മുസ്ലിമിന്റെ ഒരു ദിവസം
സുഭി ബാങ്കിന്റെ സുന്ദര സാര്‍ത്തക വചനങ്ങള്‍ എന്നെ ഉറക്കില്‍ നിന്നും തട്ടിയുണര്‍ത്തി
എങ്കിലും ഇപ്പോള്‍ തന്നെ ഉണരെണ്ടാതില്ലെന്നു അറൂ അന്തരാത്മാവില്‍ മന്ത്രിക്കുന്ന പോലെ ഞാന്‍ തിരിഞ്ഞു കിടന്നു പക്ഷെ ഞാനോര്‍ത്തു പോയി ആരാണ് ഞാന്‍ മുസ്ലിം സമുദായത്തിലെ ഒരംഗം ഉറക്കില്‍ പിശാച് മനുഷ്യനെ മൂന്നു കെട്ടുകള്‍ കൊണ്ട് ബന്ധിക്കുമെന്നും അതില്‍ ഒന്നാമത്തെ കേട്ട് അല്‍ഹംദു ലില്ലാഹി ല്ലധീ അഹയാനീ ബാദ മ അമാതനീ വാ ഇലയ്ഹി ന്നുശൂര്‍ (മരണത്തില്‍ നിന്നും എന്നെ ഉണര്‍ത്തിയ അല്ലാഹുവിന്നാകുന്നു സര്‍വ്വ സ്തുതികളും അവനിലേക്ക് തന്നെ യാകുന്നു എന്റെ മടക്കവും) എന്ന് ചൊല്ലി ഉണരുമ്പോഴും രണ്ടാമത്തേത് അംഗ ശുദ്ധി വരുത്തുമ്പോഴും മൂന്നാമത്തേത് നിസ്കരിക്കുമ്പോഴും അഴിയുമെന്നും പഠിപ്പിച്ച പ്രവാചകരുടെ അനുയായി. പെട്ടെന്ന് ഞാന്‍ എണീറ്റു, അല്‍ഹംദു ലില്ലാഹ് ചുണ്ടുകള്‍ മന്ത്രിച്ചു. കട്ടില്‍ ചുവട്ടില്‍ നിന്ന് ചെരിപ്പെടുത്തു കളിലേക്ക് ചെരിപ്പിടനം എങ്ങിനെ അതെ വലതു കല്‍ ആദ്യം പിന്നീട ഇടതു കളും അതാണ് പ്രവാചക ചര്യ.ചെരുപ്പ് ധരിച്ചു ഞാന്‍ നടന്നു. മൂത്രമൊഴിക്കണം ഇവിടെയുമുണ്ട് എന്റെ പ്രവാചകന്റെ നിര്‍ദേശങ്ങള്‍ ചെരിപ്പും തലപ്പാവും ധരിച്ചു ഇടതു കാല്‍ മുന്തിച്ചു അല്ലാഹുമ്മ ഇന്നീ ആഓദു ബിക മിനല്‍ഖുബ്സി വല്‍ കബാഇസി (ആണ്‍ പെണ്‍ പിശാച്ചുകളില്‍ നിന്ന് അല്ലാഹുവേ നിന്നോട് ഞാന്‍ കവലിനെ തേടുന്നു) എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് വേണം കക്കൂസില്‍ പ്രവേശിക്കാന്‍. ഇടതു ഭാഗത്തേക്ക് ചെരിഞ്ഞിരിക്കണം അതാണ് പ്രവാചക പാഠം. നോക്കണേ ശരീര ശാസ്ത്രത്തില്‍ ഇസ്ലാമിന്റെ കണ്ടെത്തലുകള്‍. പണ്ടൊക്കെ ഇത് വെറും മിഥ്യാ വചനങ്ങളായി ഗണിച്ചിരുന്നവര്‍ക്ക് ഇന്നറിയാം വിസര്‍ജന സ്ഥലങ്ങള്‍ വളരെ കൂടുതല്‍ രോഗ ബാധക്ക് കാരണമാകുന്നു എന്നും കാലിന്റെ അടി വശവും തലയുടെ ഉച്ചിയും പെട്ടെന്ന് രോഗാണുക്കള്‍ക്ക് പ്രവേശിക്കാന്‍ കഴിയുന്ന ഇടമാണ് എന്നും മാത്രമല്ല ശരീരത്തിലെ മുഴുവന്‍ മാലിന്യങ്ങളും നിര്‍മാര്‍ജ്ജനം ചെയ്യണമെങ്കില്‍ ഇടതു ഭാഗത്തേക്ക് ചെരിഞ്ഞിരിക്കണം എന്നും നമുക്കറിയാം.മോത്രമോഴിച്ചു കഴിഞ്ഞു ഹോ വെള്ളത്തിനെന്തൊരു തണുപ്പ് മനോഹരം ചെയ്തില്ലെങ്കിലോ അല്ല ലിംഗാഗ്രത്തില്‍ മൂത്രമോ മറ്റു വിസര്‍ജ്യ വസ്തുക്കളോ പറ്റിപ്പിടിച്ചാല്‍ അത് പല രോഗങ്ങള്‍ക്കും കാരണമാവുമെന്ന് ഇന്ന് ആര്‍ക്കാണ് അറിയാത്തത്
അത് കൊണ്ടല്ലേ ഇസ്ലാം ഇതും നിര്‍ബന്ധമാക്കിയത് അല്‍ ഹംദു ലില്ലാഹി ല്ലധീ അധുഹബ എന്നില്‍ അധ വാ ആഫാനീ ബുദ്ധി മുട്ടുകള്‍ എന്നില്‍ നിന്ന് നീക്കി ക്കളയുകയും എന്നിക്ക് ആരോഗ്യം നല്‍കുകയും ചെയ്ത അല്ലാഹുവിന്നാകുന്നു സര്‍വ്വ സ്തുതികളും ഹോ എന്ത് ബുദ്ധിമുട്ടായിരുന്നു വയറു വേദനിക്കുന്ന പോലെ ആകെ അസ്വസ്ഥത ഇതൊക്കെ മാട്ടിത്തന്നത് അല്ലഹുവല്ലേ എനിക്ക് മൂത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്റെ സ്ഥിതി എന്താകുമായിരുന്നു അല്ല അതുകൊണ്ട് തന്നെ യാണല്ലോ അല്ലാഹുവിനെ സ്തുതിക്കാന്‍ പ്രവാചകര്‍ പറഞ്ഞതും. ഞാന്‍ പുറത്തേക്കിറങ്ങുന്നു അത് വലതു കാല്‍ മുന്തിച്ച്ചു വേണം ഇനിയൊന്നു പല്ല് തേക്കണം ഈ തണുപ്പിലോ ഹോ പ്രവാചക വചനം ഓര്‍ത്താല്‍ എങ്ങിനെ പല്ല് തെക്കാതിരിക്കാനാവും എന്റെ സമുദായത്തിന് ബുധിമുട്ടാവുമായിരുന്നില്ലെങ്കില്‍ എല്ലാ നിസ്കാരത്തിനു മുമ്പും ഞാനവരോട് പല്ല് തേക്കാന്‍ കല്പിക്കുമായിരുന്നു എന്ന് നബി തങ്ങള്‍ പറഞ്ഞത് അതിന്റെ പുണ്യം കൊണ്ടാണല്ലോ സ്വന്തം പല്ല് തെക്കന്‍ കൂലി തരാമെന്ന് പറയുന്ന ദൈവം അല്ലാഹു വല്ലാതെ മറ്റാരാണ് ഇനിയൊന്നു കുളിക്കട്ടെ പക്ഷെ തണുപ്പ്? പെട്ടെന്ന് ശരീരത്തില്‍ തണുത്ത വെള്ളം കോരിയോഴിച്ച്ചാല്‍ അത് മൂലമുണ്ടാവുന്ന താപ വ്യത്യാസം രോഗങ്ങള്‍ക്ക് കാരണമായേക്കാം അത് കൊണ്ടാണ് ഇസ്ലാം കുളിക്കുന്നതിനു മുമ്പ് വുദു സുന്നത്താക്കിയത് മുഘവും കയ്യും തലയും കാലുംതുടങ്ങി ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളം തട്ടുന്നത് കൊണ്ട് പെട്ടെന്നുണ്ടാവുന്ന താപ വ്യത്യാസം ഒഴിവാകുന്നു. അല്ല കുളിക്കതിരുന്നാലെന്താ പക്ഷെ ഒരു കാര്യം ഉള്ളി തിന്നവന്‍ പള്ളിയില്‍ കടക്കരുത് എന്നാ നബി വചനത്തിന്റെ പൊരുള്‍ ഒരു ഉള്ളിയുടെ നാറ്റം കൊണ്ട് പോലും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുത് എന്നാണല്ലോ പിന്നെങ്ങനെ ആ പ്രവാചകന്റെ അനുയായിക്ക് വിയര്‍പ്പു നാട്ടവുമായി ജോലിക്ക് പോകാനാവും എങ്ങിനെ കുളിക്കണം മുകള്‍ ഭാഗവും വലതു ഭാഗവും മുന്തിച്ച്ചു ചെളിയും അഴുക്കും കളഞ്ഞു ശരീരം മുഴുവന്‍ നനച്ചു . ഹോ കുളി കഴിഞ്ഞു.ഭാര്യ ചായയുമായി വന്നു.ചായയെ നോക്കിയപ്പോള്‍ ഒരു സംശയം ആദ്യം നിസ്കരിക്കണോ അതോ ചായ കുടിക്കണോ?ചായ കുടിക്കനോരഗ്രഹം ഇസ്ലാമിക വീക്ഷണം ഇവിടെ എന്ത് എന്ന ഒന്നാലോചിച്ചു പോയി പിന്നെ കത്ത് നിന്നില്ല ചായ കുടിക്കുക തന്നെ കാരണം ഭക്ഷണ സാധനങ്ങളില്‍ മോഹമുള്ളവനകുകയും ആ ഭക്ഷണം അടുത്തുണ്ടാവുകയും ചെയ്താല്‍ ആദ്യം ഭക്ഷണം കഴിക്കനമെന്നനല്ലോ, ഇല്ലെങ്കില്‍ ആ ബാക്ഷനത്തെ ക്കുരിചോര്‍ക്കുകയും അത് ആരാധന യിലെ ഏകാഗ്രത നഷ്ടപ്പെടുത്തിയാലോ. ചായയില്‍ ഇതാ ഒരീച്ച ചായ എന്ത് ചെയ്യണം. ഈച്ചയുടെ ഒരു ചിറകു വിഷവും മറ്റേ ചിറകു അതിനുള്ള മറു മരുന്നും ആണെന്നാണല്ലോ വീക്ഷണം. മറ്റേ ചിറകു കൂടി അതില്‍ മുക്കി ഈച്ചയെ പുറത്തെടുത്തു. ചൂടാറാന്‍ വേണ്ടി ഗ്ലാസ്സിലേക്ക് ഊതാന്‍ ഭാവിക്കവേ ഭാര്യയുടെ ശാസന. ഹേ മനുഷ്യാ ഭക്ഷണ പാനീയങ്ങളിലേക്ക് ഊതരുത് എന്നാ നബിവചനം മറന്നോ.അതെ ശരിയാണ് മാത്രവുമല്ല ഊതുമ്പോള്‍ പുറത്തു വരുന്ന വാതകം കാര്‍ബണ്‍ ഡേ ഒക്സൈട്ആണെന്നും അത് ശരീരത്തിന് കേടാണെന്നും ആര്‍ക്കാണ് അറിയാത്തത് അവള്‍ തന്ന മറ്റൊരു ഗ്ലാസ്സിലേക്ക് ചായ പകുത്തു ചൂട് കളഞ്ഞു ഞാന്‍ കുടിച്ചു ബിസ്മില്ലാഹി റഹമാനി റഹീം.ഈ ലോകത്ത് സകലര്‍ക്കും ഒരുപോലെയും പരലോകത്ത് വിശ്വസിച്ചവര്‍ക്ക് മാത്രവും കരുണ ചെയ്യുന്ന അല്ലാഹുവിന്റെ നാമത്തില്‍. ഇസ്ലാമിലെ സകല കാര്യങ്ങള്‍ക്കുംഉത്കാടനവും സമാപനവും വേണം. ഉത്കടനം ഗംബീരംയിരിക്കണം അതിന്നു ഇതിനേക്കാള്‍ നല്ല മാര്‍ഗമെന്തു. ഈ ലോകത്ത് ആക്രമിക്കും സല്കര്‍മ്മിക്കും മുസ്ലിമിനും അമുസ്ലിമ്നും പശ്ചാത്യനും പൌരസ്ത്യനും ഒക്കെ അള്ളാഹു ഒരു പോലെ ഗുണം ചെയ്യുന്നു. മുസ്ലിമിന്നു ക്ഷേമവും അമുസ്ലിമിന്നു ക്ഷാമവുമില്ല. ആക്രമിക്കു ദുഖവും സല്കര്‍മ്മിക്ക് സുഖവുമില്ല.എല്ലാം ഒരു പോലെ എന്നാല്‍ മരണ ശേഷം മാറ്റം വരുമെന്ന ഒരോര്‍മ്മ ഒപ്പം ഈ ക്ഷേമായ്ശ്വര്യങ്ങള്‍ നല്‍കിയ അല്ലാഹുവിന്നു ഒരു സമര്‍പ്പണം അതാണ് ഇസ്ലാമിലെ ഉത്കാടനം. ചായ കുടിച്ചു അല്‍ഹംദു ലില്ലാഹി ല്ലധീ അസ്ഖ്‌ആനീ ഹാദാ മിന്‍ ഗൈരി ഹവ്ലിന്‍ മിന്നീ വാലാ ഖുവ്വത് (എന്റെ ശക്തിയോ കഴിവോ കൂടാതെ എന്നെക്കൊണ്ട് ഇത് കുടിപ്പിച്ച അല്ലാഹുവിന്നു തന്നെ സകല സ്തോത്രങ്ങളും. അതെ ഏതൊരു സംരംഭത്തിനും ശേഷം അത് സംകടിപ്പിച്ഛവര്‍ക്കും അതില്‍ സഹകരിച്ചവര്‍ക്കും ഒരു നന്ദി പ്രകടനം അത് തന്നെയാണ് അതിന്റെ സമാപനം. ഈ ചായയില്‍ ചേര്‍ത്ത ഇലയോ പാലോ പഞ്ചസാരയോ നിര്‍മ്മിക്കാന്‍ ഒരു സൃഷ്ടിക്കും കഴിയില്ല എന്നിരിക്കെ അതൊക്കെ ഉണ്ടാക്കി ചായ യായി മുന്നിലെത്തിക്കുകയും അത് കുടിക്കാനുള്ള അവസരവും ഭാഗ്യവും നല്‍കുകയും ചെയ്ത അല്ലാഹുവിനെ സ്തുതിക്കാതിരിക്കുന്നതെങ്ങിനെ ഞാന്‍ സുബഹി നിസ്കരിച്ചു കാബാലയത്തിലീക്ക് തിരിഞ്ഞ് നോക്കണേ ലോകത്തെ മുഴുവന്‍ മുസ്ലിംകളും ദിനേന അഞ്ചു നേരമെങ്കിലും ഒരേ ബിന്ദുവിലേക്ക് തിരിഞ്ഞ് നിസ്കരിക്കുമ്പോള്‍ തങ്ങളൊക്കെ ഒരേ ദൈവത്തിന്റെ അടിമകളാണ് എന്നും മനുഷ്യര്‍ക്കിടയില്‍ പ്രാദേശിക ദേശ ഭാഷാ വ്യത്യാസങ്ങളോ ഉയര്‍ച്ച താഴ്ച കാലോ ഇല്ലെന്നും എല്ലാം ദൈവത്തിന്റെ സമന്മാരായ അടിമകള്‍ മാത്രമാണെന്നും പഠിപ്പിക്കാന്‍ ഇതിലും നല്ല ഒരു സൂചന മറ്റെന്ത് രാവിലെ തന്നെയുള്ള നിസ്കാരം ഒരു വ്യായാമം കൂടിയാണ് ശരീരത്തിന്റെ സകല അവയവങ്ങളും പങ്കെടുക്കുന്ന ഈ വ്യായമാത്തിനെക്കാള്‍ നല്ല വ്യായാമാമെന്ത്. മാത്രവുമല്ല സ്വതവേ അഹങ്കാരിയായ മനുഷ്യനോട് സുജൂദില്‍ തല കുനിക്കുന്നതോടെ അവന്റെ അഹന്തയ്ക്ക് ഒരു കടിഞ്ഞാണ്‍ ഇടുകയാണ് അള്ളാഹു ചെയ്യുന്നത്. ഞാന്‍ മുസ്ഹഫ് എടുത്തു ഓതാന്‍ തുടങ്ങി. പരമ കാരുണികനും കരുണാ വാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. ഈ ഗ്രന്ഥത്തിന്റെ അവതരണം സര്‍വ്വ ലോക രക്ഷിതാവിങ്കല്‍ നിന്നാവുന്നു ഇതില്‍ ഒരു സംശയവുമില്ല അതല്ല ഇത് അദ്ദേഹം ( മുഹമ്മദ് നബി ) കെട്ടിച്ചമച്ചു എന്നാണോ അവര്‍ പറയുന്നത് അല്ല അത് നിന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യമാകുന്നു നിനക്ക് മുംബ് ഒരു താക്കീതുകാരനും വന്നിട്ടില്ലാത്ത - ഹിജാസീലേക്ക് മുംബ് പ്രവാചകര്‍ വന്നിട്ടില്ലെന്ന് സൂചന- ഒരു ജനത യിലേക്ക് നീ താക്കീതു നല്‍കുവാന്‍ വേണ്ടിയത്രെ അത്. അവര്‍ സന്മാര്‍ഗ്ഗം പ്രാപിച്ചേക്കാം. ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ള വസ്തുക്കളും ആറു ദിവസം കൊണ്ട് സൃഷ്ടിച്ചവനാകുന്നു അള്ളാഹു. പിന്നീടവന്‍ സിംഹാസനസ്ഥനായി. അവനല്ലാതെ നിങ്ങള്‍ക്ക് യാതൊരു രക്ഷാധികാരിയും ശുപാര്‍ശകനുമില്ല. നിങ്ങള്‍ അത് ആലോചിക്കുന്നില്ലേയ് അവന്‍ ഭൂമിയിലുള്ള കാര്യങ്ങള്‍ ആകാശത്തു നിന്ന് നിയന്ത്രിക്കുകയും നിങ്ങള്‍ കണക്കാക്കുന്ന ആയിരം വര്‍ഷത്തോളമുള്ള ഒരു ദിവസം അവ അവനിലേക്ക് ഉയര്‍ന്നു പോവുകയും ചെയ്യും. അവന്‍ ദ്രിശ്യവും അദ്രിശ്യവും അറിയുന്നവനു പ്രാതിപിയും കരുണാ നിധിയുമാകുന്നു. താന്‍ സൃഷ്ടിച്ച എല്ലാ വസ്തുക്കളെയും നന്നാകിയവാന്‍ ആണ് അവന്‍ മനുഷ്യനെ അവന്‍ കളിമണ്ണില്‍ നിന്ന് സൃഷ്ടിച്ചു പിന്നെ അവന്റെ സന്തതിയെ നിസാരമായ ഒരു വെള്ളത്തിന്റെ സത്തില്‍ നിന്നും ഉണ്ടാക്കി പിന്നെ അവനെ ശരിയായ രൂപത്തിലാക്കുകയും തന്റെ വകയായുള്ള ആത്മാവ് അവനില്‍ ഊതുകയും ചെയ്തു. നിങ്ങള്‍ക്കവന്‍ കേള്‍വിയും കാഴ്ചയും ഹൃദയവും ഉണ്ടാക്കിത്തരികയും ചെയ്തു കുറച്ചു മാത്രമേ നിങ്ങള്‍ നന്ദി കാണിക്കുന്നുള്ളൂ അവര്‍(സത്യനിഷേധികള്‍)പറഞ്ഞു,ഞങ്ങള്‍ ഭൂമിയില്‍ അപ്രത്യക്ഷരായാല്‍(മരിച്ചാല്‍) ഞങ്ങളെ പുതുതായി സ്രിഷ്ടിക്കപ്പെടുമെന്നാണോ അല്ല അവര്‍ തങ്ങളുടെ നാഥനെ കാണുന്ന കാര്യം നിഷേധിക്കുന്നവരന്.(നബിയെ) പറയുക നിന്ഗ്ലിലെല്പിക്കപ്പെട്ട മരണത്തിന്റെ മാലാഖ നിങ്ങളെ മരിപ്പിക്കും പിന്നെ നിങ്ങള്‍ നിങ്ങളുടെ നാഥനിലേക്ക് മടങ്ങും കുറ്റവാളികള്‍ തങ്ങളുടെ രക്ഷിതാവിന്റെ അടുത്ത തല താഴ്ത്തി ഞങ്ങളുടെ രക്ഷിതാവേ ഞങ്ങളിത കാണുകയും കേള്‍ക്കുകയും ചെയ്തിരിക്കുന്നു അതിനാല്‍ നീ ഞങ്ങളെ തിരിച്ചയച്ചു തരേണമേ എന്നാല്‍ ഞങ്ങള്‍ സല്പ്രവര്‍ത്തികള്‍ ചെയ്യാം തീര്‍ച്ചയായും ഞങ്ങളിപ്പോള്‍ ദൃഡ വിശ്വാസികള്‍ ആണ്.എന്ന് പറയുന്ന സന്ദര്‍ഭം നീ കാണുകയാണെങ്കില്‍....................................
ഖുര്‍ആനിന്റെ ശാന്ത ഗംഭീരമായ രൂപത്തില്‍ ശാസ്ത്രത്തിന്റെയും സാഹിത്യത്തിന്റെയും എന്നല്ല പ്രകൃതി യുടെയും പരലോകത്തിന്റെയും സകല മേഖലകളെയും പ്രതിപാദിച്ചു കൊണ്ട് കേവലം നൂറ്റിപ്പതിനാല് അദ്ധ്യായങ്ങള്‍
സൂര്യനുധിച്ചുയരുന്നു എന്തൊരു ഭംഗി കുറച്ചു നേരം സൂര്യോദയം ആസ്വദിച്ചു രബ്ബനാ മാ ഖലഖ്ത ഹാദാ ബാതിലന്‍ വഖിനാ അടാബന്നാര്‍ നാഥാ ഇതിനെ നീ വെറുതെ സൃഷ്ടിച്ചതല്ല അതിനാല്‍ നരകത്തില്‍ നിന്ന് എന്നെ നീ കാക്കേണമേ നാഥന്റെ വചനങ്ങള്‍ കാതില്‍ മുഴങ്ങുന്ന പോലെ എത്ര ഭീകരമായ ഗോളം എന്ത് ചൂട് എന്നാലും ജീവജാലങ്ങളുടെയും പ്രകൃതിയുടെയും നിലനില്പിന് അത്യന്താപേക്ഷിതം നാഥന്റെ അപാരമായ സൃഷ്ടി വ്യ്ഭാവത്തിനു മറ്റൊരു തെളിവ് അവന്‍ ആരാധ്യനാണ് എന്നതിന്നും.ഞാന്‍ അകത്തേക്ക് പോയി കണ്ണുകള്‍ അടുക്കളയില്‍ പതിച്ചു ഭക്ഷണം മൂടി വെച്ചിട്ടില്ല പ്രവാചകാധ്യപനങ്ങള്‍ക്ക് നേരെ എതിര്. ഞാനത് മൂടി വെച്ചു. അകത്തു ചെന്ന് വസ്ത്രം ധരിച്ചു ആഡംബരം ഇല്ലാതെ എന്നാല്‍ ഭംഗിയായി നേരിയനിക്ക് താഴെ വസ്ത്രം താഴാതെ. അതെ അള്ളാഹു ഭംഗിയും ശുദ്ധിയും ഇഷ്ടപ്പെടുന്നു. നേരിയനിക്ക് താഴോട്ടുള്ള വസ്ത്രം നരകത്തിലേക്ക് വഴി തെളിക്കുകയും ചെയ്യുന്നു. ഷൂസ് എടുത്തു പ്രവാചകര്‍ പഠിപ്പിച്ച പോലെ അതിന്റെ ഉള്ളില്‍ ശരീരത്ഹിനും കാലിനു ബുധിമുട്ടാക്കുന്ന ഒന്നുമില്ലെന്ന് ഉറപ്പു വരുത്തി. നോക്കണേ പ്രവാചകരുടെ സമുദായ സ്നേഹം തന്റെ അനുയായി യുടെ കാലില്‍ ഒരു കല്ല് പോലും കൊള്ളരുത് എന്ന് നിര്‍ബന്ധമായിരുന്നു. ഇനി ജോലിക്ക് പോകണം വീട്ടില്‍ നിന്നും ഇറങ്ങി വെള്ളമോഴുകുന്ന വയലേലകളിലൂടെ അക്കരെയെതാന്‍ ബുദ്ധിമുട്ടുന്ന ഒരു കുട്ടി. പെട്ടെന്നോര്‍ത്തു പോയി പ്രവാചക വചനം.കുട്ടികളോട് കരുണ കാനിക്കാത്തവാന്‍ നമ്മില്‍ പെട്ടവനല്ല. കുട്ടിയെ അടുത്ത റോഡില്‍ എത്തിച്ചിട്ട് വീണ്ടും നടന്നു എതിരെ എന്റെ പഴയ അദ്ധ്യാപകന്‍ ചാത്തുണ്ണി മാഷ് അല്ല പഴയ എഴാം ക്ലാസ്സുകാരനായ അദ്ദേഹത്തെ ഒരു പടി ഡിഗ്രികള്‍ സ്വന്തമായുള്ള ഞാനെന്തിനു ബഹുമാനിക്കണം. പെട്ടെന്ന് ഞാന്‍ ലോക പണ്ഡിതന്‍ മാരില്‍ മുമ്പനായിരുന്ന മാലിക് രളിയല്ലഹുവിനെ ഓര്‍ത്തു നായ മൂത്രമൊഴിക്കുമ്പോള്‍ കാല്‍ ഉയര്‍ത്തി പ്പിടിച്ചാല്‍ അതിനു പ്രയപൂര്‍ത്തിയായി എന്ന് അദ്ദേഹത്തോട് പറഞ്ഞു കൊടുത്ത ആദിവാസിയെ കണ്ടാല്‍ എണീറ്റ് നില്‍ക്കുമായിരുന്ന മധ്ഹബ് പണ്ഡിതന്‍. അദ്ദേഹത്തെക്കാള്‍ മേലെയല്ലല്ലോ ഞാന്‍ ന്ച്ചന്‍ മാഷോട് സുഖ വിവരങ്ങള്‍ തിരക്കി വീണ്ടും നടന്നു. ബസ് കാത്തു നിന്ന് ഇതാ ബാസ്സെത്തിയിരിക്കുന്നു ഞാന്‍ ബസ്സില്‍ കയറി. അല്‍ഹംട് ലില്ലഹില്ലധീ സക്ഖര ലാനാ ഹധാ വമ കുന്ന ലഹു മുഖ്രിനീന്‍ ഞങ്ങള്‍ക്ക് അധീനപ്പെടുത്താന്‍ കഴിയാതിരുന്ന ഈ വസ്തുവിനെ ഞങ്ങള്‍ക്ക് അധീനപ്പെടുത്തിത്തന്ന അല്ലാഹുവിന്നാകുന്നു സര്‍വ്വ സ്തോത്രങ്ങളും. നോക്കണേ ജീവനില്ലാത്ത ഇരുമ്പ് പേടകം മനുഷ്യന് വാഹനമായിരിക്കുന്നു കാട്ടിലൂടെ മെതിച്ചു നടന്നിരുന്ന ആനകള്‍ മനുഷ്യന്റെ ദാസനയിരിക്കുന്നു കുതിരകള്‍ മനുഷ്യന്റെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് നീങ്ങുന്നു. ബസ്സില്‍ അല്പം തിരക്കുണ്ടായിരുന്നു പക്ഷെ ഇതു തിരക്കുള്ള സദസ്സിലും തങ്ങള്‍ ചിട്ടപ്പെടുത്തി തങ്ങളുടെ കൂട്ടുകാര്‍ക്കു സൗകര്യം ചെയ്തു കൊടുക്കണം എന്നാണല്ലോ ഇസ്ലാമിക വീക്ഷണം. എന്റെ അടുത്ത സീറ്റില്‍ നിന്ന ഒരാള്‍ എഴുന്നേറ്റു ഞാന്‍ അവിടെ ഇരിക്കാന്‍ ശ്രമിക്കെ എന്റെ മുന്നില്‍ ഒരു വൃദ്ധന്‍ വലിയവരെ ബഹുമാനിക്കാത്തവര്‍ നമ്മില്‍ പെട്ടവര്‍ അല്ല എന്ന നബിവചനം ഓര്‍മയില്‍ തെളിഞ്ഞു ഞാന്‍ എന്റെ ഓഫീസി ലേക്ക് തിരിഞ്ഞ വഴിയില്‍ ഒരു മുള്ചെടി. അതാരുടെയെങ്കിലും കാലില്‍ തറക്കുമോ. വിശ്വാസം എഴുപതില്‍ പരം ശാഖകളാനെന്നും അതില്‍ ഏറ്റവും ശ്രേഷ്ടമയത് അല്ലാഹുവല്ലാതെ ആരാധ്യന്‍ ഇല്ല എന്ന് പ്രഖ്യാബിക്കലും ഏറ്റവും താഴെ വഴിയിലെ ബുദ്ധിമുട്ടുകള്‍ നീക്കലും ആണ് എന്ന് പ്രഖ്യാബിച്ച മതത്തിന്റെ അനുയായിക്ക് ആ മുള്ചെടി അവിടെ ഇട്ടു പോവാന്‍ കഴിയില്ലല്ലോ. ഓഫീസില്‍ എത്തി. ജോലി തുടങ്ങി നാട്ടിലെ പ്രമാണിയായ ഒരാള്‍ ഒരു ചെറിയ കൈക്കൂലിയുമായി എന്റെ അടുത്തേക്ക് ആളെ വിട്ടു. നോക്കണേ പ്രവാചകര്‍ സല്ലല്ലാഹു അലൈഹിവ സല്ലമയുടെ ഗണനം അന്ത്യ നാളിനോടടുത്ത് അഴിമതിയും വ്യഭിചാരവും കൂടുമത്രേ.എത്ര സത്യം പക്ഷെ ഒരു മുസ്ലിമായ എനിക്കതെങ്ങിനെ വാങ്ങാനാവും ഒരിക്കലുമില്ല ഞാനദ്ദേഹത്തെ തിരിച്ചയച്ചു എന്തോ പൊടിപടലങ്ങള്‍ നാസാരന്ദ്രങ്ങളില്‍ കയറിയ പോലെ ഞാനൊന്നു തുമ്മി. അല്‍ഹംദു ലില്ലാഹ് സര്‍വ്വ സ്തുതിയും അല്ലാഹുവിന്നു തന്നെ അതെ എന്റെ ഹൃദയത്തിന്റെ സകല പ്രവര്‍ത്തനങ്ങളും നിലച്ചിരുന്നു അത് വീണ്ടും പ്രവര്‍ത്തിചിരുന്നില്ലെങ്കില്‍ ഞാന്‍ ഇപ്പോള്‍ മരണപ്പെട്ടു കഴിഞ്ഞേനെ. അത് വീണ്ടും പ്രവര്‍ത്തിപ്പിച്ചത് അല്ലാഹുവല്ലാതെ മറ്റാരാണ്. അവനു തന്നെ സകള്‍ സ്തോത്രങ്ങളും.സമയം വീണ്ടും കൊഴിഞ്ഞു പോവുന്നു ആകെ ക്ഷീണിതനായി ഒരു അലസത പോലെ ഞാന്‍ കോട്ടുവായിട്ടു ആഓദു ബില്ലാഹി മിനശ്ശ്യ്താനില്‍ റജീം. ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലഹുവിനോടെ ഞാന്‍ കാവലിനെ തേടുന്നു അതെ അലസതയും കൊട്ടുവായും പയ്ഷചികമാണ് അല്ലാഹുവിന്നു അത് ഇഷ്ടവുമല്ല അത് കൊണ്ട് നിന്ന് അല്ലാഹുവിനോട് കാവല്‍ ചോദിയ്ക്കാന്‍ ഇസ്ലാം പഠിപ്പിക്കുന്നു. പ്യൂണ്‍ ചായയുമായി വന്നു അദ്ദേഹത്തിന്റെ കാലുകള്‍ എന്തിലോ തട്ടി കയ്യിലെ ചായ വീണുടഞ്ഞു. എനിക്കാകെ ദേഷ്യം വന്നു. ആഊദു ബില്ലാഹി മിന സ്സയ്താനില്‍ റജീം അതെ ദേഷ്യവും പൈശാചികം തന്നെ അത് കൊണ്ട് ഇസ്ലാം ദേഷ്യം വന്നാല്‍ പിശാചില്‍ നിന്ന് അല്ലാഹുവിനോട് കാവല്‍ തേടാനും നില്‍ക്കുന്നവനനെങ്കില്‍ ഇരിക്കാനും ഇരുഇക്കുന്നവനനെന്കില് കിടക്കാനും എന്നിട്ടും ദേഷ്യം മാറുന്നില്ലെങ്കില്‍ അംഗ ശുദ്ധി വരുത്തണമെന്നും പഠിപ്പിക്കുന്നു. സമയം വീണ്ടും നടന്നു നീങ്ങി ജോലി അല്പം കൂടി ബാക്കിയുണ്ട് ഇന്ന് നിര്‍ത്തിയാലോ ബാക്കി നാളെയാവാം. പക്ഷെ ഞങ്ങളൊക്കെ ഉത്തരവാദിത്തം ഉള്ളവരാണെന്നും മുതലാളി തന്ന കൂളിക്കനുസരിച്ചു നമ്മളൊക്കെ ജോലി ചെയ്തിട്ടുണ്ടോ എന്ന് നാളെ അല്ലാഹുവിന്റെ കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്നുമുള്ള ഇസ്ലാമികാധ്യാപനം എന്നെ അലസതയില്‍ നിന്നുണര്‍ത്തി. അപ്പോഴാണ് ആ കാഴ്ച എന്റെ ശ്രദ്ധയില്‍ പെട്ടത് വരാന്തയില്‍ ഒരു ബല്‍പ് കത്തിക്കൊണ്ടിരിക്കുന്നു അനാവശ്യമായി ഒരു ബള്‍ബ് അല്ലെ പക്ഷെ അതും ദുരുപയോഗമാണ്. അംഗ ശുദ്ധീകരണ വേളയില്‍ വെള്ളം അമിതമായി ദുരുപയോഗം ചെയ്യുന്നത് പോലും തടഞ്ഞ പ്രവാചകന്റെ സമുദായംഗത്തിനു എങ്ങിനെ അന്യന്‍ ഉപയോകിക്കേണ്ട വ്യ്ദ്യുതി ദുരുപയോകം ചെയ്യാന്‍ കഴിയും. അടുത്ത പള്ളിയില്‍ നിന്നും അതാ ബാങ്കുയരുന്നു. ഞാന്‍ പള്ളിയിലെക്കിറങ്ങി അംഗ ശുദ്ധീകരണം നടത്തി പള്ളിയില്‍ കടന്നു അസ്സലാമു അലൈകും നിങ്ങള്‍ക്ക് ശന്തിയുണ്ടാവട്ടെ അവിടെ കൂടിയിരുന്നവരോടായി ഞാന്‍ പറഞ്ഞു തന്റെ കൂട്ടുകാര്‍ അല്ല മുഴുവന്‍ സമുടയാങ്ങങ്ങള്‍ക്കും ഗുണം മാത്രം ഉണ്ടാവട്ടെ എന്ന മുസ്ലിം ആഗ്രഹിക്കുകയും ആശീര്‍വദിക്കുകയും ചെയ്യുന്നു ഇതിനെക്കാള്‍ നല്ല ഒരു അഭിവാദനം ലോകത്തെന്തുന്ദ് ഇകാമത് വിളിച്ചു അണിയണിയായി ഞങ്ങള്‍ നിരന്നു നിന്നു. ഇമാമിന്റെ പിന്നില്‍ ഞങ്ങള്‍ അണിയായി നിന്നു ഇതൊരു സംരംഭത്തിനും ഒരു നേതാവ് ആവശ്യമാണെന്നും ആ നേതാവിനെ പിന്തുടരുകയാണ് സമുദായം വേണ്ടതെന്നും എന്നാല്‍ എല്ലാ മനുഷ്യരും തുല്യരനെന്നുമുള്ള സന്ദേശം കൂട്ടമായി നിസ്കരിക്കുന്നതിലൂടെ മുസ്ലിമിന് ലഭിക്കുന്നു ഇസ്ലാമില്‍ ധനികനും ദരിദ്രനും പശ്ചാത്യനും പൌരസ്ത്യനും ഒക്കെ തുല്യര്‍. ഒരാളും തറവാടികളല്ല ആര്‍ക്കും ആയിത്തവുമില്ല ദൈവ ഭക്തിയുടെ ഏറ്റ കുറച്ചിലുകള്‍ ക്കല്ലാതെ സ്ഥാന മാനങ്ങളുമില്ല. നിസ്കാരനന്തരം വീണ്ടും ജോലിസ്തലത്തലത്തെക്ക് കാലു കല്ലില്‍ തട്ടി ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി രജിഊന്. അതെ ഏത് ചെറിയ ആപത്താനെങ്കിലും അല്ലാഹുവിനോട് കാവലിനെ തേടുക. അവനെ ഓര്‍ക്കുക ചെരിപ്പിന്റെ വാറിന്റെ കാര്യം പോലും നാഥനോട് പറയാന്‍ ആണല്ലോ ഇസ്ലാമിക വിധി. ജോലി കഴിഞ്ഞു ഇനി വീട്ടിലേക്ക് ഞാന്‍ ഇറങ്ങി നടന്നു. അങ്ങാടിയില്‍ എത്തിയപ്പോള്‍ രണ്ടു കൂട്ടുകാര്‍ ഒന്നിച്ചു പഠിച്ചവര്‍ അവരുമായി അല്പം കുശലം പറഞ്ഞു വാ ബാറിലേക്ക് അവര്‍ ക്ഷണിച്ചു കൂടുതല്‍ വേണ്ട വെറുതെ ഒരു കമ്പനിക്ക് എല്ലാ പാപങ്ങളുടെയും താക്കോലായി വിശേഷിപ്പിക്കപ്പെട്ട മദ്യം ഒരു മുസ്ലിമിനെങ്ങിനെ പാനം ചെയ്യാനാവും ഒരു കൊലപാതകം ചെയ്‌താല്‍ പോലും ആ ഒരൊറ്റ തിന്മയില്‍ അത് അവസാനിക്കുന്നു. എന്നാല്‍ മദ്യപാനത്തിന് ശേഷം നടക്കുന്നത് മുഴുവന് തിന്മയാണ് എന്ത് തിനംയും ചെയ്യാന്‍ ആഗ്രഹിക്കുന്ന സമയം. സ്വന്തം മാതാവിനെ പ്പോലും കേരിപ്പിടിക്കുന്നത് അഭിമാനമാണെന്നു തോന്നുന്ന സമയം. കൂടെ കാന്‍സര്‍ ഉം ഇതര രോഗങ്ങളും സൌജന്യമായി സമ്മാനിക്കുന്ന ഒന്നാന്തരം വിഷം. ഞാന്‍ എന്റെ നാട്ടിലേക്ക് ബസ്സു കയറി. വാഹനം നീങ്ങി എന്റെ ടിഫിന്‍ ബോക്സ് കീഴോട്ടു വീണു ഒരാളുടെ കാലിലേക്ക്. അയാളെ ഞാന്‍ നോക്കി എന്റെ കീഴ്ജീവനക്കാരന്‍ ആയിരുന്നു അത്. അത് കൊണ്ട് തന്നെ ക്ഷമാപണം നടത്താന്‍ എനിക്കൊരു മടി ഒരു കീഴുദ്യോഗസ്തനോദ് മേലുദ്യോഗസ്ഥന്‍ ക്ഷമാപണം നടത്തുന്നതെങ്ങിനെ പെട്ടെന്നാണ് എനിക്ക് ബദര്‍ യുദ്ധം ഓര്‍മ്മ വന്നത്. അണി ചിട്ടപ്പെടുത്തിക്കൊണ്ടിരുന്ന പ്രവാചകരുടെ വടി ഉന്തി നില്‍ക്കുന്ന വയറില്‍ കൊണ്ടതിനു പ്രതികാരം ചെയ്യണമെന്നു പ്രവാചകരോട് അനുയായി പറയുകയും സ്വതവേ ലജ്ജാ ശീലനായിട്ടു പോലും തന്റെ മേല്‍മുണ്ട് മാറി പ്രതികാരം ചെയ്യാന്‍ സൗകര്യം ചെയ്തു കൊടുക്കുകയും ചെയ്ത കഥ. മാത്രമല്ല ഒരു ചെറിയ ഇടപാട് മനുഷ്യനോട് ഉണ്ടെകില്‍ അത് മാനസികമായാലും ശാരീരികമായാലും സാമ്ബത്തികമായാലും ശരി അത് പരിഹരിക്കുന്നത് വരെ അല്ല്‍ഹു അത് പൊറുത്ത് കൊടുക്കുകയില്ല എന്ന ബോധം അദ്ദേഹത്തോട് ക്ഷമാപണം നടത്താന്‍ എന്നെ നിര്‍ബന്ധിതനാക്കി. ബസ്സിറങ്ങി വീട്ടിലേക്കു നടക്കവേ അടോത്ത വീട്ടിലെ അബൂക്ക. മോനെ നിനക്ക് നല്‍കാനുള്ള പണം ഇന്നാണ് നല്‍കേണ്ടിയിരുന്നത് പക്ഷെ ഒന്നും ശരിയായിട്ടില്ലല്ലോ. അത്രയും പറഞ്ഞപ്പോഴേക്കു എനിക്ക് സന്തോഷമായി ഞാന്‍ പറഞ്ഞു സാരമില്ലിക്കാ. കാരണം കടം നീട്ടി കൊടുത്താല്‍ അനേകം പുണ്യം ലഭിക്കും എന്നാണ് എന്നെ എന്റെ മതം പഠിപ്പിച്ചത്. ഞാന്‍ വീട്ടിനടുത്തെത്തിയപ്പോള്‍ അയാള്‍ വീട്ടിലേക്കു കണ്ണൊന്നു പാളി അയല്‍ക്കാരന്റെ സുന്ദരിയായ ഭാര്യയെ ഞാന്‍ കൊതിച്ചു പക്ഷെ എനിക്കതിനെങ്ങിനെ കഴിയും പാപങ്ങളില്‍ വെച്ചു വലിയ പാപമായി എണ്ണിയ ഒന്നാണല്ലോ തന്റെ അയല്‍വാസിയുടെ ഭാര്യയെ മോഹിക്കുന്നത് മാത്രവുമല്ല വ്യഭിചാരത്തിന് അനുമതി ചോദിച്ച ഒരാളോട് നിന്റെ ഭാര്യയെ മറ്റൊരാള്‍ വ്യഭിചരിച്ചാല്‍ എന്ത് ചെയ്യുമെന്ന ചോദ്യം എന്റെ കാതില്‍ മുഴങ്ങി അതെ ആ സ്ത്രീ മറ്റൊരാളുടെ മാതാവാണ്, മറ്റൊരാളുടെ മകളാണ്, മറ്റൊരാളുടെ സഹോദരിയാണ് മറ്റൊരാളുടെ ഭാര്യയും. പിന്നെ എനിക്കെങ്ങിനെ അവിരെ മോഹിക്കാനാവും.ഞാന്‍ വീട്ടിലെത്തി 'പണിക്കാരന് കൂലി കൊടുത്തിട്ടില്ല" ഭാര്യ പറഞ്ഞു ഞാന്‍ അയാളെ തേടി പ്പോയി വിയര്ര്‍പ്പ് വട്ടുന്നതിന്‍ മുന്നേ കൂലി കൊടുക്കണം എന്ന് പ്രഖ്യാബിച്ച ഒരു മതമാണ് എന്റെത്.വഴിയില്‍ വെച്ച് അദ്ദേഹം അവിടെ യില്ലെന്നറിഞ്ഞു, ഞാന്‍ തിരിച്ചു നടന്നു കാരണം അദ്ദേഹം അവിടെയില്ലെങ്കില്‍ പിന്നെ ആ വീട്ടില്‍ കയറാന്‍ എന്നെ എന്റെ മതം അനുവദിക്കുന്നില്ലല്ലോ എന്റെ അടുത്ത വീട്ടിലെ സുബ്രമണ്യന്‍ അമ്പലത്തിലേക്ക് കേരിപ്പോവുന്നത് ഞാന്‍ കണ്ടു. വെറും ഒരു കരിങ്കല്‍ കഷ്ണത്തിന് ആരാധിക്കുകയോ എന്റെ മനസ്സ് പറഞ്ഞു അവനെ യൊന്നു കളിയാക്കണം എന്ത് ഭുദ്ധി രഹിതമായ പരിപാടിയനിതെന്നു ചോദിക്കണം അപ്പോള്‍ വിശുദ്ധ വചനങ്ങള്‍ ഒരശരീരി കണക്കെ എന്റെ കാതുകളില്‍ മുഴങ്ങി. നിങ്ങള്‍ അന്യരുടെ ദൈവങ്ങളെ പരിഹസിക്കരുത്, അപ്പോള്‍ അവര്‍ നിങ്ങളുടെ ദൈവത്തെയും പരിഹസിച്ചേക്കാം. ശരിയാണ് ഞാന്‍ അവന്റെ ദൈവത്തിനെ പരിഹസിക്കുമ്പോള്‍ അവന്‍ എന്റെ ദൈവത്തെ പരിഹസിക്കും. എന്റെ നാഥനെയും മക്കത്തെ മുത്തിനെയും ഇസ്ലാമിക ചര്യ യെയും ഒക്കെ ആരെങ്കിലും പരിഹസിക്കുന്നത് എനിക്കിഷ്ടപ്പെടുമോ ഇല്ല. അങ്ങിനെ അതൊരു വര്‍ഗീയ കലാപത്തിനു പോലും കാരണമായേക്കാം. അതോ കൊണ്ട് ഇതര ദൈവങ്ങളെയും ഇസ്ലാം പരിഹസിക്കാന്‍ അനുവദിക്കുന്നില്ല. വഴിയിലൊരു വഴക്ക്. ഒരാള്‍ എന്റെ കൂട്ടുകാരനും മുസ്ലിമും.മറ്റെയാള്‍ ഒരു അമുസ്ലിം, മാധ്യസ്തനായി ഞാന്‍ എല്പിക്കപ്പെട്ടു. ഞാന്‍ എന്ത് പറഞ്ഞാലും സ്വീകരിക്കാന്‍ അവര്‍ തയ്യാര്‍. എന്നാല്‍ മുസ്ലിമിന്‍ അനുകൂലമായി വിധി പറഞ്ഞാലോ ഒരു നിമിഷം ഞാന്‍ പക്ഷപാത പരമായി ചിന്തിച്ചു. ഇവിടെ ന്യായം അമുസ്ലിമിന്റെ ഭാഗത്താണ്. പ്രവാചകരുടെ മുന്നിലെത്തിയ മുസ്ലിമിന്റെയും യഹൂദിയുടെയും കഥ ഞാനോര്‍ത്തു. ന്യായ പ്രകാരം ജൂതനനുകൂലമായി വിധിക്കേണ്ട കാര്യം അങ്ങിനെ ചെയ്തപ്പോള്‍ മുസ്ലിമിന്നു വിധി ഇഷ്ടപ്പെടാതെ അബൂബക്കെര്‍ സിദ്ധീകിനെയും അവരുടെ വിധിയും ഇഷ്ടപ്പെടാതെ വന്നപ്പോള്‍ ഉമറുല്‍ ഖത്താബിനെയും സമീപിക്കുകയും അപ്പോള്‍ ഉമര്‍ ഇബ്നുല്‍ ഖതാബ് മുസ്ലിമിന്റെ തല കൊയ്യുകയും ചെയ്ത സംഭവം. പിന്നെ എനിക്കെങ്ങിനെ മുസ്ലിമിന്നു അനുകൂലമായി വിധി പറയാനാവും കുറച്ചു കൂടെ പോയപ്പോള്‍ എന്റെ കൂട്ടുകാരന്റെ വീടെത്തി അവിടെ അവന്റെ ഭാര്യ എടോ ഒരാളോട് സംസാരിച്ചിരിക്കുന്നു. ഈ സംസാരം നല്ല രീതിയില്‍ അല്ല എന്ന് എനിക്ക് തോന്നി. ഇതിലെന്തോ ഉണ്ട് അവനോടു പറഞ്ഞാലോ ഞാന്‍ ആലോചിച്ചു ഇത്തരം ആരോപണങ്ങള്‍ സ്ത്രീകള്‍ക്കെതിരെ ആരോപിക്കുകയും വിശ്വസ്തരായ നാലു സാക്ഷികളെ ഹാജര്‍ ആക്കാന്‍ കഴിയാതിരിക്കുകയും ചെയ്താല്‍ അവരെ എന്പതു അടി അടിക്കണം എന്നാണ് ഇസ്ലാമിക വിധി. മാത്രവുമല്ല തേവിടിശ്ശി ജാര സന്തതി തുടങ്ങിയ പ്രയോഗങ്ങള്‍ പോലും ഇതിന്റെ പരിധിയില്‍ വരുമെന്നും പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട് പിന്നെ എനിക്കെങ്ങിനെ അതിനു കഴിയും. വീട്ടിലെത്തിയപ്പോള്‍ വീട്ടില്‍ നിന്നും ഇറങ്ങി വരുന്നു ആ ജോലിക്കാരന്‍. ഞാനയാള്‍ക്ക് കൂലി കൊടുത്തു. പക്ഷെ എന്റെ മനസ്സില്‍ ഒരു സംശയം എന്തിനയാള്‍ പിന്നെയും വന്നു. അയാള്‍ക്ക് എന്റെ ഭാര്യയുമായി വല്ല അവിഹിതവുമുണ്ടോ. പക്ഷെ നമ്മുടെ തോന്നളുകള്‍ക്ക് നിദാനമായി അവള്‍ക്കെതിരെ ആരോപണം ഉന്നയിക്കാന്‍ എന്റെ മതം എനിക്ക് സ്വാതന്ത്ര്യം തന്നിട്ടില്ല. തങ്ങളുടെ ഭാര്യമാരുടെ മേല്‍ വ്യഭിചാരാരോപണം നടത്തുന്നവര്‍ നാലു സാക്ഷികളെ ഹാജര്‍ ആക്കുകയോ അല്ലാഹുവിന്റെ പേരില്‍ താന്‍ സ്ത്യവനാണെന്ന് നാലു പ്രാവശ്യം സത്യം ചെയ്യുകയും താന്‍ പറയുന്നത് കളവാണ് എങ്കില്‍ അല്ലാഹുവിന്റെ ശാപം എന്റെ മേല്‍ ഭവിക്കട്ടെ എന്ന് പറയുകയും വേണമെന്ന് പഠിപ്പിച്ച ഇസ്ലാമിന്റെ അനുയായിക്ക് ഭാര്യക്കെതിരെ എങ്ങിനെ ആരോപണം നടത്താനാവും. വീട്ടിലെത്തിയപ്പോള്‍ കുട്ടികള്‍ ഒരു കിളിയെ പിടിച്ചിരിക്കുന്നത് ഞാന്‍ കണ്ടു. അതിനെ വിടാന്‍ ഞാന്‍ അവരോടു പറഞ്ഞു. കാരണം പ്രാവിന്‍ കുഞ്ഞിനെ സമ്മാനിച്ച കുട്ടികളോട് ആ പ്രാക്കുട്ടിയുടെ മാതാവിന്റെ സങ്കടം വിവരിച്ചു കൊടുക്കുകയും അതിനെ അമ്മയുടെ അടുത്തേക്ക് പറഞ്ഞയക്കാന്‍ നിര്‍ദേശിക്കുകയും ചെയ്ത പ്രവാചകന്റെ അനുയായി ആയതില്‍ അഭിമാനിക്കുന്നവനാണ് ഞാന്‍. ആടിനെ അറുക്കുന്ന കത്തി നല്ല പോലെ മൂര്‍ച്ച വേണമെന്നും മൂര്‍ച്ചയില്ലാത്ത കത്തികൊണ്ട് ജീവികളെ അറുത്ത് അതിനെ കൂടുതല്‍ വിഷമിപ്പിക്കരുത് എന്നും പഠിപ്പിച്ച മതമാണ് എന്റെ ഇസ്ലാം. പിന്നെ എങ്ങിനെ ഒരു മുസ്ലിമിന്നു ജീവജാലങ്ങലോദ് ക്രൂരനാവാന്‍ കഴിയും. ടെലിവിഷന്‍ തുറന്നു ക്രിക്കറ്റ് കളി പൊടി പൊടിക്കുന്നു പെട്ടെന്ന് ഞാനത് പൂട്ടി. ശരീരത്തിനോ ബുദ്ധിക്കോ ഇഹ ലോകത്തിനോ പരലോകത്തിനോ നേട്ടം ഉണ്ടാക്കാത്ത കാര്യങ്ങള്‍ക്കു ഒരു സെക്കന്റ് പോലും കളയാന്‍ എന്റെ മതം എന്നെ അനുവദിക്കുന്നില്ല. അപ്പോഴാണ് കാളിംഗ് ബെല്‍ ശബ്ദിച്ചത് ഞാന്‍ വാതില്‍ തുറന്നു. ഈ പൈസ നിങ്ങള്ക്ക് കൃഷ്ണന്‍ മുതലാളി തന്നയച്ചതാണ്.ഞാനന്ധാളിച്ചു. എനിക്കെന്തു പൈസ ആള്‍ വഴി തെറ്റി വന്നതാണ് എന്ന് എനിക്ക് മനസ്സിലായി വാങ്ങിയാലോ എന്ന് ഞാന്‍ സന്കിച്ചു പിന്നെ ഓര്‍ത്തു. അന്യന്റെ ഭൂമിയിലെ മണ്ണ് തന്റെ കാലില്‍ പറ്റിപ്പിടിച്ചു നഷ്ടപ്പെടുമെന്ന് ഭയന്ന് ഒരാളുടെ ഭൂമിയില്‍ നിന്ന് പൊതു വഴിയിലെക്കോ തന്റെ ഭൂമിയിലെക്കോ പ്രവേശിക്കുമ്പോള്‍ കാലു തട്ടി വൃത്തിയാക്കിയിരുന്ന പ്രവാചകനെ. ആ പ്രവാചകന്റെ സമുദായത്തിലും അതിര് തര്‍ക്കമുണ്ടാവുന്നതോര്‍ത്തു ഞാന്‍ ലജ്ജിച്ചു.ഞാന്‍ അദ്ദേഹത്തെ തിരിച്ചയച്ചു. ഈ ആള്‍ ഞാനല്ല എന്നും അദ്ദേഹത്തെ അറിയിച്ചു. അകത്തു ഉമ്മ സുകമില്ലാതെ കിടക്കുന്നു. ഞാന്‍ അവരുടെ അടുത്തേക്ക് പോയി. അവരെ ശുശ്രൂഷിച്ചു കാരണം മാതാവിന്റെ കല്പാടങ്ങല്‍ക്കടിയിലാണ് സ്വര്‍ഗ്ഗം എന്നാണ് എന്നെ എന്റെ പ്രവാചകര്‍ പഠിപ്പിച്ചത്. മാത്രവുമല്ല ഭാര്യയും കുട്ടിയും ഉമ്മയും ഒന്നിച്ചു അപകടത്തില്‍ പെടുകയും ഏതെങ്കിലും ഒരാളെ മാത്രം രക്ഷിക്കാന്‍ കഴിയുന്ന അവസ്ഥ വരികയും ചെയ്‌താല്‍ മാതാവിനെ രക്ഷിക്കണം എന്നാണല്ലോ പ്രഭാലാഭിപ്രായം. കാരണം ഒരു മനുഷ്യന്റെ ജീവിതത്തില്‍ മറ്റൊരു ഭാര്യയുണ്ടയെക്കാം മക്കളുണ്ടയെക്കാം എന്നാല്‍ ഒരു മാതാവിനെയും പിതാവിനെയും നഷ്ടപ്പെട്ടാല്‍ ഇനി അവനു ജീവിതത്തില്‍ അത് നേടിയെടുക്കാന്‍ കഴിയില്ല. എന്നിട്ടും വൃദ്ധ മണ്ടിരങ്ങളിലേക്ക് മാതാപിതാക്കളെ അയക്കുന്ന മനുഷ്യ മൃഗങ്ങളെ ക്കുരിചോര്‍ത്തു ഞാന്‍ സങ്കടപ്പെട്ടു. ഏതാണ്ട് എല്ലാ ജോലിയും തീര്‍ന്നു. ഇനി ഒന്ന് ഉറങ്ങണം. ഭാര്യ മദാലസ യായി മുന്നിലെത്തി അല്ലാഹുവേ ഞങ്ങള്‍ക്ക് നല്‍കുന്ന ഒന്നിലും ഞാങ്ങളിലും നീ പിശാചിനെ ദൂരികരിക്കേണമേ. ഞാന്‍ അവളെ പുണര്‍ന്നു. വെറുതെയല്ല. ഭാര്യയോടു രമിക്കുന്നതിനു പോലും പുണ്യം നല്കുന്നവനാണ് എന്റെ നാഥന്‍. അവനെത്ര ഉന്നതന്‍. നിന്റെ നാമത്തില്‍ രക്ഷിതാവേ ഞാനിതാ എന്റെ ശരീരം ഇവിടെ വെച്ചിരിക്കുന്നു. ഉറക്കമെന്ന മരണത്തിലേക്കുള്ള എന്റെ യാത്ര. ഒരുപക്ഷെ നാളെ ഉണര്‍ന്നേക്കാം അല്ലെങ്കില്‍ ഉണരാതിരുന്നെക്കാം. എല്ലാം നാഥന്റെ ഹിതം. ഉറക്കം കണ്പോളകളെ താഴുകുമ്പോഴും എന്റെ ഹൃദയം മന്ത്രിച്ചു.എന്റെ മതം ജീവിതമാണ് വിശ്വാസമാണ്, അതില്‍ വ്യക്തിയുണ്ട് കുടുംബമുണ്ട് സമൂഹമുണ്ട്, രാഷ്ട്രമുന്ദ് രാഷ്ട്രീയമുണ്ട്, അപ്പോള്‍ എനിക്ക് ചില പണ്ടിതരോട് പോലും വെറുപ്പ് തോന്നി. മതവും രാഷ്ട്രീയവും കൂട്ടിക്കുഴക്കരുത് എന്ന് പറഞ്ഞവരോട്. തെറ്റ് ചെയ്യാന്‍ ഒരു വോട്ടു കൊണ്ട് സഹായിച്ചാല്‍ അതും തെറ്റല്ലേ. അതിനും നാളെ അല്ലാഹു ചോദ്യം ചെയ്യില്ലേ. അതോ അത് രാഷ്ട്രീയവും മറ്റേതു മതവുമാണോ. ഒരു മുസ്ലിമിന്നു ഇത് വേര്‍തിരിക്കാന്‍ ആവുമോ?

No comments:
Post a Comment