രണ്ടു സൂറത്തുകള്‍ ഓതി എന്നും എന്ത് കൊണ്ടാണ് അങ്ങിനെ ചെയ്തതെന്ന് ചോദിച്ചപ്പോള്‍ പിന്നിലെ സഫ്ഫില്‍ നിന്ന് ഞാന്‍ ഒരു കുഞ്ഞിന്റെ കരച്ചില്‍ കേട്ട് എന്നും അവനു അവന്റെ മാതാവിനെ ഒഴിവാക്കി കൊടുക്കുന്നതിനു വേണ്ടി ഞാന്‍ നിസ്കാരം ചുരുക്കുകയായിരുന്നു എന്നും നബി (സ) പാഞ്ഞതായിട്ടു കാണാം.
ഇത്രയും കാര്യം പറഞ്ഞാല്‍ ഉടന്‍ ചോദിക്കുകയായി. എന്നാല്‍ എന്ത് കൊണ്ട് നബിയുടെ പത്നിമാര്‍‍ പോയില്ല എന്ന്. റസൂലിന്റെ ഭാര്യമാര്‍ പോയതിനു തെളിവ് കൊണ്ട് വരാമോ മൌലവീ എന്നായി വെല്ലുവിളി. സൈനബ് (റ) പള്ളിക്കിടയില്‍ കയര്‍ കെട്ടിയതിനെ കുറിച്ചു പറഞ്ഞാല്‍ وهو أنه قال أنس : دخل النبي {صلى الله عليه وسلم} المسجد ، فإذا حبل ممدود بين ساريتين أي من سواري المسجد فقال : ما هذا الحبل ؟ قالوا هذا حبل لزينب أي ابنة جحش أم المؤمنين ، ഉടനെ ചോദ്യമായി. അത് നബിയുടെ(സ) ഭാര്യ സൈനബ (റ) ആണെന്ന് തെളിയിക്കാമോ മൌലവീ. കേട്ടാല്‍ തോന്നും ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നത് റസൂലിന്റെ (സ) ഭാര്യമാര്‍ക്ക് പള്ളിയില്‍ പോകാമോ എന്നാണോ എന്ന്. അല്ലെങ്കില്‍ മുകളില്‍ പറഞ്ഞ സൈനബ (റ) സ്ത്രീ ആയിരുന്നില്ല എന്ന്. ഈ ഹദീസില്‍ مشكاة المصابيحല്‍ ഉള്ളത് പോലെ ഉമ്മുല്‍ മുഅമിനീന്‍ ആണ് ഈ സൈനബ (റ) എന്ന് വിശ്വസിക്കാന്‍ അവര്‍ക്കാകില്ല. ഇനി ആഇഷ(റ) ഇഅതികാഫ് ഇരുന്ന ചരിത്രം പറഞ്ഞാലോ. ) أخبرني عمران بن بكار قال حدثنا أبو المغيرة قال حدثنا الاوزاعي قال حدثني الزهري عن عروة قال كانت عائشة تعتكف العشر الاواخر فلا تدخل بيتها إلا لحاجة الانسان التي لا بد منها അപ്പോള്‍ അത് വീട്ടിനുള്ളിലെ പള്ളിയില്‍ ആയിരുന്നത്രെ. ഈ വാദം കൊണ്ട് ആരെ എല്ലാമാണ് ഇവര്‍ തള്ളുന്നത് എന്ന് കൂടി മനസ്സിലാക്കാം. ഇവിടെ ഇവര്‍ തള്ളുന്നത് ആഇഷ (റ) യെ മാത്രമല്ല. ഫിഖഹിന്റെ ഇമാമു മാരെ കൂടിയാണ്. എന്ത് കൊണ്ടാണ് ഇങ്ങിനെ പറയുന്നതെന്നോ. അതിനെ കുറിച്ചു അറിയാന്‍ നമുക്ക് ഈ ഹദീസിനെ കുറിച്ചു ഒന്ന് പഠിക്കാം.ഈ ഹദീസില്‍ പറയുന്നത് ഇങ്ങിനെയാണ്‌. ആഇഷ (റ) അവസാന പത്തില്‍ (റമദാന്‍) ഇഅതികാഫ് ഇരിക്കാറുണ്ടായിരുന്നു. കൂടാതെ കഴിയാത്ത മാനുഷിക ആവശ്യങ്ങള്‍ക്കല്ലാതെ അവര്‍ അവരുടെ വീട്ടിലേക്കു പ്രവേശിക്കുക ഇല്ലായിരുന്നു. ഒരു കാര്യം ഉറപ്പാണ്‌. അവസാനത്തെ പത്തില്‍ ഏതായാലും ഒരു ജുമുഅയും നാല്പത്തിനാല് നിസ്കാരങ്ങളും ചുരുങ്ങിയത് ഉണ്ടായിരിക്കും. അത് ആഇഷ ബീവി എവിടെ നിന്ന് നിസ്കരിച്ചു. അതിനു രണ്ടു മറു ചോദ്യങ്ങള്‍ ആണ് സമസ്തക്കാരുടെ പക്കല്‍ ഉള്ളത്. ഒന്ന് അവരുടെ ബയ്ലക്സ് റൂമിലെ ചില അഡ്മിന്മാര്‍ ചോദിക്കുന്ന ചോദ്യം. അവരുടെ അതെ ഭാഷ കടമെടുത്തു പറഞ്ഞാല്‍ അപ്പോള്‍ ആഇഷ ബീവി (റ) തൂറിയതും പാത്തിയതും ഒക്കെ പള്ളിക്കുള്ളിലാണോ എന്നത്. രണ്ട്മാത്തെത് പണ്ഡിതന്മാര്‍ എന്ന് സ്വയം ചമഞ്ഞു നടക്കുന്ന ചില അഹസനിമാരും സഖാഫിമാരും ചോദിക്കുന്ന ചോദ്യം. അത് വീട്ടിന്റെ ഉള്ളില്‍ പള്ളി ഉണ്ടാക്കി അതിനുള്ളില്‍ ആയിക്കൂടെ മൌലവീ.
ആദ്യത്തെ ചോദ്യത്തിനും രണ്ടാമത്തെ ചോദ്യത്തിനും ഉള്ള ഉത്തരങ്ങള്‍ ആ ഹദീസില്‍ തന്നെ കാണാം. എന്താണത്. കൂടാതെ കഴിയാത്ത മാനുഷിക ആവശ്യങ്ങള്‍ക്കല്ലാതെ വീട്ടിനുള്ളിലേക്ക് പ്രവേഷിക്കുമായിരുന്നില്ല എന്നതില്‍ നിന്ന് അതിനുള്ള ഉത്തരം കിട്ടും. കുളി പ്രാഥമിക കര്‍മങ്ങള്‍, ഭക്ഷണം, എന്നിവയൊക്കെ ആണ് കൂടാതെ കഴിയാത്ത മാനുഷിക ആവശ്യങ്ങള്‍. അവക്കല്ലാതെ വീട്ടിലേക്കു പ്രവേഷിക്കില്ലായിരുന്നു എന്ന് പറയുമ്പോള്‍ തന്നെ ബയ്ലെക്സ് റൂമിലുള്ള ആ ചോദ്യത്തിന് ഉത്തരം ആയി. ഇനി രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരം അതായത് വീട്ടിനുള്ളില്‍ പള്ളി നിര്‍മിച്ചു കൂടെ മൌലവീ. ഉമ്മു ഹമീദ് (റ) ക്ക് വീട്ടില്‍ പള്ളി നിര്‍മിച്ചു എന്നില്ലേ വഹ്ഹാബീ എന്നാ ചോദ്യത്തിനുള്ള ഉത്തരം. അതും ഈ ഹദീസില്‍ നിന്ന് വ്യക്തമാണ്. വീട്ടിനുള്ളിലേക്ക് പ്രവേഷിക്കില്ലായിരുന്നു എന്നാണു വാചകം. പുറത്തു നിന്ന് അകത്തു കടക്കുന്നതിനു ദുഖൂല്‍ അഥവാ പ്രവേശിക്കുക എന്നും അകത്തു നിന്ന് പുറത്തേക്ക് കടക്കുന്നതിനെ ഖുറൂജ് അഥവാ പുറപ്പെടുക എന്നും ആണ് സാധാരണ ആയി ഉപയോഗിക്കാറുള്ളത്. (സുന്നി വിദ്യാഭ്യാസ ബോര്‍ഡില്‍ എങ്ങിനെ എന്ന് എനിക്കറിയില്ല) അങ്ങിനെ ആണെങ്കില്‍ വീടിനുള്ളില്‍ നിര്‍മിച്ച പള്ളിയില്‍ നിന്ന് വീട്ടിലേക്കു കടന്നിട്ടുന്ടെങ്കില്‍ തഖരുജു എന്നാണു ഉപയോഗിക്കേണ്ടത്. ഇവിടെ പുറമേ നിന്ന് അകത്തേക്ക് കടക്കുന്ന തദ്ഖുല് എന്നാ പദം ആണ്. മാത്രവും അല്ല. എവിടെയാണ് ഇഅതികാഫ് അനുവടനീയമാകുക എന്ന ഒരു പഠനം പണ്ഡിതന്മാര്‍ക്കിടയില്‍ ഉണ്ട്. അവിടെ പല അഭിപ്രായങ്ങളും ഉയര്‍ന്നിട്ടും ഉണ്ട്. ആ അഭിപ്രായങ്ങള്‍ വിശദീകരിച്ചു കൊണ്ട് ഖുര്‍തുബിയില്‍ ഇങ്ങിനെ കാണാം. - أجمع العلماء على أن الاعتكاف لا يكون إلا في المسجد، لقول الله تعالى " في المساجد ".
واختلفوا في المراد بالمساجد، فذهب قوم إلى أن الاية خرجت على نوح من المساجد، وهو ما بناه نبى كالمساجد الحرام ومسجد النبي صلى الله عليه وسلم ومسجد إيلياء (1)، روى هذا عن حذيفة بن اليمان وسعد بن المسيب، فلا يجوز الاعتكاف عندهم في غيرها.
وقال آخرون: لا اعتكاف إلا في مسجد تجمع فيه الجمعة، لان الاشارة في الاية عندهم إلى ذلك الجنس من المساجد، روى هذا عن على بن أبى طالب وابن مسعود، وهو قول عروة والحكم وحماد والزهرى وأبى جعفر محمد بن على، وهو أحد قولى مالك.
وقال آخرون: الاعتكاف في كل مسجد جائز، يروى هذا القول عن سعيد بن جبير وأبى قلابة وغيرهم، وهو قول الشافعي وأبى حنيفة وأصهابهما.
وحجتهم حمل الاية على عمومها في كل مسجد له إمام ومؤذن، وهو أحد قولى مالك، وبه يقول ابن علية وداود بن على والطبري وابن المنذر.
وروى الدارقطني عن الضحاك عن حذيفة قال: سمعت رسول الله صلى الله عليه وسلم يقول: " كل مسجد له مؤذن وإمام فالاعتكاف فيه يصلح ".
പള്ളികളില്‍ മാത്രമാണ് ഇഅതികാഫ് അനുവദനീയം എന്നാ കാര്യത്തില്‍ പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാര്‍ ആണ്. കാരണം അല്ലാഹു തന്നെ പള്ളികളില്‍ എന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ പള്ളി എന്നതിന്റെ ഉദ്ദേശത്തില്‍ അവര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത ഉണ്ട്. ഒരു കൂട്ടര്‍ പറയുന്നത് നബിമാര്‍ നിര്‍മിച്ച പള്ളികള്‍ മത്രമാണ് അതിന്റെ ഉദ്ദേശം എന്നാണു. മസ്ജിദുല്‍ ഹറാം, മസ്ജിദുന്നബവി, മസ്ജിദു ഈലിയാ അഥവാ ബൈതുല്‍ മുഖദ്ദസ് തുടങ്ങിയവയാണ് അവ. അവരുടെ പക്കല്‍ ഇത്തരം പള്ളികളില്‍ അല്ലാതെ ഇഅതികാഫ് അനുവദനീയം ആവുകയില്ല. എന്നാല്‍ മറ്റൊരു കൂട്ടര്‍ പറയുന്നത് മസ്ജിദു എന്നത് കൊണ്ട് എല്ലാ ജുമുഅ നടക്കുന്ന പള്ളികളും പെടും എന്നും അതിനാല്‍ ജുമുഅ നടക്കുന്ന ഏതു പള്ളിയിലും ഇഅതികാഫ് ഇരിക്കാം എന്നുമാണ്. എന്നാല്‍ ഇനി അടുത്ത ഒരു കൂട്ടരുടെ പക്കല്‍ പള്ളി ആയാല്‍ മതി. ഇനിയും ഒരു കൂട്ടര്‍ പറയുന്നത് ഒരു ഇമാമിനെയും മുഅട്ടിനിനെയും നിശ്ചയിച്ച ഏതു പള്ളിയിലും ഇഅതികാഫ് ആകാം എന്നാണു. ഇനി ആലോചിക്കുക. വീട്ടില്‍ ഉണ്ടാക്കുന്ന പള്ളിയില്‍ ഇമാമിനെയും മുഅട്ടിനിനെയും നിശച്ചയിക്കുമോ. ജുമുഅ നടക്കുമോ, അതോ മസ്ജിദുല്‍ ഹറാമിന്റെയോ മസ്ജിടുന്നബവിയുടെയോ ബൈതുല്‍ മുഖദ്ദസിന്റെയോ പരിധിയില്‍ പെടുമോ. എന്നാലും എല്ലാ പള്ളികളിലും എന്നാ ഒരു വാചകം ദുര്‍ വ്യാഖ്യാനം ചമച്ചു നോക്കും ഇവരെന്ന് നമുക്കറിയാം. പക്ഷെ എന്റെ ചോദ്യം ഇവിടെ ഇതാണ്. ആഇഷ (റ) വീടിനുള്ളില്‍ ആയിരുന്നു ഇ അതികാഫ് ഇരുന്നിരുന്നതെങ്കില്‍ ഇങ്ങിനെ ഒരു ചര്‍ച്ച തന്നെ വരില്ലായിരുന്നു. അങ്ങിനെ ആയിരുന്നു എങ്കില്‍ ഏറിയാല്‍ വീടിനുള്ളില്‍ ഇ അതികാഫ് ഇരിക്കുമ്പോള്‍ അത് പള്ളിയായി വഖഫ് ചെയ്യണോ വേണ്ടേ എന്നതിന്നപ്പുരത്തു ഒരു ചര്‍ച്ച തന്നെ ഉണ്ടാകുമായിരുന്നില്ല. കാരണം മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ആഇഷ ബീവി (റ) ചെയ്ത കാര്യങ്ങള്‍ ഇസ്ലാമിക കര്‍മ ശാസ്ത്ര രംഗത്ത് മാതൃക തന്നെയാണ്. ഇത് കൊണ്ടാണ് ഞാന്‍ മുകളില്‍ കര്‍മ ശാസ്ത്ര ഇമാമുമാരെ അടക്കം ഇവര്‍ തള്ളുന്നു എന്ന് പറഞ്ഞത്.
നിങ്ങളില്‍ ആരെങ്കിലും ഇത് അവരോടു പറഞ്ഞാല്‍ ഉടന്‍ അവര്‍ പറയും. ഊം വഹ്ഹാബികല്‍ക്കല്ലേ ആഇഷ ബീവി (റ) പിന്നെ ഒരു ഹദീസും കൊണ്ട് വരും. ഇതായിരിക്കും ആ ഹദീസ്. حَدَّثَنَا الْقَعْنَبِيُّ عَنْ مَالِكٍ عَنْ يَحْيَى بْنِ سَعِيدٍ عَنْ عَمْرَةَ بِنْتِ عَبْدِ الرَّحْمَنِ أَنَّهَا أَخْبَرَتْهُ أَنَّ عَائِشَةَ زَوْجَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَتْ
لَوْ أَدْرَكَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَا أَحْدَثَ النِّسَاءُ لَمَنَعَهُنَّ الْمَسْجِدَ كَمَا مُنِعَهُ نِسَاءُ بَنِي إِسْرَائِيلَ
قَالَ يَحْيَى فَقُلْتُ لِعَمْرَةَ أَمُنِعَهُ نِسَاءُ بَنِي إِسْرَائِيلَ قَالَتْ نَعَمْ
ഈ ഹദീസില്‍ പറയുന്നത് കാണാം. റസൂല്‍ (സ) എങ്ങാനും ഇന്ന് സ്ത്രീകള്‍ കാണിക്കുന്നത് കണ്ടിരുന്നു എങ്കില്‍ അവരെ പള്ളിയില്‍ നിന്ന് തടയുമായിരുന്നു. എന്നിട്ട് ചോദിക്കും ഇത് അന്ഗീകരിക്കാത്ത നിങ്ങളാണോ മൌലവീ ആഇഷ ബീവി (റ) യുടെ കഥ പറയുന്നത്. പിന്നെ ഇത് കേള്‍ക്കുന്ന എല്ലാവരും മണ്ടന്മാര്‍ എന്നാ രീതിയില്‍ ഒരു ചിരിയും ചിരിച്ചാല്‍ എല്ലാം പൂര്‍ത്തിയായി. എന്നാല്‍ ഈ ഹദീസില്‍ തന്നെയുള്ള مَا أَحْدَثَ النِّسَاءُ എന്നതിന്റെ ഒരു വിശദീകരണം ആരും നല്‍കുകയില്ല. അത് വിശദീകരിക്കുകയാണ് എങ്കില്‍ അത് സ്ത്രീയെ പള്ളയില്‍ നിന്ന് തടയാന്‍ കഴിയില്ല എന്ന് മനസ്സിലാകും. മാത്രവും അല്ല. ഇതില്‍ നിന്ന് തന്നെ രസൂലിനു ശേഷവും സ്ത്രീകള്‍ പള്ളിയില്‍ പോയിരുന്നു എന്ന് വ്യക്തം.. ഇങ്ങിനെ കര്‍ശനമായി പറഞ്ഞ ഉമ്മുല്‍ മുഅമിനീന്‍ സ്ത്രീകളെ തടഞ്ഞതുമില്ല. എന്ത് കൊണ്ട്. അവര്‍ അന്ന് തടഞ്ഞിരുന്നു എങ്കില്‍ ഇന്ന് ഇങ്ങിനെ ഒരു ചര്‍ച്ച പോലും ഉണ്ടാകുമായിരുന്നില്ല. മുഴുവന്‍ മുസ്ലിംകളും അനുസരിക്കുമായിരുന്നു. എന്നാല്‍ റസൂല്‍ (സ) തടയാത്തത് തടയാന്‍ പാടില്ല എന്നും പ്രവാചകര്‍ (സ) യുടെ വഫാതിനു ശേഷം ഇസ്ലാമിലെ വിധി വിലക്കുകള്‍ ഒക്കെ പുതുതായി എഴുതി ചേര്‍ക്കാന്‍ ആര്‍ക്കും ഇനി അധികാരം ഇല്ലെന്നും പ്രവാചകര്‍ക്ക്‌ ഇപ്പോള്‍ സ്ത്രീകള്‍ കാണിക്കുന്നത് അറിയില്ലെങ്കിലും അത് മുന്‍കൂട്ടി അറിയുന്ന അള്ളാഹു ഉണ്ടാക്കിയ നിയമം ആണ് സ്ത്രീകളുടെ ആ അവകാശം എന്നും ആഇഷ (റ) വിശ്വസിക്കുകയും മനസിലാക്കുകയും ചെയ്തിരുന്നു. ഇനി എന്താണ് مَا أَحْدَثَ النِّسَاءُ എന്നത് നോക്കാം. ഈ ഹദീസിനു വിശദീകരണം ആയി നമുക്ക് ഇവിടെ عبدالرحمن بن أبي بكر أبو الفضل السيوطي (റ) യുടെ تنوير الحوالك شرح موطأ مالك എന്ന ഗ്രന്ഥത്തില്‍ നിന്നുള്ള ഓര്‍ ഭാഗം ഇവിടെ ചേര്‍ക്കാവുന്നതാണ്. ഇത് ഇങ്ങിനെയാണ്‌. لو أدرك رسول الله صلى الله عليه و سلم ما أحدث النساء قال الباجي تعني الطيب والتجمل وقلة التستر وتسرع كثير منهن إلى المناكر لمنعهن المساجد كما منعه نساء بني إسرائيل قال الباجي يحتمل أن يكون في شريعة بني إسرائيل منع النساء من المساجد ويحتمل أنهن منعن بعد الإباحة لمثل هذا قلت أخرج عبد الرزاق عن عائشة رضي الله عنها قالت كن نساء بني إسرائيل يتخذن أرجلا من خشب يتشوفن للرجال في المساجد فحرم الله عليهن المساجد وسلطت عليهن الحيضة
ഈ ഉദ്ടരനിയില്‍ ആദ്യ കാലത്ത് ബനൂ ഇസ്രായീല്‍ കാരായ സ്ത്രീകള്‍ക്ക് അവരുടെ ശരീഅത്തില്‍ ആദ്യ കാലത്ത് പള്ളി പ്രവേശനം അനുവദിച്ചിരുന്നു എന്നും എന്നാല്‍ പിന്നീട് അത് വിരോധിച്ചു എന്നും കാണാം. എന്നാല്‍ അതിനുള്ള കാരണം ചുമത്തപ്പെടാവുന്ന ഒരു ഹദീസ് അദ്ദേഹം താഴെ വിവരിക്കുന്നു. ബനീ ഇസ്രായേലികള്‍ ആയ സ്ത്രീകള്‍ മരം കൊണ്ടുള്ള ചെരുപ്പുകള്‍ ഉപയോഗിക്കുകയും പുരുഷന്മാരെ കാണിക്കുകയും ചെയ്തിരുന്നു എന്നും അപ്പോള്‍ അവര്‍ക്ക് പള്ളി വിരോധിച്ചു എന്നും ഉമ്മുല്‍ മുഅമിനീന്‍ ആഇഷ (റ) തന്നെ പറഞ്ഞതായി കാണാം. മറ്റൊരു ഹദീസില്‍ ബനീ ഇസ്രയീലികളായ സ്ത്രീകള്‍ പള്ളികളിലേക്ക്‌ പോകുമ്പോള്‍ സുഗന്ധം ഉപയോഗിച്ചിരുന്നതായും സൌന്ദര്യം പ്രദര്‍ശിപ്പിച്ചിരുന്നതായും കാണാം. അത്തരം സംഭവങ്ങള്‍ റസൂല്‍ (സ) യുടെ വഫാതിനു ശേഷം ഉണ്ടായതായി ചില നിവേദനങ്ങളില്‍ കാണാം. അവയില്‍ ചിലത് താഴെ കൊടുക്കാം.
- قَالَ الْحُمَيْدِيُّ : حَدَّثَنَا سُفْيَانُ ، حَدَّثَنَا عَاصِمُ بْنُ عُبَيْدِ الله الْعُمَرِيُّ ، عَنْ مَوْلًى لأَبِي رُهْمٍ ، قَالَ : لَقِيَ أَبُو هُرَيْرَةَ امْرَأَةً مُتَطَيِّبَةً ، فَقَالَ : أَيْنَ تَذْهَبِينَ يَا أَمَةَ الْجَبَّارِ ؟ قَالَتْ : الْمَسْجِدَ ، قَالَ : وَلَهُ تَطَيَّبْتِ ؟ قَالَتْ : نَعَمْ ، قَالَ : ارْجِعِي فَاغْتَسِلِي ، فَإِنِّي سَمِعْتُ رَسُولَ الله صَلَّى الله عَلَيه وسَلَّم ، يَقُولُ : أَيُّمَا امْرَأَةٍ تَطَيَّبَتْ ثُمَّ خَرَجَتْ تُرِيدُ الْمَسْجِدَ لَمْ تُقْبَلْ لَهَا صَلاَةٌ ، وَلاَ كَذَا ، وَلاَ كَذَا حَتَّى تَرْجِعَ فَتَغْتَسِلُ غُسْلَهَا مِنَ الْجَنَابَةِ. അബു ഹുറൈറ (റ) ഒരിക്കല്‍ സുഗന്ധം പൂശിയ ഒരു വനിതയെ കണ്ടതായും എങ്ങോട്ട് പോകുന്നു എന്ന് ചോദിച്ചതായും പള്ളിയിലേക്ക് ആണ് എന്ന് പറഞ്ഞതായും സുഗന്ധം പൂശിയിട്ടുണ്ടോ എന്ന ചോദ്യത്തിന് അതെ എന്ന് ഉത്തരം പറഞ്ഞതായും അപ്പോള്‍ മടങ്ങിപ്പോയി കുളിക്കുക. സുഗന്ധം പൂശി പള്ളിയിലേക്ക് പുറപ്പെട്ട സ്ത്രീകളുടെനിസ്കാരങ്ങളും മറ്റു കാര്യങ്ങളും ഒന്നും അള്ളാഹു സ്വീകരിക്കില്ല എന്ന് റസൂല്‍ (സ) പറഞ്ഞിട്ടുണ്ട് എന്ന് അവര്‍(റ) ആ മഹതിയോടു(റ) പറഞ്ഞതായും കാണാം.
സഹീഹു മുസ്ലിമില്‍ മറ്റൊരു നിവേദനം കാണാം. وَفِي صَحِيحِ مُسْلِمٍ مِنْ حَدِيثِهِ أَيْضًا : أَيُّمَا امْرَأَةٍ أَصَابَتْ بُخُورًا فَلاَ تَشْهَدْ مَعَنَا الْعِشَاءَ الآخِرَةَ ആരെങ്കിലും (സ്ത്രീകള്‍) കര്‍പ്പൂരം പൂശിയിട്ടുന്ടെങ്കില്‍ അവര്‍ ഇഷ നിസ്കാരത്തിനു ഹാജര്‍ ആവാതിരിക്കട്ടെ എന്നാണ് ഇതിന്റെ ഉള്ളടക്കം.
وَفِيهِ مِنْ حَدِيثِ زَيْنَبَ الثَّقَفِيَّةِ ، إِذَا شَهِدَتْ إِحَدَاكُنَّ الْعِشَاءَ فَلاَ تَطَيُّبَ تِلْكَ اللَّيْلَةَ. ഈ ഹദീസില്‍ പറയുന്നത് ആരെങ്കിലും (സ്ത്രീകള്‍) ഇഷ നിസ്കാരത്തിനു പങ്കെടുക്കുന്നു എങ്കില്‍ അന്ന് രത്രി അവര്‍ സുഗന്ധം ഉപയോഗിക്കരുത് എന്നാണ്.
وَقَالَ مُسَدَّدٌ : حَدَّثَنَا عَبْدُ الْوَارِثِ ، عَنْ لَيْثٍ ، عَنْ يَزِيدَ بْنِ رَفِيعٍ ، عَنْ ثَعْلَبَةَ ، قَالَ : قَالَ رَسُولُ الله صَلَّى الله عَلَيه وسَلَّم : امْنَعُوا نِسَاءَكُمُ التَّزَيُّنَ وَالتَّرَفُّلَ فِي الْمَسَاجِدِ ، فَإِنَّمَا لُعِنَتْ بَنُو إِسْرَائِيلَ بِتَزَيُّنِهِمْ وَتَرَفُّلِهِمْ فِي الْمَسَاجِدِ . നിങ്ങള്‍ നിങ്ങളുടെ സ്ത്രീകളെ തടയുക പള്ളികളെ സൌന്ദര്യ പ്രദര്‍ശന കേന്ദ്രങ്ങള്‍ ആക്കുന്നതില്‍ നിന്നും വിനോദ കേന്ദ്രങ്ങള്‍ ആക്കുന്നതില്‍ നിന്നും. ബനീ ഇസ്രയീലുകാര്‍ പള്ളികളെ സൌന്ദര്യ പ്രദര്‍ശന കേന്ദ്രങ്ങള്‍ ആകിയത് കൊണ്ടും വിനോദ കേന്ദ്രങ്ങള്‍ ആകിയത് കൊണ്ടും ശപിക്കപ്പെട്ടിരിക്കുന്നു.
ഇത്രയും പറയുമ്പോള്‍ തന്നെ എന്തായിരുന്നു പുതിയതായി ഉണ്ടാക്കിയത് എന്ന് മനസ്സിലാക്കാം.
ഇനി ഇതൊക്കെ കണ്ടാലും പറയും ഫിത്നയെ ഭയപ്പെട്ടാല്‍ തടയാം എന്നല്ലേ മൌലവീ അപ്പോള്‍ മനസ്സിലാക്കേണ്ടത്. ഫിത്നയെ ഭയപ്പെട്ടാല്‍ പള്ളിയില്‍ പോക്ക് മാത്രം അല്ല സാക്ഷാല്‍ ഹജ്ജു പോലും തടയണം എന്ന കാര്യം ഇവര്‍ സൌകര്യ പൂര്‍വ്വം മറക്കും. മക്കയിലും മദീനയിലും ജെദ്ദയിലുമായി പതിനാറു വര്‍ഷത്തെ പരിചയം ഉള്ള എന്നെ പോലെ ഉള്ളവര്‍ക്കറിയാം നമ്മുടെ നാട്ടില്‍ നിന്ന് വരുന്ന എത്ര സ്ത്രീകള്‍ മുഹ്റമിന്റെ കൂടെയാണ് വരുന്നതെന്ന്. ഒരു ഹജ്ജു മുഹറം ഇല്ലാതെ ആകാം എന്ന് കുറച്ചു പേര്‍ പറഞ്ഞിട്ടില്ലെങ്കിലും സുന്നത്തായ ഹജ്ജും ഉംറയും മുഹറമില്ലാതെ നടത്താന്‍ പാടില്ല എന്നിരിക്കെ ഗ്രൂപിലുള്ള മറ്റു പുരുഷന്മാരുടെ പേരില്‍ (സൗദി നിയമം കര്‍ശനം ആയതു കൊണ്ട്) താല്‍കാലിക ഭാര്യയും ഉമ്മയും പെങ്ങളും മോളും ഒക്കെ ആക്കിയല്ല ഞങ്ങള്‍ കൊണ്ട് പോകുന്നത് എന്ന് ആര്‍ക്കെങ്കിലും പറയാന്‍ ആവുമോ ആവൊ? ഇനി ഫിത്ന ഭയപ്പെടുകയാണെങ്കില്‍ ആരാണ് തടയേണ്ടത്. فَنَقُولُ قال النَّوَوِيُّ رَحِمَهُ اللَّهُ وَرَضِيَ عنه في شَرْحِ مُسْلِمٍ في بَابِ خُرُوجِ النِّسَاءِ إلَى الْمَسَاجِدِ إذَا لم يَتَرَتَّبْ عليه فِتْنَةٌ وَأَنَّهَا لَا تَخْرُجُ مُتَطَيِّبَةً وَانْظُرْ إلَى قَوْلِهِ إذَا لم يَتَرَتَّبْ عليه فِتْنَةٌ ما أَحْسَنَهُ فِيمَا قَدَّمْته من وُجُوبِ الْمَنْعِ حَيْثُ تَرَتَّبَتْ الْفِتْنَةُ على خُرُوجِهِنَّ فإن قَوْلَهُ صلى اللَّهُ عليه وسلم لَا تَمْنَعُوا إمَاءَ اللَّهِ مَسَاجِدَ اللَّهِ هذا وَشَبَهُهُ من أَحَادِيثِ الْبَابِ ظَاهِرٌ في أنها لَا تُمْنَعُ من الْمَسْجِدِ لَكِنْ بِشُرُوطٍ ذَكَرَهَا الْعُلَمَاء مَأْخُوذَةٍ من الْأَحَادِيثِ وَهِيَ أَنْ لَا تَكُونَ مُتَطَيِّبَةً وَلَا مُتَزَيِّنَةً ذَاتَ خَلَاخِل يُسْمَعُ صَوْتُهَا وَلَا ثِيَابًا فَاخِرَةً وَلَا مُخْتَلِطَةً بِالرِّجَالِ وَلَا شَابَّةً وَنَحْوَهَا مِمَّنْ يُفْتَتَنُ بها وَأَنْ لَا يَكُونَ بِالطَّرِيقِ ما يُخَافُ بِهِ مَفْسَدَةٌ وَنَحْوُهَا وَهَذَا النَّهْيُ عن مَنْعِهِنَّ من الْخُرُوجِ مَحْمُولٌ على كَرَاهَةِ التَّنْزِيهِ إذَا كانت الْمَرْأَةُ ذَاتَ زَوْجٍ أو سَيِّدٍ وَوُجِدَتْ الشُّرُوطُ الْمَذْكُورَةِ
فَإِنْ لم يَكُنْ لها زَوْجٌ وَلَا سَيِّدٌ حَرُمَ الْمَنْعُ إذَا وُجِدَتْ الشُّرُوطُ . ഉലമാക്കള്‍ ഹദീസുകളില്‍ നിന്ന് കണ്ടെടുത്ത നിയമങ്ങള്‍ അനുസരിച്ചു ഒരു സ്ത്രീക്ക് പോകാമെന്നും ഫിത്ന ഭയപ്പെട്ടാല്‍ ഭര്‍ത്താവിനു തടയാം എന്നും യജമാനന്‍ ഭര്‍ത്താവിന്റെ സ്ഥാനത്ത് വരും എന്നും എന്നാല്‍ ഈ നിയമങ്ങള്‍ക്കു അനുസ്രിതമായി പള്ളിയിലേക്ക് പോകുന്ന സ്ത്രീകളെ മറ്റാരെങ്കിലും തടയുന്നത് ഹറാം ആണെന്നുമാണ് ഇവിടെ പറയുന്നത്. ഫിത്ന ഭയപ്പെടേണ്ടത് മുശാവറ കമ്മിറ്റി അല്ലെന്നും പോകുന്ന പെണ്ണും അവളുടെ ഭര്‍ത്താവും ആണെന്നും ഇതില്‍നിന്നു മനസ്സിലാക്കാം. ഇനി ഇതൊക്കെ പോകട്ടെ ഇപ്പോള്‍ പല നാടുകളിലും യാത്രക്കാരികള്‍ ആയ സ്ത്രീകള്‍ക്ക് നിസ്കരിക്കാന്‍ സൗകര്യം ഉണ്ട് എന്ന ഒരു ബോര്‍ഡ്‌ കാണാം. ഇതില്‍ വലിയ ഒരു തമാശയുണ്ട്. അതായത് മര്‍കസില്‍ അടക്കം നിലവിലുള്ള ഈ പരിപാടിയില്‍ ഭയപ്പെടാനില്ല. എന്നാല്‍ പള്ളിയിലീക്ക് പുറപ്പെട്ടു പോയാല്‍ അവിടെ ഫിതനയെ ഭയപ്പെടണം. എന്റെ കാറില്‍ എന്റെ കൂടെ എന്റെ നാട്ടിലെ പള്ളിയില്‍ എത്തുന്ന എന്റെ ഭാര്യ മുകളിലുള്ള സ്ത്രീകളുടെ ഭാഗത്ത് നില്‍കുമ്പോള്‍ എന്റെ നാട്ടുകാരും കുടുംബങ്ങളുമായ സ്ത്രീകള്‍ അവളുടെ സഫ്ഫില്‍ കൂടെ നിന്ന് നിസ്കരിക്കുമ്പോള്‍ അവിടെ ഒതായി പേടിക്കണം. ( ഒതായിക്കാര്‍ ക്ഷമിക്കണം, മലപ്പുറം ജില്ലക്ക് ഇപ്പുറത്തു ഉള്ളവര്‍ ഉത്തരം മുട്ടുമ്പോള്‍ പറയുന്ന ഒരു വാദമാണ് അതെന്നും മലപ്പുറം ജില്ലക്ക് അപ്പുറത്ത് ഉള്ളവര്‍ ഇതേ കഥ ഒതായി എന്ന പേര് മാറ്റി തിരൂരങ്ങാടി എന്നാണു പറയാറുള്ളത് എന്നും ഈ കഥ എന്ന് നടന്നു എന്നോ പ്രതി ആരെന്നോ വാദി ആരെന്നോ സാക്ഷി ആരെന്നോ ഇത് വരെ ആര്‍ക്കും അറിയില്ല എന്നും എന്നെക്കാള്‍ കൂടുതല്‍ ആയി നിങ്ങള്ക്ക് അറിയാമല്ലോ.). എന്നാല്‍ ഇവരൊക്കെ പറയുന്ന പോലെ കഴിഞ്ഞ ദിവസം ഞാന്‍ ഭാര്യയുമായി മെഡിക്കല്‍ കോളജില്‍ പോയപ്പോള്‍ മര്‍ക്സിലെ പള്ളിയില്‍ സ്ത്രീകള്‍ക്ക് നിസ്കരിക്കാന്‍ ഉള്ള റൂമില്‍ വെച്ചു അവള്‍ ളുഹറും ഞാന്‍ പള്ളിയില്‍ വെച്ചു ജുമുഅയും നിസ്കരിച്ചു അതിനാര്‍ക്കാ മൌലവീ എതിരഭിപ്രായം ഉള്ളത് എന്നും ചോദിക്കുമ്പോള്‍ നമുക്കൊന്ന് മനസ്സിലാകും. സ്വന്തക്കാരെയും നാട്ടുകാരെയും പേടിക്കുന്ന ഇവര്‍ക്ക് മര്കസിലെ പള്ളിയില്‍ നിസ്കാര റൂമില്‍ മറ്റാരെമ്കിലും ഉണ്ടോ അതോവിടെ ഒരു മര്‍കസ് നടക്കുമോ എന്നുള്ള പേടി പോലും ഇല്ല. യഥാര്‍ഥത്തില്‍ മറ്റാരെങ്കിലും ഉണ്ടോ എന്നറിയാത്ത ഒരു സ്ഥലത്തേക്ക് പെണ്ണിനെ തനിച്ചു നിസ്കരിക്കാന്‍ വിടുന്നതിനു ഫിത്ന പേടിക്കേണ്ട എന്ന് പറയുന്നവര്‍ സ്വന്തം നാട്ടില്‍ വെച്ചു നടക്കുന്ന സ്വന്തക്കാരും ബന്ധക്കാരും ആയ മറ്റു സ്തീകള്‍ പങ്കെടുക്കുന്ന ജമാത്തുകള്‍ നിന്ന് ഫിത്ന എന്ന് പറഞ്ഞു അവരെ തടയുന്നു.
أسنى المطالب شرح روض الطالب എന്ന ഗ്രന്ഥത്തില്‍ زكريا بن محمد بن زكريا الأنصاري ، زين الدين أبو يحيى السنيكي (المتوفى (റ) പറയുന്നു. ( فَرْعٌ لَا بَأْسَ بِحُضُورِ الْعَجَائِزِ ) الْجُمُعَةَ بَلْ يُسْتَحَبُّ لَهُنَّ ذَلِكَ ( بِإِذْنِ الْأَزْوَاجِ وَلْيَحْتَرِزْنَ مِنْ الطِّيبِ وَالزِّينَةِ ) أَيْ يُكْرَهَانِ لَهُنَّ لِخَبَرِ مُسْلِمٍ { إذَا شَهِدَتْ إحْدَاكُنَّ الْمَسْجِدَ فَلَا تَمَسَّ طِيبًا } وَخَبَرِ أَبِي دَاوُد بِإِسْنَادٍ صَحِيحٍ { لَا تَمْنَعُوا إمَاءَ اللَّهِ مَسَاجِدَ اللَّهِ وَلَكِنْ لِيَخْرُجْنَ وَهُنَّ تَفِلَاتٌ } വൃദ്ധകള്‍‍ ആയ സ്ത്രീകള്‍ ജുമുയില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ല മാത്രമല്ല സുന്നതും ആണ്.
المهذب في فقه الإمام الشافعي
എന്ന ഗ്രന്ഥത്തില്‍ إبراهيم بن علي بن يوسف الشيرازي أبو إسحاق(റ) ഇങ്ങിനെ കുറിക്കുന്നത് കാണാം. فصل في شهود النساء العيدين ويستحب أن يحضر النساء غير ذوات الهيئات لما روت أم عطية قالت كان رسول الله صلى الله عليه وسلم يخرج العواتق وذوات الخدور والحيض في العيد فأما الحيض فكن يعتزلن المصلى ويشهدن الخير ودعوة المسلمين സ്ത്രീകള്‍ക്ക് പെരുന്നാള്‍ നിസ്കാരത്തിനു പോകല്‍ സുന്നത്ത് ആണ്. നബി (സ) ആര്‍ത്തവക്കാരികള്‍ ആയ സ്ത്രീകളെ പോലും പെരുന്നാള്‍ നിസ്കാരത്തിനു പറഞ്ഞയക്കാര്‍ ഉണ്ടായിരുന്നു. ആര്‍ത്തവകാരികള്‍ നിസ്കാരത്തില്‍ പങ്കെടുക്കാതെ മറ്റു സല്കര്മങ്ങളില്‍ മുഴുകുമായിരുന്നു.
ഫിഖഹുല്‍ ഇബാടാത് എന്നാ മാലികി ഗ്രന്ഥത്തില്‍ صلاة العيدين :
تعريف : العيد مشتق من العود وهو الرجوع والمعاودة . وسمي بذلك لتكرره في كل عام
حكمها : هي سنة مؤكدة لمواظبة الرسول صلى الله عليه و سلم عليها ويكره تركها
ويسن حضور جماعتها للمقيم والمسافر والحر والعبد والخنثى والمرأة سوى الجميلة أو ذات الهيئة أما العجائز والنساء اللائي لا يشتهين فيحضرن بشروط ثلاثة هي : إذن الزوج وترك الطيب وعدم لبس ثياب الزينة والشهرة لما رواه أبو هريرة رضي الله عنه أن رسول الله صلى الله عليه و سلم قال : ( لا تمنعوا إماء الله مساجد الله ولكن ليخرجن وهن تفلات എന്ന് കാണാം. പെരുന്നാള്‍ നിസ്കാരം വളരെ ശക്തമായ ഒരു സുന്നത്താണ്. അതില്‍ പങ്കെടുക്കല്‍ യാത്രക്കാരനും നാട്ടുകാരനും സ്വതന്ത്രനും അടിമക്കും നപുംസകങ്ങള്‍ക്കും ഭംഗി ഇല്ലാത്ത സ്ത്രീകള്‍ക്കും എല്ലാം സുന്നത്താണ്.
الغرر البهية في شرح البهجة الورديةഎന്നാ ഗ്രന്ഥത്തില്‍ زكريا بن محمد بن زكريا الأنصاري ، زين الدين أبو يحيى (റ) ഇങ്ങനെ എഴുതുന്നു. وَعِبَارَةُ الرَّافِعِيِّ صَرِيحَةٌ فِي اسْتِحْبَابِ حُضُورِ الْجَمَاعَةِ لَهُنًّ ، وَفِي الرَّوْضَةِ لَا بَأْسَ عَلَى الْعَجُوزِ فِي الْحُضُورِ ، وَفِي بَابِ الْعِيدِ يُسْتَحَبُّ لَهُنَّ الْخُرُوجُ قَالَ الْإِسْنَوِيُّ ، وَالْمُدْرَكُ فِي الْجَمِيعِ وَاحِدٌ قَالَ الْجَوْجَرِيُّ ، وَإِذَا نَظَرْت إلَى عُمُومِ الطَّلَبِ ജമാഅത്തിന് പങ്കെടുക്കല്‍ അവര്‍ക്ക് സുന്നത്താണെന്ന് റാഫിഈ (റ) ഉദ്ദരിക്കുന്നതായും റൌള യില്‍ വൃദ്ധകള്‍ക്ക് പങ്കെടുക്കുന്ന്ത്ല്‍ തെറ്റില്ല എന്നുണ്ട് എന്നും പെരുന്നാളിന്റെ ബാബില്‍ സ്ത്രീകള്‍ക്ക് അതിനു പുറപ്പെടല്‍ സുന്നത്താണ് എന്നും ഒക്കെ കാണാം.
الفروع എന്ന ഗ്രന്ഥത്തില്‍ ഇങ്ങിനെ കാണാം. وَقَالَ فِي مَسْأَلَةِ الْقَصْرِ { إذَا صَلَّتْ الْمَرْأَةُ وَالْعَبْدُ وَالْمُسَافِرُ الْجُمُعَةَ فَإِنَّهُ أَفْضَلُ مِنْ الْإِتْمَامِ } ഖസര്‍ ആക്കുന്നതിന്റെ മസ്അല പറയുന്ന സ്ഥലത്തെ ഒരു വാചകം. സ്ത്രീ അടിമ യാത്രക്കാരന്‍ എന്നിവര്‍ ജുമുഅ നിസ്കരിക്കുക ആണെങ്കില്‍ അതാണ്‌ പൂര്‍ത്തീകരിച്ചു നിസ്കരിക്കുന്നതിനേക്കാള്‍ ഉത്തമം.
ഇത്രയൊക്കെ വ്യക്തമായ ദുര്‍ വ്യാഖ്യാനിക്കാന്‍ പഴുതില്ലാത്ത സാധാരണക്കാരന് പോലും മനസ്സിലാക്കാന്‍ കഴിയുന്ന ചരിത്ര സാക്ഷ്യങ്ങള്‍ ഉള്ള തെളിവുകള്‍ ഉണ്ട് എന്നിരിക്കെ എന്നിട്ടും മുജാഹിദുകള്‍ അംഗീകരിക്കുന്നു എന്ന ഒറ്റ കാരണം കൊണ്ട് സുന്നത്തായ ഒരു കാര്യത്തെ ഹറാം ആക്കുന്നവര്‍ സാധാരണക്കാരന് മനസ്സിലാകാത്ത വിശ്വാസ പരമായ കാര്യങ്ങളില്‍ ഉള്ള തെളിവുകള്‍ ദുര്‍ വ്യാഖ്യനിക്കാതെ ഇരിക്കുമോ. അള്ളാഹു കാക്കട്ടെ. എല്ലാ തിന്മകളില്‍ നിന്നും. ഇനി ഇബ്നു അറബി പറയുന്നത് നോക്കുക. قال ابن العربي: لقد دخلت نيفا على ألف قرية فما رأيت نساء أصون عيالا ولا أعف نساء من نساء نابلس، التي رمي بها الخليل صَلَّى اللَّهُ عَلَيْهِ وَسَلَّمَ النار، فإني أقمت فيها فما رأيت امرأة في طريق نهارا إلا يوم الجمعة فإنهن يخرجن إليها حتى يمتلئ المسجد منهن، فإذا قضيت الصلاة وانقلبن إلى منازلهن لم تقع عيني على واحدة منهن إلى الجمعة الأخر ഞാന്‍ ആയിരക്കണക്കിന് ഗ്രാമങ്ങളില്‍ കൂടി സഞ്ചരിച്ചിട്ടുണ്ട് എന്നാല്‍ നാബല്‍സിലെ പോലെ ചാരിത്ര്യവതികള്‍ ആയ സ്ത്രീകളെ ഞാന്‍ കണ്ടിട്ടില. ഖലേലുല്ലാഹ് ഇബ്രാഹീം (അ) നെ തീയില്‍ എറിഞ്ഞ നാട് ആണ് നാബല്സ്. വെള്ളിയാഴ്ചകളില്‍ അല്ലാതെ സ്ത്രീകളെ വഴികളില്‍ കാണുമായിരുന്നില്ല എന്നാല്‍ വെള്ളിയാഴ്ചകളില്‍ അവരുടെ പള്ളികള്‍ നിരയുമാര്‍‍ സ്ത്രീകള്‍ എത്തും. നിസ്കാരം കഴിഞ്ഞാല്‍ അവര്‍ അവരുടെ വീടുകളിലീക്ക് പോകും അടുത്ത വെള്ളിയാഴ്ച വരെ പിന്നെ ഒരാളെയും ഞാന്‍ കണ്ടിട്ടില്ല. ഹിജറ നാനൂറ്റി അറുപത്തെട്ടു മുതല്‍ അഞ്ഞൂറ്റി നാല്പത്തി മൂന്നു വരെ ജീവിച്ച ഇബ്നു അറബി ഏതായാലും ഇബ്നുല്‍ ഖയ്യിമിന്റെയും ഇബ്നു തൈമിയയുടെയും മുഹമ്മദ്‌ ഇബ്നു അബ്ദുല്‍ വഹ്ഹാബിന്റെയും ഒന്നും ശിഷ്യന്‍ ആകാന്‍ തരമില്ല.
ഇത്രയും ചരിത്ര സത്യങ്ങള്‍ പറയുകയും ഹദീസുകള്‍ നല്‍കുകയും ചെയ്‌താല്‍ അവസാനത്തെ ശ്രമം എന്ന രീതിയില്‍ ഒരൊറ്റ ചാട്ടം ഉണ്ട് ഇവര്‍ക്ക്. അത് ഖുര്‍ആന്‍ ലേക്ക് ആണ്. ആ ആയത് ഇവയാണ്. നൂറിലെ രണ്ടു ആയത്തുകള്‍. فِي بُيُوتٍ أَذِنَ اللَّهُ أَنْ تُرْفَعَ وَيُذْكَرَ فِيهَا اسْمُهُ يُسَبِّحُ لَهُ فِيهَا بِالْغُدُوِّ وَالْآصَالِ (36) رِجَالٌ لَا تُلْهِيهِمْ تِجَارَةٌ وَلَا بَيْعٌ عَنْ ذِكْرِ اللَّهِ وَإِقَامِ الصَّلَاةِ وَإِيتَاءِ الزَّكَاةِ يَخَافُونَ يَوْمًا تَتَقَلَّبُ فِيهِ الْقُلُوبُ وَالْأَبْصَارُഎന്നാല്‍ ഇവിടെ യുള്ള രസകരം ആയ സംഭവം ഇതിലെ രണ്ടാമത്തെ ആയതില്‍ നിന്ന് പുരുഷന്മാര്‍ എന്ന് അര്‍ഥം വരുന്ന رِجَالٌ എന്ന പദം ഒന്നാമാത്തെതിനോട് ചേര്‍ത്തു അര്‍ഥം പറയുകയും രണ്ടാമത്തെ ആയ്ത്തിലെ ബാക്കി ഉള്ള ഭാഗങ്ങള്‍ ഒഴിവാക്കുകയും ചെയ്യും എന്നാണു. ഇവിടെ പുരുഷനമാര്‍ക്ക് മാത്രം ആയതു കൊണ്ടാണ് അള്ളാഹു അവിടെ رِجَالٌ എന്ന പദം ഉപയോഗിച്ചത് എങ്കില്‍ അതെ ആയത്തില്തന്നെയുള്ള നിസ്കാരവും സകാത്തും ദൈവ ചിന്തയും എല്ലാം പുരുഷന് മാത്രം ഉള്ളതാകും. മാത്രവും അല്ല ഖുര്‍ആനില്‍ മറ്റു പല സ്ഥലങ്ങളിലും ഇതേ പോലെ رِجَالٌ എന്നാ പദം ഉപയോഗിച്ചു കാണാം. അങ്ങിനെ ആണെകില്‍ {وَنَادَى أَصْحَابُ الأعراف رِجَالاً يَعْرِفُونَهُمْ بِسِيمَاهُمْ قَالُوا مَا أَغْنَى عَنْكُمْ جَمْعُكُمْ وَمَا كُنْتُمْ تَسْتَكْبِرُونَ, أَهَؤُلاءِ الَّذِينَ أَقْسَمْتُمْ لا يَنَالُهُمُ اللَّهُ بِرَحْمَةٍ ادْخُلُوا الْجَنَّةَ لا خَوْفٌ عَلَيْكُمْ وَلا أَنْتُمْ تَحْزَنُونَ} [الأعراف:48-49] എന്ന ആയതിന്റെ അടിസ്ഥാനത്തില്‍ أَصْحَابُ الأعراف വിളിക്കുക പുരുഷനമാരെ മാത്രം ആണ് എന്ന് പറയേണ്ടിവരും. {وَأَذِّنْ فِي النَّاسِ بِالْحَجِّ يَأْتُوكَ رِجَالاً} ഈ ആയത്തിന്റെ അടിസ്ഥാനത്തില്‍ ഹജ്ജു പുരുഷന് മാത്രം ഉള്ളതാണ് എന്ന് പറയേണ്ടി വരും. {مِنَ الْمُؤْمِنِينَ رِجَالٌ صَدَقُوا ما عَاهَدُوا اللَّهَ عَلَيْهِ فَمِنْهُمْ مَنْ قَضَى نَحْبَهُ وَمِنْهُمْ مَنْ يَنْتَظِرُ وَما بَدَّلُوا تَبْدِيلاً} ഈ ആയത്തിന്റെ അടിസ്ഥാനത്തില്‍ ദാന ധര്‍മങ്ങള്‍ പുരുഷന് മാത്രം ഉള്ളതാണ് എന്ന് പറയേണ്ടി വരും. رِجَالٌ يُحِبُّونَ أَنْ يَتَطَهَّرُوا وَاللَّهُ يُحِبُّ الْمُطَّهِّرِينَ} [9/108] ഈ ആയത്തിന്റെ അടിസ്ഥാനത്തില്‍ ശുദ്ധിയും വൃത്തിയും പുര്‍ഷന്മാര്‍ മാത്രമാണ് ഇഷ്ടപ്പെടുന്നത് എന്നും അവരെ മാത്രം ആണ് അല്ലഹുവിനു ഇഷ്ടമുള്ളത് എന്നു പറയേണ്ടി വരും. ഇതയോക്കെ ദുര്‍ വ്യാഖ്യാനം ചെയ്ത് ഇസ്ലാമിനെ വിക്രിതമാക്കുന്നത് എന്തിനെന്നു മനസ്സിലാകുന്നില്ല.
ഇനി നമുക്ക് നോക്കാന്‍ ഉള്ളത് മുജാഹിദുകള്‍ അവരുടെ പഴയ കാല ആദര്‍ശങ്ങളില്‍ നിന്ന് മാറിയിരിക്കുന്നു എന്ന ഒരു വാദം ആണ്. സമസ്ത കുടുംബത്തില്‍ ഉള്ള എനിക്ക് അവരുടെ പഴയ കാല നേതാക്കന്മാര്‍ ആരെങ്കിലും മാറിയോ എന്നറിയില്ല. ഒരു ഗ്രന്ഥത്തില്‍ സ്ത്രീകള്‍ക്ക് ജുമുഅ നിര്‍ബന്ധം ആണ് എന്ന് ഒരു പഴയ കാല പണ്ഡിതന്‍ പറഞ്ഞു എന്ന് സമസ്തക്കാരുടെ ആരോപണം ഞാന്‍ കേട്ടിട്ടുണ്ട്. പലപ്പോഴും വാദ പ്രതിവാദങ്ങള്‍ ആയാലും ഖണ്ടന പ്രസംഗങ്ങള്‍ ആയാലും സമസ്തക്കാരുടെ പതിവ് എതിരാളില്‍ക്കില്ലാത്ത ഒരു വാദം പറയുകയും എന്നിട്ട് എന്തേ ഇപ്പോള്‍ നിങ്ങള്‍ ആ വാദത്തില്‍ നിന്ന് മാറിയോ എന്ന് ചോദിക്കുകയും ആണ് എന്നതിനാല്‍ ആ വാദം എനിക്ക് വെറുതെ വിശ്വസിക്കാന്‍ പ്രയാസം ഉണ്ട്. കാരണം ഇത് വരെ ഒരൊറ്റ ആളും ആ പുസ്തകത്തിന്റെ യദാര്‍ത്ഥ പ്രതിയില്‍ നിന്ന് വായിക്കുകയോ കാണിക്കുകയോ ചെയ്തതായി ഞാന്‍ കണ്ടിട്ടില്ല. പലപ്പോഴും മറ്റുള്ള എതിരാളികളുടെ ഗ്രന്ഥങ്ങളിലെ ഉദ്ദരണി വായിക്കുകയാണ് ചെയ്യാറുള്ളത്. എന്നാലും ഒരു പഠിതാവ് എന്ന നിലയില്‍ ഞാന്‍ പല മുജാഹിദു പ്രവര്‍ത്തകരോടും ആ ആരോപണത്തെ കുറിച്ചു ചോദിച്ചു. അവര്‍ നല്‍കിയ ഉത്തരം അവരുടെ ഒരു പഴയ കാല നേതാവിന്റെ ഒരു ഗ്രന്ഥത്തില്‍ പെരുന്നാള്‍ നിസ്കാരം നിര്‍ബന്ധം ആണ് എന്ന് എഴുതിയിട്ടുണ്ട്. അത് മുജാഹിദിന്റെ ആശയം അല്ല എന്നാണു. മാത്രവും അല്ല അത് അദ്ദേഹം എഴുതുകയും കെ എം മൌലവിയെ കാണിക്കുകയും ചെയ്തു എന്നും എന്നാല്‍ കെ എം മൌലവി അതില്‍ ഇരുപത്തി ഏഴോളം സ്ഥലങ്ങളില്‍ തെറ്റുണ്ട് എന്ന് പറഞ്ഞു എന്നും അപ്പോള്‍ അദ്ദേഹം ഇതില്‍ തെറ്റുണ്ട് എന്ന് എനിക്കും അറിയാം, ഇതിലെ പല ആശയങ്ങളെയും തനിക്കും സ്വീകരിക്കാന്‍ കഴിയില്ല എന്ന് പറഞ്ഞു എന്നും എന്നാല്‍ ഇതില്‍ ഉള്ള ഓരോ ആശയവും ഓരോ പണ്ഡിതന്മാരുടെ ആശയങ്ങള്‍ ആയതു കൊണ്ട് ഞാന്‍ എല്ലാ ആശയവും ഇവിടെ നല്‍കുന്നു എന്ന് പറഞ്ഞു എന്നും അത് പണ്ഡിതന്മാര്‍ക്കിടയില്‍ ഒരു ചര്‍ച്ച ആവട്ടെ എന്നായിരുന്നു അദ്ദേഹം കെ എം മൌലവിയോടു പറഞ്ഞത് എന്നും ആണ് എനിക്ക് മുജാഹിദുകള്‍ തന്ന മറുപടി. യഥാര്‍ത്ഥ ഗ്രന്ഥം കാണുന്നത് വരെ എനിക്ക് അങ്ങിനെ വിശ്വസിക്കാന്‍ മാത്രമേ കഴിയൂ.

ഇനി ഇതാണ് യഥാര്‍ത്ഥം എങ്കില്‍ നാം പരിശോധിക്കേണ്ടത് ഈ ആശയം ആരെങ്കിലും പറഞ്ഞിട്ടുണ്ടോ അതോ മൌലവിയുടെ സ്വന്തം ആണോ എന്നാണു.
سبل السلام എന്നാ ഗ്രന്ഥത്തില്‍ محمد بن إسماعيل الأمير الكحلاني الصنعاني (المتوفى : 1182هـ) എന്ന ആള്‍ പറയുന്നത് ഇങ്ങിനെ. وفي رواية للبخاري: "أمرنا نبينا" "أن نُخْرج" أي إلى المصلى "العواتق" البنات الأبكار البالغات والمقاربات للبلوغ "والحيض" هو أعم من الأول من وجه "في العيدين يشهدن الخير" هو الدخول في فضيلة الصلاة لغير الحيض "ودعوة المسلمين" تعم الجميع " ويعتزل الحيض المصلى. متفق عليه" لكن لفظه عند البخاري: "أمرنا أن نخرج العواتق ذوات الخدور ـ أو قال: العواتق وذوات الخدور فيعتزلن الحيض المصلى". ولفظ مسلم: "أَمرنا يعني النبي صَلّى الله عَلَيْهِ وَسَلّم أن نخرج العواتق وذوات الخدور وأَمرَ الحيض أن يعتزلن مصلى المسلمين" .
فهذا اللفظ الذي أتى به المصنف ليس لفظ أحدهما.
والحديث دليل على وجوب إخراجهن. وفيه أقوال ثلاثة:
الأول: أنه واجب وبه قال الخلفاء الثلاثة أبو بكر وعمر وعلي. ويؤيد الوجوب ما أخرجه ابن ماجه والبيهقي من حديث ابن عباس: "أنه صَلّى الله عَلَيْهِ وَسَلّم كان يخرج نساءه وبناته في العيدين". وهو ظاهر في استمرار ذلك منه صَلّى الله عَلَيْهِ وَسَلّم وهو عام لمن كانت ذات هيئة وغيرها وصريح في الشواب وفي العجائز بالأولى.
ഇതില്‍ അദ്ദേഹം റസൂല്‍ (സ) പള്ളിയില്‍ പോകാന്‍ കല്പിച്ചു എന്നാ വാചകം സ്ത്രീകള്‍ പെരുന്നാള്‍ നിസ്കാരത്തിനു പോകല്‍ നിര്‍ബന്ധം ആണ് എന്ന് വാദിക്കുന്നു. അബൂബക്കര്‍ (റ) ഉമര്‍ (റ) അലി (റ) എന്നിവര്‍ ഈ അഭിപ്രായക്കാരായിരുന്നു എന്നും അദ്ദേഹം പറയുന്നു. أبو محمد علي بن أحمد بن سعيد بن حزم الأندلسي القرطبي الظاهري (المتوفى : 456هـ)എന്നവര്‍ المحلى എന്ന ഗ്രന്ഥത്തിലും പറയുന്നത് ഏകദേശം ഇതേ പ്രകാരം തന്നെയാണ്. ഒരു പാട് തെളിവുകള്‍ ഉദ്ദരിച്ച്‌ കൊണ്ട് അദ്ദേഹം തുടരുന്നത് ഇങ്ങിനെ. وَلاَ مُتَعَلِّقَ لِلْمُخَالِفِ إلاَّ رِوَايَةٌ، عَنِ ابْنِ عُمَرَ أَنَّهُ مَنَعَهُنَّ, وَقَدْ جَاءَ عَنِ ابْنِ عُمَرَ خِلاَفُهَا, وَلاَ يَجُوزُ أَنْ يُظَنَّ بِابْنِ عُمَرَ إلاَّ أَنَّهُ إذْ مَنَعَهُنَّ لَمْ يَكُنْ بَلَغَهُ أَمْرُ رَسُولِ اللَّهِ صلى الله عليه وسلم فَإِذَا بَلَغَهُ رَجَعَ إلَى الْحَقِّ كَمَا فَعَلَ إذْ سَبَّ ابْنَهُ أَشَدَّ السَّبِّ إذْ سَمِعَهُ يَقُولُ: نَمْنَعُ النِّسَاءَ الْمَسَاجِدَ لَيْلاً.
وَلاَ حُجَّةَ فِي أَحَدٍ مَعَ رَسُولِ اللَّهِ صلى الله عليه وسلم وَلَوْ ادَّعَى امْرُؤٌ الإِجْمَاعَ عَلَى صِحَّةِ خُرُوجِ النِّسَاءِ إلَى الْعِيدَيْنِ, وَأَنَّهُ لاَ يَحِلُّ مَنْعُهُنَّ: لَصُدِّقَ, لاَِنَّنَا لاَ نَشُكُّ فِي أَنَّ كُلَّ مَنْ حَضَرَ ذَلِكَ مِنْ الصَّحَابَةِ، رضي الله عنهم، أَوْ بَلَغَهُ مِمَّنْ لَمْ يَحْضُرْ: فَقَدْ سَلَّمَ وَرَضِيَ وَأَطَاعَ, وَالْمَانِعُ مِنْ هَذَا مُخَالِفٌ لِلإِجْمَاعِ وَلِلسُّنَّةِ.
സ്ത്രീകള്‍ പള്ളിയില്‍ പോകുന്നത് തട്ഞ്ഞതായിട്ടു അബ്ദുല്ലഹ് ഇബ്നു ഉമര്‍ (റ) വിന്റെ ഒരു സംഭവം അല്ലാതെ ഇല്ല എന്നും എന്നാല്‍ ഇബ്നു ഉമര്‍ (റ) വനെ പോലെ ഒരാളെ കുറിച്ചു അങ്ങിനെ കരുതാന്‍ പാടില്ല എന്നും ഇനി അദ്ദേഹം (റ) അങ്ങിനെ ചെയ്തിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിനു റസൂല്‍ (സ) യുടെ ഈ കല്പനയെ കുറിച്ചു അറിയുന്നതിനു മുന്‍പായിരിക്കും എന്നും അങ്ങിനെ റസൂലിന്റെ കപനയെ കുറിച്ചു അറിഞ്ഞപ്പോള്‍ അദ്ദേഹം സത്യത്തിലേക്ക് മടങ്ങി എന്നും വിശദീകരിക്കുന്നു. അതിനു തെളിവായി അദ്ദേഹം തന്റെ മകന്‍ സ്ത്രീകള്‍ രാത്രിയില്‍ പള്ളിയില്‍ പോകുന്നത് ഞങ്ങള്‍ തടയും എന്ന് പറഞ്ഞപ്പോള്‍ ശക്തിയായി ശകാരിച്ച സംഭവവും ഇവിടെ സ്മരിക്കുന്നു. ചുരുക്കത്തില്‍ അനേകം ഇമാമുമാര്‍ക്ക് പെരുന്നാള്‍ ദിവസം സ്ത്രീകള്‍ ജുമുഅക്ക് പോകല്‍ നിര്‍ബന്ധം ആണ് എന്നാ അഭിപ്രായം ഉണ്ട്. ഇത് തന്നെയാണ് പഴയ കാല മുജാഹിദ് മൌലവിയും പറഞ്ഞത് എങ്കില്‍ അതിനു അയാള്‍ കുറ്റം പറയാന്‍ കഴിയില്ല. ഇനി അങ്ങിനെ അല്ല പറഞ്ഞത് എങ്കില്‍ ഏതെങ്കിലും വായനക്കാര്‍ ആ പുസ്തകത്തിന്റെ കോപ്പി കിട്ടാനുള്ള എന്തെങ്കിലും വഴി ഒരുക്കിത്തരികായാണ് എങ്കില്‍ അതും ഇവിടെ നല്‍കുന്നതാണ്. അല്ലാതെ ഖബര്‍ പൂജ ഹറാം ആണെന്ന് പറഞ്ഞ മൌലവിമാര്‍ ഖബര്‍ സന്ദര്‍ശനത്തിന്റെ പുണ്യം പറയുമ്പോള്‍ പണ്ടൊക്കെ നിങ്ങള്‍ക്കത് ശിര്‍ക്ക് ആയിരുന്നു ഇപ്പോള്‍ നിങ്ങളുടെ ആശയം മാറി അല്ലേ. അല്ലാഹു അക്ബര്‍ എന്ന് പറയുന്നവരുടെ വാക്ക് കേള്‍ക്കാന്‍ ഒരു പഠിതാവ് എന്ന നിലയില്‍ എനിക്ക് പ്രയാസം ഉണ്ട്.