Tuesday, April 29, 2014

ഇ കെ സമസ്തക്കരോടു ചില ചോദ്യങ്ങൾ


ഈ അടുത്ത കാലത്തു ഇസ്ലാഹി പ്രസ്ഥാനങ്ങളിൽ ആഗ്ര്ഷ്ടനായ പഴയ ഒരു ഇ കെ സമസ്ത അനുഭാവിയാണു ഞാൻ. പ്രസംഗങ്ങളിലൂടെയും എഴുത്തുകളിലൂടെയും വിഡ്ഡിത്തങ്ങൾ എഴുന്നള്ളിച്ച് എന്നെപ്പോലെ ഉള്ളവരെ ചിന്തിപ്പിക്കുകയും അങ്ങിനെ ഇസ്ലാഹി ആദർശങ്ങളിലേക്കു എത്തിക്കുകയും ചെയ്ത സമസ്തയുടെ പണ്ഡിതന്മാർക്കു അല്ലാഹു യോജിച്ച പ്രതിഫലം നല്കട്ടെ എന്നു പ്രാർതിക്കുന്നു. ഈ അടുത്ത കാലത്തു വായിച്ച ഒരു പുസ്തകത്തിൽ നിന്നുണ്ടായ ഒരു സംശയത്തിൽ നിന്നാണു ഇങ്ങിനെ ഒരു കത്തെഴുതാൻ പ്രചോദനമായതു. ഓൺലൈനിൽ ഇട്ടാൽ ഒരു പാടു പണ്ഡിതന്മാർ വായിക്കുകയും ഉത്തരം കിട്ടുകയും ചെയ്യുമെന്നു കരുതുന്നു ഇതേ ചോദ്യങ്ങൾ എന്റെ ബ്ലോഗ് ആയ ഇസ്ലാമിക ചിന്ത എന്ന ബ്ലോഗിലും ഉണ്ട്. സൌകര്യപ്പെടുന്ന സ്ഥലത്ത് മറുപടി നല്കിയാൽ ഉപകാരമായി.
ചോദ്യം,
മുജാഹിദ് പ്രസ്ഥാനം എങ്ങോട്ടു എന്ന പേരിൽ ഹമീദ് ഫൈസി അമ്പലക്കടവ് എഴുതിയ പുസ്തകത്തിന്റെ 23 ആം പേജിന്റെ തുടക്കത്തിൽ ഇങ്ങിനെ ഒരു ഖണ്ഡിക കാണാം.-ഹുജ്ജതുൽ ഇസ്ലാം ഇമാം ഗസ്സാലി (റ) എഴുതുന്നു.സധാരണക്കാരന്ന് മത പണ്ഡിതനെ പിൻപറ്റൽ നിർബന്ധമാണു.പണ്ഡിതൻ സത്യം പറയട്ടെ കളവ് പറയട്ടെ, അല്ലെങ്കിൽ ശരി പറയട്ടെ, അബദ്ധം പറയട്ടെ, സധാരണക്കാരുടെ ബാധ്യത പണ്ഡിതൻ പറയുന്നതു സ്വീകരിക്കലാണെന്ന കാര്യത്തിൽ ഇജ്മാഅ ഉണ്ട്. (മുസ്തഫ-2/123)
പ്രിയ ഇ കെ സമസ്തക്കാരാ മുജാഹിദുകൾ അന്ധമായി ഒരാളെ തഖ്ലീദു ചെയ്യരുത് എന്നും ഒരു കാര്യം ഒരു പണ്ഡിതൻ പറഞ്ഞാൽ അതിന്റെ തെളിവു ചോദിക്കണം എന്നും പറയുന്നതിനെ വിമർശിക്കാൻ ആണു ഈ ഉദ്ദരണി നല്കിയിരിക്കുന്നത്. എന്നാൽ എന്റെ സംശയം ഇതാണു. മുകളിൽ പറഞ്ഞതാണു സത്യമെങ്കിൽ സമസ്ത പിളരുന്നതിനു മുമ്പേ സമസ്തയിൽ ഉള്ള, ആയിരക്കണക്കിനു ശിഷ്യന്മാർ ഉള്ള, എതിരാളികളും പണ്ഡിതനാണെന്നു സമ്മതിക്കുന്ന, കാന്തപുരം കൊണ്ടു വന്ന മുടിയുടെ സനദ് നിങ്ങൾ എന്തിനു ചോദിക്കണം. അദ്ദേഹത്തോളം പാണ്ഡിത്യം ഉള്ള മറ്റൊരാൾ രണ്ടാലൊരു സമസ്തയിൽ ഉണ്ട് എന്നു വിശ്വസിക്കാൻ ഒരു കേരളീയനെയും കിട്ടില്ല എന്നിരിക്കെ പിന്നെന്തിനു നിങ്ങൾ സനദ് ചോദിക്കണം. നിങ്ങളുടെ ബാധ്യത പണ്ഡിതനായ കാന്തപുരം സത്യം പറയട്ടെ (ആ മുടി തിരുകേശമാണെന്നു അദ്ദേഹത്തിനു വ്യക്തമായ തെളിവു ലഭിക്കുകയും ആ സത്യം ജനങ്ങളോട് പറയുകയും ചെയ്യുക) കളവു പറയട്ടെ (ആ മുടി തിരുകേശമല്ല എന്നദ്ദേഹത്തിനു അറിവുണ്ടാകുകയും എന്നിട്ടും അദ്ദേഹം ജനങ്ങളോട് തിരുകേശമാണെന്നു പറയുകയും ചെയ്യുക) ശരി പറയട്ടെ (യഥാർത്ഥ മുടിയാണെന്നു അദ്ദേഹത്തിനു അറിവുണ്ടാകുകയും അതു അദ്ദേഹം പറയുകയും ചെയ്യുക) അബദ്ധം പറയട്ടെ (യഥാർത്ഥ മുടിയാണെന്നു അദ്ദേഹം കരുതുകയും എന്നാൽ വ്യാജമാവുകയും ചെയ്യുക) സധാരണക്കാരുടെ ബാധ്യത പണ്ഡിതൻ പറയുന്നതു സ്വീകരിക്കലാണെന്ന കാര്യത്തിൽ ഇജ്മാഅ ഉണ്ട്. അതൊ മുകളിലെ ഉദ്ദരണി മുജാഹിദുകൾക്കു മാത്രം ബാധ്യത ഉള്ളതാണോ.
അപ്പോൾ നിങ്ങൾക്കു പറയാനുണ്ടാകുക, അദ്ദേഹം ഇസ്മയീൽ സഖാഫി തോട്ടുമുക്കത്തിന്റെ ആത്മീയ തെരുവിലെ കച്ചവടക്കാരൻ എന്ന പ്രഭാഷണത്തിൽ പറയുന്ന പോലെ അദ്ദേഹം ഉഖ്രവിയ്യായ പണ്ഡിതനല്ല, ദുന്യവിയ്യായ പണ്ഡിതൻ ആണു എന്നായിരിക്കും, പക്ഷെ മുകളിലെ ഉദ്ദരണിയിൽ കളവു പറയട്ടെ എന്ന ഒരു വാചകം ഉണ്ടായ്തു കൊണ്ടു പണ്ഡിതനായൽ മതി, ദുന്യവിയൊ ഉഖ്രവിയോ എന്നൊന്നും നോക്കണ്ടാ എന്നു വ്യക്തമാണു, കാരണം ഉഖ്രവിയ്യായ പണ്ഡിതൻ കളവു പറയില്ലല്ലോ

അപ്പോൾ ഇ കെ സമസ്തക്കാർ പറഞ്ഞു തരേണ്ടതു പിന്നെ എന്തിനു നിങ്ങൾ ഗസ്സാലി ഇമാമിനെയും, ഹമീദു ഫൈസി അമ്പലക്കടവിനെയും തള്ളുന്നു എന്നാണു, ഹമീദ് ഫൈസിയോട് ചൊദിക്കാനുള്ളതു നിങ്ങൾ അംഗീകരിക്കാതതിനെ മുജാഹിദുകളെക്കൊണ്ടു എന്തിനു അംഗീകരിപ്പിക്കുന്നു എന്നാണു.   

Friday, April 11, 2014

പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ടും സമസ്തയുടെ പൈതൃകവും

സമസ്തയിലെ ഇ കെ വിഭാഗം പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പേരിൽ സമ്മേളനം നടത്തിയ സമയത്താണു നാം ഇന്നുള്ളത്. യഥാർത്ഥത്തിൽ സമസ്ത വിശ്വാസികളുടെ കർമ വിശ്വാസ അചാരങ്ങൾക്കു പതിനഞ്ചു നൂറ്റാണ്ടിന്റെ പൈതൃകം ഉണ്ടോ എന്നു വിശകലനം ചെയ്യുകയാണിവിടെ. ഇത്തരം ഒരു പഠനത്തിലേക്കു ഞാൻ എത്തിപ്പെടാൻ കാരണമായതു ഈ സമ്മേളന പ്രചാരണങ്ങളുടെ ഭാഗമായി അവർ സംഘടിപ്പിച്ച യോഗങ്ങളിലും മറ്റും കേരളത്തിലെ ഇസ്ലാമിക സംഘടനകൾ എന്ന് അറിയപ്പെടുന്ന സമസ്ത ഒഴികെ ഉള്ള എല്ലാ സംഘടനകളും അവരുടെ മുൻ കാല ആദർശങ്ങളിൽ നിന്നു മാറി, എന്നാൽ സമസ്ത ഇന്നും അതിന്റെ ആവിർഭാവ കാല നയത്തിൽ തന്നെ ഉറച്ചു നില്കുന്നുഎന്നു ഘോഷിക്കുന്നതു കേട്ടതു കൊണ്ടാണു. അവർക്കിപ്പോഴും അതേ നിലയിൽ ഉറച്ചു നില്ക്കാൻ സാധിക്കുന്നതു അവർക്കു പതിനഞ്ചു നൂറ്റാണ്ടു പൈതൃകം ഉണ്ടായതു കൊണ്ടാണു എന്നും അവർ വാദിക്കുന്നു.
Audio tape of satthaar pandalloor
പതിനഞ്ചു നൂറ്റാണ്ടു പൈതൃകം ഞങ്ങൾക്കുണ്ട് എന്നു ഒരു ഇസ്ലാമിക സംഘടന പറയുമ്പോൾ അതു റസൂലിന്റെയും സഹാബതിന്റെയും ആയിരിക്കണമല്ലൊ. അല്ലാതെ ആ കാലത്തു തന്നെ ജീവിച്ചിരുന്ന മുശ്രികുകളുടേതും ജൂത ക്രിസ്ത്യൻ സമൂഹങ്ങളുടേതും ആകാൻ തരമില്ലല്ലോ അതു കൊണ്ടു തന്നെ ഇന്നു നമ്മുടെ നാട്ടിൽ ഇസ്ലാമിക സംഘടനകളിൽ അഭിപ്രായ വ്യത്യാസമുള്ള ചില കാര്യങ്ങളെ കുറിച്ചും മുൻ നയങ്ങളിൽ ഉറച്ചു നില്ക്കുന്നു എന്നു പറഞ്ഞ സ്ഥിതിക്കു സമസ്തയുടെ ആദ്യ കാലങ്ങളെയും അവസാന കാലത്തെയും കുറിച്ചും ഒരു വിശകലനം നടത്തുകയാണു. ഈ അഭിപ്രായങ്ങൾ സ്വീകരിക്കുന്നവർക്കും ഇല്ലാത്തവർക്കും ഇതിൽ ചിലതു കൂടെ ചേർക്കണം എന്നു ആഗ്രഹിക്കുന്നവർക്കും ഇതിൽ തെറ്റുണ്ടെന്നു തോന്നുന്നവർക്കും ഒക്കെ അവരുടെ അഭിപ്രായങ്ങൾ തഴെ കമാന്റ് ബോക്സിൽ ചേർക്കാവുന്നതാണു.
ഇസ്ലാമിലെ പഞ്ച സ്തംഭങ്ങളിൽ ഒന്നും കർമങ്ങളിൽ ഏറ്റവും ശ്രേഷ്ടവും ഒഴിവാക്കുന്നതിലൂടെ ഇസ്ലാമിൽ നിന്നു പുറത്തു പോകുമെന്നു ഒട്ടനവധി ഇമാമുകൾ അഭിപ്രായപ്പെട്ടതുമായ നിസ്കാരത്തിലെ കൈകെട്ടിൽ നിന്നു തന്നെ തുടങ്ങാം. നിസ്കാരത്തിലെ കൈ കെട്ടിന്റെ രീതിയെ കുറിച്ചു നാലു രീതിയിൽ ഉള്ള ഹദീസുകൾ ഹദീസ് ഗ്രന്ധങ്ങളിൽ കാണാം. അവ പൊക്കിളിനു താഴെ പൊക്കിളിനു മുകളിൽ നെഞ്ചിനു താഴെ നെഞ്ചിന്മേൽ എന്നിങ്ങനെ ആണു. പൊക്കിളിനു താഴെ എന്ന ഹദീസ് അംഗീകരിക്കുന്നവർ തന്റെ വലതു കൈ കൊണ്ടു ഇടതു കയ്യിൽ പിടിച്ചു പൊക്കിൾ കൈ കൊണ്ടു മറയാത്ത രീതിയിൽ കൈ കെട്ടുന്നതു നമുക്കു കണാൻ കഴിയും. ഇനി അടുത്ത കൂട്ടർ പൊക്കിളിന്മേൽ കൈ വെച്ചു പൊക്കിൾ മറച്ചു കൈ കെട്ടുന്നതും കണ്ടിട്ടുണ്ട്. അവരോടു ചോദിച്ചാൽ പൊക്കിളിനു മുകളിൽ എന്ന ഹദീസ് തെളിവായി അവർ വാദിക്കും. ഈ രണ്ടു ഹദീസുകളും പ്രഭലമല്ല എന്ന വാദമുള്ളവർ മൂന്നാമത്തെയും നാലാമത്തെയും ഹദീസുകൾ ആണു സ്വീകരിക്കുന്നതു. ഇമാം നവവിയെ പോലെയുള്ളവർ ആ ആശയക്കാർ ആണു. അവ രണ്ടും വാഇൽ ഇബ്നു ഹജർ (റ) നിവേദനം ചെയ്തതുമാണു. അതിൽ ഒന്നു നെഞ്ചിനു മുകളിൽ എന്നും ഒന്നു നെഞ്ചിനു താഴെ എന്നും ആണു. ഈ രണ്ട് ഹദീസുകളും തമ്മിൽ വൈരുധ്യമില്ല എന്നു യഥാർത്ഥത്തിൽ കൈ കെട്ട് എങ്ങിനെ എന്നുള്ള പണ്ഡിതന്മാരുടെ വിശദീകരണത്തിൽ നിന്നു മനസ്സിലാക്കാം. കൈ നെഞ്ചിൽ കെട്ടേണ്ട രൂപത്തെ വിശദീകരിക്കുന്ന സ്ഥലങ്ങളിൽ നെഞ്ചിൽ കൈകെട്ടുക എന്നതിന്റെ യുക്തി തന്റെ ശരീരത്തിലെ ഏറ്റവും ശ്രേഷ്ടമായ സ്ഥലത്തു കൈ വെക്കുക എന്നതാണെന്നും ശ്രേഷ്ടമായ അവയവം ഹൃദയം ആണെന്നും നവവീ ഇമാമിനെ പൊലെ ഉള്ളവർ വിവരിക്കുന്നതു കാണാം മറ്റൊരു ഗ്രന്ഥത്തിൽ തന്റെ കൈപള്ളയുടെ ഉള്ളിൽ തന്റെ ഹൃദയം അടങ്ങുന്ന തരത്തിൽ കൈ വെക്കണം എന്നും കണാം. എതായാലും ഹൃദയത്തിനു മുകളിൽ കൈ വരുന്ന രീതിയിൽ ആണു ഇതു വെക്കേണ്ടതു എന്നു നമുക്കു മനസ്സിലാക്കാം. അങ്ങിനെ വരുമ്പോൾ ഹൃദയത്തിന്റെ തഴെ ഭാഗത്തായി നെഞ്ചിന്മേലാണു ആ സ്ഥാനം എന്നും ഈ രണ്ടു ഹദീസുകളും ഒന്നാണെന്നും നെഞ്ചിനു താഴെ ഭാഗത്തായി ഹൃദയത്തിനു നെരെ മുകളിൽ ആയിട്ടാണു നാം കൈ വെക്കേണ്ടതു എന്നും നമുക്കു മനസ്സിലാക്കാം.
ഈ നാലു ഹദീസുകളെയും അംഗീകരിക്കാത്ത ഒരു ന്യൂന പക്ഷം കൂടി മുസ്ലിംകൾക്കിടയിൽ ഉണ്ട് എന്നതും വിസ്മരിക്കാവതല്ല. അവർ കൈ തൂക്കി ഇട്ടു കൊണ്ടാണു നിസ്കരിക്കാറുള്ളതു.
എങ്ങിനെ ആയിരുന്നാലും ശരി ഇവിടെ പറഞ്ഞ നാലു രീതികൾ അംഗീകരിക്കുന്നവർക്കും പറയാൻ ഒരൊ ഹദീസിന്റെ പിൻബലം ഉണ്ട് എന്നാൽ സമസ്ത അനുയായികളുടെ നെഞ്ചിനു താഴെയും പൊക്കിളിനു മുകളിലുമായിട്ടുള്ള കൈ കെട്ടിനു അങ്ങിനെ ഒരു പിൻ ബലം നമുക്കു കാണാൻ കഴിയില്ല. അഥവാ അതിൽ അവർക്കു റസൂലിന്റെ പാരമ്പര്യം ഇല്ല എന്നു വ്യക്തം. പിന്നെ അവർക്കുള്ളതു മറ്റൊരു യുക്തി മാത്രം ആയിരിക്കാം. അഥവാ നവവീ ഇമാമിനു ഹൃദയം ശ്രേഷ്ടാവയവമാണെന്നാൽ സമസ്തക്കാരനു വയർ ശ്രേഷ്ടാവയവം.  ഇനി നമുക്കു നിസ്കാര ശേഷമുള്ള കൂട്ടു പ്രാർത്ഥനയെ കുറിച്ചു നോക്കാം. റസൂൽ (സ) നിസ്കാരത്തിലും നിസ്കാര ശേഷവും ഒക്കെ ചെയ്തിരുന്ന പലതരം പ്രവർത്തനങ്ങളെയും കുറിച്ചു ഹദീസ് ഗ്രന്ധങ്ങൾ വ്യക്തമായി വിവരിക്കുന്നതു നമുക്കു കാണാൻ ആകും. എന്നാൽ ഒരു നിസ്കാരത്തിനു ശേഷവും റസൂൽ (സ)(ഇമാം) പ്രാർത്ഥിക്കുകയും സഹാബാക്കൾ (മഅമൂം) ആമീൻ പറയുകയും ചെയ്തതായി ഒരു തെളിവുകളും നമുക്കു കണാൻ കഴിയില്ല. അങ്ങിനെ വരുമ്പോൾ ഈ വിഷയത്തിലും സമസ്തയുടെ വാദങ്ങൾക്കു പതിനഞ്ചു നൂറ്റാണ്ടിന്റെ പൈതൃകം ഇല്ല എന്നു നമുക്കു മനസ്സിലാക്കാം.
എന്നാൽ ഈയടുത്ത കാലത്തായി അവർ നല്കുന്ന ചില തെളിവുകളിൽ നിന്നു അവരുദെ യഥാർത്ഥ പാരമ്പര്യം എന്താണെന്നു നമുക്കു മനസ്സിലാക്കാം. ഉദാഹരണത്തിനു 2012 ഡിസമ്പർ 16=31 ലക്കം സത്യധാരയിൽ എം കെ കൊടശ്ശേരി മരണ വീട്ടിലെ നവോത്ഥാന ശ്രമങ്ങൾ എന്ന പേരിൽ കൂട്ടു പ്രാർത്ഥനയെയും മരണ വീട്ടിലെ ഖുർആൻ പരായണത്തെയും ന്യായീകരിക്കാൻ പറഞ്ഞ ചില തെളിവുകൾ നോക്കാം അദ്ദേഹം എഴുതുന്നു ത്ര്ശൂരിലെ അമല കൻസർ സെന്റെർ ആശുപത്രിയുടെ സമീപത്ത് പുത്തൻ പള്ളി ജാറം പള്ളി വക ഒരു മുസ്ലിം പള്ളി നിർമിച്ചിട്ടുണ്ട്. ഈ പള്ളിയുടെ ഉത്ഘാടന വേദിയിൽ വെച്ച് ഹൊസ്പിറ്റലിന്റെ എം ഡി ആയ ഫാദർ ഗബ്രിയേൽ ഇങ്ങനെ പറഞ്ഞു. ഈ പള്ളി ഇവിടെ എന്തു കൊണ്ടും അനിവാര്യമാണു. കാരണം ഇവിടെ രോഗികൾക്ക് ഭൌതിക ചികിൽസയെക്കാൾ സ്വാന്തനമാകുന്നത് ദൈവത്തൊടുള്ള പ്രാർത്ഥനയാണു. കുറച്ചു മുൻപ് വളാഞ്ചേരി മർകസ് അറബിക്കോളേജിലെ ഒരു വിദ്യാർതി പെരിന്തല്മണ്ണയിലെ ഒരു പ്രസിദ്ധ ഹോസ്പിറ്റലിൽ വെച്ചു മരണപ്പെടുകയുണ്ടായി, തത്സമയം അവിടെ ഉണ്ടായിരുന്ന അവന്റെ കൂട്ടുകാർ ഖുർആൻ പാരായണം തുടങ്ങി, ആശുപത്രി അധികൃതർ യാതൊരു നീരസവും പ്രഘടിപ്പിച്ചില്ല എന്നു മാത്രമല്ല അവർ അതിനു സൌകര്യം ഒരുക്കുകയും ചെയ്തു.
ഇനി നമുക്കു കോട്ടക്കൽ ടൌണിലേക്കു വരാം. അവിടെ ഒരു സ്വകാര്യ ആശുപത്രിയുടെ ചാരത്തുള്ള പള്ളിയിൽ ഒരു ബോർഡു കാണാം. കൂട്ടു പ്രാർതന അനുവദിക്കുന്നതല്ലെന്നു.ഈ സ്ഥാപനം ആരുടേതാണെന്നു വായനക്കാർ ഇതിനകം മനസ്സിലാക്കിയിരിക്കും. സത്യത്തിൽ ഈ പരസ്യം വെച്ചവർ ചിലതു കൂടി ചേർത്തെഴുതേണ്ടതാണു. സുബഹി നിസ്കാരത്തിൽ ഖുനൂത് അനുവദിക്കുന്നതല്ല, ഈ സ്ഥാപനത്തിൽ ആരെങ്കിലും മരണപ്പെടുകയൊ രോഗം മൂർച്ചിക്കുകയൊ ചെയ്താൽ അയാൾക്കു വേണ്ടി കൂട്ടമായി പ്രാർത്ഥിക്കാ പാടില്ല.
ഇതാണു മുജാഹിദ് പ്രസ്താനത്തിന്റെ മുരടൻ നയം. ലോകത്തുള്ള സർവ്വ പള്ളികളും സമമാണെന്നും മൂന്നു മസ്ജിദുകൾക്കേ സവിശേഷതകൾ ഉള്ളൂ എന്നും പ്രവാചകർ (സ) അരുൾ ചെയ്തപ്പോൾ ഇവർ മനസ്സിലാക്കിയതു കച്ചവടത്തിനോ ഖബർ സിയാറത്തിനോ ചരിത്ര സ്മാരകങ്ങൾ കാണാനോ പാടില്ല എന്നാണല്ലോ. മരണവീടുകളിൽ ഖുർആൻ പാരായണം ചെയ്യുന്ന സമ്പ്രദായം ലൊകത്തെല്ലാം നിലവിലുണ്ട്.     

യു എ ഇ സാരഥി ഷൈഖ്‌ സായിദ്‌ മരണപ്പെട്ടപ്പോൾ മാസങ്ങളോളം ഖുർആൻ പാരായണം നടന്നിരുന്നു. എന്നാൽ മുജാഹിദുകളുടെ കാര്യം വളരെ കഷ്ടമാണു. മരണാസന്നന്റെ അടുത്തു നിന്നു ഖുർആൻ ഓതാം, മരിച്ചു കഴിഞ്ഞാൽ മിണ്ടിപ്പോകരുത്. അഥവാ യാസീനൊ മറ്റോ ഓതുന്നതു കണ്ടാൽ ഇബിലീസിനു കുന്തിരിക്കം പുകച്ചതു പോലെയാണു. യാസീൻ ഓത്ത് ഒഴിവാക്കാനായി ജനാസ കൊണ്ട് ഓടാൻ പോലും ഇവർ തയ്യാറായേക്കും
ഈ ലേഖനം മറുപടി അർഹിക്കുന്നില്ല എങ്കിൽ കൂടി ചില കാര്യങ്ങൾ വിശകലനം ചെയ്യുന്നതു ഈ വിഷയത്തിനു ബലമേകും എന്നു തോന്നുന്നു.
ഇവിദെ മുജാഹിദുകളുടെ വാദങ്ങൾക്കെതിരെ തെളിവായി കൊണ്ടു വരുന്നതു ഫാദർ ഗബ്രിയേലിന്റെ വാക്കുകൾ. അതും ആ വാക്കുകളെ പൊലും വികലമായി വ്യാഖ്യാനിച്ചു കൊണ്ട്. യഥാർത്ഥത്തിൽ അദ്ദേഹം ഒരു മനശ്ശാസ്ത്ര പരമായ കാര്യമാണു പറഞ്ഞതു.ഇനി തൊട്ടപ്പുറത്തു ഒരു അമ്പലമോ മറ്റെന്തെങ്കിലും അരാധനാലയങ്ങളോ വന്നാലും അദ്ദേഹം പറയുക ഇതു തന്നെ ആയിരിക്കും. കാൻസർ പൊലെ മരണം മുന്നിൽ കാണ്ടുകൊണ്ട് ഉള്ള രോഗങ്ങൾ അനുഭവിക്കുന്നവർക്കു അവരുടെ മനസ്സിനെ നിയന്ത്രിക്കാൻ അവർ വിശ്വസിക്കുന്ന ശക്തിയോടു പ്രാർഥിക്കുക എന്നതു മനോധൈര്യം നല്കും എന്ന കാര്യത്തിൽ സംശയമില്ല. അതാണു ഇവിടെ ഫാദർ ഗബ്രിയേൽ പറഞ്ഞതു. എന്നാൽ ഒരു ആസ്പത്രിയുദെ എം ഡി പറയുന്ന കാര്യങ്ങൾ ഇസ്ലാമികാചാരങ്ങളിൽ തെളിവാക്കാൻ സാധ്യമല്ല. അങ്ങിനെ ഇസ്ലാമിൽ ഒരു ആചാരം അംഗീകരിക്കണം എങ്കിൽ അതിനു പതിനഞ്ചു നൂറ്റാണ്ടിന്റെ പൈതൃകം തന്നെ വേണം. എന്നാൽ അങ്ങിനെ ഒരു പൈതൃകത്തിന്റെ തെളിവു ഇവർ സമർപ്പിക്കുന്നുമില്ല. ഇനി മരിച്ചവരുദെ അടുത്തിരുന്നു ഖുർആൻ ഓതുന്നതിനുള്ള തെളിവോ, അതു അതിലും രസാവഹം, യു എ ഇ യിലെ ഷൈഖ് സായിദിന്റെ മരണ ശേഷം ഖുർആൻ ഓതിയതാണത്രെ അതിനുള്ള തെളിവു.ഒരു കാലത്തു ഫോട്ടോ എടുക്കാൻ പോലും പാടില്ല എന്നു പറഞ്ഞ സമസ്ത അതിന്റെ പോഷക സംഘടനയായ സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ മുഖേന പ്രസിദ്ധീകരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ചിത്രവും ചിത്ര കഥകളും ചിത്ര രചനാ പരിശീലനങ്ങളും ഉൾപ്പെടുത്തിയ കുരുന്നുകൾ എന്ന മാസികയും സമസ്ത നേതൃത്വത്തോടു നിങ്ങളുടേതാണോ എന്നു ചോദിച്ചാൽ അതെ എന്നും നിങ്ങളുടെതല്ലേ എന്നു ചോദിച്ചാൽ അല്ല എന്നും പറയുന്ന സ്ത്രീ സൌന്ദര്യവും പ്രേമവും വില്പന നടത്തുന്ന ദർശന ചാനലും ഒക്കെ യു എ ഇ പരമ്പര്യമായിരിക്കാം എന്നാൽ യു എ ഇ ക്കും ഷൈഖ് സായിദിനും ഒന്നും പതിനഞ്ചു നൂറ്റാണ്ടു പഴക്കം ഇല്ലാത്തതു കൊണ്ടു ഇസ്ലാമിൽ അതു ഏതായാലും തെളിവാകുകയില്ല. മാത്രവുമല്ല യു എ ഇ ക്കാരനും ഭരണ രംഗത്തു സ്വാധീനം ഉള്ളവനുമായ അഹമദ് ഖസ്രജീ എ പി ക്കു മുടി വിറ്റതോടെ യു എ ഇ ഇസ്ലാമിൽ തെളിവല്ല എന്നു ഇ കെ വിഭാഗവും അംഗീകരിച്ചിട്ടുണ്ടല്ലോ
പിന്നെ ഈ ലേഖനത്തിൽ അദ്ദേഹം ആകെ പറഞ്ഞു വെച്ചതു ചില താബിഈ പണ്ഡിതർ മയ്യിത് ഖബറിലേക്കു ഇറക്കുമ്പോൾ അൽ ബഖറ സൂറത് ഓതാറുണ്ടായിരുന്നു എന്നു തുടങ്ങിയ ചില ഗ്രന്ഥങ്ങളിലെ ഉദ്ദരണികൾ മാത്രമാണു. അതു ശരിയാണെങ്കിൽ പോലും അതു മയ്യിത് ഖബറിൽ എത്തുന്നതിന്റെ മുന്നെ അതിന്റെ അടുത്തു ഇരുന്നു ഓതാനും ഖബർ അടക്കിയ ശേഷം കുഴിക്കൽ പുരകെട്ടി നാല്പതു ദിവസം ഓത്തു നടത്തി പോത്തും ചോറും തിന്നാനും തെളിവാകുകയില്ല. അപ്പോൾ സമസ്തയുടെ ഈ ഓത്തിനും പതിനഞ്ചു നൂറ്റാണ്ടു പൈതൃകമില്ല
ഇനി നമുക്കു സമസ്തയുടെ ഒട്ടു മിക്ക പള്ളികളിലും കണ്ടുവരുന്ന സ്വലാതു മജലിസുകൾ ദികർ ഹല്ഖകൾ തുടങ്ങിയ പേരുകളിട്ടു വിളിക്കുന്ന പണം വാരിക്കൂട്ടുന്ന പുതിയ കച്ചവടത്തെ കുറിച്ചാണു. ഇങ്ങിനെ ഒരു സ്വലാതു മജ്ലിസിനോ ദികർ ഹല്ഖക്കോ പതിനഞ്ചു നൂറ്റണ്ടിന്റെ പൈതൃകം ഉണ്ടോ എന്ന് അന്വേഷിക്കാം അടുത്തതായി. ഇവിടെ ഒട്ടും പൈതൃകം ഇല്ലാത്തതാണു ഈ മജ്ലിസുകൾ എന്നു നമുക്കു പറയാൻ കഴിയില്ല. എന്നാൽ ആരുടെ പൈതൃകം ആണു അതു എന്നു മനസ്സിലാക്കുമ്പോഴാണു സമസ്തയുടെ ആശയാദർശങ്ങൾ എവിടെ എല്ലാം ചുറ്റിപ്പിണഞ്ഞിരിക്കുന്നു എന്നു മനസ്സിലാകുക. 
ഇതിന്റെ വിശകലനത്തിനു പഴയ ഒരു സംഭവം നമുക്കു ഓർമ്മിക്കാം അബ്ദുല്ലാഹിബ്നു മസ് ഊദ് (റ) വിന്റെ വീട്ടു വാതില്കൽ നിസ്കാരത്തിനു മുൻപ് ഈ സംഭവം ഉദ്ദരിക്കുന്ന ആളും സംഘവും അദ്ദേഹം പള്ളിയിലേക്കു പോകുമ്പോൾ അദ്ദേഹത്തിന്റെ കൂടെ പോകാം എന്ന പ്രതീക്ഷയിൽ ഇരിക്കുമ്പോൾ അബു മൂസൽ അശ് അരി (റ) വരികയും അബൂ അബ്ദുറഹിമാൻ പുറപ്പെട്ടോ എന്നാന്വേഷിക്കുകയും ഇല്ല എന്നു പറഞ്ഞപ്പോൾ അവരുടെ കൂടെ അവിടെ ഇരിക്കുകയും ചെയ്തു എന്നും കുറച്ചു കഴിഞ്ഞു അബ്ദുല്ലാഹിബ്നു മസൂദ് (റ) പുറത്തു വരികയും എല്ലാവരും എഴുന്നേല്ക്കുകയും ചെയ്തു. അപ്പോൾ അബു മൂസൽ അശ് അരി (റ) അബ്ദുല്ലാഹിബ്നു മസൂദ് (റ) വിനോടു പറഞ്ഞു ഹേയ് അബൂ അബ്ദുൽ റഹിമാൻ എനിക്കു ഇഷ്ടപ്പെടാത്ത ഒരു കാര്യം പള്ളിയിൽ വെച്ചു ഞാൻ കണ്ടു. എന്നാൽ അവിടെ നടക്കുന്ന കാര്യത്തിൽ നന്മയല്ലാതെ ഒന്നുമില്ല താനും. അദ്ദേഹം ചോദിച്ചു എന്താണതു അപ്പോൾ അബു മൂസൽ അശ് അരി (റ) അവിടെ നമുക്കു കാണാം അവിടെ ഒരു കൂട്ടർ പള്ളിയിൽ സംഘങ്ങൾ ആയി ഇരിക്കുകയും നമസ്കാരത്തെ പ്രതീക്ഷിക്കുകയും ചെയ്യുന്നു, ഒരോ സംഘത്തിലും ഒരാളുടെ കയ്യിൽ കല്ലുകൾ ഉണ്ട് അദ്ദേഹം നിങ്ങൾ നൂറു തവണ തക്ബീർ ചൊല്ലൂ എന്നു പരയുകയും അവർ നൂരുതവണ തക്ബീർ ചൊല്ലുകയും ചെയ്യുന്നു. അതേ പ്രകാരം നൂരു ത്വണ തഹ്ലീൽ ചൊല്ലൂ എന്നു പറയുമ്പ്പോൾ നൂറു തവണ അവർ തഹ്ലീൽ ചൊല്ലുന്നു. നൂറു തവണ തസ്ബീഹു ചൊല്ലാൻ പറയുംബോൾ നൂറു തവണ തസ്ബീഹ് ചൊല്ലുന്നു. അപ്പോൾ അബ്ദുല്ലാഹിബ്നു മസൂദ് (റ) അബൂ മൂസൽ അശ് അരി (റ) വിനോടു ചോദിച്ചു എന്നിട്ടു നീ അവരോദു എന്തു പറഞ്ഞു. അദ്ദേഹം പറഞ്ഞു താങ്കളുടെ അഭിപ്രായമോ കല്പന യോ പ്രതീക്ഷിചതു കൊണ്ടു  ഞാൻ ഒന്നും പറഞ്ഞിട്ടില്ല അപ്പോൾ അദ്ദേഹം ചോദിച്ചു. അവരോടു അവരുടെ പാപങ്ങളെ കുറിചു എണ്ണാൻ നീ കല്പിക്കാത്തതെന്തു അങ്ങിനെ പള്ളിയിൽ അവർ എത്തിച്ചേർന്നതിനു ശേഷം ആ സംഘങ്ങളോടു അബ്ദുല്ലാഹിബ്നു മസ് ഊദ് എന്താണു അവർ ചെയ്യുന്നതെന്നു ചോദിചതായും അതിനു അവർ ഞങ്ങൽ തക്ബീരും തഹ്ലീലും തസ്ബീഹും ഒക്കെ ചൊല്ലുകയും എണ്ണുകയും ചെയ്യുകയാണെന്നും പരഞ്ഞതായും കാണാം. ഏതായാലും ശരി അതിന്റെ അവസാനം അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) അവരെ അതിൽ നിന്നു തടഞ്ഞതായി നമുക്കു ഈ ഉദ്ദരണിയിൽ നമുക്കു ദർശിക്കാനാകും. ഇത്തരം പ്രവർത്തനങ്ങൾ എത്ര മാത്രം ഗൌരവമുള്ളതാണെന്നു അദ്ദേഹത്തിന്റെ വാചകങ്ങളിൽ നിന്നു മനസ്സിലാകും. അദ്ദേഹം പറയുന്നു, ഹെയ് മുഹമ്മദിന്റെ(സ) സമൂഹമേ നിങ്ങൾക്കു നഷ്ടം, എത്ര വേഗമാണു റസൂൽ (സ)യുടെ ഈ സമൂഹം നശിച്ചു കൊണ്ടിരിക്കുന്നത്. അവിടത്തെ പാത്രം പൊട്ടുകയോ വസ്ത്രം നുരുംബുകയോ ചെയ്തിട്ടില്ല അതിനു മുന്നെ നിങ്ങൾ റസൂൽ (സ) യുടെ സമുദായത്തേക്കാളും നല്ല ഒരു സമുദായമാകുകയാണോ അതോ വഴി കേടിന്റെ വാതിൽ തുറക്കുകയാണോ? അപ്പോൾ അവർ പറഞ്ഞു, ഹെയ് അബൂ അബ്ദുറഹിമാൻ, ഞങ്ങൾ നന്മയല്ലാതെ ഒന്നും ഉദ്ദേശിച്ചിട്ടില്ല. അദ്ദേഹം പറഞ്ഞു. എത്രയൊ നന്മ കൊതിക്കുന്നവർ അതു എത്തിക്കാപ്പെടാതെ പോയിരിക്കുന്നു. റസൂൽ (സ)പറഞ്ഞിരിക്കുന്നു, ഒരു കൂട്ടർ അവർ ഖുർആൻ ഓതും പക്ഷെ അതു അവരുടെ തൊണ്ടക്കുഴി വിട്ടു കടക്കുകയില്ല. ഈ ഉദ്ദരണിയുടെ അവസാനം ഇങ്ങിനെ കാണാം ഈ സംഘത്തിൽ പെട്ടവരെ നഹറുവാൻ യുദ്ദ കാലത്തു ഖവാരിജുകളുടെ കൂടെ കണ്ടു. ഇതിൽ നിന്നു റസൂൽ (സ) യുടെ കാലത്തു ഇല്ലാത്ത പുതിയ പുതിയ കാര്യങ്ങൽ നന്മകൾ എന്ന പേരിൽ അവതരിപ്പിക്കുന്നവരുടെ മാതൃകകൾ മുസ്ലിംകളുടേതല്ല അതു ഖവാരിജുകളുടേതാണെന്നു നമുക്കു മനസ്സിലാക്കാം. അപ്പോൾ ഇന്നത്തെ കാലത്തെ സ്വലാതു കച്ചവടത്തിനും ഇസ്ലാമിക പൈതൃകം അവർക്കില്ല പകരം ഖവാരിജുകളുടെ പൈതൃകം ആണു അവർക്കുള്ളതെന്നു ന്യായമായും നമുക്കു പറയാം.
മുഅതസലീ ഖവാരിജീ ശിയഈ വാദങ്ങൾ സമസ്തയെ എമ്പാടും സ്വാധീനിച്ചിരിക്കുന്നു എന്നു നമുക്കു അവരുടെ പല പ്രവർത്തനങ്ങ്ളിലൂടെയും കണ്ടെത്താൻ കഴിയും. സത്യം അങ്ങിനെ ആണെങ്കിലും അവയൊക്കെ മറ്റുള്ളവരുടെ മേൽ അടച്ചാക്ഷേപിക്കുന്നതു സമസ്തയുടെ ഒരു പതിവാണെന്നു മാത്രം. ഉദാഹരനത്തിനു സത്യ ധാര ദിസംബർ 16-31/2012 ലക്കത്തിൽ ബിദ്അ പൊഴിയുന്നതെല്ലാം ഒരേ മരത്തിന്റെ ഇലകൾ എന്ന പേരിൽ തൻസീർ കാവുംതറ എഴുതിയ ഒരു ലേഖനത്തിൽ ഇങ്ങിനെ കാണാം. മുഅതസിലുകളുടെ തൌഹീദ് വ്യതിയാനത്തിന്റെ അനന്തര ഫലങ്ങളിൽ ഒന്നായിരുന്നു ഖുർആൻ ശ്രിഷ്ടി വാദം. അബ്ബാസീ ഭരണ കാലത്താണു ഇതിനു കൂടുതൽ പ്രചാരം ലഭിച്ചത്.
ഹിജ്ര 120 ൽ ജഅദു ബിൻ ദിർഹം ആണു ലോകത്തിലാദ്യമായി ഖുർആൻ അല്ലാഹുവിന്റെ ശ്രിഷ്ടിയാണെന്നു പ്രസ്താവിച്ചതു. ഹാറൂൺ റഷീദിന്റെ മരണ ശേഷം ഖലീഫയായ മകൻ മഅമൂനിനെ വളരെ വേഗത്തിൽ സ്വാധീനിക്കാൻ മുഅതസിലുകൾക്കു സാധിച്ചു. മുഅതസലീ പണ്ഡിതനായ അബൂ ഹുദൈൽ ഹമദാന്റെ ശിശ്യത്വം സ്വീകരിക്കാൻ ഖലീഫ തയ്യാറായതോടെ അവരുടെ സുവർണ്ണ കാലഘട്ടത്തിനു പ്രാരംബം കുറിക്കുകയായിരുന്നു.ഹിജ്ര 212 ൽ അവരുടെ വാദങ്ങൾക്കു ഔദ്യോഗിക അംഗീകാരം നല്കി ഖലീഫ ഉത്തരവിട്ടു. പിന്നീട് നിർബന്ധമായി അംഗീകരിപ്പിക്കാൻ ഖലീഫ ശ്രമിച്ചു. അംഗീകരിക്കാത്ത പണ്ഡിതരേയും മുഹദ്ദിസുകളേയും കൊലപ്പെടുത്താനും ആക്രമിക്കാനും ഭരണകൂടം തയ്യാറായി. മദ്ഹബിന്റെ ഇമാമായ അഹ്മദിബ്നു ഹൻബൽ അടക്കം ധരാളം പണ്ഡിതന്മാർ ഇവരുടെ അതിക്രമങ്ങൾക്കു ഇരയായിട്ടുണ്ട്.
ലേഖകൻ ഈ ലേഖനം തയാറാക്കുന്നതിനു മുന്നെ സമസ്തക്കു ഹാറൂൺ റശീദിനോടും മക്കളോടുമുള്ള അഭിനിവേശത്തെ കുറിച്ചു പഠിക്കണമായിരുന്നു. ഒരു കാലഘട്ടത്തിലെ രാത്രി വഅളുകളിൽ ഒരു വിധം വാഗ്മികൾ ഒക്കെയും തങ്ങളുടെ വഅളിനു എരിവും പുളിയും കൂട്ടാൻ ഹാറൂൺ റഷീദിന്റെയും മക്കളുടെയും ശ്രേഷ്ടത പറയുന്നതു പതിവാക്കിയിരുന്നു. മഹാൻ എന്നു എല്ലാവരും വിശേഷിപ്പിച്ചിരുന്നു. ഭൂരിഭാഗം പേരും തർളിയതു പൊലും ചൊല്ലിയിരുന്നു. മാത്രവുമല്ല സമസ്തയുടെ പുസ്തകങ്ങളിൽ പല കാലത്തും അവരുടെ ചരിത്രങ്ങൾ എന്ന പേരിൽ അവരെ സംബന്ധിക്കുന്ന കഥകളും നല്കിയിരുന്നു. അതിൽ ഞാൻ ഒക്കെ പഠിക്കുന്ന കാലത്ത് അമീനും മഅമൂനും എന്ന പേരിൽ ഉസ്താദിന്റെ ചെരിപ്പ് എടുത്ത ഒരു കഥ നാലിലെ അഖലാഖിലോ മറ്റോ പഠിക്കാനും ഉണ്ടായിരുന്നു. ഹാറൂൺ റശീദിനെ കുറിച്ചു ഇപ്പൊഴും പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. മുഅതസിലുകൾക്കു വെള്ളവും വളവും നല്കി കാവൽ നിന്ന ഒരു ഭരണാധികാരിയെന്നു സത്യധാര ഇപ്പൊൾ എഴുതിപ്പിഠിപ്പിക്കുമ്പോൾ അതേ ഭരണാധിക്കാരിയെ കുറിച്ചു ഒരു പാടു കാലം കുട്ടികളെ പഠിപ്പിച്ച ഒരു സംഘടന ഇപ്പോൾ അദ്ദേഹത്തെ എതിർ ചേരിയിൽ പ്രതിഷ്ഠിച്ചിരിക്കുന്നു എന്നതാണു സത്യം. 
ഇനി നമുക്കു നോക്കാനുള്ളത് പലരും പുതുതായി നിർമിച്ചു കൊണ്ടിരിക്കുന്ന ദികറുകളും സ്വലാതുകളും എല്ലാം ആണു. പലർക്കും സ്വപനത്തിൽ പോലും പുതിയ പുതിയ ദികറുകളും സ്വലാതുകളും ലഭിക്കുന്നു, അവക്കു ലഭിക്കുന്ന പ്രതിഫലം എത്രയാണെന്നു ആ ദികർ, ആ മൌലിദ്, ആ സ്വലാത്, അല്ലെങ്കിൽ ആ മാല ഉണ്ടാക്കിയവർ നമുക്കു പറഞ്ഞു തരുന്നു. അതു ചൊല്ലുമ്പോൾ സ്വീകരിക്കേണ്ട നിഷ്ടകളും നിയമങ്ങളും മര്യാദകളും അവർ പറയുന്നു. ഉദാഹരണത്തിനു മുഹിയിദ്ദീൻ മാലയിലെ അവസാന ഭാഗത്തു ഇങ്ങിനെ കാണാം. കൊല്ലം എഴുനൂറ്റി യെമ്പത്തി രണ്ടിൽ ഞാൻ* കോത്തെൻ ഇമ്മാലനെ നൂറ്റമ്പത്തഞ്ചുമ്മൽ *മുത്തും മാണിക്യവും ഒന്നായി കോത്തപോൽ * മുഹിയിദ്ദീൻ മാലനെ കോത്തൻ ഞാൻ ലോകരേ * മൊളി ഒന്നും പിളയാദെ  കളയാദെ ചൊന്നോർക്ക് * മണിമാടം സ്വർഗ്ഗത്തിൽ നായൻ കൊടുക്കുമേ * ദുഷ്ക്കം കൂടാതെ ഇതിനെ യെഴുതുകിൽ * ദോഷം ഉണ്ടാമെന്നു നന്നായ് അറിവീരേ * അള്ളാടെ റഹമത് ഇങ്ങിനെ ചൊന്നോർക്കും * ഇതിനേ പാടുന്നോർക്കും മേലേ കേക്കുന്നോർക്കും * ഇവിടെ ഞാൻ രചിച്ച മാല ഓതുന്നവർക്കു അല്ലാഹു തആല സ്വർഗ്ഗം കൊടുക്കും, ഞാൻ എഴുതിയ ഈ കവിത ഒരു തെറ്റും കൂടാതെ വായിക്കണം അതിനെ പ്രചരിപ്പിക്കുന്നവർക്കും പാടുന്നവർക്കും കേൾക്കുന്നവർക്കും എല്ലാം അല്ലാഹുവിന്റെ കാരുണ്യം ലഭിക്കും എന്നെല്ലാം പറയാൻ മാത്രം ധിക്കാരം അഥവാ ഞാൻ എഴുതിയതിനെ പ്രചരിപ്പിക്കുന്നവർക്കു ഇന്ന പ്രതിഫലം നല്കണം എന്നു അല്ലാഹുവിനോടു കല്പിക്കുന്നതായി ധ്വനിപ്പിക്കുന്ന രീതിയിലുള്ള ശൈലി ഈ കവി ഉപയൊഗിച്ചിരിക്കുന്നു, ഇനി മറ്റു ചില പുതു നിർമ്മിത ദികറുകൾക്കു വുളൂ വേണം,തല മറക്കണം, വെളിച്ചം പാടില്ല, സുഗന്ധം പൂശണം തുടങ്ങിയ നിബന്ധനകൾ കൂടിയുണ്ട് ഇനി മറ്റു ചില നവ നിർമിത ദികറുകൾക്കു സന്താന സൌഭാഗ്യം, കടം വീടുക, ശത്രു ദോഷം ഇല്ലാതാകുക രോഗം മാറുക തുടങ്ങി പല ഗുണങ്ങളും അവർ അവകാശപ്പെടുന്നതും നമുക്കു കാണാം. നാരിയ്യത് സ്വലാതു പൊലെ ഉള്ള ചില നവ നിർമിത ദികറുകൾക്കു പലരും റസൂൽ (സ) പഠിപ്പിച്ച ഇബ്രാഹീമീ സ്വലാതിനെക്കാൾ വലിയ പുണ്യം കല്പിക്കുന്നു.
എന്നാൽ ദികറിന്റെയും സ്വലാതിന്റെയും ഒക്കെ മര്യാദകൾ നമുക്കു പ്രവാചകരും അനുയായികളും മുൻ കാല പണ്ഡിതന്മാരും വിവരിച്ചു തന്നിട്ടുണ്ട്. അഥവാ എണ്ണം നിശ്ചയിക്കപ്പെട്ട ദികറുകൾക്കു എണ്ണം കൂട്ടുകയൊ കുറക്കുകയോ ചെയ്യരുത്. എണ്ണം നിശ്ചയിക്കാത്തവക്കു എണ്ണം നിശ്ചയിക്കരുത്, വാചകങ്ങൾ കൂട്ടുകയോ കുറക്കുകയോ മാറ്റുകയോ ചെയ്യരുത്,സമയം നിശ്ചയിച്ചവക്കു സമയം മാറ്റുകയോ സമയം നിശ്ചയിക്കാത്തവക്കു സമയം നിശ്ചയിക്കുകയോ ചെയ്യരുത് എന്നിവയെല്ലാം ദികറുകൾക്കും സ്വലാതുകൾക്കും ഉള്ള മര്യാദകളാണു. വാചകങ്ങളിൽ മാറ്റം വരുത്താൻ പാടില്ല എന്നതിനു തെളിവുകളായി മുൻ കാല പണ്ഡിതന്മാർ വിവരിച്ച സംഭവങ്ങളിൽ ഇങ്ങിനെ കാണാം. ഒരിക്കൽ റസൂൽ (സ) തന്റെ അനുയായികൾക്കു ഉറങ്ങാൻ കിടക്കുമ്പോൾ ചൊല്ലാനുള്ള ഒരു ദികർ പഠിപ്പിച്ചു കൊടുത്തു. ആ ദികർ മനപാഠമാക്കിയ തന്റെ ഒരു അനുയായി ആ ദികറിൽ ഉള്ള വബി നബിയ്യികല്ലദീ അർസൽത എന്ന പദത്തിനു പകരം വബി റസൂലിക ല്ലദീ അർസൽത എന്നു തെറ്റായി ചൊല്ലി, എന്നാൽ റസൂൽ (സ) ആ തെറ്റിനെ അംഗീകരിക്കാൻ തയ്യാറായില്ല. ഇവിടെ നാം ചിന്തിക്കെണ്ട ഒരു വസ്തുത കൂടിയുണ്ട്. നബി എന്ന പദത്തിനെക്കാൾ വലരെ ഉയർന്ന സ്താനത്താണു റസൂൽ എന്ന പദം, കാരണം ഭൂമിയിൽ ലക്ഷക്കണക്കിനു നബിമാർ അവതരിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിൽ കൂടി മുർസലുകൾ വളരെ കുറവാണു, മാത്രമല്ല എല്ലാ മുർസലുകളും നബിമാർ ആണു, അഥവാ എന്തു കൊണ്ടും നബി എന്ന പദത്തിനെക്കാൾ ഉയർന്ന റസൂൽ എന്ന പദം ഉപയോഗിച്ചിട്ടു കൂടി റസൂൽ തിരുമേനി (സ) അതിനു സമ്മതിച്ചില്ല.
ഇനി മറ്റൊരു സംഭവം ശ്രദ്ധിക്കാം. ഒരിക്കൽ ഒരാൾ ഇബ്നു ഉമർ (റ) വിന്റെ സാനിധ്യത്തിൽ വെച്ചു തുമ്മി എന്നും ആ സമയം അദ്ദേഹം അൽ ഹംദു ലില്ലാഹ്, വസ്സലാമു അലാ റസൂലില്ലാഹ് എന്നു പറഞ്ഞു എന്നും അപ്പോൾ ഇബ്നു ഉമർ (റ) ഞാൻ പറയുന്നു  അൽ ഹംദു ലില്ലാഹ്, വസ്സലാമു അലാ റസൂലില്ലാഹ് എന്നല്ല റസൂൽ (സ) പഠിപ്പിച്ചതു അവിടന്നു ഏതു അവസരത്തിലും അൽ ഹംദു ലില്ലാഹ് എന്നു പറയാനാണു നമ്മെ പഠിപ്പിച്ചത് എന്നു പറഞ്ഞതായി നാഫി‘ (റ) വിനെ തൊട്ടു റിപ്പോർട്ട് ചെയ്തതായി ചില ഗ്രന്ധങ്ങളിൽ നമുക്കു കാണാൻ കഴിയും.
ഇവിടെ ഈ മനുഷ്യൻ ചെയ്തത് ഷറ ഇൽ പുണ്യമാക്കപ്പെട്ട തുമ്മി ക്കഴിഞ്ഞാൽ അല്ലാഹുവിനെ സ്തുതിക്കുക എന്നതിനോടു കൂടി അല്ലാഹുവിന്റെ റസൂൽ (സ) യുടെ മെൽ ഒരു സലാം അധികരിപ്പിക്കുക മാത്രമാണു. പക്ഷെ അവിടെ റസൂൽ (സ) നമുക്കു പഠിപ്പിച്ച പാഠത്തിനു എതിരായി എന്നതിനാൽ ഇബ്നു ഉമർ (റ) അതിനെ എതിർത്തു. ഇതിൽ നിന്നൊക്കെ അല്ലാഹുവിന്റെ റസൂൽ (സ) പഠിപ്പിച്ചതാണു നാം ദികറുകൾ ആക്കി കൊണ്ടു നടക്കേണ്ടതു എന്നും അല്ലാത്ത നവ നിർമിത ദികറുകൾക്കു ഇസ്ലാമിക പാരമ്പര്യം  ഇല്ല എന്നും അതു മൂലം ഇത്തരം പ്രവർത്തനങ്ങളുമായി നടക്കുന്ന സമസ്തക്കു റസൂലിന്റെയും സഹാബത്തിന്റെയും പാരമ്പര്യം അവകാശപ്പെടാൻ ആകില്ല എന്നും നമുക്കു മനസ്സിലാക്കാം.
ഇനി നമുക്കു നബിദിനാചാരങ്ങളിലേക്കു വരാം. അതിനു എതായാലും പതിനഞ്ചു നൂറ്റാണ്ടിന്റെ പാരമ്പര്യമില്ല എന്നു സമസ്ത പണ്ഡിതനായ തഴവ മുഹമ്മദു കുഞ്ഞി മുസ്ലിയാർക്കു പോലും പറയേണ്ടി വന്നിരിക്കുന്നു. അദ്ദേഹം അദ്ദേഹത്തിന്റെ അൽ മവാഹിബുൽ ജലിയ്യ എന്ന ഗ്രന്ധത്തിൽ * മൌലൂദു കഴിക്കൽ പണ്ടു പതിവില്ലാത്തതാ * അതു ഹിജറ മുന്നൂറിന്നു ശേഷം വന്നതാ * എന്നു എഴുതിയത് കാണാം. ഈ വരികൾ സലഫി പണ്ഡിതന്മാർ ഉദ്ദരിക്കുമ്പോൾ അതിനു മറുപടിയായി സമസ്തക്കാർ ന്യായീകരിക്കുന്നത് ഹിജറ മുന്നൂറിനു ശേഷം മുളഫ്ഫർ രജാവു ഔദ്യൊഗിക തലത്തിൽ വൻ അഘൊഷമാക്കി മാറ്റിയതാണു അവിടെ പരയുന്നതു എന്നും അതിനു മുൻപു തന്നെ നബി ദിനം നടപ്പിൽ ഉണ്ടായിരുന്നു എന്നുമാണു. ഇനി നമുക്കു അതിന്റെ വസ്തുതകളിലേക്കു വരാം. ചില മുസ്ലിയാന്മാർ തങ്ങളുടെ ലേഖനങ്ങളിലും ഗ്രന്ധങ്ങളിലും റബീ​‍ൂൽ അവ്വൽ പന്ത്രണ്ട് ലൈലതുൽ ഖദറിനെക്കാൾ ശ്രേഷ്ടമാക്കപ്പെട്ട ദിവസമാണു എന്നു പോലും പറഞ്ഞിരിക്കുന്നു. അവരുടെ ഭാഷയിൽ അല്ലഹുവിന്റെ പക്കൽ ഇത്രയധികം പുണ്യമുള്ള ഒരു ദിവസത്തെ കുറിച്ച് ഇസ്ലാമിക പണ്ഡിതന്മാർക്കു തർക്കമുണ്ടാകുന്നതെങ്ങിനെ.അതും റസൂൽ (സ) യുടെ കാലം മുതൽ തന്നെ ആചരിച്ചു വരുന്ന ഒരു ആഘോഷത്തിന്റെ ദിവസത്തെ കുറിച്ചു സഹാബാക്കൾക്കു അഭിപ്രായ വ്യത്യാസമുണ്ടാകുവാൻ വഴിയില്ലല്ലോ. എന്നാൽ നബി (സ) യുദെ ജന്മ ദിനം എന്നു എന്നതിനെ കുറിച്ചു തഫ്സീറുകളിൽ ഒരു ചർച്ച കാണാം. അൽ ഫീൽ എന്ന സൂറതിന്റെ വിശദീകരണത്തിൽ ആനക്കലഹ സംഭവം വിവരിച്ചു കൊണ്ട് റസൂലിന്റെ ജനന ദിവസത്തെ കുറിച്ചു പറയുന്നു. അവിടെ റബീഉൽ അവ്വൽ 12, റമദാൻ 22, മുഹറം 10 എന്നിങ്ങനെ പല അഭിപ്രായങ്ങളും കാണാം. വെറേയും അഭിപ്രായങ്ങൾ കൂടി നബിയുടെ ജനന ദിവസത്തെ കുറിച്ചുണ്ട്. സഹാബതിന്റെ കാലം മുതൽ തന്നെ നടന്നു വന്നിരുന്ന ഒരു ആചാരം എന്നാണു നടത്തേണ്ട ദിവസം എന്നതിനെ കുറിച്ചു സഹാബതിനും മുൻ കാല പണ്ഡിതന്മാർക്കും അഭിപ്രായ വ്യത്യാസമുണ്ടായി എന്നു പറഞ്ഞാൽ ഒരു മുസ്ലിമിനു അതു വിശ്വസിക്കാൻ പ്രയാസം കാണും. അത്രയധികം ശ്രേഷ്ടമായിരുന്നു ആ ദിവസമെങ്കിൽ ആ ഒരു ദിവസത്തെ കുറിച്ചു പറഞ്ഞു തരാതെ റസൂലും സഹാബതും മണ്മറഞ്ഞു എന്നു പരയേണ്ടി വരും ഏതായാലും അതു പറയാൻ എനിക്കു ക്കഴിയില്ല. അപ്പോൾ ഇനി ഇവർക്കു പറയാനുണ്ടാകുന്ന മറ്റൊരു ഉദാഹരണമുണ്ട്. അതു ലൈലതുൽ ഖദറിന്റെ ദിവസത്തെ കുറിച്ചാണു. അതു എന്നാണെന്നു നിനക്കറിയമോ മൌലവീ എന്നായിരിക്കും ചോദ്യം. ഇവിടെ നാം മനസ്സിലാക്കേണ്ട ഒരു വസ്തുത ലൈലതുൽ ഖദറിന്റെ ദിവസം റമദാനിലെ മറ്റു ദിവസങ്ങളിലില്ലാത്ത ഒരു പ്രത്യാക അചാരങ്ങളും ഇല്ല. പകരം സാധാരണ ദിവസങ്ങളിൽ ഉല്ല അതേ അചാരങ്ങല്ക്കു അല്ലാഹു തആല കൂദുതൽ പ്രതിഫലം അവന്റെ ഔദാര്യമായി തരുന്നു എന്നു മാത്രമെ ഉള്ളൂ, എന്നാൽ നബി ദിനം അങ്ങിനെ അല്ല അന്നേ ദിവസത്തെ ആചാരങ്ങൾ അന്നു മാത്രമാണുള്ളത്. അപ്പോൾ റസൂൽ (സ) യുടെ ജന്മദിനം എന്ന പേരിൽ നടത്തുന്ന പേക്കൂത്തുകൾക്കും ഇസ്ലാമിൽ സ്ഥാനമില്ല, പതിനഞ്ചു നൂറ്റാണ്ടിന്റെ പൈതൃകം ഈ കാര്യത്തിലും സമസ്തക്കില്ല.
ഇത്രയും നേരം നാം ചർച്ച ചെയ്തതു സമസ്ത വിശ്വാസികൾ ചെയ്യുന്ന കാര്യത്തിലെ പാരമ്പര്യ രാഹിത്യമാണെങ്കിൽ ഇനി നമുക്കു മുസ്ലിംകൾക്കിടയിൽ നടപ്പുള്ള പതിനഞ്ചു നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കാര്യങ്ങളെ സമസ്ത എതിർത്തു കൊണ്ടിരിക്കുന്ന കാര്യങ്ങളാണു.
അതിൽ ഒന്നാമതായി നമുക്കു സ്ത്രീ പള്ളി പ്രവേശനം ചർച്ച ചെയ്യാം. റസൂൽ (സ) യുടെകാലത്തു സ്ത്രീകൾ പള്ളിയിൽ പോകുകയും ഫറദ് നിസ്കാരം, ജുമുഅ നിസ്കാരം, സുന്നത് നിസ്കാരം, ഗ്രഹണ നിസ്കാരം, പള്ളികളിൽ പോയി നിസ്കരിക്കാൻ നേർച്ചയാക്കൽ, ഈദ് ഗാഹുകളിൽ പോയി പെരുന്നാൽ നിസ്കാരങ്ങൾ നിർവഹിക്കൽ തുടങ്ങിയവയെല്ലാം ചെയ്തിരുന്നു എന്നു ആധികാരിക ഗ്രന്ധങ്ങൾ നമുക്കു വിശദീകരിച്ചു തരുന്നുണ്ട്. സഹീഹു മുസ്ലിം എന്ന ഹദീസ് ഗ്രന്ധത്തിൽ തമീമുൽദാരി (റ) ഇസ്ലാം മതം ആശ്ളേഷിച്ച സന്ദർഭം വിവരിക്കുന്ന ഒരു ഹദീസുണ്ട്. അതിൽ ആ ഹദീസ് ലോകത്തിനു പറഞ്ഞു കൊടുത്ത പ്രമുഖ സഹാബി വനിതയും പ്രമുഖ സഹാബി ളിഹാക് ഇബ്നു ഖൈസ് എന്നവരുടെ സഹോദരിയുമായ ഫാതിമ ബിന്ത് ഖൈസ് ഈ ഹദീസ് ആസ്പദമാക്കുന്ന വിഷയത്തെ കുറിച്ചു പ്രദിപാദിക്കുന്നതിനു മുന്നെ ഇതുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ നല്കുന്നുണ്ട്. അവർ പറയുന്നു അക്കാലത്തെ ഖുറൈഷികളിലെ നന്മ നിറഞ്ഞ യുവാക്കളിൽ പെട്ട ഇബ്നു മുഗീറക്കെന്നെ വിവാഹം ചെയ്തു കൊടുത്തു. റസൂൽ (സ) യൊടൊപ്പം ആദ്യമായി പങ്കെടുത്ത യുദ്ദത്തിൽ തന്നെ അദ്ദേഹം രക്തസാക്ഷിയാക്കപ്പെട്ടു. അബ്ദുൽറഹിമാൻ ഇബ്നു ഔഫ് റസൂൽ (സ) യുടെ അനുയായികളിൽ ഒരാൾക്കു വേണ്ടി എന്നെ വിവാഹം ആലോചിച്ചു റസൂൽ (സ) അവിടത്തെ പരിചാരകനായ ഉസാമ (റ) വിനു വേണ്ടിയും എന്നെ വിവാഹം ആലോചിച്ചു.”-ഇനി ഇതുമായി ബന്ധപ്പെട്ട ചില ചർച്ചകൾക്കു ശേഷം മഹതി തുടരുന്നു-എന്റെ ഇദ്ദയുടെ സമയം കഴിഞ്ഞപ്പോൾ റസൂൽ (സ) യുടെ വക്താവു അസ്സലാതു ജാമിഅ എന്നു വിളിച്ചു പറയുന്നതു ഞാൻ കേട്ടു. ഞാൻ പള്ളിയിലേക്കു പുറപ്പെട്ടു റസൂൽ (സ) യോടു കൂടെ ഞാൻ നിസ്കരിച്ചു, ഞാൻ പുരുഷന്മാർക്കു പിന്നിൽ തുടർന്നു വരുന്ന സ്ത്രീകളുടെ സഫ്ഫിൽ ആയിരുന്നു, റസൂൽ (സ) യുടെ നിസ്കാരം കഴിഞ്ഞപ്പോൾ അവിടന്നു മിമ്പരിൽ ഇരുന്നു, അവിടന്നു ചിരിക്കുന്നുണ്ടായിരുന്നു.
ഇവിടെ മഹതി പള്ളിയിൽ പോയി എന്നതിൽ നിന്നും റസൂൽ (സ) മിമ്പരിൽ ഇരുന്നു എന്നു പറഞ്ഞതിലൂടെ നമുക്കു ഈ മഹതി പള്ളിയിൽ പൊയി എന്നും, റസൂലിനോടൊപ്പം നിസ്കരിച്ചു എന്നു പറഞ്ഞതിൽ നിന്നു ആ പള്ളിയിൽ വെച്ചു നിസ്കരിച്ചു എന്നും, പുരുഷന്മാരോടു തുടർന്നു വരുമ്ന്ന സഫ്ഫിൽ എന്നതിൽ നിന്നു അവർ മാത്രമല്ല മറ്റു സ്ത്രീകളും ഉണ്ടായിരുന്നു എന്നും മറ്റു പുരുഷന്മാരും ഈ നിസ്കാരത്തിൽ പങ്കെടുത്തിരുന്നു എന്നും നമുക്കു മനസ്സിലാക്കാം. ഇപ്പോൾ പതിനഞ്ചു നൂറ്റാണ്ടിന്റെ പാരമ്പര്യം അവകാശപ്പെടാൻ കഴിയുന്ന ഒരു പ്രവർത്തനമാണു സ്ത്രീകളുടെ പള്ളിയിൽ വെച്ചുള്ള നിസ്കാരം എന്നു നമുക്കു മനസ്സിലായി. ഇനി അതിനെ വെല്ലു വിളിക്കാനായി സമസ്ത പരയുന്ന ഒരു ന്യായമാണു ഹിജാബിന്റെ ആയതു ഇറങ്ങിയതിനു ശേഷം പള്ളിയിൽ പോക്കു നിരോധിച്ചു എന്നാണു, എന്നാൽ അതിനെ കുറിച്ചു നമുക്കൊന്നു പഠിക്കാം. ഹിജാബിന്റെ ആയതു ഇറങ്ങിയതു ഹിജറ 2 ആണെന്നാനു പ്രഭലാഭിപ്രായം. ചിലർ മറ്റു ചില വർഷങ്ങൾ ആണു എന്നു അഭിപ്രായപ്പെട്ടിട്ടുണ്ട്. എതയാലും ശരി ആഇശ ബീവി ഒരു യ്ദുദ്ദ യത്രയിലായിരിക്കെ തന്റെ വാഹനത്തിലെ മറയിൽ നിന്നു ഇറങ്ങുകയും ഒട്ടപ്പെട്ടു പ്പൊകുകയും അതു മൂലം അനവധി അരോപണങ്ങൾ കേൾക്കുകയും ചെയ്തതിനെ കുറിച്ചു വിശദീകരിക്കുന്ന ഹദീസിൽ മഹതി അതു ഹിജാബിന്റെ ആയതു ഇറങ്ങിയതിനു ശേഷമാണു എന്നു പറയുന്നുണ്ട്. ഈ യുദ്ധം ബനീ മുസ്തലിഖ് യുദ്ധമായിരുന്നു എന്നതാണു പ്രഭലാഭിപ്രായം. ഈ യുദ്ധം നടക്കുന്നത് ഹിജറ 5 ഷഅബാൻ മാസത്തിലാണു, മറ്റുള്ള അഭിപ്രായമുള്ളവർ പറഞ്ഞ യുദ്ധങ്ങളും ഹിജറ 5 ഇൽ തന്നെയാണു നടന്നിട്ടുള്ളതു. എന്നാൽ നാം മുകളിൽ ഉദ്ദരിച്ച ഹദീസിന്റെ അവസാന ഭാഗത്തു തമീമുൽ ദാരി (റ) ഇസ്ലാം മതം ആശ്ളേഷിക്കാൻ വന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയാനാണു ഈ ഹദീസ് പറയുന്നതു എന്നു കാണാം, തമീമുൽ ദാരി (റ) ഇസ്ലാം ആശ്ളേഷിചതു ഹിജറ 8 ലൊ 9 ലൊ ആണെന്നു രണ്ട് അഭിപ്രായങ്ങൾ ആണുള്ളത്. എതയാലും ശരി ഈ സംഭവം നടന്നതു ഹിജാബിന്റെ ആയതു ഇറങ്ങിയതിന്നു ശേഷമാണെന്നതിൽ സംശയത്തിനു വകയില്ല തന്നെ. മാത്രവുമല്ല, ഹിജറ 10 ൽ ഗ്രഹണ നിസ്കാരത്തിൽ അഇശ ബീവി പങ്കെടുത്തതും രസൂലിന്റെ മരണ ശേഷം അവർ ഇഅതികാഫ് ഇരുന്നതും, ഖുലഫാഉർ റാശിദുകളുടെ കാലത്ത് സ്ത്രീകൾ പള്ളിയിൽ വന്നതും, ഹിജറ 6 ആം നൂറ്റാണ്ടിൽ ഇബ്നു അറബി എഴുതിയ ചരിത്ര ഗ്രന്ധത്തിൽ നാബൽസിലെ സ്ത്രീകൾ പള്ളിയിൽ ജുമുഅ നിസ്കാരത്തിനെത്തിയിരുന്നതുമായി കെട്ട് കണക്കിനു പരമ്പര്യം തെളിയിക്കുന്ന തെളിവുകൾ ഉള്ള സ്ത്രീ പല്ലി പ്രവേശനം സമസ്തക്കു നിശിദ്ദം.
ഇപ്പറഞ്ഞതത്രയും അവരുടെ കർമ രംഗത്തെ പൈതൃക രാഹിത്യം ആണെങ്കിൽ വിശ്വാസത്തിന്റെ കാര്യത്തിലും ഇതു തന്നെ യാനു സ്ഥിതി എന്നു നമുക്കു മനസ്സിലക്കാം. റസൂൽ (സ) യുടെ മാതാ പിതാക്കളുടെ വിശ്വാസത്തെ കുറിച്ചു വളരെ വ്യക്തമായി ഹദീസ് ഗ്രന്ധങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. ആദ്യകാലങ്ങളിൽ നിശിദ്ധമായിരുന്ന ഖബർ സിയാറത് അനുവദിച്ചു കൊണ്ട് റസൂൽ (സ) തന്റെ അനുയായികളോടു പറയുന്ന ഹദീസ് മുശ്രികിന്റെ ഖബർ സിയാറത് എന്ന തലക്കെട്ടോടെയാണു പലരും നല്ക്കിയിട്ടുള്ളത്.ആ ഹദീസിൽ ഇങ്ങിനെ കാണാം
ഞാൻ എന്റെ റബ്ബിനോടു എന്റെ മാതാവിനു വേണ്ടി പൊരുക്കലിനെ തേടാൻ അനുവാദം ചോദിച്ചു, അപ്പോൾ എനിക്കു സമ്മതം കിട്ടിയില്ല. അവനോടു ഞാൻ അവരുടെ (മാതാവിന്റെ) ഖബർ സന്ദർശിക്കാൻ അനുവാദം ചോദിച്ചു, അപ്പോൾ എന്നെ അനുവദിച്ചു, നിങ്ങൾ ഖബറുകൾ സന്ദർശിക്കുക, അതു നിങ്ങൾക്കു മരണ ചിന്ത വർദ്ധിപ്പിക്കും. ഇതിനെ വിശദീകരിച്ചു കൊണ്ട് ശഫിഇ പണ്ഡിതനായ നവവീ ഇമാം (റ) തന്റെ മിൻഹാജ് എന്ന സഹീഹു മുസ്ലിമിന്റെ വ്യാഖ്യാനത്തിൽ ഇങ്ങിനെ എഴുതുന്നു, ഇപ്പറഞ്ഞതിൽ നിന്നു ബഹുദൈവ വിശ്വാസികളെ ജീവിത കാലത്തും അവരുടെ ഖബറുകളെ മരണ ശേഷവും സന്ദർശിക്കൽ അനുവദനീയമാണു എന്നു മനസ്സിലാക്കാം, കാരണം മരണ ശേഷം (ഖബർ സന്ദർശനം) അനുവദനീയമാകുമെങ്കിൽ ജീവിത കാലത്തു അതിനെക്കാൾ മുൻപന്തിയിൽ ആണു. കാരണം അവർ (മതാപിതാക്കൾ) ഭൌതിക ജീവിതത്തിൽ അറിയപ്പെട്ടവരാണു എന്നു അല്ലാഹു തആല തന്നെ പറഞ്ഞിട്ടുണ്ടല്ലോ മാത്രവുമല്ല ഇതിൽ കാഫിറുകൾക്കു വേണ്ടി പൊരുക്കലിനെ തേടൽ അനുവദനീയമല്ല എന്നതിന്നും തെളിവുണ്ട് എന്നു അദ്ദേഹം വിശദീകരിക്കുന്നു.
ഇവിടെ റസൂൽ (സ) യുടെ മതാവിനെ കുറിച്ചാണു പറഞ്ഞതെങ്കിൽ സ്വന്തം പിതാവിനെ കുറിച്ചു റസൂൽ (സ) നമുക്കു പഠിപ്പിച്ചു തന്നതു ഇങ്ങിനെയാണു. ഒരിക്കൽ ഒരാൾ റസൂൽ (സ) യുടെ അടുത്ത് വന്നു അല്ലാഹുവിന്റെ ദൂതരേ എന്റെ പിതാവു എവിടെയാണെന്നു ചോദിച്ചു. അവിടന്നു പറഞ്ഞു, നരകത്തിലാണു. ആ മനുഷ്യൻ തിരിഞ്ഞു പോവുമ്പോൾ അവിടന്നു അദ്ദേഹത്തെ വിളിച്ചു, എന്നിട്ടു പറഞ്ഞു, എന്റെ പിതാവും നിങ്ങളുടെ പിതാവും നരകത്തിലാണു. എന്നാൽ ഈ വിശ്വാസമുള്ള റസൂൽ (സ) യെയും ഇമാം നവവീ അടക്കമുള്ള ഇമാമുമാരേയും തള്ളിക്കൊണ്ട് മൌലൂദ് കിതാബുകളിലും സമസ്തയുടെ ഇതര പ്രസിദ്ധീകരണങ്ങളിലും എല്ലാം റസൂലിന്റെ മാതാ പിതാക്കളുടെ പേരിനു ശേഷം തർളിയത് (റളിയല്ലാഹു അൻഹു) എഴുതുന്നതും മുസ്ലിയാന്മാരുടെ സംസാരത്തിലും വാക്കുകളിലും അവരുടെ പേരിനു ശേഷം തർളിയത് ചൊല്ലുന്നതും കാണാം, തെളിവിനു വേണമെങ്കിൽ വായനക്കാർക്ക് തോട്ടുമുക്കം ഇസ്മാഈൽ സഖാഫിയുടെ മങ്കൂസ് മൌലിദിനെ കുറിച്ചുള്ള പ്രഭാഷണത്തിന്റെ സി ഡി കേൾക്കാവുന്നതാണു. അധവാ വിശ്വാസത്തിലും സമസ്തക്കാർക്കു റസൂലിന്റെയോ ഇമാമുമാരുടെയോ പരമ്പര്യം ഇല്ല എന്നു സാരം.
ഇനി സമസ്തക്കാർ വിശ്വാസത്തിന്റെ കാര്യത്തിൽ ഇമാമായി അംഗീകരിക്കുന്നു എന്നു പറയുന്ന ഇമാം അബുൽ ഹസൻ അൽ അശ്അരീ അടക്കമുള്ളവർ റസൂൽ (സ) നമുക്കു അറിയിച്ചു തന്നവരെ കുറിച്ചല്ലാതെ മറ്റൊരാളെ കുറിച്ചും അയാൾ നരകത്തിലെന്നോ സ്വർഗ്ഗത്തിലെന്നോ പറയാൻ പാടില്ല എന്നു പറയുന്നു. പല കിതാബുകളിലും ഇതു കാണാവുന്നതാണു. അതിനവർ ചില തെളിവുകളും ഉദ്ദരിക്കുന്നു. ഉദാഹരണത്തിനു മദീനയിൽ വെച്ചു ആദ്യമായി വഫാതായ സഹാബിയായ ഉസ്മാനുബ്നു മൾഊൻ (റ) വിനെ കുറിച്ചു അല്ലാഹു നിങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു എന്നു മറ്റൊരാൾ പറയുമ്പോൾ അല്ലാഹു ഓരോരുത്തരെയും എന്തു ചെയ്യണം എന്നു ആദ്യമേ തീരുമാനിച്ചിറ്റുണ്ട് എന്നും അതിനാൽ അങ്ങിനെ പറയരുത് എന്നും റസൂൽ (സ) താക്കീത് നല്കിയ സംഭവവും, അൻസാരികളിൽ പെട്ട ഒരു കൊച്ചു കുട്ടി വഫാതായപ്പോൾ ആ കുട്ടി സ്വർഗ്ഗത്തിലെ കുരുവികളിൽ പെട്ട ഒരു കുരുവി ആകുമല്ലേ എന്ന ആഇശ ബീവിയുദെ പരാമർശത്തിനു നിനക്കെന്തറിയാം ആഇശാ, ഓരോ ശൃഷ്ടിയും സ്വർഗ്ഗത്തിലോ നരകത്തിലോ എന്ന് അല്ലാഹു അവർ അവരുടെ പിതാവിന്റെ മുതുകിൽ ആയിരിക്കുമ്പോൾ തന്നെ തീരുമാനിച്ചിട്ടുണ്ട് എന്നു പറഞ്ഞതും കുറെ കാലം നന്മകൾ മാത്രം ചെയ്ത് സ്വർഗ്ഗവും അവരും ഒരു ചാൺ മാത്രം വിദൂരമായിരിക്കെ വഴിതെറ്റിപ്പോയേക്കാമെന്നും കുറെകാലം തിന്മകളിൽ ജീവിക്കുകയും അവരും നരകവും തമ്മിൽ ഒരു ചാൺ മാത്രം ബാക്കി നില്ക്കെ ഒരാൾ നന്മയിലെക്കു മടങ്ങി സ്വർഗത്തിൽ എത്തിച്ചേർന്നേക്കമെന്നുമുള്ള ഹദീസുകൾ തെളിവു നല്കുകയും ചെയ്യുന്നു. ഇവയുടെ അടിസ്ഥാനത്തിൽ ഒരാൾ നരകത്തിലോ സ്വർഗത്തിലോ എന്നു പറയാനും പ്രചരിപ്പിക്കാനും പാടില്ല എന്ന കാര്യത്തിൽ മുസ്ലിം ലോകം യോജിപ്പിലുമാണു. എന്നാൽ സമസ്ത നേതാക്കൾ മരിച്ചു പോയാൽ ഉടൻ വലിയ്യായി, കറാമത്തായി, സമസ്ത നേതാക്കന്മാർ മാത്രമല്ല, ഓച്ചിറ ഉപ്പാപ്പ എന്നറിയപ്പെടുകയും മരണ ശേഷം ഖബർസ്ഥാൻ ഇല്ലാത്ത പള്ളിയിൽ പള്ളി വക ഉണ്ടായിരുന്ന പീടിക റൂം പൊളിച്ചു അതിൽ മറമാടപ്പെടുകയും ചെയ്ത അമുസ്ലിം സഹോദരന്റെ ഖബറിൽ നിന്നു പോലും എതിരാളികൾ യഥാർതം കണ്ടെത്തുന്നതു വരെ കറാമത്തു കച്ചവടം നടന്നു, നാടോ, വീടോ,ദേശമോ,മതമോ, ജാതിയോ, ഏതാണെന്നു ഇതുവരെ കണ്ടെത്താൻ കഴിയാത്ത മുനമ്പത്തെ ബീവിയുടെ മഖ്ബറയിൽ ഇപ്പൊഴും കറമത്തു കച്ചവടം നടക്കുന്നു. ഇവരെല്ലാം ഔലിയാക്കളാണത്രേ. സ്വർഗ്ഗത്തിലോ നരകത്തിലോ എന്നു ഉറപ്പിച്ചു പറയാൻ പാടില്ലാത്ത ഒരാൾ എങ്ങിനെ വലിയ്യാണെന്ന് നമുക്കു പറയാൻ കഴിയും. അതോ ഇവരുടെ വിശ്വാസത്തിൽ സ്വർഗ്ഗത്തിലല്ലാത്ത ഔലിയക്കളുമുണ്ടൊ?.
ഏതായാലും ഇവരുടെ ഔലിയാ സർട്ടിഫിക്കേറ്റ് വിതരണത്തിനും പതിനഞ്ചു നൂറ്റാണ്ട് പാരമ്പര്യം ഇല്ല എന്നു വ്യക്തം.
ഇനിയും ധാരാളം കാര്യങ്ങൾ അവരുടെ പാരമ്പര്യ രഹിത പ്രവർത്തനങ്ങൾക്കു ഉദാഹരണമായി നമുക്കു കാണിക്കാൻ കഴിയും.
ഇനി നമുക്കു നോക്കാനുള്ളത് അവർ അവരുടെ സംഘടനയുടെ ആദ്യ കാല ആശയങ്ങളിൽ ഉറച്ചു നില്കുന്നുണ്ടോ എന്നതാണു. ഇസ്ലാമിക ആശയ പ്രചാരണത്തിന്റെ വക്താക്കൾക്കു അതു നോക്കേണ്ട ആവശ്യം ഇല്ല എങ്കിലും ഞങ്ങളുടെ ആദർശം ഇതു വരെ മാറ്റിയിട്ടില്ല എന്നും അതു ഇസ്ലാമിൽ അടി ഉരച്ചു നില്ക്കുന്നതിനാൾ ആണു എന്നുമുള്ള അവരുടെ അവകാശ വാദം നിശ്കളങ്ക ഹ്രിദയാലുക്കൾക്കു സംശയം ജനിപ്പിച്ചേക്കാം എന്നുള്ളത് കൊണ്ട് ചിലതു സൂചിപ്പിക്കുന്നതു നന്നായിരിക്കുമെന്നു തോന്നുന്നു.
ആദ്യകാലങ്ങളിൽ ഇംഗ്ളീഷ് ഭാഷ പഠിക്കാൻ പാടില്ല എന്ന നയം ആയിരുന്നു ഇവർക്കുണ്ടായിരുന്നതു, അതു ഇവർ ഒളിഞ്ഞും തെളിഞ്ഞും സമ്മതിക്കുന്നുമുണ്ട്. അബ്ദുൽസമദ് പൂക്കോട്ടൂർ തന്റെ ഒരു പ്രസംഗത്തിൽ അതിനെ ന്യയീകരിച്ചു കൊണ്ട് ബ്രിട്ടീഷുകാരന്റെ ആധിപത്യം ഏറ്റവും കൂടുതൽ നാശ നഷ്ടങ്ങൾ ഉണ്ടാക്കിയതു മുസ്ലിംകൾക്കായിരുന്നു എന്നും അതിനാൽ ഒരു പ്രതിഷേധമായിട്ടാണു അവർ ഇംഗ്ളിഷ് പടിക്കരുത് എന്നു പറഞ്ഞതു എന്നും പറയുന്നു എന്നാൽ കാലങ്ങൾ കഴിഞ്ഞു, സമസ്തയുടെ കീഴിൽ ഒന്നാം തരം വിദ്യാഭ്യാസ കച്ചവടം തുടങ്ങി, ഇപ്പോൾ അവർക്കു അതു അനുവദനീയമായി എന്നു മാത്രമല്ല, അമൂൻ ഹുദവി വണ്ടൂർ എന്ന പ്രഭാഷകൻ ചെമ്മാട് ദാറുൽ ഹുദയിൽ വെച്ചു നടത്തിയ ഒരു പ്രഭാഷണത്തിൽ ആരെങ്കിലും ഒരു ഭാഷ പഠിച്ചാൽ അവരുടെ (ആ ഭാഷക്കാരുടെ) ചതികളിൽ നിന്നു രക്ഷപ്പെടാം എന്ന ഒരു അറബിക് പഴമൊഴിയെ ഹദീസ് എന്ന ലാബെൽ കൊടുത്തു കൊണ്ട് ഭാഷാ പഠനത്തെ പ്രോൽസ്സഹിപ്പിക്കുന്നു,
ഒരു കാലത്തു സ്ത്രീകൾക്കു കയ്യെഴുത്തു പടിക്കാൻ പാഠില്ല എന്നായിരുന്നു അവരുടെ നയം. അൽ ബയാൻ മാസികയിൽ സമസ്ത സ്ത്രീകൾക്കു കയ്യെഴുത്തു പഠിപ്പിക്കാൻ പാടില്ല എന്നു പ്രമേയം പാസ്സാക്കിയതായി കാണാം. എന്നാൽ സമസ്ത 85-ആം വാർഷികം പ്രമാണിച്ചു സത്യധാര പുറത്തിറക്കിയ സ്പെഷൽ പതിപ്പിൽ സമസ്ത സെക്രട്ടറി ചെറുശ്ശേരി സൈനുദീൻ മുസ്ലിയാരുമായി ജാഫർ ഹുദവി കുളത്തൂർ നടത്തുന്ന അഭിമുഖത്തിൽ ഇങ്ങിനെ കാണാം.
ചൊദ്യം:- സ്ത്രീകൾക്കു എഴുത്തു പഠിപ്പിക്കുന്നതിനോടുള്ള സമസ്തയുടെ നിലപാട്?”
ഉത്തരം:-ഇതു അഭിപ്രായ വ്യത്യാസമുള്ള മസ്അലയാണു.സ്ത്രീകളെ നിങ്ങൾ എഴുത്തു പഠിപ്പിക്കരുത് എന്ന പ്രവാചക കല്പന അനുസരിച്ചു പാടില്ലാത്ത കാര്യമാണതെന്നാണു ഒരു പറ്റം പണ്ഡിതരുടെ നിലപാട്, എന്നാൽ അബുദാവൂദ് ഉദ്ദരിച്ച ഹദീസിൽ  ശിഫാഅ ബിന്ത് അബ്ദുല്ലയോടായി നബി ഇങ്ങിനെ പറയുന്നുണ്ട് നീ ഹഫ്സക്കു എഴുത്തു പഠിപ്പിച്ച പോലെ മന്ത്രവും പഠിപ്പിക്കുക. ഈ ഹദീസ് അവലംബിച്ചു മറ്റു ചില പണ്ഡിതർ അതനുവദനീയമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഫതാവൽ ഹദീസിയ്യയിൽ ഇതു കാണാവുന്നതാണു. സമസ്തയുടെ നിലപാടും ഇതു തന്നെ. കർമ ശാസ്ത്ര ഗ്രന്ധങ്ങൾ സ്ത്രീ പുരുഷ സങ്കലനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിശദീകരിക്കുന്നേടത്ത് സ്ത്രീകൾ സ്ത്രീ ഡോക്ടർമാരെയാണു സമീപിക്കേണ്ടത് എന്നു പറയുന്നുണ്ട്. സ്ത്രീകൾക്കു വൈദ്യ ശാസ്ത്രം പഠിപ്പിക്കുന്നില്ലെങ്കിൽ ശരീഅതിന്റെ ഈ കല്പന എങ്ങിനെ നിറവേറ്റാനാകും. പരിപൂർണ്ണ ഇസ്ലാമികാന്തരീക്ഷത്തിൽ സ്ത്രീകൾക്കു വിദ്യാഭ്യാസം നല്കുന്നതിനു സമസ്ത ഒരിക്കലും എതിരല്ല. ആദ്യകാല പണ്ഡിതർ സൂഷ്മതയോടെയാണു കാര്യങ്ങൾ വിലയിരുത്തിയത് ഭൌതിക വിദ്യയും മറ്റും നേടി ഇസ്ലാമിക പരിധികൾ വിട്ടുപോയപ്പോഴാണു അവർ കണിശ തീരുമാനമെടുത്തത്.
സ്ത്രീകൾക്കു കയ്യെഴുത്തു പഠിക്കൽ ശറഇൽ മക്രൂഹാണെന്നും മറ്റും പലേ മഹാന്മാരായ ഉലമാക്കൾ മുൻപ് തന്നെ തീരുമാനിച്ചിട്ടുള്ളതാകയാൽ അവർക്കു കയ്യെഴുത്തു പഠിപ്പിക്കൽ പ്രത്യേകം പാടില്ലാത്തതാണെന്നു ഈ യോഗം തീരുമാനിക്കുന്നു. സീ കെ മുഹമ്മദ് മൌലവി അവതരിപ്പിച്ചു, യേ പീ അഹമ്മദ് കുട്ടി മൌലവി പിന്താങ്ങിഎന്നു അൽ ബയാൻ 1930 മാർച്ച് പുസ്തകം 1 ലക്കം 4-5 പേജ് 28 ൽ എഴുതിയതാണോ അതോ സത്യധാരയുടെ സമസ്ത 85 ആം വാർഷികപ്പതിപ്പിൽ ചെറുശ്ശേരി പറഞ്ഞതാണോ സമസ്തയുടെ നയം എന്നു അവർ തന്നെ തീരുമാനിച്ചോട്ടെ
അടുത്തതായി നമുക്കു നമ്മുടെ സ്വാതന്ത്ര്യ സമരങ്ങളെയും പ്രത്യാകിച്ചു ഖിലാഫത് പ്രസ്താനങ്ങളെയും എങ്ങിനെയായിരുന്നു അവർ കണ്ടിരുന്നത് എന്നു നോക്കാം. ഇപ്പോൾ സ്വതന്ത്ര്യം കിട്ടുകയും സർക്കാർ തലത്തിൽ പല പല ആനുകൂല്യങ്ങളും സംഘടനാ നേതാക്കന്മാർക്കു ലഭിക്കുകയും ചെയ്ത ഈ സമയത്തു അവർക്ക് ഖിലാഫതിനോട് അളവട്ട സ്നേഹമാണു. അബ്ദുൽസമദ് പൂക്കോട്ടൂരിന്റെ ഭാഷയിൽ ബ്രിട്ടീഷുകാരന്റെ ഭരണത്തിൽ എറ്റവും കൂടുതൽ നഷ്ടം മുസ്ലിംകൾക്കു സംഭവിച്ചതു കൊണ്ട് മുസ്ലിംകൾ ബ്രിട്ടിഷുകരോട് കൂടുതൽ വിരോധികൾ ആകുകയും അവർക്കെതിരെ ആയുധം എടുക്കുകയും ചെയ്തത്രേ. ഇത്രയും ഭാഗം ശരിയാണു എന്നാൽ അതിൽ സമസ്തയുടെ ഭാഗം എവിടെയായിരുന്നു. എ പി വിഭാഗം സമസ്തയുടെ നേതാവും, എഴുത്തു കാരനും, ചരിത്ര പണ്ഡിതനും, കഴിഞ്ഞ ലൊകസഭാ തിരഞ്ഞെടുപ്പിൽ ഇടതു പക്ഷത്തിന്റെ പൊന്നാനി മണ്ഡലം സ്ഥാനാർഥിയുമായിരുന്ന ഡോക്ട്ടർ ഹുസൈൻ രണ്ടത്താണി ചീഫ് എഡിറ്റർ ആയ ഇസ്ലാമിക വിജ്ഞാന കോശത്തിൽ ഭരണക്കാർക്കെതിരെ (ബ്രിട്ടീഷുകാർ) സമരം നടത്തുന്നതു ഇസ്ലാമിക വിരുദ്ദമാണെന്നായിരുന്നു ഇസ്ലാമിക പണ്ഡിതന്മാരുടെ (സമസ്ത) വീക്ഷണം എന്നും എന്നാൽ പരിഷ്കാരികളായ ചില യുവ പണ്ഡിതന്മാർ ആണു (കെ എം മൌലവി, വക്കം മൌലവി പൊലെ ഉള്ളവർ) ഭരണ കർത്താക്കൾക്കെതിരെ കലാപം അഴിച്ചു വിട്ടതാണു എന്നുമാണു. ഇനി അതിനെ കുറിച്ചുള്ള ചെറുശേരിയുടെ വാദം കൂടെ ശ്രദ്ധിക്കാം അദ്ദേഹം പറയുന്നു. ഇസ്ലാമിന്റെ ആദർശ സംരക്ഷണത്തിനു മുഖ്യ ശ്രദ്ധ കൊടുത്ത സമസ്ത മലബാർ സമരങ്ങളിൽ സജീവ പങ്കാളിത്തം വഹിച്ചിട്ടില്ല. ഒരു രാഷ്ട്രത്തോട് എതിരിടാൻ വേണ്ടത്ര ശക്തിയില്ലാതെ പോരാട്ടത്തിലേർപ്പെടുന്നത് മണ്ടത്തരമായാണു പണ്ഡിതർ കണ്ടിരുന്നത്. സമസ്തയുടെ പണ്ഡിതർ ഇംഗ്ളീഷ് വിരൊധികൾ ആയിരുന്നു എന്നും ഇംഗ്ളീഷ് നരകത്തിലെ ഭാഷയാണെന്നതു സമസ്തയുടെ വിശദീകരണമാണെന്നുമൊക്കെ ചിലർ പറഞ്ഞു നടക്കാറുണ്ട്. ശുദ്ദ നുണകളാണതെല്ലാം.
എന്നു വെച്ചാൽ പൂക്കോട്ടൂരിന്റെയും ചെറുശേരിയുടേയും വക്കുകൾ കൂട്ടി യൊജിപ്പിച്ചാൽ നമുക്കു കിട്ടുന്ന ഉത്തരം മുസ്ലിംകൾക്കു ഒരു പാടു നഷ്ടങ്ങൾ ഉണ്ടക്കിയ ബ്രിട്ടീഷ് ഭരണത്തിനെതിരെ ഒരു ചെറുവിരലിളക്കാൻ സമസ്തയെ കിട്ടിയിട്ടില്ല എന്നായിരിക്കും.
ഇനി നമുക്കു ഖുർആൻ പരിഭാഷകളുടെ കാര്യം എടുത്താലോ. അതിനും അദ്ദേഹം തന്നെ പറയട്ടെ. ഖുർആനിന്റെ അധ്യാപനങ്ങൾ സ്വന്തം ആശയങ്ങൾക്കനുസരിച്ചു വിശദീകരിക്കുന്ന പരിഭാഷകളുമായി പുത്തനാശയക്കാർ രംഗത്ത് വന്നപ്പോഴാണു കെ വി മുഹമ്മദ് മുസ്ലിയാർ പരിഭാഷക്കു വെണ്ടി രംഗത്തെത്തിയതു കെരളത്തിൽ സുന്നികളുടെ ഭാഗത്തു നിന്നുള്ള ആദ്യ പരിഭാഷ ആയതു കൊണ്ട് തന്നെ സമസ്തയിൽ ചർചക്കു വന്നു, സമസ്തയുടെ പണ്ഡിതർ ഇവ്വിഷയകമായി രണ്ടഭിപ്രായക്കാരായി..........അവസാനം അധ്യക്ഷ പദവിയിലുണ്ടായിരുന്ന കണ്ണിയ്യത് ഉസ്താദ് സമസ്തക്കു ഈ വിഷയത്തിൽ തീരുമാനമില്ല എന്നു പ്രഖ്യാപിച്ചു. ഈ തീരുമാനത്തോടെ ഏറെ തർക്ക വിതർക്കങ്ങൾക്കു കാരണമായ പരിഭാഷാ വിവാദം അവസാനിച്ചു.
പരിഭാഷാ വിവാദം അവസാനിക്കണമെങ്കിൽ അതു പോരല്ലൊ. ഖുർആൻ പരിഭാഷപ്പെടുത്തിയ്തിനാൽ കെ വി മുഹമ്മദ് മുസ്ലിയാർ മുർതദ്ദും കാഫിറുമായിരിക്കുന്നു എന്നു ലേഖനമെഴുതിയതിനെ കുറിച്ചും, അത്തഹ്ദീറു ലിൽ ഇഖ് വാൻ അൻ തർജുമാനിൽ ഖുർആൻ (ഖുർആൻ പരിഭാഷയെ തൊട്ടു സഹോദരങ്ങൾക്കുള്ള മുന്നറിയിപ്പ്) എന്ന അറബി ഗ്രന്ധത്തെ കുറിച്ചും അതു എഴുതിയവരെ കുറിച്ചും കെ വി കാഫിറായിട്ടുണ്ടോ ഇല്ലെങ്കിൽ മുസ്ലിം ആയ ഒരാളെ കാഫിർ എന്നു വിളിച്ച മറുപക്ഷക്കാരനിലേക്കു അതു തിരിഞ്ഞെത്തിയിട്ടുണ്ടോ എന്നെല്ലാം ചർച്ച ചെയ്യാനുള്ള ബാധ്യത സമസ്തക്കില്ലേ.
ഇനി ഇതെല്ലാം പോകട്ടെ ഒരു കാലത്ത് പള്ളിയിൽ സ്ത്രീകൽ പോകുന്നത് ഹറാം ആണു എന്നു പറയുകയും അപ്പോൾ യാത്രക്കരായ സ്ത്രീകൾ നിസ്കാര സമയത്തു എന്തു ചെയ്യും എന്നു സലഫി പണ്ഡിതർ സംവാദത്തിൽ ചൊദിച്ചപ്പോൾ അതിനല്ലേ മൌലവീ ഖളാ, എന്നു ചോദിച്ച അതെ ആശയവും ആദർശവും ഇപ്പൊഴും സമസ്തക്കുണ്ടോ? ഉണ്ടെങ്കിൽ എന്തിനാണിപ്പോൾ തങ്ങളുദെ പള്ളികളിൽ എല്ലാം യാത്രക്കാരികൾ ആയ സ്ത്രീകൾക്കു നിസ്കരിക്കാൻ സൌകര്യം ഉണ്ട് എന്നു എഴുതി വെക്കുന്നത്. അതോ ഖളാഇന്റെ കാലം കഴിഞ്ഞൊ.
യഥാർതത്തിൽ സമസ്തക്കു യാതോരു പരമ്പര്യവും ഇല്ല, അവർ അവർക്കു തൊന്നുന്നതു ചെയ്യും അതു മഹാന്മാരായ ഇമാമുകൾ ചെയ്തിട്ടുണ്ട് എന്നു പറയും അത്ര മാത്രം. അല്ലാതെ റസൂലിന്റെയൊ, സഹാബത്തിന്റെയോ ഇമാമുമാരുടെയൊ ചര്യ ഒന്നും അവരെ സംബന്ധിച്ചിടത്തോളം പരിഗണന അർഹിക്കുന്നില്ല.