Sunday, March 29, 2015

ബിദ്അത് അഥവാ പുത്തനാചാരങ്ങൾ

വെള്ളില  പി പി  അബ്ദുല്ല
     ഇന്നു മതവേദികളിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു ദുഷ്പ്രവണതയാണു ബിദ്അത് അഥവാ പുത്തനാചാരങ്ങൾ എന്നത് പ്രത്യേകിച്ചും കേരള മുസ്ലിംകൾക്കു ബിദ്അത് എന്ന പദം അത്ര അപരിചിതമൊന്നുമല്ല. കേരളത്തിലെ ഇസ്ലാമിക സംഘടനകൾ മുഴുവനും തങ്ങൾ യഥാർത്ഥ ഇസ്ലാമിന്റെ ആളുകൾ ആണെന്നും മറ്റു കക്ഷികൾ പുത്തൻ ആശയക്കാർ ആണെന്നും പറയുന്നു. പുത്തൻ ആശയങ്ങൾ ഇസ്ലാമിൽ കയറ്റിക്കൂട്ടുന്നതു പാശ്ചാതാപമില്ലാത്ത തെറ്റും പിശാചിനേറെ ഇഷ്ടപ്പെട്ട പാപവും ആണു എന്ന കാര്യത്തിൽ മുസ്ലിംകൾക്കിടയിൽ അഭിപ്രായ വ്യതാസമില്ല എന്നത് അതിന്റെ ഗൌരവത്തെ സൂചിപ്പിക്കുന്നു.
آكام المرجان في أحكام الجان എന്ന ഗ്രന്ഥത്തിൽ ഹിജ്ര 769 ഇൽ നിര്യാതനായ محمد بن عبد الله الشبلي  (റ) ഇപ്രകാരം പറയുന്നു.
قَالَ سُفْيَان النوري الْبِدْعَة أحب إِلَى إِبْلِيس من الْمعْصِيَة لِأَن الْمعْصِيَة يُتَاب مِنْهَا والبدعة لَا يُتَاب مِنْهَا
     സുഫിയാനുസൌരീ  (റ) പറയുന്നു. ദോശങ്ങളെക്കാൾ ഇബ്ലീസിനു ഏറ്റവും പ്രിയപ്പെട്ടതു പുത്തനാചാരങ്ങൾ ആണു കാരണം ദോശി പാശ്ചാത്തപിച്ചേക്കാം എന്നാൽ പുത്തനാചാരി പാശ്ചാത്തപിക്കുകയില്ല.
     ബിദ്അതിന്റെ ഗൌരവത്തെക്കുറിച്ചു അംഗീകരിക്കാൻ നിർബന്ധിതരായതിനാൽ തന്നെ മുഴുവൻ ബിദ്അതുകളും തങ്ങളാണു ചെയ്യുന്നതു എന്ന കാര്യം മറച്ചു വെച്ചു കൊണ്ട് സമസ്തയുടെ മുൻ കാല പാഠ്യ പദ്ധതിയിലെ നാലാം ക്ളാസിലെ അഖ്ലാഖ് എന്ന ഗ്രന്ഥത്തിൽ അവർ അവരുടെ കുട്ടികളെ ഇങ്ങിനെ പഠിപ്പിച്ചു.-എന്നാ മുജാഹിദ് ജമാ അത്തെഇസ്ലാമി തുടങ്ങിയ പുത്ത വാദികക്കു സലാം പറയരുത്. ഇതു ഹദീസു കൊണ്ടു സ്ഥിരപ്പെട്ടതാണു. ഇവിടെ യഥാർത്ഥ പുത്തൻ വാദികൾ ആരു എന്നതിന്റെ മാനദണ്ഡം സമസ്തക്കാർ പറയില്ലെങ്കിൽ കൂടി ബിദ്അത് ഒരു ഭീകരമായ പാപം ആണു എന്ന് അവരും അംഗീകരിക്കുന്നു എന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു.
       മുബ്തദീങ്ങളുമായി പെരുമാറേണ്ട ചുരുക്കം സംഗതികൾ എന്ന പേരിൽ സമസ്ത തന്നെ ഇറക്കിയ മറ്റൊരു പ്രസ്താവനയിൽ ഇങ്ങിനെ കാണാം. മുബ്തദി ഈങ്ങളുമായി പെരുമാറേണ്ട ചുരുക്കം സംഗതിക 1, അവരുമായി കൂടിപ്പെരുമാറാതിരിക്കുക  2  അവരുമായി കണ്ടുമുട്ടിയാ അവക്കു സലാം ചൊല്ലാതിരിക്കുക.  3  അവ സലാം ചൊല്ലിയാ മടക്കാതിരിക്കുക 4  അവരുമായി വിവാഹ ബന്ധം നടത്താതിരിക്കുക  5 അവരെ പിന്തുടന്നു നിസ്കരിക്കാതിരിക്കുക.  എന്ന്  1 ശിഹാബുദ്ദീ അബുസ്സ ആദാത് അഹ്മദ് കോയ മുസ്ലിയാ  ചാലിയം (ഒപ്പ്) 2  ഖുതുബി മുഹമ്മദ് മുസ്ല്യാ (ഒപ്പ്) 3  പനായിക്കുളം അബ്ദു റഹിമാ മുസ്ല്യാ (പുതിയാപ്പിള)  (ഒപ്പ്) 4  കേ കേ സദഖതുല്ല മുസ്ല്യാ (ഖാസി മുദരിസ് വണ്ടൂ) (ഒപ്പ്)
      ഇതിൽ നിന്നെല്ലാം സമസ്തക്കാർ പോലും ബിദ്അതിന്റെ ഗൌരവം അംഗീകരിക്കുന്നു എന്ന് നാം മനസ്സിലാക്കെണ്ടിയിരിക്കുന്നു.
       ഈ ഭൂമികയിൽ നിന്നുകൊണ്ട് ബിദ്അതിനേയും അതിന്റെ ദോശ വശങ്ങളേയും കുറിച്ചു പഠിക്കാൻ ശ്രമിക്കുകയാണിവിടെ,
       ബിദ്അത് എന്ന അറബി പദത്തിനർത്ഥം മുൻമാതൃകയില്ലാത്തതു എന്നാണു അഥവാ വിമാനം,  വൈദ്യുതി, യന്ത്ര നിർമ്മിത വാഹനങ്ങൾ, എന്നിവയെല്ലാം ഭാഷാർത്ഥത്തിൽ ബിദ്അതിന്റെ പരിധിയിൽ പെടും. എന്നാൽ സാങ്കേതികാർത്ഥ്ത്തിൽ അഥവാ മതത്തിന്റെ കാര്യത്തിൽ പറയുന്ന ബിദ്അത് എന്നതിന്റെ വിവക്ഷ റസൂൽ (സ) യോ സഹാബത്തോ കാണിച്ചു തന്ന ഒരു മാതൃക ഇല്ലാത്ത ഒരു കാര്യം പുണ്യം ഉണ്ട് എന്ന വിശ്വാസത്തോടെ ആചരിക്കുകയോ വിശ്വസിക്കുകയോ ചെയ്യുക എന്നതാണു
       ഹിജ്ര 790 ഇൽ വഫാതായ വിശ്രുത പണ്ഡിതൻ ഇബ്രാഹീം ഇബ്നു മൂസ ശ്ശാതിബി (റ) തന്റെ അൽ ഇഅതിസാം എന്ന ഗ്രന്ഥത്തിൽ ഇങ്ങിനെ ഉദ്ദരിക്കുന്നതായി കാണാം
 إِنَّ الْبِدْعَةَ الْحَقِيقِيَّةَ: هِيَ الَّتِي لَمْ يَدُلَّ عَلَيْهَا دَلِيلٌ شَرْعِيٌّ؛ لَا مِنْ كِتَابٍ، وَلَا سُنَّةٍ، وَلَا إِجْمَاعٍ، وَلَا قِيَاسٍ، وَلَا اسْتِدْلَالٍ مُعْتَبَرٍ عِنْدَ أَهْلِ الْعِلْمِ؛ لَا فِي الْجُمْلَةِ وَلَا فِي التَّفْصِيلِ، وَلِذَلِكَ سُمِّيَتْ بِدْعَةً - كَمَا تَقَدَّمَ ذِكْرُهُ
     യഥാർത്ഥത്തിൽ ബിദ്അതു ശറഇയ്യായി ഖുർആനിലോ സുന്നത്തിലോ ഇജ്മാഇലോ ഖിയാസിലോ തെളിവില്ലാത്തതും മുഴുവനായോ ഭാഗികമായോ പണ്ഡിതന്മാരുടെ പക്കൽ പരിഗണനാർഹമായ തെളിവില്ലാത്തതും ആണു. ഇബ്നു റജബ് (റ) യുടെ വിശദീകരണത്തിൽ :-
 وَالْمُرَادُ بِالْبِدْعَةِ: مَا أُحْدِثَ مِمَّا لَا أَصْلَ لَهُ فِي الشَّرِيعَةِ يَدُلُّ عَلَيْهِ، فَأَمَّا مَا كَانَ لَهُ أَصْلٌ مِنَ الشَّرْعِ يَدُلُّ عَلَيْهِ، فَلَيْسَ بِبِدْعَةٍ شَرْعًا، وَإِنْ كَانَ بِدْعَةً لُغَةً،
الكتاب: جامع العلوم والحكم في شرح خمسين حديثا من جوامع الكلم
المؤلف: زين الدين عبد الرحمن بن أحمد بن رجب بن الحسن، السَلامي، البغدادي، ثم الدمشقي، الحنبلي (المتوفى: 795هـ))”-
       ബിദ്അത് എന്നാൽ അടിസ്ഥാന പരമായി ശരീഅത്തിൽ തെളിവില്ലാത്ത കാര്യങ്ങൾ പുതുതായി ഉണ്ടാക്കുക എന്നതാണു. എന്നാൽ അടിസ്ഥാന പരമായി ശരീഅത്തിൽ തെളിവുകൾ ഉള്ള കാര്യമാണെങ്കിൽ ഭാഷാ പരമായി ബിദ്അത് എന്ന് പറയാവുന്നതാണെങ്കിലും അവ ശരീഅത്തിൽ ബിദ്അതുകൾ ആവുകയില്ല.
        മേൽ പറഞ്ഞ കാര്യങ്ങളെ നമുക്ക് ഇങ്ങിനെ വിവക്ഷിക്കാം. മുൻ കാലത്ത് ഭാഗികമായോ പൂർണമായോ ഉള്ള ഒരു മാതൃകയും ഇല്ലാത്തതും പുണ്യം ലഭിക്കും എന്ന വിശ്വാസത്തോടെയും ആചരിക്കുന്ന അല്ലെങ്കിൽ വിശ്വസിക്കുന്ന ഒരു ചര്യയാണു ബിദ്അത് എന്നതിന്റെ വിവക്ഷ.
وَقَوْلُهُ: (يُقْصَدُ بِالسُّلُوكِ عَلَيْهَا الْمُبَالَغَةُ فِي التَّعَبُّدِ لِلَّهِ تَعَالَى)، هُوَ تَمَامُ مَعْنَى الْبِدْعَةِ؛ إِذْ هُوَ الْمَقْصُودُ بِتَشْرِيعِهَا  (അൽ ഇഅതിസാം )
        ബിദ്അതിനെ കുറിച്ച് വായിട്ടലക്കുകയും എതിരാളികളെ പുത്തനാശയക്കാർ എന്നു മുദ്ര കുത്തുകയും ചെയ്യുമ്പോഴും സമസ്തയുടെ നേതാക്കൾ അവരുടെ ആശയങ്ങളിലുള്ള പുതു നിർമിതാചാരങ്ങളെ എതിർ ചേരിക്കാർ തുറന്നു കാണിക്കുമ്പോൾ ചോദിക്കുന്ന ഒരു മറു ചോദ്യമുണ്ട്. റസൂൽ (സ) ബിരിയാണി തിന്നിട്ടുണ്ടോ? നിങ്ങൾ ബിരിയാണി തിന്നുന്നില്ലേ? അതു ബിദ് അത്താണോ?  റസൂൽ (സ) പാന്റിട്ടിരുന്നോ?  മുജാഹിദുകൾ പാന്റിടാറുണ്ടല്ലൊ? അപ്പോൾ അതു ബിദ്അത്തല്ലേ? നബി (സ) യൂറോപ്യൻ ക്ലോസറ്റിലാണോ ഇരുന്നിരുന്നത്? നിങ്ങളുടെ വീട്ടിൽ യൂറോപ്യൻ ക്ലോസറ്റില്ലെ? തുടങ്ങി ബസ്സിൽ കയറാമോ? ടാറിട്ട റോഡിലൂടെ നടക്കാമോ? മുജാഹിദ് പള്ളിയിൽ പി വി സി പൈപ് വെക്കാമോ തുടങ്ങി നൂറു നൂറു ചോദ്യങ്ങൾ. എന്നിട്ട് അവർ തന്നെ പൊട്ടിച്ചിരിച്ചു കൊണ്ട് ഒരു മറുപടിയും പറയും എന്താ മൌലവീ ഉത്തരം ഇല്ല അല്ലേ? എന്നാൽ  ഇത്തരം ചോദ്യങ്ങൾ വരുന്നത് തന്നെ ഒന്നുകിൽ ചോദ്യ കർത്താവിന്റെ അജ്ഞതയിൽ നിന്നോ അല്ലെങ്കിൽ തന്റെ മുന്നിൽ ഉള്ളവർ മുഴുവനും വിവരദോശികൾ ആണെന്നും താൻ എന്ത് പറഞ്ഞാലും അവർ വിശ്വസിച്ചു കൊള്ളും എന്ന അഹങ്കാരത്തിൽ നിന്നോ ആണു. കാരണം ഒട്ടകപ്പുറത്ത് ഇരിക്കുന്നതിനെക്കാൾ പുണ്യമുള്ളതും സ്വർഗം ലഭിക്കാൻ കാരണവുമാണു ബസ്സിൽ യാത്ര ചെയ്യുന്നത് എന്നോ വിമാനത്തിൽ യാത്ര ചെയ്താൽ സ്വിറാത് പാലം വേഗം മുറിച്ചു കടക്കാൻ സാധിക്കും എന്നോ പാന്റിടുന്നവർക്കു അർശിന്റെ തണൽ ലഭിക്കും എന്നോ ബിരിയാണി തിന്നുന്നവന്ന് ഹൌളുൽ കൌസർ ലഭിക്കും എന്നോ ഒന്നും പറഞ്ഞു കൊണ്ടല്ല ഇവകൾ ഉപയോഗിക്കുന്നത് എന്നതിനാൽ തന്നെ മതത്തിൽ ചേർത്ത പുത്തനാചാരങ്ങൾ അല്ല ഇവകൾ.  എന്നാൽ മതത്തിന്റെ പേരിൽ ആകുമ്പോൾ ഈ സ്വലാത് ഇത്ര പ്രാവശ്യം ചൊല്ലിയാൽ റസൂലിനെ സ്വപ്നം കാണും ഈ ദികർ ഇത്ര പ്രാവശ്യം ചൊല്ലിയാൽ കടം വീടും ഈ ദിക് റുകൾ പതിവാക്കിയാൽ സ്വർഗത്തിൽ ഇരിപ്പിടം കിട്ടും ഈ മരത്തിൽ തൊട്ടിൽ കെട്ടിയാൽ കുട്ടികൾ ഉണ്ടാകും മുഹയദ്ദീൻ മാല തെറ്റ് കൂടാതെ ചൊല്ലിയാൽ സ്വർഗ്ഗത്തിൽ മണിമാടം ലഭിക്കും തുടങ്ങി അനാചാരങ്ങളെ പുണ്യവത്കരിക്കുമ്പോഴാണു അവ മതത്തിലെ ബിദ്അത് ആകുന്നതും തള്ളപ്പെടേണ്ടതാകുന്നതും പാപമാകുന്നതും.
       ബിദ്അതുകൾ ഗൌരവമേറിയ കാര്യമാണെന്നു സമ്മതിക്കുകയും തങ്ങളുടെ വിശ്വാസാചാരങ്ങളിൽ മുഴുക്കെ ബിദ്അതുകൾ കുത്തി നിറക്കുകയും ചെയ്യുന്ന മുഴുവൻ കക്ഷികളും വാദിക്കുന്നത് ബിദ്അത് ബിദ്അതുൻ സയ്യിഅ ബിദ്അതുൻ ഹസന എന്നിങ്ങനെ രണ്ട് തരം ഉണ്ട് എന്നും അതിൽ ബിദതുൻ ഹസനത് ഉണ്ടാക്കുന്നതും ആചരിക്കുന്നതും പുണ്യകരമാണു എന്നും അതാണു ഞങ്ങൾ ചെയ്യുന്നത് എന്നുമാണു.അത് സ്ഥാപിച്ചെടുക്കാൻ അവർ നാലു തെളിവുകളും പറയാറുണ്ട്.
അവകൾ താഴെ നല്കുന്നു
ഒന്ന് ആരെങ്കിലും നല്ല സുന്നതുകൾ ചെയ്താൽ അയാൾ ചെയ്തതിന്റെ പ്രതിഫലവും അവ പ്രവർത്തിച്ചവരുടെ പ്രതിഫലത്തിനു തുല്യമായ പ്രതിഫലവും അവർക്കു ലഭിക്കും എന്ന ഒരു ഹദീസ് ആണു.
രണ്ട്  അബൂബക്കർ (റ) മുസ് ഹഫ് ക്രോഡീകരിച്ചു എന്നതാണു
മൂന്ന് ഉമർ ഇബ്നുൽ ഖത്താബ് (റ) തറാവീഹ് നിസ്കാരം ഏകീകരിപ്പിച്ചു ഒരു ഇമാമിന്റെ കീഴിൽ ആക്കിക്കൊണ്ട് ഇതെത്ര നല്ല ബിദ്അത് എന്നു പറഞ്ഞു എന്നതാണു
നാലു ഉസ്മാൻ ഇബ്നു അഫ്ഫാൻ (റ) ജുമുക്കു രണ്ട് ബാങ്ക് തുടങ്ങിയതും.  
       ഇവകളെ കുറിച്ചു വിശദീകരിക്കുന്നതിനു മുമ്പ് നമുക്കു ബിദ് അതുകളുടെ വിഭാഗീകരണത്തെ കുരിച്ചു ഒന്നു വിലയിരുത്താം.
       മാലിക് ഇമാം (റ)നെ തൊട്ട് ഇബ്നുൽ മാജിശൂൻ(റ) പറഞ്ഞതായി അൽ ഇ അതിസ്വാം എന്ന ഗ്രന്ഥത്തിൽ ശാതിബീ ഉദ്ദരിക്കുന്നു
سمعت مالكاً يقول: “مَن ابتدع في الإسلام بدعة يراها حسنة فقد زعم أنَّ محمداً خان الرسالة؛ لأنَّ الله يقول: لْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ ، فما لم يكن يومئذ ديناً فلا يكون اليوم ديناً”
                      ആരെങ്കിലും ഒരാൾ ഒരു ബിദ് അതിനെ നല്ലതായിക്കണ്ടാൽ അയാൾ മുഹമ്മദ് (സ) രിസാലത്തിൽ വഞ്ചന കാണിച്ചു എന്ന് വാദിച്ചിരിക്കുന്നു കാരണം അല്ലാഹു പറയുന്നു ഇന്നേ ദിവസം ഞാൻ നിങ്ങൾക്കു നിങ്ങളുടെ മതത്തെ പൂർത്തീകരിച്ചു തന്നിരിക്കുന്നു. അതിനാൽ അന്നേ ദിവസം ദീൻ അല്ലാത്തതൊന്നും ഇന്നേ ദിവസവും ദീൻ ആകുകയില്ല
        ഇനി ഈ പറഞ്ഞതിനെ നമുക്കൊന്നു പഠന വിധേയമാക്കാം ഹജ്ജതുൽ വിദാഇന്റെ ദിവസം ഇറങ്ങിയ ഒരു ആയതാണു മേൽ ഉദ്ദരിച്ചത്. ഇതിനർത്ഥം ഹജ്ജതുൽ വിദാഇന്റെ ദിവസത്തോടെ ഇസ്ലാമിക നിയമങ്ങളും നയങ്ങളും കർമങ്ങളും വിശ്വാസാചാരങ്ങളും ഒക്കെ എങ്ങിനെ ആയിരിക്കണം എന്നതിന്റെ വിശദീകരണങ്ങൾ പൂർത്തീകരിച്ചിരിക്കുന്നു, ഇനി അല്ലാഹു ഏതെങ്കിലും ഒരു പുതിയ നിയമം ഉൾപേടുത്തുകയോ ഉള്ളവയിൽ എന്തെങ്കിലും  നീക്കം ചെയ്യുകയോ മാറ്റം വരുത്തുകയോ ചെയ്യില്ല എന്നതത്രേ
فَلَمَّا حج حجة الوداع نزلت هَذِهِ الآية يوم عرفة فبركت ناقة النَّبِيّ- صَلَّى اللَّهُ عَلَيْهِ وَسَلَّمَ- لنزول الوحي بجمع  وعاش النَّبِيّ- صَلَّى اللَّهُ عَلَيْهِ وَسَلَّمَ- بعدها إحدى وثمانين ليلة ثُمّ مات يوم الاثنين لليلتين خلتا من شهر ربيع الأول، وهي آخر آية نزلت فِي الحلال والحرام: الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ يعني شرائع دينكم: أمر حلالكم وحرامكم وَأَتْمَمْتُ عَلَيْكُمْ نِعْمَتِي يعني الْإِسْلام إذ  حججتم وليس معكم مشرك وَرَضِيتُ لَكُمُ الْإِسْلامَ دِيناً يعني واخترت لَكُم الْإِسْلام دينا فَلَيْس دين أرضى عِنْد اللَّه- عَزَّ وَجَلّ- من الْإِسْلام قَالَ سُبْحَانَهُ: وَمَنْ يَبْتَغِ غَيْرَ الْإِسْلامِ دِيناً فَلَنْ يُقْبَلَ مِنْهُ وَهُوَ فِي الْآخِرَةِ مِنَ الْخاسِرِينَ
الكتاب: تفسير مقاتل بن سليمان
المؤلف: أبو الحسن مقاتل بن سليمان بن بشير الأزدي البلخى (المتوفى: 150هـ)
       ഈ തത്വം വിശദീകരിക്കുമ്പോൾ ബിദ്അതുകളിൽ ഹസനത് സയ്യിഅത് എന്നിങ്ങിനെ രണ്ടുണ്ടെന്നും ഹസനത് ഉണ്ടാക്കുന്നത് സുന്നതാണെന്നും വാദിക്കുന്ന വിഭാഗക്കാർ റസൂലും (സ) സഹാബത്തും മാതൃക കാണിക്കാത്ത ഏതു കാര്യം ദീനിൽ ഉൾപ്പെടുത്തിയാലും പ്രത്യക്ഷ വീക്ഷണത്തിൽ അതെത്ര നല്ലതായിരുന്നാലും അതു തള്ളപ്പെടേണ്ടതും മഹാപാപവുമാണെന്നും അതു ബിദ്അതാണെന്നും അതിനാൽ തന്നെ അത് പുതിയ മതം ഉണ്ടാക്കുന്നതിനു തുല്യമാണു എന്നും വാദിക്കുന്ന സലഫി ആദർശക്കാരോട് ചോദിക്കുന്ന ഒരു മറു ചോദ്യമുണ്ട്. അപ്പോൾ മൌലവീ الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ എന്ന ആയത്ത് ഇറങ്ങിയതിനു ശേഷം ഇറങ്ങിയ ആയത്തുകൾ ബിദ്അതാണോ?  അതു ദീനിനു എതിരാണോ? എന്നൊക്കെയാണു ആ ചോദ്യങ്ങൾ. അതിനുള്ള മറുപടി മുൻകാല പണ്ഡിതന്മാർ നമുക്കു വിശദീകരിച്ചു തന്നിട്ടുണ്ട്. അഥവാ ദീനിലെ വിധികളായ വാജിബ്, സുന്നത്, ഹറാം, കറാഹത്, ഹലാൽ എന്നിവകളൊക്കെ നമുക്കു അല്ലാഹു വിശദീകരിച്ചു തരികയും അല്ലാഹുവിലേക്കടുക്കാനുള്ള സകല കാര്യങ്ങളും വേർതിരിച്ചു തരികയും ചെയ്ത് കഴിഞ്ഞിരിക്കുന്നു. ഇസ്ലാമിക നിയമങ്ങൾ ഉൾകൊള്ളുന്ന ഏറ്റവും അവസാനത്തെ ആയത്തായ മേൽ ആയത്തിനു ശേഷം മറ്റൊരു ആയതും വിധി വിലക്കുകളെ കുറിച്ചു പ്രതിപാദിക്കുന്നില്ല എന്നു നമുക്കു മനസ്സിലാക്കാവുന്നതേയുള്ളൂ
മാലികി ഇമാമിന്റെ അഭിപ്രായവുമായി നമുക്കു സലഫികൾ ബിദ്അതാണെന്നു പറയുന്ന നബിദിന ആഘോഷത്തെ ഒന്ന് താരതമ്യം ചെയ്ത് നോക്കാം.
റബീഉൽ അവ്വൽ 12 നു കേരളത്തിലും മറ്റും ഒരു വിഭാഗം മുസ്ലിംകൾ നബിദിനം എന്ന പേരിൽ നബി (സ) യുടെ ജന്മദിനം ആഘോഷിക്കാറുണ്ട്. ഒരിക്കൽ പോലും സുബഹി ജമാഅത്തായി നിസ്കരിക്കാൻ പള്ളിയിൽ എത്താത്തവർ പോലും അന്നേ ദിവസം പ്രഭാതത്തിനു മുമ്പ് നടക്കുന്ന മൌലൂദ് പാരായണത്തിൽ പങ്കെടുക്കുന്നു. കാരണം സുബഹി നിസ്കാരം പള്ളിയിൽ വെച്ചു ജമാഅത്തായി നിസ്കരിക്കുന്നതിനെക്കാൾ പുണ്യം ആ പ്രഭാതത്തിലെ മൌലൂദ് പാരായണത്തിനുണ്ട് എന്ന് അവർ ധരിക്കുന്നുണ്ടാവണം ഇല്ലെങ്കിൽ സധാരണ സുബഹിക്കു പള്ളിയിൽ എത്താത്തവർ വരികയോ ഒരിക്കൽ പോലും സുബഹിക്കു ആളു കുറയുന്നതിൽ പരിഭവം പറയാത്ത പള്ളി ഇമാം റബീഉൽ അവ്വൽ 12 ന്റെ സുബഹിക്കു പൊതു ജനങ്ങളെ പ്രത്യേകം ക്ഷണിക്കുകയോ ചെയ്യില്ലല്ലോ
മാത്രമല്ല ദിവസങ്ങളിൽ വെച്ചു ഏറ്റവും പുണ്യമാക്കപ്പെട്ട ദിവസം റബീ ഉൽഅവ്വൽ 12 ആണു എന്നു പലരും ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞപ്പോൾ ഖുർആൻ ആയിരം മാസങ്ങളെക്കാൾ പുണ്യമുണ്ട് എന്നു പറഞ്ഞ ലൈലതുൽ ഖദറിനെക്കാളും പുണ്യമുണ്ട് റബീഉൽ അവ്വൽ 12നു എന്നു ചില സമസ്ത മുസ്ലിയാന്മാർക്കു പുസ്തകം പോലും എഴുതാൻ ധൈര്യമൂണ്ടായി. ഇക്കഴിഞ്ഞ റബീഉൽ അവ്വൽ 12നു (2015 ജനുവരി 3) നു കുടുംബ സമേതം പരപ്പനങ്ങാടി ബീച്ചിൽ എത്തിയപ്പോൾ അവിടെ വെച്ചു പരിചയപ്പെട്ട ഒരു നാട്ടുകാരൻ പറഞ്ഞതിങ്ങിനെ. നബിദിനത്തിനു ഞങ്ങൾ ആരും കടലിൽ പോകില്ല. കടകൾ തുറക്കില്ല  ഇവിടെയെന്നല്ല മലപ്പുറം കോഴിക്കോട് ജില്ലകളിലെ കടലിൽ മുസ്ലിം സമുദായത്തിലെ മുക്കുവർ ആരും പോകില്ല പിന്നെ വിരലിൽ എണ്ണാവുന്ന മുജാഹിദുകളുണ്ട്. അവർ പോകും. എന്നാൽ പെരുന്നാളിനു പോലും ഞങ്ങൾ കടലിൽ പോകാറുണ്ട്. പെരുന്നാൾ പോലെ അല്ലല്ലോ നബിദിനം. അന്ന് കടലിൽ പോകരുത് എന്ന് പറഞ്ഞാൽ മുജാഹിദുകൾക്ക് മനസ്സിലാവണ്ടേ
നാം പറഞ്ഞു വന്നത് അത്ര മാത്രം നബി (സ) യുടെ ജന്മദിനത്തിനു പുണ്യമുണ്ട് എന്ന് ഒരു കൂട്ടർ വിശ്വസിക്കുന്നു. ഇസ്ലാമിൽ അത്ര മാത്രം പവിത്രത ഉള്ള ഒരു ദിവസമായിരുന്നു നബിദിനം എങ്കിൽ അന്നേ ദിവസം പുണ്യകരമായ ദിവസമായി അല്ലാഹു തീർമാനിക്കുകയും അത് ജനങ്ങളെ അറിയിക്കാൻ റസൂലിനെ (സ) ചുമതലപ്പെടുത്തുകയും ചെയ്തിരിക്കണം. അത്തരം ഒരു പുണ്യകർമത്തെ കുറിച്ച് റസൂൽ (സ) നമ്മെ അറിയിച്ചിട്ടില്ല എങ്കിൽ ഒന്നുകിൽ റസൂൽ (സ) തന്റെ രിസാലത്തിൽ വഞ്ചന കാണിച്ചിരിക്കണം (معاذالله). അല്ലെങ്കിൽ അത് ദീനിൽ ഇല്ലാത്തതായിരിക്കണം.
ഇനി നബിദിനത്തെ കുറിച്ച് ചിന്തിക്കാം. നബിദിനത്തെ അംഗീകരിക്കുന്നവരും എതിർക്കുന്നവരും ഈ അടുത്ത കാലം വരേയും അതു പുതു നിർമിതമാണെന്നു സമ്മതിച്ചിരുന്നു. ചിലരുടെ അഭിപ്രായത്തിൽ ബിദ്അതുൻ ഹസന ആയിരുന്നു എന്ന് മാത്രം. നബിദിനം കഴിക്കാൻ ഖുർആനിൽ നിന്നു തെളിവു കണ്ടെത്തിയ ആദ്യ മനുഷ്യൻ ഒരു പക്ഷെ കാന്തപുരം മുസ്ല്യാർ ആയിരിക്കും. അതും കഴിഞ്ഞു ഈ അടുത്ത കാലത്ത് ഫേസ്ബൂക്ക് മുഫ്തിമാർ പുതിയ ഹദീസും കണ്ടെത്തിയിരിക്കുന്നു.
എന്നാൽ അൽഫീൽ എന്ന ഖുർആൻ അധ്യായത്തിന്റെ വ്യാഖ്യാനത്തിൽ ആനക്കലഹ സംഭവം വിവരിച്ചു കൊണ്ട് പല വ്യാഖ്യാതാക്കളും റസൂൽ (സ) യുടെ ജന്മദിനം എന്നായിരുന്നു എന്നതിനെ കുറിച്ചുള്ള ഒരു ചർച്ച നടത്തുന്നതു കാണാം. ആ ചർച്ചയിൽ നിന്ന് റബീഉൽ അവ്വൽ 12 നാണു റസൂൽ (സ) ജനിച്ചത് എന്ന് അഭിപ്രായഭേദമന്യേ പറഞ്ഞിട്ടില്ല എന്ന് ആർക്കും മനസ്സിലാകും. നബി (സ) ജനിച്ച വർഷം,  മാസം,  ദിവസം,  സമയം തുടങ്ങി സകലതിലും സഹാബത്തിന്നിടയിൽ തന്നെ അഭിപ്രായ വ്യത്യാസം നമുക്കു ദർശിക്കാവുന്നതാണു. വർഷത്തിന്റെ  കാര്യത്തിൽ ആനക്കലഹ സംഭവം നടന്ന വർഷത്തിൽ എന്നു ഒരു കൂട്ടർ പറയുമ്പോൾ ചിലർ ആനക്കലഹ സംഭവം കഴിഞ്ഞു ഒരു മാസം കഴിഞ്ഞ് എന്നും ചിലർ നാല്പത് ദിവസം കഴിഞ്ഞു എന്നും ചിലർ അൻപതു ദിവസം കഴിഞ്ഞു എന്നും ചിലർ അൻപത്തഞ്ചു ദിവസം കഴിഞ്ഞ് എന്നും ചിലർ  പതിനഞ്ചു കൊല്ലം കഴിഞ്ഞു എന്നും ചിലർ പത്തു വർഷം കഴിഞ്ഞു എന്നും അഭിപ്രായങ്ങൾ കാണുമ്പോൾ മാസത്തിന്റെ കാര്യത്തിൽ മുഹറം, സഫർ, റബീഉൽ അവ്വൽ, റബീഉൽ ആഖിർ, റജബ്, റമദാൻ എന്നിങ്ങനെയും ദിവസത്തിന്റെ കാര്യത്തിൽ റബീഉൽ അവ്വൽ രണ്ട്,  എട്ട്,  ഒൻപത്,  പത്ത് പന്ത്രണ്ട്, പതിനേഴ്, പതിനെട്ട്, ഇരുപത്തിരണ്ട്, മുഹറം പന്ത്രണ്ട്, റമദാൻ പന്ത്രണ്ട് ഇരുപത്തി, രണ്ട് ഇരുപത്തിമൂന്നു, എന്നിങ്ങനെയും സമയത്തിന്റെ കാര്യത്തിൽ പ്രഭാതതിൽ, പകലിൽ, രാത്രിയിൽ തുടങ്ങിയുള്ള അഭിപ്രായങ്ങളും കാണാനാകും
മുകളിൽ ഉദ്ദരിച്ച അഭിപ്രായങ്ങൾ പല ഗ്രന്ഥങ്ങളിൽ നിന്നുള്ളവയായതിനാൽ മുഴുവൻ ഉദ്ദരണികളും ഇവിടെ ചേർക്കുന്നില്ല. എന്നാലും മൌലവിമാരുടെ കളവുകൾ ആണിതെന്നും ഒരഭിപ്രായ വ്യത്യാസവുമില്ല നബി (സ) യുടെ ജന്മദിനത്തിന്റെ കാര്യത്തിൽ എന്നും പറയാതിരിക്കാനായി ഹിജ്റ 671 ഇൽ നിര്യാതനായ ശംസുദ്ദീനുൽ ഖുർതുബീ (റ) യുടെ അൽജാമിഉ ലിഅഹ്കാമിൽ ഖുർആൻ എന്ന ഖുർആൻ വ്യാഖ്യാന ഗ്രന്ഥത്തിൽ നിന്നുള്ള ഒരു ഉദ്ദരണി താഴെ നല്കുന്നു
وقال في كتاب أعلام النبوة: ولد رسول الله صلى الله عليه وسلم يوم الاثنين الثاني عشر من ربيع الأول، وكان بعد الفيل بخمسين يوما. ووافق من شهور الروم العشرين من أسباط، في السنة الثانية عشرة من ملك هرمز بن أنوشروان. قال: وحكى أبو جعفر الطبري أن مولد النبي صلى الله عليه وسلم كان لاثنتين وأربعين سنة من ملك أنوشروان. وقد قيل: إنه عليه السلام حملت به أمه آمنة في يوم عاشوراء من المحرم، وولد يوم الاثنين لاثنتي عشرة ليلة خلت من شهر رمضان؛ فكانت مدة حمله ثمانية أشهر كملا ويومين من التاسع. وقيل: إنه ولد يوم عاشوراء من شهر المحرم؛ حكاه ابن شاهين أبو حفص، في فضائل يوم عاشوراء له. ابن العربي: قال ابن وهب عن مالك: ولد رسول الله صلى الله عليه وسلم عام الفيل، وقال قيس بن مخرمة: ولدت أنا ورسول الله صلى الله عليه وسلم عام الفيل.

     ഈ ദിവസത്തെ കുറിച്ചു ഇത്രയധികം അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായതിൽ നിന്നു തന്നെ എന്നാണു റസൂൽ (സ) ജനിച്ചതു എന്നതിനെ ക്കുറിച്ചു യാതൊരു അറിയിപ്പും റസൂൽ (സ) ജനങ്ങളെ അറിയിച്ചിട്ടില്ല എന്നു സുവ്യക്തമാണു. ഇസ്ലാമിൽ ഈ ദിവസത്തിനു ഇത്രമാത്രം പുണ്യം കല്പിച്ചിരുന്നു എങ്കിൽ എന്നാണു ആദിവസം എന്ന് പോലും പറഞ്ഞു തരാത്ത ഒരു പ്രവാചകൻ (معاذالله) രിസാലത്തിൽ വഞ്ചന കാണിച്ചിരിക്കുന്നു (معاذالله). ഇനി അങ്ങിനെ ആദിവസത്തിനു പ്രത്യേകിച്ചു പുണ്യം ഒന്നും ഇല്ല എങ്കിൽ ആദിവസത്തിനു പുണ്യം കല്പിക്കുന്നവർ ഇസ്ലാമിക നിയമങ്ങളിൽ ഇല്ലാത്ത ഒന്നു അതിൽ കൂട്ടിച്ചേർക്കുന്നതോടെ പുതിയ ഒരു മതം നിർമിച്ചിരിക്കുന്നു. ഏതായാലും അല്ലാഹുവിനേയും റസൂലിനേയും (സ) സ്നേഹിക്കുന്ന മുസ്ലിംകൾക്ക് റസൂൽ (സ) രിസാലത്തിൽ വഞ്ചന കാണിച്ചിരിക്കുന്നു എന്ന് പറയാനാകില്ല
ഈ കാര്യങ്ങൾ നിങ്ങൾ ഒരു സമസ്തക്കാരനോട് പറഞ്ഞാൽ ഉടൻ അയാൾ ചോദിക്കുന്ന ഒരു മറു ചോദ്യം ഉണ്ട്. അപ്പോൾ മൌലവീ ലൈലതുൽ ഖദർ എന്നാണു എന്ന് പറഞ്ഞു തരാത്തതിനാൽ റസൂൽ (സ) തന്റെ രിസാലത്തിൽ വഞ്ചന കാണിച്ചു (معاذالله) എന്നാണോ നിങ്ങൾ പറയുക?
      ഈ ചോദ്യം വെറുതെ തെറ്റിദ്ധരിപ്പിക്കുക എന്ന ഉദ്ദേശത്തോട് കൂടി മാത്രമുള്ളതാണു. എന്തു കൊണ്ടെന്നാൽ രണ്ടിനും പുണ്യമുണ്ട് അതു രണ്ടും എന്ന് എന്ന് നമ്മളെ അറിയിച്ചിട്ടില്ല എന്ന് പറഞ്ഞു രണ്ടിനേയും ഒരേ ഗണത്തിൽ ഉൾപ്പെടുത്താൻ നമുക്കാവില്ല. കാരണം ആയിരം മാസങ്ങളെക്കാൾ പുണ്യമുണ്ട് എന്ന് അല്ലാഹു ഖുർആനിൽ പറഞ്ഞ ഒരു പുണ്യത്തിനു അനേകായിരം പുണ്യം നേടിത്തരുന്ന ഒരു രാവായി ഖുർആനും ഹദീസും നമ്മെ പഠിപ്പിച്ച ആ ദിവസത്തെ കുറിച്ചു നമുക്കു അറിയിച്ചു തരാതിരുന്നത് ആ ഒരു ദിവസം മാത്രം ഇബാദത്ത് ചെയ്ത് മറ്റു ദിവസങ്ങളിൽ അലസന്മാരായി നടക്കുന്നത് ഒഴിവക്കാൻ വേണ്ടിയാണു. മറ്റു ദിവസങ്ങളിലെ ഇബാദതുകളും ആരാധനകളും മാത്രമാണു അന്നും ഉള്ളത്. അല്ലാതെ റമദാനിലെ  മറ്റു ദിവസങ്ങളിൽ ഇല്ലാത്ത ഒരു പ്രത്യേക ആരാധനയും അന്നേ ദിവസമില്ല റമദാനിലെ മറ്റു ദിവസങ്ങളിലും ഉള്ള ഒരു ആരാധന അന്നേ ദിവസം ചെയ്യുമ്പോൾ പുണ്യം കുമിഞ്ഞു കൂടുന്നു എന്നു മാത്രം. എന്നാൽ നബിദിനത്തിന്റെ കാര്യം അതല്ല സുബഹിയിലെ മൌലൂദ് അടക്കമുള്ള പ്രത്യേക ആചാരങ്ങൾ അന്നു മാത്രമാണു നടത്താറുള്ളത്. അതിനാൽ ദിവസം അറിയൽ അത്യാവശ്യമാണു
     ഇനി ബിദ്അതിനെ പിശാച് ദോശത്തെക്കാൾ അധികം ഇഷ്ടപ്പെടുന്നു എന്ന് പറയുന്നു. സുഫിയാനുസ്സൌരീ (റ) യുടേയും മറ്റും ഉദ്ദരണികൾ ഉദ്ദരിച്ചു കൊണ്ട് ഒരു സലഫി പ്രാസംഗികനായ മുജാഹിദ് ബാലുശ്ശേരി തന്റെ ഖുതുബായിൽ പരാമർശിച്ച ഭാഗം സമസ്ത വിഭാഗക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഏറെ ഉപയോഗിച്ചതാണു. സുഫിയാനുസ്സൌരിയെ പോലെയുള്ളവർ പറയുന്നത് പാപങ്ങളെക്കാൾ പിശാചിനേറെ ഇഷ്ടം പുത്തനാചാരങ്ങൾ ആണു കാരണം അവർക്കു പാശ്ചാതാപമില്ല എന്നതാണു.
قَالَ سُفْيَان النوري الْبِدْعَة أحب إِلَى إِبْلِيس من الْمعْصِيَة لِأَن الْمعْصِيَة يُتَاب مِنْهَا والبدعة لَا يُتَاب مِنْهَا
الكتاب: آكام المرجان في أحكام الجان
المؤلف: محمد بن عبد الله الشبلي الدمشقيّ الحنفي، أبو عبد الله، بدر الدين ابن تقي الدين
     എന്തു കൊണ്ടാണു പുത്തനാശയക്കാർക്കു പാശ്ചാതാപമില്ലാതാവുന്നത്. ഒരാൾ ഒരു പാപം ചെയ്യുമ്പോൾ അതു തെറ്റാണെന്നറിഞ്ഞു കൊണ്ടാണു അതു ചെയ്യുന്നത്. അതിനാൽ തന്നെ അയാൾ മറ്റൊരിക്കൽ ആ തെറ്റിൽ നിന്നു പാശ്ചാതപിച്ചു മടങ്ങിയേക്കാം,  എന്നാൽ പുത്തൻ ആശയങ്ങളുമായി നടക്കുന്ന ഒരാൾ താൻ സൽപ്രവർത്തനങ്ങൾ ആണു ചെയ്യുന്നത് എന്ന വിശ്വാസത്തിലാണു അവകളെ ആചരിക്കുന്നത് എന്നതിനാൽ തന്നെ അയാൾ അതിൽ നിന്നു പാശ്ചാതപിക്കുകയില്ല.
      മുകളിൽ പറഞ്ഞതിൽ നിന്നു തന്നെ ബിദ്അത് ഹസനത് എന്നും സയ്യിഅത് എന്നും രണ്ടില്ല എന്ന് വ്യക്തമാണു. ഒരാൾ ഒരു കാര്യം തനിക്കു പ്രതിഫലം ലഭിക്കും എന്ന വിശ്വാസത്തിൽ ആചരിക്കണം എങ്കിൽ പ്രത്യക്ഷ ദൃഷ്ടിയിൽ അത് നന്മയായിരിക്കണം. പ്രതിഫലം ലഭിക്കും എന്ന വിശ്വാസത്തോടെ ചെയ്യുന്നതാണു ബിദ്അത് ആകുക എങ്കിൽ പ്രത്യക്ഷത്തിൽ നന്മയാണെന്നു തൊന്നുന്നതേ ബിദ്അത് ആകുകയുള്ളൂ. അല്ലാതെ പ്രത്യക്ഷത്തിൽ തന്നെ പാപമായ ഒരു കാര്യം പുണ്യം ലഭിക്കും എന്ന വിശ്വാസത്തോടെ ആരും ആചരിക്കുകയില്ലല്ലോ.
      അപ്പോൾ പിന്നെ ബിദ്അതുൻ ഹസനത് എന്ന് മുദ്ര കുത്തി ബിദ്അത് അനുഷ്ടിക്കുന്നവർ മുകളിൽ പറഞ്ഞ ത്തെളിവുകളോ?  അവയിൽ ഒന്നാമത്തേത്
قال رسول الله صلى الله عليه وسلم من سن سنة حسنة فله أجرها وأجر من عمل بها ومن سن سنة سيئة فعليه وزرها ووزر من عمل بها
എന്ന ഹദീസ് ആണു
     ആരെങ്കിലും ഒരാൾ ഒരു നല്ല സുന്നതിനു തുടക്കം കുറിച്ചാൽ അയാൾ അതു ആചരിച്ചതിന്റെയും അയാൾ മൂലം അതു ആചരിച്ചവരുടെതിനുമുള്ള പ്രതിഫലം അയാൾക്കു ലഭിക്കും. ഏതൊരാൾ ഒരു ചീത്ത സുന്നതിനു തുടക്കം കുറിച്ചുവോ അയാൾക്കു അയാൾ ആചരിച്ചതിന്റേയും അയാൾ മൂലം ആചരിച്ചവരുടേയും പാപങ്ങൾ ലഭിക്കും.
     എന്നാൽ ഈ ഹദീസിന്റെ മറ്റു നിവേദനങ്ങളിൽ ഈ ഹദീസിനെ കുറച്ചു കൂടി വ്യക്തമായി ഉദ്ദരിച്ചതു കാണാം. ഉദാഹരണമായി മുസന്നദ് അബീ ശൈബയിൽ ഇങ്ങിനെ കാണാം
حَدَّثَنَا أَبُو بَكْرٍ قَالَ: حَدَّثَنَا أَبُو مُعَاوِيَةَ، عَنِ الْأَعْمَشِ، عَنْ مُسْلِمٍ، عَنْ عَبْدِ الرَّحْمَنِ بْنِ هِلَالٍ الْعَبْسِيِّ، عَنْ جَرِيرٍ، قَالَ: خَطَبَنَا رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فَحَثَّنَا عَلَى الصَّدَقَةِ فَأَبْطَأُوا حَتَّى رُئِيَ فِي وَجْهِهِ الْغَضَبُ، ثُمَّ إِنَّ رَجُلًا مِنَ الْأَنْصَارِ جَاءَ بِصُرَّةٍ فَأَعْطَاهَا فَتَتَابَعَ النَّاسُ حَتَّى رُئِيَ فِي وَجْهِهِ السُّرُورُ، فَقَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «مَنْ سَنَّ سُنَّةً حَسَنَةً كَانَ لَهُ أَجْرُهَا وَمِثْلُ أَجْرِ مَنْ عَمِلَ بِهَا مِنْ غَيْرِ أَنْ يَنْتَقِصَ مِنْ أُجُورِهِمْ شَيْئًا، وَمَنْ سَنَّ سُنَّةً سَيِّئَةً كَانَ عَلَيْهِ وِزْرُهَا وَوِزْرُ مَنْ عَمِلَ بِهَا مِنْ غَيْرِ أَنْ يَنْتَقِصَ مِنْ أَوْزَارِهِمْ شَيْئًا»
     ഒരിക്കൽ റസൂൽ (സ) സദഖ ആവശ്യപ്പെട്ടു. എന്നാൽ ജനങ്ങൾ മടിച്ചു. റസൂലിന്റെ (സ) മുഖത്ത് അതിലുള്ള അമർഷം ദൃശ്യമായി. പിന്നീട് അൻസ്വാറുകളിൽ പെട്ട ഒരാൾ സദഖ നല്കി. അതിനെ തുടർന്നു മറ്റുള്ളവരും നല്കി അപ്പോൾ റസൂൽ (സ) യുടെ മുഖത്ത് സന്തോഷം ദൃശ്യമായി. അവിടന്നു പറഞ്ഞു. ആരെങ്കിലും ഒരു ചര്യ തുടങ്ങിയാൽ അയാൾ ആ ചെയ്തതിന്റെ പ്രതിഫലം അയാൾക്കു ലഭിക്കും. അത് ചെയ്ത മറ്റുള്ളവരുടെ പ്രതിഫലത്തിൽ നിന്നു ഒന്നും കുറയാതെ തന്നെ അതെ പൊലെയുള്ള ഒരു പ്രതിഫലവും ഇയാൾക്കു ലഭിക്കും. ആരെങ്കിലും ഒരു ദുഷ്ചര്യ തുടങ്ങിയാൽ അയാൾക്കു അയാൾ ചെയ്തതിന്റെ ശിക്ഷയും അതു ചെയ്തവരുടെ ശിക്ഷയിൽ നിന്നു ഒന്നും കുറയാതെ തന്നെ അത് ചെയ്തവരുടേതിനു തുല്യമായ ഒരു ശിക്ഷയും ലഭിക്കും.
     ഇവിടെ ഈ സഹാബി ഒരു പുതിയ ചര്യയും ഉണ്ടാക്കിയിട്ടില്ല. പകരം ഇസ്ലാമിൽ നിലവിൽ ഉള്ളതും റസൂൽ (സ) ആവശ്യപ്പെട്ടതുമായ ഒരു ചര്യ ചെയ്യുക മാത്രമാണിവിടെ ചെയ്തിട്ടുള്ളത്. എന്നാൽ ആരും തുടങ്ങാതെ നിന്നപ്പോൾ ഇദ്ദെഹം അത് തുടങ്ങുകയും അതിൽ നിന്നു പ്രചോദനം ഉൾകൊണ്ട് മറ്റുള്ളവരും ചെയ്തു എന്ന് മാത്രം. അതിനാൽ ഈ ഹദീസ് ഒരിക്കലും പുതിയ ആചാരങ്ങൾ നിർമിക്കാൻ തെളിവാകുന്നില്ല
     ഈ ഹദീസിനെ ഇന്നത്തെ ഒരു സാഹചര്യവുമായി ഉദാഹരിച്ചാൽ അൻപതു കുട്ടികൾ പഠിക്കുന്ന ഒരു ക്ളാസിൽ ഒരു കുട്ടി സദാ സലാം പറഞ്ഞു കൊണ്ട് കയറി വരുന്നു. എന്നാൽ ഈ കുട്ടിക്കു സലാം പരഞ്ഞതിന്റെ പ്രതിഫലം ലഭിക്കും. ഈ കുട്ടിയുടെ ഈ പ്രവർത്തനത്തിൽ നിന്നു പ്രചോദനം ഉൾകൊണ്ടു കൊണ്ട് മറ്റു കുട്ടികളും സലാം പറഞ്ഞു തുടങ്ങുന്നു. എന്നാൽ മേൽ പ്രസ്താവിച്ച കുട്ടിക്കു ഇവർ സലാം പറയുന്നതിന്റെ ഫലമായി ഇവരുടെ പ്രതിഫലത്തിൽ നിന്നു ഒന്നും കുറയാതെ തന്നെ അതിനു തുല്യമായ പ്രതിഫലം അല്ലാഹു നല്കുന്നു. ഇവിടെ ഈ കുട്ടി യാതൊരു പുത്തൻ ആചാരങ്ങളും ഉണ്ടാക്കിയിട്ടില്ല. പകരം ഉള്ള ആചാരത്തെ പുനർജീവിപ്പിക്കുകയാണു ചെയ്തിട്ടുള്ളത്.
      ഇനി മറ്റൊരു കുട്ടി തന്റെ ഗുരുനാഥനെ കുറിച്ചു ഒരു അപവാദം ഉണ്ടാക്കി എന്നു വിചാരിക്കുക എന്നാൽ ആ കുട്ടി അപവാദം പറഞ്ഞതിനുള്ള ശിക്ഷ ആ കുട്ടിക്കു ലഭിക്കും. മാത്രമല്ല ഈ അപവാദം പ്രചരിപ്പിച്ചു നടക്കുന്നവരുടെ ശിക്ഷയിൽ നിന്നു ഒന്നും കുറയാതെ തന്നെ ഇവർ പ്രചരിപ്പിക്കുന്ന താൻ പടച്ചുണ്ടാക്കിയ അപവാദത്തിനു പകരമായി അവർക്ക് ലഭിക്കുന്ന ശിക്ഷക്കു തുല്യമായ ശിക്ഷയും അയാൾക്കു ലഭിക്കും.
      ഇവിടെയും ഇയാൾ ഒരു പുതിയ തെറ്റ് ഉണ്ടാക്കിയിട്ടില്ല. പകരം തെറ്റായി ഇസ്ലാം പരിചയപ്പെടുത്തിയ ഒരു തെറ്റ് ഇയാൾ തുടങ്ങി അതിനെ പിൻപറ്റി മറ്റു ചിലർ അത് നടത്തി എന്നു മാത്രം. അഥവാ മേൽ ഹദീസിനു വ്യാഖ്യാനം എഴുതിയ നവവീ​‍ീ ഇമാം (റ) യുടെ അഭിപ്രായം പോലെ
 وَأَنَّ مَنْ دَعَا إِلَى هُدًى كَانَ لَهُ مِثْلُ أُجُورِ مُتَابِعِيهِ أَوْ إِلَى ضَلَالَةٍ كَانَ عَلَيْهِ مِثْلُ آثَامِ تَابِعِيهِ سَوَاءٌ كَانَ ذَلِكَ الْهُدَى وَالضَّلَالَةُ هُوَ الَّذِي ابْتَدَأَهُ أَمْ كَانَ مَسْبُوقًا إِلَيْهِ وَسَوَاءٌ كَانَ ذَلِكَ تَعْلِيمُ عِلْمٍ أَوْ عِبَادَةٍ أَوْ أَدَبٍ أَوْ غَيْرُ ذَلِكَ
      ആരെങ്കിലും ഒരാൾ ഹിദായത്തിലേക്കു ക്ഷണിക്കുന്നു എങ്കിൽ അതു പിൻപറ്റിയവരുടെ പ്രതിഫലത്തിനൊത്ത ഒരു പ്രതിഫലവും ആരെങ്കിലും ഒരാൾ ദുർമാർഗ്ഗത്തിലേക്കു ക്ഷണിക്കുന്നു എങ്കിൽ അതു പിൻപറ്റിയവരുടെ ശിക്ഷക്കു സമാനമായ ശിക്ഷയും ലഭിക്കും
      ഇനി അടുത്ത തെളിവ് മുസ്ഹഫ് ക്രോഡീകരണമാണു.
     യമാമ യുദ്ധവേളയിൽ അനേകം ഖുർആൻ പാരായണ വിദഗ്ദർ രക്ത സാക്ഷികൾ ആയപ്പോൾ ഉമർ (റ) വിനു ഖുർആൻ പാരായണ വിദഗ്ദരുടെ മരണം മൂലം വരും തലമുറക്കു ഖുർആൻ നഷ്ടമാകുമോ എന്ന വേവലാതി ഉണ്ടാകുകയും ആയതിനാൽ ഖുർആൻ ക്രോഡീകരിക്കാൻ നടപടികൾ സ്വീകരിക്കണം എന്ന് അബൂബക്കർ (റ) യോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. ആദ്യം അത് സമ്മതിക്കാതിരുന്ന അബൂബക്കർ (റ) ഉമർ (റ) അതിന്റെ ആവശ്യകതയും മറ്റും വിശദീകരിച്ചു കൊടുത്തതിൽ നിന്നു കാര്യം ഉൾകൊള്ളുകയും അതിനു ഉത്തരവു നല്കുകയും അങ്ങിനെ കല്ലിലും തോലിലും ഈത്തപ്പനയുടെ ഓലകളിലും ഒക്കെ ആയി രേഖപ്പെട്ടു കിടന്നിരുന്ന ഖുർആൻ ക്രോഡീകരിച്ചു രണ്ട് ചട്ടകൾക്കുള്ളിൽ ആക്കിയെടുത്തു. റസൂൽ (സ) യുടെ കാലശേഷം ആണു ഇങ്ങിനെ സംഭവിച്ചത് എങ്കിൽ കൂടി ഇത് ബിദ്അതിന്റെ പരിധിയിൽ പെടില്ല എന്നും ഇത് അഹ്ലുസ്സുന്നതി വൽ ജമാ അതിന്റെ ആശയാദർശങ്ങൾക്ക് വിരുദ്ധമല്ല എന്നും പണ്ഡിതന്മാർ വിശദീകരിക്കുന്നുണ്ട്. കാരണം ഒന്ന്. മുഴുവൻ ഖുർആനിക വചനങ്ങളും രണ്ട് ചട്ടകൾക്കിടയിൽ ആക്കിക്കൊണ്ട് ക്രോഡീകരിച്ചത് അബൂബക്കർ (റ) വിന്റെ നേതൃത്വത്തിൽ റസൂൽ (സ) യുടെവഫാതിനു ശേഷം ആണെങ്കിലും ഖുർആൻ എഴുതിവെക്കുന്ന പതിവ് പണ്ടേ ഉണ്ടായിരുന്നു എന്നു ഹദീസുകളിൽ നിന്നു വ്യക്തമാണു. അബൂബക്കർ (റ)ഖുർ ആൻ ക്രോഡീകരിച്ചതിനെ കുറിച്ചു പ്രതിപാധിക്കുന്ന ഹദീസുകളിൽ തന്നെ കല്ലിലും തോലിലും ഈത്തപ്പനയുടെ മടലുകളിലും ഒക്കെ ഖുർആൻ എഴുതിവെച്ചിരുന്നു എന്നതിനു പൂറമെ ഖുർആൻ എഴുതി വെക്കാൻ റസൂൽ (സ) നിർദേശിച്ചിരുന്നതായും സഹാബികളിൽ പലരും ഖുർആൻ എഴുതി വെച്ചിരുന്നതായും ഹദീസുകളിൽ സ്ത്രീകരിക്കുന്നുണ്ട്. ഉദാഹരണത്തിനു ബുഖാരി ഇമാം (റ) നിവേദനം ചെയ്ത ഈ ഹദീസ് നോക്കുക
حَدَّثَنِي مُحَمَّدُ بْنُ بَشَّارٍ، حَدَّثَنَا يَحْيَى، حَدَّثَنَا شُعْبَةُ، عَنْ قَتَادَةَ، عَنْ أَنَسٍ رَضِيَ اللَّهُ عَنْهُ، “ جَمَعَ القُرْآنَ عَلَى عَهْدِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ أَرْبَعَةٌ، كُلُّهُمْ مِنَ الأَنْصَارِ: أُبَيٌّ، وَمُعَاذُ بْنُ جَبَلٍ، وَأَبُو زَيْدٍ، وَزَيْدُ بْنُ ثَابِتٍ ” قُلْتُ لِأَنَسٍ: مَنْ أَبُو زَيْدٍ؟ قَالَ: أَحَدُ عُمُومَتِي
    നബി (സ) യുടെ കാലത്ത് ആദ്യമായി ഖുർആൻ ക്രോഡീകരിച്ചത് ഉബയ്യ്,  മു ആദുബ്നു ജബൽ,  അബു സൈദ്സൈദ് ഇബ്നുസാബിത് എന്നിവർ ആണെന്നും അവർ നാലു പേരും അൻസാരികൾ ആയിരുന്നു എന്നും  മേൽ ഉദ്ദരണിയിൽ നിന്നു വ്യക്തമാകും
       വസ്തുതകൾ ഇങ്ങിനെ ആയിരിക്കേ മുൻമാതൃക ഉള്ള ഒരു ആചാരമാണു ഖുർആൻ എഴുതി സൂക്ഷിക്കുക എന്നതു. ആയതിനാൽ ഖുർആൻ ക്രോഡീകരണവും ബിദ്അത് ആകുന്നില്ല  മാത്രവുമല്ല ഖുർആൻ ക്രോഡീകരിക്കുന്നതിൽ സഹാബത് അഭിപ്രായ ഐക്യത്തിൽ ആയിരുന്നു എന്നതിനാൽ അഹ്ലുസ്സുന്നതി വൽ ജമാഅതിന്റെ മൂന്നാം പ്രമാണമായ ഇജ്മാഅ മൂലം സ്ഥിരീകരിക്കപ്പെട്ടതുമാണു.ആയതിനാൽ ബിദ്അതുകൾ ഉണ്ടക്കാനും ആചരിക്കാനും ഖുർആൻ ക്രോഡീകരണവും തെളിവാകുന്നില്ല.
     അടുത്തതായി ബിദ്അത് കക്ഷിക്കാർ പറയുന്ന ഒരു തെളിവാണു തറാവീഹ് നിസ്കാരം ഒരൊറ്റ ഇമാമിനു കീഴിൽ ആക്കി ക്കൊണ്ട് نِعْمَتِ الْبِدْعَةُ هَذِهِ ഇതെത്ര നല്ല ബിദ്അത് എന്ന് ഉമർ (റ) പറഞ്ഞു എന്നതാണു. എന്നാൽ ഇവിടെ പറഞ്ഞ نِعْمَتِ الْبِدْعَةُ هَذِهِ എന്നത് ബിദ് അത് ഉണ്ടാക്കാനുള്ള തെളിവു അല്ല എന്ന ആസംഭവം പഠിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ.
فضائل الأوقات എന്ന ഗ്രന്ഥത്തിൽ ഹിജ്ര  458 ഇൽ വഫാതായ അബൂബക്കർ അൽ ബൈഹഖീ (റ) പറയുന്നതു പൊലെ
  أَنْبَأَنَا أَبُو زَكَرِيَّا يَحْيَى بْنُ إِبْرَاهِيمَ بْنِ مُحَمَّدِ بْنِ يَحْيَى أَنْبَأَنَا أَبُو الْحَسَنِ الطَّرَائِفِيُّ، حَدَّثَنَا عُثْمَانُ بْنُ سَعِيدٍ، حَدَّثَنَا يَحْيَى بْنُ بُكَيْرٍ، قَالَ: وَحَدَّثَنَا الْقَعْنَبِيُّ، فِيمَا قَرَأَ عَلَى مَالِكٍ، عَنِ ابْنِ شِهَابٍ، عَنْ عُرْوَةَ بْنِ الزُّبَيْرِ، عَنْ عَبْدِ الرَّحْمَنِ بْنِ عَبْدٍ الْقَارِيِّ، قَالَ: خَرَجْتُ مَعَ عُمَرَ بْنِ الْخَطَّابِ رَضِيَ اللَّهُ عَنْهُ لَيْلَةً فِي رَمَضَانَ إِلَى الْمَسْجِدِ فَإِذَا النَّاسُ أَوْزَاعٌ مُتَفَرِّقُونَ يُصَلِّي الرَّجُلُ لِنَفْسِهِ، وَيُصَلِّي الرَّجُلُ فَيُصَلِّي بِصَلَاتِهِ الرَّهْطُ، فَقَالَ عُمَرُ بْنُ الْخَطَّابِ: وَاللَّهِ إِنِّي لَأَرَى لَوْ جَمَعْتُ هَؤُلَاءِ عَلَى قَارِئٍ وَاحِدٍ لَكَانَ أَمْثَلَ، ثُمَّ عَزَمَ فَجَمَعَهُمْ عَلَى أُبَيِّ بْنِ كَعْبٍ، قَالَ: ثُمَّ خَرَجْتُ مَعَهُ لَيْلَةً أُخْرَى وَالنَّاسُ يُصَلُّونَ بِصَلَاةِ قَارِئِهِمْ، فَقَالَ عُمَرُ: نِعْمَتِ الْبِدْعَةُ هَذِهِ، وَالَّتِي يَنَامُونَ عَنْهَا أَفْضَلُ مِنَ الَّتِي يَقُومُونَ، يُرِيدُ آخِرَ اللَّيْلِ، وَكَانَ النَّاسُ يَقُومُونَ أَوَّلَهُ “ قَالَ الشَّيْخُ رَضِيَ اللَّهُ عَنْهُ: وَهَذَا الَّذِي مَنَعَ أَمِيرَ الْمُؤْمِنِينَ عُمَرَ بْنَ الْخَطَّابِ رَضِيَ اللَّهُ عَنْهُ فَإِنْ كَانَتْ بِدْعَةً فَهِيَ بِدْعَةٌ مَحْمُودَةٌ؛ لِأَنَّهَا لَمْ تَكُنْ بِخِلَافِ مَا مَضَى مِنْ عَهْدِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ؛ فَقَدْ رُوِّينَا أَنَّهُمْ صَلَّوْهَا بِصَلَاةِ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ لَيَالِيَ وَإِنَّمَا تَرَكَهَا رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ بِالْجَمَاعَةِ خَشْيَةَ أَنْ تُفْرَضَ عَلَيْهِمْ، فَلَمَّا تُوُفِّيَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَكَمُلَ الدِّينُ وَتَنَاهَتِ الْفَرَائِضُ لَمْ يَخْشَ عُمَرُ بْنُ الْخَطَّابِ مَا خَشِيَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، وَرَأَى أَنَّ جَمْعَهُمْ عَلَى قَارِئٍ وَاحِدٍ أَمْثَلُ، فَأَمَرَ بِهِ، وَكَانَ رَضِيَ اللَّهُ عَنْهُ رَشِيدًا لِأَمْرٍ كَانَ أَمِيرُ الْمُؤْمِنِينَ عَلِيُّ بْنُ أَبِي طَالِبٍ رَضِيَ اللَّهُ عَنْهُ يَقُولُ: مَا كُنَّا نُبْعِدُ أَنَّ السَّكِينَةَ تَنْطِقُ عَلَى لِسَانِ عُمَرَ قَالَ الشَّيْخُ رَضِيَ اللَّهُ عَنْهُ: وَقَدْ رُوِّينَا عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ أَنَّهُ رَأَى بَعْضَ أَصْحَابِهِ يُصَلُّونَ بِصَلَاةِ أُبَيِّ بْنِ كَعْبٍ فِي رَمَضَانَ فَحَسَّنَهَا وَذَلِكَ فِيمَا
    റമദാനിലെ ഒരു രാത്രിയിൽ ഉമർ (റ) പള്ളിയിൽ എത്തുമ്പോൾ ജനങ്ങൾ ഒരോരുത്തരായി ഒറ്റക്കൊറ്റക്കു നിസ്കരിക്കുകയായിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു ഇവരെയെല്ലാം ഒരൊറ്റ ഇമാമിനു കീഴിൽ ആക്കിയാൽ കൂടുതൽ മാതൃകാ പരമായിരുന്നു. അങ്ങിനെ അദ്ദേഹം അവരെ ഉബയ്യുബ്നു കഅബിന്റെ നേതൃത്വത്തിൽ ഒരുമിച്ചു കൂട്ടി. മറ്റൊരു രാത്രി അദ്ദേഹം പള്ളിയിൽ എത്തുമ്പോൾ അവരെല്ലാം ഒരൊറ്റ ഇമാമിനു കീഴിൽ നിസ്കരിക്കുന്നതായി അദ്ദേഹം കണ്ടു. അപ്പോൾ അദ്ദേഹം പറഞ്ഞു. ഇതെത്ര നല്ല ബിദ്അത്. എന്നാലും രാത്രിയുടെ അവസാനത്തിൽ നിസ്കരിക്കാനായി ഇപ്പോൾ ഉറങ്ങുന്നവർ ഇപ്പോൾ നിസ്കരിക്കുന്നവരെക്കാൾ ഉത്തമരാണു. ജനങ്ങൾ രാത്രിയുടെ ആദ്യത്തിൽ നിസ്കരിക്കുന്നു.
    ബൈഹഖീ (റ) വിശദീകരിക്കുന്നു. അത് ബിദ്അത് ആയിരുന്നു എങ്കിൽ അമീറുൽ മുഅമിനീൻ തടയുമായിരുന്നു. എന്നാൽ അതു ബിദ്അതുൻ മഹ്മൂദയാകുന്നു. കാരണം അത് റസൂൽ (സ) യുടെ കാലത്ത് ഉള്ളതിനു വിരുദ്ധമല്ല. കാരണം റസൂൽ (സ) ചില രാത്രികളിൽ ഇങ്ങിനെ നിസ്കരിച്ചതായും അതു നിർബന്ധമാക്കപ്പെടുമോ എന്നു ഭയപ്പെട്ടതിനാൽ ഉപേക്ഷിച്ചതായും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ടല്ലോ. റസൂൽ (സ) വഫാതാകുകയും ദീൻ പൂർണമാകുകയും നിർബന്ധമാക്കപ്പെടൽ അവസാനിക്കുകയും ചെയ്തതിനാൽ റസൂൽ (സ) ഭയപ്പെട്ട ഒന്നു ഉമർ (റ) ഭയപ്പെട്ടില്ല. വീണ്ടും ബൈഹഖീ ഇമാം (റ) തുടരുന്നു. ഉബയ്യിബ്നു ക അബിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം സഹാബികൾ ഈ നിസ്കാരം നിസ്കരിക്കുന്നത് റസൂൽ (സ) കണ്ടതായും അവിടന്നു അതിനെ നന്നാക്കിയതും നിവേദനം ചെയ്തിട്ടുണ്ടല്ലോ
    ആയതിനാൽ ഈ നിസ്കാരവും റസൂൽ (സ) യുടെ കാലത്തു നടപ്പുണ്ടായിരുന്നതും അതിനാൽ തന്നെ മുൻ മാതൃകയുള്ളതും ആകുന്നു. അങ്ങിനെ ആകുമ്പോൾ ഇതും ബിദ്അത് നിർമിക്കാനുള്ള തെളിവല്ല. മാത്രവുമല്ല ഇതും സഹാബികൾ ഒന്നിച്ചു അംഗീകരിച്ച കാര്യമാണു എന്ന നിലക്കു ഇതിലും അഹ്ലുസ്സുന്നതി വൽ ജമാഅതിന്റെ മൂന്നാം പ്രമാണമായ ഇജ്മാഉണ്ട്.
    അടുത്തതായി ഇവർ നല്കുന്ന തെളിവ് ഉസ്മാൻ (റ) സ്ഥാപിച്ച ജുമുഅ യുടെ രണ്ടാം ബാങ്ക് ആണു. المسند എന്ന
 الشافعي أبو عبد الله محمد بن إدريس بن العباس بن عثمان بن شافع بن عبد المطلب بن عبد مناف المطلبي القرشي المكي (المتوفى: 204هـ)
യുടെ ഗ്രന്ഥത്തിലും മറ്റും  ഈ ബാങ്ക് മുആവിയ (റ) ആണു സ്ഥാപിച്ചത് എന്നും പറയപ്പെടുന്നു
أَخْبَرَنَا الثِّقَةُ عَنِ الزُّهْرِيِّ، عَنِ السَّائِبِ بْنِ يَزِيدَ، أَنَّ الْأَذَانَ، كَانَ أَوَّلُهُ لِلْجُمُعَةِ حِينَ يَجْلِسُ الْإِمَامُ عَلَى الْمِنْبَرِ عَلَى عَهْدِ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَأَبِي بَكْرٍ وَعُمَرَ، فَلَمَّا كَانَ  خِلَافَةُ عُثْمَانَ وَكَثُرَ النَّاسُ أَمَرَ عُثْمَانُ بِأَذَانٍ ثَانٍ فَأُذِّنَ بِهِ، فَثَبَتَ الْأَمْرُ عَلَى ذَلِكَ وَكَانَ عَطَاءٌ يُنْكِرُ أَنْ يَكُونَ أَحْدَثَهُ عُثْمَانُ وَيَقُولُ: «أَحْدَثَهُ مُعَاوِيَةُ» ، وَاللَّهُ أَعْلَمُ
     സ്ഥാപിച്ചത് ആരാണെങ്കിലും ശരി ഇതിലും ബിദ്അത് കാണാൻ കഴിയില്ല എന്നതും അഹ്ലുസ്സുന്നതി വൽജമാഅതിന്റെ ആദർശത്തിനു എതിരല്ല എന്നും മനസ്സിലാക്കാവുന്നതാണു. സഹാബികൾ ഏകീകരിച്ചു അംഗീകരിച്ചു എന്നതിനാൽ ഇജ്മാഇൽ തെളിവായി എന്നതിനു പുറമേ ജനങ്ങൾ അധികരിച്ചപ്പോൾ സൌറാഅ എന്ന സ്ഥലത്ത് വെച്ചു ജുമുഅയുടെ സമയമാകുന്നതിനു മുന്നെ സൌറാഇലും സമീപ സ്ഥലങ്ങളിലും ജോലിയിലും മറ്റും വ്യാപൃതരായവർക്കു സമയമായി എന്ന ഒരറിയിപ്പ് നല്കുക എന്നതായിരുന്നു അതിലെ ഉദ്ദേശമെന്നും അതിനായി ബാങ്കിന്റെ പദങ്ങൾ ഉപയോഗിച്ചു എന്ന് മാത്രമേയുള്ളൂ എന്നും അല്ലാതെ പുണ്യം നേടുക എന്ന ഉദ്ദേശത്തോടെ ദീനിൽ കടത്തിക്കൂട്ടിയതല്ല ഇതെന്നും ആർക്കും മനസ്സിലാകും. അതിനാൽ തന്നെ ഇതും ബിദ്അതിന്റെ പരിധിയിൽ പെടുന്നില്ല
     ഉദാഹരണത്തിനു  മുപ്പതോ മുപ്പത്തഞ്ചോ വർഷങ്ങൾക്കു മുമ്പ്,  ലൌഡ് സ്പീക്കറുകളും വൈദ്യുതിയും ഇത്രയധികം വ്യാപകമാകുന്നതിനു മുന്നേ നമ്മുടെ നാട്ടിലെ പള്ളികളിൽ ഒരു പതിവുണ്ടായിരുന്നു. ബാങ്ക് വിളിച്ച ഉടനെ പള്ളി മുക്രിമാർക്കു നാറ അടിക്കുക എന്ന ഒരു ജോലി കൂടി ഉണ്ടായിരുന്നു. അഥവാ വലിയ പനയുടേയോ മറ്റോ തടിയുടെ ഉൾഭാഗം കുഴിച്ചെടുത്ത് അതിന്റെ മുകൾ ഭാഗത്ത് മൃഗങ്ങളുടെ തോൽ കൊണ്ട് കെട്ടിയുണ്ടാക്കിയ വലിയ ഒരു ചെണ്ട പോലെയുള്ള ഒരു സാധനത്തിൽ അടിക്കുക എന്നതാണു നാറ അടിക്കുക എന്നതിന്റെ ഉദ്ദേശം. ഇതിന്റെ ശബ്ദം വളരെയേറെ ദൂരേക്കു കേൾക്കുന്നതിനാൽ ജനങ്ങൾക്കു ബാങ്ക് വിളിച്ചു എന്ന് മനസ്സിലാക്കാൻ വേണ്ടി ആയിരുന്നു അത്. വെറും വായ കൊണ്ട് ബാങ്ക് വിളിക്കുന്നത് തൊട്ടടുത്ത വീടുകളിലേക്കു പൊലും കേൾക്കാതിരിക്കുകയും പൊതു ജനങ്ങൾക്കു സമയം മനസ്സിലാകാതിരിക്കുകയും ചെയ്യുന്നതിനുള്ള ഒരു പ്രതിവിധി ആയിരുന്നു അത്. അല്ലാതെ പുണ്യം നേടുക എന്ന ഉദ്ദേശത്തോടെ അല്ല. അതു തന്നെ ആയിരുന്നു ജുമുഅ യുടെ രണ്ടാം ബാങ്കിന്റേയും സ്ഥിതി.
എന്നാൽ ശാഫി ഈ ഇമാമിനെ പോലെ ചിലർ ബിദ്അതുകൾ മംദൂഹ എന്നും മദ്മൂമ എന്നും രണ്ടുണ്ട് എന്ന് പറയുന്നു. എന്നാൽ ഈ വിഭാഗീകരണം ഇസ്ലാമിക വിരുദ്ധമോ സമസ്തക്കാർ പറയുന്ന രീതിയിൽ ഉള്ളതോ അല്ല എന്ന് അതിന്റെ വിശദീകരണത്തിൽ നിന്നു മനസ്സിലാക്കാം എന്തു കൊണ്ടെന്നാൽ جامع العلوم والحكم في شرح خمسين حديثا من جوامع الكلم എന്ന ഗ്രന്ഥത്തിൽ : زين الدين عبد الرحمن بن أحمد بن رجب بن الحسن، السَلامي، البغدادي، ثم الدمشقي، الحنبلي (المتوفى: 795هـ പറയുന്നു.
 وَمُرَادُ الشَّافِعِيِّ رَحِمَهُ اللَّهُ مَا ذَكَرْنَاهُ مِنْ قَبْلُ: أَنَّ الْبِدْعَةَ الْمَذْمُومَةَ مَا لَيْسَ لَهَا أَصْلٌ مِنَ الشَّرِيعَةِ يُرْجَعُ إِلَيْهِ، وَهِيَ الْبِدْعَةُ فِي إِطْلَاقِ الشَّرْعِ، وَأَمَّا الْبِدْعَةُ الْمَحْمُودَةُ فَمَا وَافَقَ السُّنَّةَ، يَعْنِي: مَا كَانَ لَهَا أَصْلٌ مِنَ السُّنَّةِ يُرْجَعُ إِلَيْهِ، وَإِنَّمَا هِيَ بِدْعَةٌ لُغَةً لَا شَرْعًا، لِمُوَافَقَتِهَا السُّنَّةَ.
ശാഫിഈ (റ) പറഞ്ഞതിന്റെ ഉദ്ദേശം അടിസ്ഥാനപരമായി ശരീഅത്തിൽ
തെളിവില്ലാത്തത് ദീനിൽ കൂട്ടിച്ചേർക്കപ്പെട്ട മദ്മൂമത് ആയ ബിദ്അതും എന്നാൽ അടിസ്ഥാന പരമായി നബി ചര്യയിൽ തെളിവുള്ളത് മഹ്മൂദത് ആയ ബിദ് അതുമാണു. അതു ഭാഷയിൽ മാത്രമാണു ബിദ്അത്. ശരീ അത്തിൽ അല്ല
ബിദ്അത് വരുന്ന വഴികൾ
     വളരെ വർഷങ്ങൾ വിദേശത്ത് ചിലവഴിച്ച ഞാൻ ഒരിക്കൽ ഒരു ബിദ്അത് കണ്ടു. എന്നാൽ ഇതു ഒരു ബിദ്അത് ആണെന്നു ആദ്യം കണ്ടപ്പോൾ എനിക്കു മനസ്സിലായില്ല. സംഭവം പറയാം. മഞ്ചേരിക്കടുത്ത് പുല്ലഞ്ചേരി എന്ന സ്ഥലത്തെ പുരാതനമായ ഒരു പള്ളിയിൽ ഒരു ജനാസ നിസ്കാരം നടക്കാനിരിക്കുന്നു. രാവിലെ എട്ട് മണിക്കു നിസ്കാരം എന്നാണു തീരുമാനിച്ചിട്ടുള്ളത്. എന്നാൽ ജനാസ പള്ളിയിൽ എത്തി ജനങ്ങൾ നിസ്കരിക്കാൻ തയ്യാറായി തീർന്നപ്പോഴും എട്ടു മണിക്കു നാലു മിനിറ്റ് കൂടി ബാക്കി ഉണ്ട്. ഉടൻ പള്ളി ഇമാമിന്റേയോ മറ്റോ ഒരു ആഹ്വാനം വന്നു. നാം 8 മണിക്കു എന്നാണു ജനങ്ങളെ അറിയിച്ചിട്ടുള്ളത്. എന്നാൽ നാലു മിനിറ്റ് ഇനിയും ബാക്കിയുണ്ട്. എട്ടു മണിക്കേ നമുക്കു നിസ്കരിക്കാൻ കഴിയൂ. ആയതിനാൽ വെറുതെ പള്ളിയിൽ അതും ഒരു മയ്യിതിനു മുന്നിൽ നില്കാതെ നമുക്ക് ആ നാലു മിനിറ്റ് തഹ്ലീൽ ചൊല്ലാം.
ആദ്യം ശ്രവിച്ചപ്പോൾ എനിക്കും അത് വളരെ നല്ല കാര്യം ആയി തോന്നി. എന്നാൽ ഇപ്പോൾ പല സ്ഥലങ്ങളിലും പതിനഞ്ചും ഇരുപതും മിനിറ്റ് നേരത്തെ മയ്യിത് പള്ളിയിൽ എത്തിച്ച് തഹ്ലീൽ ചൊല്ലൽ യാസീൻ ഓതൽ ദു ആ ചെയ്യൽ തുടങ്ങി പല പരിപാടികളും കാണാൻ കഴിയുന്നു. പല സ്ഥലങ്ങളിലും ജനാസ നിസ്കാരത്തിനു പറഞ്ഞ സമയം അതിക്രമിച്ചതിനു ശേഷവും ഇത്തരം പരിപാടികൾ കാണാം.എന്നു മാത്രമല്ല സമയം അതിക്രമിക്കുകയും എല്ലാവരും നിസ്കരിക്കാൻ തയ്യാറായി എന്നു അറിയിപ്പ് കിട്ടുകയും ചെയ്തതിനു ശേഷം തുടങ്ങുകയും പത്തോ അതിലധികമൊ മിനിറ്റുകൾ നീണ്ട് നില്കുകയും ചെയ്യുന്ന പള്ളി ഇമാമിന്റെയോ മറ്റോ മയ്യിതിനു വേണ്ടിയുള്ള പ്രാർത്ഥന, കടങ്ങൾ എറ്റെടുത്തു കൊണ്ടുള്ള അറിയിപ്പ് മയ്യിതിനു വേണ്ടി പള്ളികമ്മിറ്റി നടത്തുന്ന സ്പോൺസേർഡ് ദിക്റിനെ കുറിച്ചുള്ള അറിയിപ്പ് ബാധ്യതയാകുന്ന തരത്തിൽ ചീരണി കൊണ്ട് വരരുതേ എന്ന അഭ്യർഥന എന്നിവ ഉൾകൊള്ളിച്ചുള്ള ഇമാമിന്റേയോ മറ്റോ പ്രസംഗ പരിപാടികളും ഇന്നു പലയിടത്തും കാണാം.
    എന്റെ ചെറുപ്പ കാലത്ത് ഒരു ജനാസ പള്ളീയിലേക്കെടുക്കുമ്പോൾ ഒരു ഫാതിഹ,  ഒരു യാസീൻ,  മൂന്നു ഇഖ്ലാസ്,  ഒരോ മുഅവദതൈനി,  ഒരു ചെറിയ പ്രാർഥന എന്നിവയായിരുന്നു രീതി. എന്നാൽ പിന്നീട് പ്രാർഥനയുടെ നീളം കൂടിക്കൂടി വന്നു. പിന്നീട് എപ്പോഴോ പ്രാർത്ഥനക്കു ശേഷം മൂന്ന് സ്വലാതുകൾ (റസൂൽ (സ) പഠിപ്പിച്ച സ്വലാത് അല്ല) കണ്ട് തുടങ്ങി.എന്നാൽ ഈയിടെ സംബന്ധിച്ച ഒരു ജനാസ പള്ളിയിലേക്കെടുക്കുമ്പോൾ കണ്ടത് ഒരു ഫാതിഹ,  ഒരു യാസീൻ,  പതിനൊന്നു ഇഖ്ലാസ്, ഒരോ മുഅവ്വിദതൈനി, ദൈർഘ്യമേറിയ ഒരു പ്രാർഥന,  കുറെ തഹ്ലീൽ,  നൂറോ നൂറ്റിഒന്നോ സ്വലാതുകൾ എന്നിവയുടെ അകമ്പടിയായിരുന്നു.
ഇബ്നു അബ്ബാസ് (റ) വിന്റെ വചനം എത്ര പരമാർത്ഥം. അദ്ദേഹം പറയുന്നു
 حَدَّثَنَا مُعَاذُ بْنُ الْمُثَنَّى، ثنا مُسَدَّدٌ، ثنا عَبْدُ الْمُؤْمِنِ أَبُو عُبَيْدٍ، حَدَّثَنِي مَهْدِيُّ بْنُ مَهْدِيٍّ، عَنْ عِكْرِمَةَ، عَنِ ابْنِ عَبَّاسٍ قَالَ: «مَا أَتَى عَلَى النَّاسِ عَامٌ إِلَّا أَحْدَثُوا فِيهِ بِدْعَةً، وَأَمَاتُوا فِيهِ سُنَّةً، حَتَّى تَحْيَى الْبِدَعُ، وَتَمُوتَ السُّنَنُ»
الكتاب: المعجم الكبير
المؤلف: سليمان بن أحمد بن أيوب بن مطير اللخمي الشامي، أبو القاسم الطبراني (المتوفى: 360هـ)
     പുതിയ ബിദ്അത് ഉണ്ടാവുകയും  സുന്നത് മരിക്കാതിരിക്കുകയും ചെയ്യുന്ന ഒരു വർഷവും ജനങ്ങളിൽ കഴിഞ്ഞു പോകുന്നില്ല അവസാനം ബിദ്അതുകൾ മാത്രമാകുകയും സുന്നതുകൾ തീർന്ന് പോകുകയും ചെയ്യും.
     ഓരോ ബിദ്അത് രൂപം കൊള്ളൂമ്പോൾ ഒന്നോ അതിലധികമോ സുന്നതുകൾ മരിക്കുന്നു എന്നതു മനസ്സിലാക്കാൻ അല്പം ചിന്തിച്ചാൽ മതിയാകും.  ഉദാഹരണത്തിനു അനേകം ഹദീസു ഗ്രന്ഥങ്ങളിലൂടെ വന്ന ഒരു ഹദീസ് ആണു ഒരാൾ മരിച്ചു കഴിഞ്ഞു ഖബർ മൂടിക്കഴിഞ്ഞാൽ അദ്ദേഹത്തിനു വേണ്ടി തത്ബീത് ചൊദിക്കുക അഥവാ മുൻകർ നകീർ എന്നീ മലക്കുകൾ അദ്ദേഹത്തെ ചൊദ്യം ചെയ്യുമ്പോൾ ഉത്തരം നല്കാനുള്ള കഴിവിനു വേണ്ടി അല്ലാഹുവിനോട് പ്രാർഥിക്കുക എന്നത്.
حَدَّثَنَا إِبْرَاهِيمُ بْنُ مُوسَى الرَّازِيُّ، حَدَّثَنَا هِشَامٌ، عَنْ عَبْدِ اللَّهِ بْنِ بَحِيرٍ، عَنْ هَانِئٍ، مَوْلَى عُثْمَانَ، عَنْ عُثْمَانَ بْنِ عَفَّانَ، قَالَ: كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ، إِذَا فَرَغَ مِنْ دَفْنِ الْمَيِّتِ وَقَفَ عَلَيْهِ، فَقَالَ: «اسْتَغْفِرُوا لِأَخِيكُمْ، وَسَلُوا لَهُ بِالتَّثْبِيتِ، فَإِنَّهُ الْآنَ يُسْأَلُ»،
الكتاب: سنن أبي داود
المؤلف: أبو داود سليمان بن الأشعث بن إسحاق بن بشير بن شداد بن عمرو الأزدي السَِّجِسْتاني (المتوفى: 275هـ)
     എന്നു മാത്രമല്ല സമയം അതിക്രമിക്കുകയും എല്ലാവരും നിസ്കരിക്കാൻ തയ്യാറായി എന്നു അറിയിപ്പ് കിട്ടുകയും ചെയ്തതിനു ശേഷം തുടങ്ങുകയും പത്തോ അതിലധികമൊ മിനിറ്റുകൾ നീണ്ട് നില്കുകയും ചെയ്യുന്ന പള്ളി ഇമാമിന്റെയോ മറ്റോ മയ്യിതിനു വേണ്ടിയുള്ള പ്രാർത്ഥന, കടങ്ങൾ എറ്റെടുത്തു കൊണ്ടുള്ള അറിയിപ്പ് മയ്യിതിനു വെണ്ടി പള്ളികമ്മിറ്റി നടത്തുന്ന സ്പോൺസേർഡ് ദിക്റിനെ കുറിച്ചുള്ള അറിയിപ്പ് ബാധ്യതയാകുന്ന തരത്തിൽ ചീരണി കൊണ്ട് വരരുതേ എന്ന അഭ്യർഥന എന്നിവ ഉൾകൊള്ളിച്ചുള്ള ഇമാമിന്റേയോ മറ്റോ പ്രസംഗ പരിപാടികളും ഇന്നു പലയിടത്തും കാണാം.
     എന്റെ ചെറുപ്പ കാലത്ത് ഒരു ജനാസ പള്ളീയിലേക്കെടുക്കുമ്പോൾ ഒരു ഫാതിഹ, ഒരു യാസീൻ, മൂന്നു ഇഖ്ലാസ്, ഒരോ മുഅവദതൈനി, ഒരു ചെറിയ പ്രാർഥന എന്നിവയായിരുന്നു രീതി. എന്നാൽ പിന്നീട് പ്രാർഥനയുടെ നീളം കൂടിക്കൂടി വന്നു. പിന്നീട് എപ്പോഴോ പ്രാർത്ഥനക്കു ശേഷം മൂന്ന് സ്വലാതുകൾ (റസൂൽ (സ) പഠിപ്പിച്ച സ്വലാത് അല്ല) കണ്ട് തുടങ്ങി.എന്നാൽ ഈയിടെ സംബന്ധിച്ച ഒരു ജനാസ പള്ളിയിലേക്കെടുക്കുമ്പോൾ കണ്ടത് ഒരു ഫാതിഹ,  ഒരു യാസീൻ,  പതിനൊന്നു ഇഖ്ലാസ്, ഒരോ മുഅവ്വിദതൈനി, ദൈർഘ്യമേറിയ ഒരു പ്രാർഥന,  കുറെ തഹ്ലീൽ, നൂറോ നൂറ്റി ഒന്നോ സ്വലാതുകൾ എന്നിവയുടെ അകമ്പടിയായിരുന്നു.
ഇബ്നു അബ്ബാസ് (റ) വിന്റെ വചനം എത്ര പരമാർത്ഥം. അദ്ദേഹം പറയുന്നു
 حَدَّثَنَا مُعَاذُ بْنُ الْمُثَنَّى، ثنا مُسَدَّدٌ، ثنا عَبْدُ الْمُؤْمِنِ أَبُو عُبَيْدٍ، حَدَّثَنِي مَهْدِيُّ بْنُ مَهْدِيٍّ، عَنْ عِكْرِمَةَ، عَنِ ابْنِ عَبَّاسٍ قَالَ: «مَا أَتَى عَلَى النَّاسِ عَامٌ إِلَّا أَحْدَثُوا فِيهِ بِدْعَةً، وَأَمَاتُوا فِيهِ سُنَّةً، حَتَّى تَحْيَى الْبِدَعُ، وَتَمُوتَ السُّنَنُ»
الكتاب: المعجم الكبير
المؤلف: سليمان بن أحمد بن أيوب بن مطير اللخمي الشامي، أبو القاسم الطبراني (المتوفى: 360هـ)
     പുതിയ ബിദ്അത് ഉണ്ടാവുകയും  സുന്നത് മരിക്കാതിരിക്കുകയും ചെയ്യുന്ന ഒരു വർഷവും ജനങ്ങളിൽ കഴിഞ്ഞു പോകുന്നില്ല അവസാനം ബിദ്അതുകൾ മാത്രമാകുകയും സുന്നതുകൾ തീർന്ന് പോകുകയും ചെയ്യും.
     ഓരോ ബിദ് അത് രൂപം കൊള്ളൂമ്പോൾ ഒന്നോ അതിലധികമോ സുന്നതുകൾ മരിക്കുന്നു എന്നതു മനസ്സിലാക്കാൻ അല്പം ചിന്തിച്ചാൽ മതിയാകും.
     ഉദാഹരണത്തിനു അനേകം ഹദീസു ഗ്രന്ഥങ്ങളിലൂടെ വന്ന ഒരു ഹദീസ് ആണു ഒരാൾ മരിച്ചു കഴിഞ്ഞു ഖബർ മൂടിക്കഴിഞ്ഞാൽ അദ്ദേഹത്തിനു വേണ്ടി തത്ബീത് ചൊദിക്കുക അഥവാ മുൻകർ നകീർ എന്നീ മലക്കുകൾ അദ്ദേഹത്തെ ചൊദ്യം ചെയ്യുമ്പോൾ ഉത്തരം നല്കാനുള്ള കഴിവിനു വേണ്ടി അല്ലാഹുവിനോട് പ്രാർഥിക്കുക എന്നത്.
حَدَّثَنَا إِبْرَاهِيمُ بْنُ مُوسَى الرَّازِيُّ، حَدَّثَنَا هِشَامٌ، عَنْ عَبْدِ اللَّهِ بْنِ بَحِيرٍ، عَنْ هَانِئٍ، مَوْلَى عُثْمَانَ، عَنْ عُثْمَانَ بْنِ عَفَّانَ، قَالَ: كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ، إِذَا فَرَغَ مِنْ دَفْنِ الْمَيِّتِ وَقَفَ عَلَيْهِ، فَقَالَ: «اسْتَغْفِرُوا لِأَخِيكُمْ، وَسَلُوا لَهُ بِالتَّثْبِيتِ، فَإِنَّهُ الْآنَ يُسْأَلُ»،
     നിങ്ങൾ നിങ്ങളുടെ സഹോദരനു വേണ്ടി പൊറുക്കലിനായി തേടുകയും തസ്ബീതിനായി ചൊദിക്കുകയും ചെയ്യുക എന്നു റസൂൽ (സ) നിർദേശിച്ചതായി നമുക്കു മുൻ ഗാമികൾ പഠിപ്പിച്ചു തന്നിട്ടുണ്ട്. എന്നാൽ അതു മിക്ക സ്ഥലങ്ങളിലും നിലവിൽ ഇല്ല എന്നതിനു പുറമേ ആരെങ്കിലും അങ്ങിനെ ഒന്ന് ചെയ്തു തുടങ്ങിയാൽ അല്പ സമയത്തിനകം പള്ളി മുക്രി കോപ്പി അടിക്കാൻ പഠിപ്പിക്കുന്നതിനായി (തല്ഖീൻ ചൊല്ലുക എന്ന പേരിൽ മുൻകറും നകീറും ചൊദിക്കുന്ന ചോദ്യങ്ങൾക്കു മറുപടി പറഞ്ഞു കൊടുക്കുന്ന പരിപാടി) എത്തുകയും യഥാർഥ തസ്ബീത് മുറിയുകയും ചെയ്യുന്നു. അഥവാ തല്ഖീൻ എന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന ബിദ്അത് ആഗതമാകുമ്പോൾ തസ്ബീത് എന്ന സുന്നത് മരിക്കുന്നു.
     ഇനി മറ്റൊന്ന്. നാം നിസ്കരിച്ച് കഴിഞ്ഞാൽ നമുക്കു കുറെ ദിക് റുകൾ ചൊല്ലാൻ പ്രവാചകർ (സ) പഠിപ്പിച്ചു തന്നിട്ടുണ്ട്. അത് എല്ലാ നിസ്കാരങ്ങളിലും ഉണ്ട് താനും. എന്നാൽ ഒരു സമസ്ത പള്ളിയിൽ നിന്ന് മഗ്രിബ് നിസ്കരിച്ചാൽ മിക്കവാറും കാണറുള്ളത് നിസ്കാരം കഴിഞ്ഞ ഉടനെ കൂട്ടു പ്രാർത്ഥന തുടങ്ങുകയായി.അതോടെ മറ്റു ദികറുകൾ പുറത്തായി. അഥവാ ഒരു ബിദ് അത് നില നിർത്താൻ വേണ്ടി ഒരു പാടു സുന്നതുകൾ ഒഴിവാക്കുന്നു.
സഹോദരാ അറിയുക
      കൂടുതൽ പുണ്യം നേടണം എന്ന അതിയായ ആഗ്രഹത്തോടെ പുതിയ പുതിയ ദികരുകളും സ്വലാതുകളും ആചാരങ്ങളും നടത്തി ശാരീരിക ക്ളേശങ്ങളും സാമ്പത്തിക നഷ്ടങ്ങളും ഒക്കെ സഹിച്ചു ജീവിച്ചിട്ടും അയാൾക്കു ലഭിക്കാനുള്ളത് എന്താണു. സഹീഹുൽ ബുഖാരി അടക്കമുള്ള ഗ്രന്ഥങ്ങളിൽ ഇങ്ങിനെ കാണാം
حَدَّثَنَا يَحْيَى بْنُ بُكَيْرٍ، حَدَّثَنَا يَعْقُوبُ بْنُ عَبْدِ الرَّحْمَنِ، عَنْ أَبِي حَازِمٍ، قَالَ: سَمِعْتُ سَهْلَ بْنَ سَعْدٍ، يَقُولُ: سَمِعْتُ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ، يَقُولُ: «أَنَا فَرَطُكُمْ عَلَى الحَوْضِ، فَمَنْ وَرَدَهُ شَرِبَ مِنْهُ، وَمَنْ شَرِبَ مِنْهُ لَمْ يَظْمَأْ بَعْدَهُ أَبَدًا، لَيَرِدُ عَلَيَّ أَقْوَامٌ أَعْرِفُهُمْ وَيَعْرِفُونِي، ثُمَّ يُحَالُ بَيْنِي وَبَيْنَهُمْ» قَالَ أَبُو حَازِمٍ: فَسَمِعَنِي النُّعْمَانُ بْنُ أَبِي عَيَّاشٍ، - وَأَنَا أُحَدِّثُهُمْ هَذَا، فَقَالَ: هَكَذَا سَمِعْتَ سَهْلًا، فَقُلْتُ: نَعَمْ، قَالَ: وَأَنَا - أَشْهَدُ عَلَى أَبِي سَعِيدٍ الخُدْرِيِّ، لَسَمِعْتُهُ يَزِيدُ فِيهِ قَالَ: “ إِنَّهُمْ مِنِّي، فَيُقَالُ: إِنَّكَ لاَ تَدْرِي مَا بَدَّلُوا بَعْدَكَ، فَأَقُولُ: سُحْقًا سُحْقًا لِمَنْ بَدَّلَ بَعْدِي
       ഹൌളുൽ കൌസറിന്റെ ചാരെ ഒരിക്കൽ കുടിച്ചാൽ മറ്റൊരിക്കലും ദാഹിക്കാത്ത വെള്ളം വിതരണം ചെയ്തു കൊണ്ടിരിക്കുന്ന റസൂൽ(സ) യുടെ സമീപം എത്തിച്ചേരുന്ന റസൂൽ(സ) യെ അവർക്കും അവരെ റസൂൽ(സ) ക്കും അറിയുന്ന ഒരു കൂട്ടർക്കു മുന്നിൽ ഒരു മറയിടപ്പെടുമെന്നും അപ്പോൾ അവർ എന്നിൽ പെട്ടവർ ആണു എന്നു ഞാൻ വിളിച്ചു പറയുമെന്നും നിനക്കറിയില്ല നിന്റെ കാലശേഷം അവർ എന്തൊക്കെയാണു നിന്റെ ദീനിൽ ചെയ്തു കൂട്ടിയത് എന്ന് പറയപ്പെടുമെന്നും അപ്പോൾ ഞാൻ അവരെ ആട്ടിയകറ്റുമെന്നുമുള്ള പാഠം എന്തേ നാം ചിന്തിക്കുന്നില്ല
      സഹോദരാ ഞങ്ങൾ ചെയ്യുന്നതിൽ എന്തു തെറ്റാണുള്ളത് എന്ന് പറഞ്ഞു കൊണ്ട് ബിദ്അതിനെ നിസാര വല്കരിക്കരുതേ. നിങ്ങൾ ചൊല്ലുന്നത് ദികർ ആയിരിക്കാം, ഓതുന്നത് ഖുർ ആൻ ആയിരിക്കാം, നല്കുന്നത് ഭക്ഷണം ആയിരിക്കാം ഇതെല്ലാം നല്ലതാണു എന്നത് സത്യമാണു താനും എന്നാൽ സഹോദരാ അവകൾ റസൂൽ (സ) പഠിപ്പിച്ച രീതിയിൽ അല്ലാതെ ആകുമ്പോൾ അതു ബിദ്അത് ആകും എന്ന് നീ മനസ്സിലാക്കണം. നിനക്കറിയുമോ ദാരിമി അടക്കം ഉള്ള ഗ്രന്ഥങ്ങലിൽ ഒരു സംഭവം പ്രതിപാദിക്കുന്നത് കാണാം
أَخْبَرَنَا الْحَكَمُ بْنُ الْمُبَارَكِ، أَنبَأَنَا عَمْرُو بْنُ يَحْيَى، قَالَ: سَمِعْتُ أَبِي، يُحَدِّثُ، عَنْ أَبِيهِ قَالَ: كُنَّا نَجْلِسُ عَلَى بَابِ عَبْدِ اللَّهِ بْنِ مَسْعُودٍ رَضِيَ اللَّهُ عَنْهُ، قَبْلَ صَلَاةِ الْغَدَاةِ، فَإِذَا خَرَجَ، مَشَيْنَا مَعَهُ إِلَى الْمَسْجِدِ، فَجَاءَنَا أَبُو مُوسَى الْأَشْعَرِيُّ رَضِيَ اللَّهُ عَنْهُ فَقَالَ: أَخَرَجَ إِلَيْكُمْ أَبُو عَبْدِ الرَّحْمَنِ قُلْنَا: لَا، بَعْدُ. فَجَلَسَ مَعَنَا حَتَّى خَرَجَ، فَلَمَّا خَرَجَ، قُمْنَا إِلَيْهِ جَمِيعًا، فَقَالَ لَهُ أَبُو مُوسَى: يَا أَبَا عَبْدِ الرَّحْمَنِ، إِنِّي رَأَيْتُ فِي الْمَسْجِدِ آنِفًا أَمْرًا أَنْكَرْتُهُ وَلَمْ أَرَ - وَالْحَمْدُ لِلَّهِ - إِلَّا خَيْرًا. [ص:287] قَالَ: فَمَا هُوَ؟ فَقَالَ: إِنْ عِشْتَ فَسَتَرَاهُ. قَالَ: رَأَيْتُ فِي الْمَسْجِدِ قَوْمًا حِلَقًا جُلُوسًا يَنْتَظِرُونَ الصَّلَاةَ فِي كُلِّ حَلْقَةٍ رَجُلٌ، وَفِي أَيْدِيهِمْ حصًا، فَيَقُولُ: كَبِّرُوا مِائَةً، فَيُكَبِّرُونَ مِائَةً، فَيَقُولُ: هَلِّلُوا مِائَةً، فَيُهَلِّلُونَ مِائَةً، وَيَقُولُ: سَبِّحُوا مِائَةً، فَيُسَبِّحُونَ مِائَةً، قَالَ: فَمَاذَا قُلْتَ لَهُمْ؟ قَالَ: مَا قُلْتُ لَهُمْ شَيْئًا انْتِظَارَ رَأْيِكَ أَوِ انْتظارَ أَمْرِكَ. قَالَ: «أَفَلَا أَمَرْتَهُمْ أَنْ يَعُدُّوا سَيِّئَاتِهِمْ، وَضَمِنْتَ لَهُمْ أَنْ لَا يَضِيعَ مِنْ حَسَنَاتِهِمْ»، ثُمَّ مَضَى وَمَضَيْنَا مَعَهُ حَتَّى أَتَى حَلْقَةً مِنْ تِلْكَ الْحِلَقِ، فَوَقَفَ عَلَيْهِمْ، فَقَالَ: «مَا هَذَا الَّذِي أَرَاكُمْ تَصْنَعُونَ؟» قَالُوا: يَا أَبَا عَبْدِ الرَّحْمَنِ حصًا نَعُدُّ بِهِ التَّكْبِيرَ وَالتَّهْلِيلَ وَالتَّسْبِيحَ. قَالَ: «فَعُدُّوا سَيِّئَاتِكُمْ، فَأَنَا ضَامِنٌ أَنْ لَا يَضِيعَ مِنْ حَسَنَاتِكُمْ شَيْءٌ وَيْحَكُمْ يَا أُمَّةَ مُحَمَّدٍ، مَا أَسْرَعَ هَلَكَتَكُمْ هَؤُلَاءِ صَحَابَةُ نَبِيِّكُمْ صَلَّى اللهُ عَلَيْهِ وَسَلَّمَ مُتَوَافِرُونَ، وَهَذِهِ ثِيَابُهُ لَمْ تَبْلَ، وَآنِيَتُهُ لَمْ تُكْسَرْ، وَالَّذِي نَفْسِي بِيَدِهِ، إِنَّكُمْ لَعَلَى مِلَّةٍ هِيَ أَهْدَى مِنْ مِلَّةِ مُحَمَّدٍ صَلَّى اللهُ عَلَيْهِ وَسَلَّمَ أوْ مُفْتَتِحُو بَابِ ضَلَالَةٍ». قَالُوا: وَاللَّهِ يَا أَبَا عَبْدِ الرَّحْمَنِ، مَا أَرَدْنَا إِلَّا الْخَيْرَ. قَالَ: «وَكَمْ مِنْ مُرِيدٍ لِلْخَيْرِ لَنْ يُصِيبَهُ، إِنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ حَدَّثَنَا أَنَّ» قَوْمًا يَقْرَءُونَ الْقُرْآنَ لَا يُجَاوِزُ تَرَاقِيَهُمْ “، وَايْمُ اللَّهِ مَا أَدْرِي لَعَلَّ أَكْثَرَهُمْ مِنْكُمْ، ثُمَّ تَوَلَّى عَنْهُمْ. فَقَالَ عَمْرُو بْنُ سَلَمَةَ: رَأَيْنَا عَامَّةَ أُولَئِكَ الْحِلَقِ يُطَاعِنُونَا يَوْمَ النَّهْرَوَانِ مَعَ الْخَوَارِجِ
       ഒരിക്കൽ അബു മൂസൽ അശ് അരീ (റ) എന്ന സഹാബി അബ്ദുല്ലാഹി ബ്നു മസ്ഊദ് (റ) വിന്റെ പക്കൽ വന്നു കൊണ്ട് യാ അബാ അബ്ദുൽറഹിമാൻ എനിക്കിഷ്ടപ്പെടാത്ത ഒരു കാര്യം ഞാൻ പള്ളിയിൽ വെച്ചു കണ്ടിരിക്കുന്നു. എന്നാൽ അല്ലഹുവിന്നു സ്തോത്രം അതിൽ നന്മയല്ലാതെ ഒന്നുമില്ല താനും എന്നറിയിക്കുന്നു. അങ്ങിനെ പള്ളിയിൽ എത്തിയ അവർ കാണുന്നത് ചിലർ കൂട്ടമായി ഇരുന്നു ദികർ ചൊല്ലുകയും കല്ല്കൊണ്ട് എണ്ണം പിടിക്കുകയും ചെയ്യുന്നതായിരുന്നു. അഥവാ സംഘത്തിന്റെ തലവൻ നൂറു പ്രാവശ്യം തഹ്ലീൽ ചൊല്ലാൻ പറയുന്നു, അവർ ചൊല്ലുകയും കല്ലുകൾ മാറ്റി വെച്ചു കൊണ്ട് എണ്ണം പിടിക്കുന്നു, അതെ പ്രകാരം തഹ്മീദ് തസ്ബീഹ് എന്നിവകളും ചൊല്ലുന്നു. ഇതു കണ്ട അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) വിന്റെ വാചകം ഗൌരവമേറിയതായിരുന്നു. എത്ര വേഗമാണു നബി (സ) യുടെ ഈ അനുയായികൾ നശിച്ചു കൊണ്ടിരിക്കുന്നത്. അവിടത്തെ പാത്രങ്ങൾ പൊട്ടുകയോ വസ്ത്രങ്ങൾ നുരുമ്പുകയോ ചെയ്തിട്ടില്ല. എതൊരാളുടെ കയ്യിലാണോ എന്റെ ശരീരം അവൻ തന്നെയാണേ നിങ്ങൾ മുഹമ്മദിന്റെ (സ) സമുദായത്തെക്കാളും ഹിദായതുള്ള ഒരു സമൂഹമാകാൻ ഉള്ള പുറപ്പാടിലാണോ അതോ വഴികേടിന്റെ വാതിൽ തുറന്നു വെക്കുകയാണോ
അപ്പോൾ അവരുടെ മറുപടീ യാ അബാ അബ്ദുൽ റഹമാൻ. ഞങ്ങൾ നന്മയല്ലാതെ ഒന്നും ഉദ്ദേശിച്ചിട്ടില്ല എന്നായിരുന്നു. അതിനദ്ദേഹം അവരോടു പറഞ്ഞത് എത്ര നന്മ കൊതിക്കുന്നവരാണു നന്മ എത്തിക്കാതിരിക്കുന്നത്. റസൂൽ (സ) ഒരു കൂട്ടർ ഖുർആൻ ഒതും പക്ഷെ അത് അവരുടെ തൊണ്ടക്കുഴികൾ വിട്ടുകടക്കുകയില്ല എന്നു പറഞ്ഞിരിക്കുന്നു എന്നാണു
   സഹോദരാ അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) എന്ന സഹാബി പള്ളിയിലുല്ല സംഗത്തിന്റെ കയ്യിൽ എന്തു തെറ്റ് കണ്ടതു കൊണ്ടാണു ഇത്രയധികം ഗൌരവത്തിൽ ശകാരിച്ചത്. നമുക്കിടയിലുള്ള പുത്തനാശയക്കാരുടെ വാദം സ്വീകരിക്കുകയാണേങ്കിൽ ഈ സംഗം തസ്ബീഹും,  തഹ്ലീലും, തഹ്മീദും ചൊല്ലിയതിനെ എന്തിനാണു അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) എതിർത്തത്
  ഇനിയുമുണ്ട് സഹോദരാ
حَدَّثَنَا سَعِيدُ بْنُ أَبِي مَرْيَمَ، أَخْبَرَنَا مُحَمَّدُ بْنُ جَعْفَرٍ، أَخْبَرَنَا حُمَيْدُ بْنُ أَبِي حُمَيْدٍ الطَّوِيلُ، أَنَّهُ سَمِعَ أَنَسَ بْنَ مَالِكٍ رَضِيَ اللَّهُ عَنْهُ، يَقُولُ: جَاءَ ثَلاَثَةُ رَهْطٍ إِلَى بُيُوتِ أَزْوَاجِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، يَسْأَلُونَ عَنْ عِبَادَةِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَلَمَّا أُخْبِرُوا كَأَنَّهُمْ تَقَالُّوهَا، فَقَالُوا: وَأَيْنَ نَحْنُ مِنَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ؟ قَدْ غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ وَمَا تَأَخَّرَ، قَالَ أَحَدُهُمْ: أَمَّا أَنَا فَإِنِّي أُصَلِّي اللَّيْلَ أَبَدًا، وَقَالَ آخَرُ: أَنَا أَصُومُ الدَّهْرَ وَلاَ أُفْطِرُ، وَقَالَ آخَرُ: أَنَا أَعْتَزِلُ النِّسَاءَ فَلاَ أَتَزَوَّجُ أَبَدًا، فَجَاءَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ إِلَيْهِمْ، فَقَالَ: «أَنْتُمُ الَّذِينَ قُلْتُمْ كَذَا وَكَذَا، أَمَا وَاللَّهِ إِنِّي لَأَخْشَاكُمْ لِلَّهِ وَأَتْقَاكُمْ لَهُ، لَكِنِّي أَصُومُ وَأُفْطِرُ، وَأُصَلِّي وَأَرْقُدُ، وَأَتَزَوَّجُ النِّسَاءَ، فَمَنْ رَغِبَ عَنْ سُنَّتِي فَلَيْسَ مِنِّي
الكتاب: الجامع المسند الصحيح المختصر من أمور رسول الله صلى الله عليه وسلم وسننه وأيامه = صحيح البخاري
      ഒരിക്കൽ ഒരു സംഗം നബി (സ) യുടെ ഭാര്യമാരുടെ വീടുകളിൽ വന്ന് എങ്ങിനെയാണു റസൂൽ (സ) യുടെ ആരാധനകൾ എന്നന്വേഷിച്ചു. അങ്ങിനെ അതിനെ കുറിച്ചറിഞ്ഞപ്പോൾ അതു കുറവാണു എന്നവർക്കു തോന്നി.എന്നാൽ നാം എവിടെ റസൂൽ(സ) മുൻ കഴിഞ്ഞതും വരാനിരിക്കുന്നതുമായ സർവ്വ പാപങ്ങളും പൊറുക്കപ്പെട്ടവരാണല്ലോ എന്നവർ വിചാരിച്ചു. ആയതിനാൽ ഒരാൾ പറഞ്ഞു ഇനി ഞാൻ എന്നും രാത്രി നിസ്കരിക്കും. മറ്റൊരാൾ പറഞ്ഞു ഞാൻ എന്നും നോമ്പനുഷ്ടിക്കും നോമ്പ് മുറിക്കുകയേ ഇല്ല. മറ്റേ ആൾ പറഞ്ഞു ഞാൻ ബ്രഹ്മചര്യം അനുഷ്ടിക്കും വിവാഹം കഴിക്കുകയേ ഇല്ല. അപ്പോൾ നബി (സ) അവരിലേക്ക് വന്നു കൊണ്ട് അവരോട് ചോദിച്ചു, നിങ്ങൾ ആണോ ഇങ്ങിനെ ഒക്കെ പറഞ്ഞിട്ടുള്ളത്. നിങ്ങളെക്കാൾ കൂടുതൽ അല്ലാഹുവിനെ ഭയപ്പെടുന്നത് ഞാൻ ആണു പക്ഷെ ഞാൻ നോമ്പ് നോല്കുകയും നോമ്പ് മുറിക്കുകയും ചെയ്യാറുണ്ട്. നിസ്കരിക്കുകയും ഉറങ്ങുകയും ചെയ്യാറുണ്ട്. ഞാൻ വിവാഹം കഴിക്കുകയും ചെയ്തിരിക്കുന്നു. ആരെങ്കിലും ഒരാൾ എന്റെ ചര്യയെക്കാൾ നല്ല ഒരുചര്യ ആഗ്രഹിക്കുന്നു എങ്കിൽ അവൻ നമ്മിൽ പെട്ടവൻ അല്ല
     ചിന്തിക്കൂ സഹോദരാ. ഇവിടെയും നന്മയല്ലാതെ ഒന്നും സഹാബികൾ ആഗ്രഹിക്കുകയോ അനുഷ്ടിക്കുകയോ ചെയ്തിട്ടില്ല. എന്നിട്ടും റസൂൽ (സ) മാതൃക കാണിക്കാത്ത ഒന്നിനെ ആഗ്രഹിക്കുന്നതിൽ നിന്നു അവിടെ നിന്ന് നിരുൽസാഹപ്പെടുത്തുന്നു.
      ഇനിയും നിനക്കു ചിന്തിക്കാൻ കഴിയുന്നില്ല എങ്കിൽ എനിക്ക് സമാധാനിക്കാൻ ഇത്ര മാത്രം. അല്ലാഹു പറയുന്നു.
 إِنَّكَ لَا تَهْدِي مَنْ أَحْبَبْتَ وَلَكِنَّ اللَّهَ يَهْدِي مَنْ يَشَاءُ وَهُوَ أَعْلَمُ بِالْمُهْتَدِينَ
      നിനക്കാഗ്രഹമുള്ളവരെ നിനക്കു ഹിദായത്തിലാക്കാൻ കഴിയില്ല അല്ലാഹു ഉദ്ദേശിക്കുന്നവർ മാത്രമാണു ഹിദായത്തിൽ എത്തുക. അവനാണു ആരെല്ലാമാണു ഹിദായത്തിൽ ഉള്ളതെന്നു നന്നായി അറിയുന്നവൻ