ഈ അടുത്ത കാലത്തു
ഇസ്ലാഹി പ്രസ്ഥാനങ്ങളിൽ ആഗ്ര്ഷ്ടനായ പഴയ ഒരു ഇ കെ സമസ്ത അനുഭാവിയാണു ഞാൻ.
പ്രസംഗങ്ങളിലൂടെയും എഴുത്തുകളിലൂടെയും വിഡ്ഡിത്തങ്ങൾ എഴുന്നള്ളിച്ച് എന്നെപ്പോലെ
ഉള്ളവരെ ചിന്തിപ്പിക്കുകയും അങ്ങിനെ ഇസ്ലാഹി ആദർശങ്ങളിലേക്കു എത്തിക്കുകയും ചെയ്ത
സമസ്തയുടെ പണ്ഡിതന്മാർക്കു അല്ലാഹു യോജിച്ച പ്രതിഫലം നല്കട്ടെ എന്നു
പ്രാർതിക്കുന്നു. ഈ അടുത്ത കാലത്തു വായിച്ച ഒരു പുസ്തകത്തിൽ നിന്നുണ്ടായ ഒരു
സംശയത്തിൽ നിന്നാണു ഇങ്ങിനെ ഒരു കത്തെഴുതാൻ പ്രചോദനമായതു. ഓൺലൈനിൽ ഇട്ടാൽ ഒരു പാടു
പണ്ഡിതന്മാർ വായിക്കുകയും ഉത്തരം കിട്ടുകയും ചെയ്യുമെന്നു കരുതുന്നു ഇതേ ചോദ്യങ്ങൾ
എന്റെ ബ്ലോഗ് ആയ ഇസ്ലാമിക ചിന്ത എന്ന ബ്ലോഗിലും ഉണ്ട്. സൌകര്യപ്പെടുന്ന സ്ഥലത്ത്
മറുപടി നല്കിയാൽ ഉപകാരമായി.
ചോദ്യം,
മുജാഹിദ്
പ്രസ്ഥാനം എങ്ങോട്ടു എന്ന പേരിൽ ഹമീദ് ഫൈസി അമ്പലക്കടവ് എഴുതിയ പുസ്തകത്തിന്റെ 23 ആം പേജിന്റെ തുടക്കത്തിൽ ഇങ്ങിനെ ഒരു ഖണ്ഡിക
കാണാം.-ഹുജ്ജതുൽ ഇസ്ലാം ഇമാം ഗസ്സാലി (റ) എഴുതുന്നു.“സധാരണക്കാരന്ന് മത പണ്ഡിതനെ പിൻപറ്റൽ നിർബന്ധമാണു.പണ്ഡിതൻ
സത്യം പറയട്ടെ കളവ് പറയട്ടെ, അല്ലെങ്കിൽ ശരി
പറയട്ടെ, അബദ്ധം പറയട്ടെ, സധാരണക്കാരുടെ ബാധ്യത പണ്ഡിതൻ പറയുന്നതു
സ്വീകരിക്കലാണെന്ന കാര്യത്തിൽ ഇജ്മാ‘അ ഉണ്ട്. (മുസ്തഫ-2/123)
പ്രിയ ഇ കെ
സമസ്തക്കാരാ മുജാഹിദുകൾ അന്ധമായി ഒരാളെ തഖ്ലീദു ചെയ്യരുത് എന്നും ഒരു കാര്യം ഒരു
പണ്ഡിതൻ പറഞ്ഞാൽ അതിന്റെ തെളിവു ചോദിക്കണം എന്നും പറയുന്നതിനെ വിമർശിക്കാൻ ആണു ഈ ഉദ്ദരണി
നല്കിയിരിക്കുന്നത്. എന്നാൽ എന്റെ സംശയം ഇതാണു. മുകളിൽ പറഞ്ഞതാണു സത്യമെങ്കിൽ
സമസ്ത പിളരുന്നതിനു മുമ്പേ സമസ്തയിൽ ഉള്ള, ആയിരക്കണക്കിനു ശിഷ്യന്മാർ ഉള്ള, എതിരാളികളും പണ്ഡിതനാണെന്നു സമ്മതിക്കുന്ന, കാന്തപുരം കൊണ്ടു വന്ന മുടിയുടെ സനദ് നിങ്ങൾ എന്തിനു
ചോദിക്കണം. അദ്ദേഹത്തോളം പാണ്ഡിത്യം ഉള്ള മറ്റൊരാൾ രണ്ടാലൊരു സമസ്തയിൽ ഉണ്ട് എന്നു
വിശ്വസിക്കാൻ ഒരു കേരളീയനെയും കിട്ടില്ല എന്നിരിക്കെ പിന്നെന്തിനു നിങ്ങൾ സനദ്
ചോദിക്കണം. നിങ്ങളുടെ ബാധ്യത പണ്ഡിതനായ കാന്തപുരം സത്യം പറയട്ടെ (ആ മുടി
തിരുകേശമാണെന്നു അദ്ദേഹത്തിനു വ്യക്തമായ തെളിവു ലഭിക്കുകയും ആ സത്യം ജനങ്ങളോട്
പറയുകയും ചെയ്യുക) കളവു പറയട്ടെ (ആ മുടി തിരുകേശമല്ല എന്നദ്ദേഹത്തിനു
അറിവുണ്ടാകുകയും എന്നിട്ടും അദ്ദേഹം ജനങ്ങളോട് തിരുകേശമാണെന്നു പറയുകയും ചെയ്യുക)
ശരി പറയട്ടെ (യഥാർത്ഥ മുടിയാണെന്നു അദ്ദേഹത്തിനു അറിവുണ്ടാകുകയും അതു അദ്ദേഹം
പറയുകയും ചെയ്യുക) അബദ്ധം പറയട്ടെ (യഥാർത്ഥ മുടിയാണെന്നു അദ്ദേഹം കരുതുകയും എന്നാൽ
വ്യാജമാവുകയും ചെയ്യുക) സധാരണക്കാരുടെ ബാധ്യത പണ്ഡിതൻ പറയുന്നതു സ്വീകരിക്കലാണെന്ന
കാര്യത്തിൽ ഇജ്മാഅ ഉണ്ട്. അതൊ മുകളിലെ
ഉദ്ദരണി മുജാഹിദുകൾക്കു മാത്രം ബാധ്യത ഉള്ളതാണോ.
അപ്പോൾ നിങ്ങൾക്കു
പറയാനുണ്ടാകുക, അദ്ദേഹം ഇസ്മയീൽ
സഖാഫി തോട്ടുമുക്കത്തിന്റെ ആത്മീയ തെരുവിലെ കച്ചവടക്കാരൻ എന്ന പ്രഭാഷണത്തിൽ
പറയുന്ന പോലെ അദ്ദേഹം ഉഖ്രവിയ്യായ പണ്ഡിതനല്ല, ദുന്യവിയ്യായ പണ്ഡിതൻ ആണു എന്നായിരിക്കും, പക്ഷെ മുകളിലെ ഉദ്ദരണിയിൽ കളവു പറയട്ടെ എന്ന
ഒരു വാചകം ഉണ്ടായ്തു കൊണ്ടു പണ്ഡിതനായൽ മതി, ദുന്യവിയൊ ഉഖ്രവിയോ എന്നൊന്നും നോക്കണ്ടാ എന്നു വ്യക്തമാണു,
കാരണം ഉഖ്രവിയ്യായ പണ്ഡിതൻ കളവു പറയില്ലല്ലോ
അപ്പോൾ ഇ കെ
സമസ്തക്കാർ പറഞ്ഞു തരേണ്ടതു പിന്നെ എന്തിനു നിങ്ങൾ ഗസ്സാലി ഇമാമിനെയും, ഹമീദു ഫൈസി അമ്പലക്കടവിനെയും തള്ളുന്നു എന്നാണു,
ഹമീദ് ഫൈസിയോട് ചൊദിക്കാനുള്ളതു നിങ്ങൾ
അംഗീകരിക്കാതതിനെ മുജാഹിദുകളെക്കൊണ്ടു എന്തിനു അംഗീകരിപ്പിക്കുന്നു എന്നാണു.
No comments:
Post a Comment